ഇനി താമസമില്ല! പുത്തൻ Scorpio N -ന്റെ പ്രൊഡക്ഷൻ ജൂണിൽ തന്നെ ആരംഭിക്കാനൊരുങ്ങി Mahindra
മഹീന്ദ്ര തങ്ങളുടെ പുതിയ ഉൽപ്പന്നങ്ങളുമായി മുന്നേറുകയാണ്. ഥാർ, XUV700 എന്നിവ ഇന്ത്യൻ വിപണിയിൽ വൻ ഹിറ്റാണ്. ഇപ്പോൾ, ഹോംഗ്രൂൺ നിർമ്മാതാക്കൾ പുത്തൻ സ്കോർപിയോ N പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്.

ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, ജൂണിൽ മഹീന്ദ്ര സ്കോർപിയോ N ഉത്പാദനം ആരംഭിക്കും, കൂടാതെ വാഹനത്തിനായിട്ടുള്ള ഡീലർഷിപ്പ് ട്രെയിനിംഗും ഈ ആഴ്ച തന്നെ ആരംഭിക്കും.

പ്രാദേശിക വാഹന നിർമ്മാതാക്കൾ ജൂൺ 27 -ന് സ്കോർപിയോ N അവതരിപ്പിക്കും, നിലവിലെ സ്കോർപിയോയെ ബ്രാൻഡ് "സ്കോർപ്പിയോ ക്ലാസിക്" എന്ന് റീ നെയിം ചെയ്യും.

മഹീന്ദ്ര നിലവിൽ സ്കോർപിയോ ക്ലാസിക്കിന്റെ പരീക്ഷണം നടത്തിവരികയാണ്, ടെസ്റ്റ് മോഡലുകൾ മറച്ചിരിക്കുന്നതിനാൽ ഇതുവരെ വ്യക്തമായിട്ടില്ലാത്ത ചില ചെറിയ അപ്‌ഡേറ്റുകൾക്കൊപ്പം ഇത് വരുമെന്ന് പ്രതീക്ഷിക്കുന്നു.

സ്കോർപിയോ N -ന്റെ എക്സ്റ്റീരിയറിന്റെ ചിത്രങ്ങൾ മഹീന്ദ്ര ഇതിനകം തന്നെ പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ നിലവിൽ സ്കോർപിയോ N -ന്റെ ഇന്റീരിയർ സ്പൈ വീഡിയോകളിലും ചിത്രങ്ങളിലും മാത്രമേ നാം കണ്ടിട്ടുള്ളൂ.

ഡിസൈൻ
സ്കോർപിയോ N -ന്റെ ഡിസൈൻ ശരിയായ ഒരു മസ്കുലാർ ലുക്ക് വെളിപ്പെടുത്തുന്നു. വാഹനത്തിന് മികച്ച റോഡ് പ്രെസൻസ് നൽകുന്ന ബോക്‌സി ഡിസൈൻ ശൈലിയാണ് മഹീന്ദ്ര നൽകുന്നത്.

പുതിയ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും മഹീന്ദ്രയുടെ ആറ് സ്ലാറ്റ് വെർട്ടിക്കൽ ഗ്രില്ലും വാഹനത്തിലുണ്ട്. കൂടാതെ, XUV700 -ൽ അരങ്ങേറിയ മഹീന്ദ്രയുടെ പുതിയ ട്വിൻസ്-പീക്ക് ലോഗോയും മധ്യഭാഗത്തായി നൽകിയിട്ടുണ്ട്.

സൈഡ് പ്രൊഫൈലിൽ നിന്ന്, എസ്‌യുവി വരളെ ശക്തമായി തോന്നുന്നു കൂടാതെ ഒരു മികച്ച ക്രോം ബെൽറ്റ്‌ലൈനും വശങ്ങളുടെ ഭംഗി വർധിപ്പിക്കുന്നു. അതോടൊപ്പം പ്ലാസ്റ്റിക് ക്ലാഡിംഗ്, കൂറ്റൻ വീൽ ആർച്ചുകൾ, റൂഫ് റെയിലുകൾ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് എന്നിവ കാരണം ഇതിന് ഒരു പ്രോപ്പർ എസ്‌യുവി സ്റ്റാൻസുമുണ്ട്.

സ്കോർപിയോ N -ന്റെ പിൻഭാഗം, ഇപ്പോഴും ഒരു സൈഡ്-ഹിംഞ്ച്ഡ് ടെയിൽഗേറ്റുള്ള നിലവിലെ സ്കോർപ്പിയോയുടെ അതേ ശൈലിയിലാണ് വരുന്നത്. പിൻവശത്തെ എൽഇഡി ടെയിൽ ലാമ്പുകൾ പുതിയതും വോൾവോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവയുമാണ്.

എഞ്ചിനും ഗിയർബോക്സും
സ്കോർപിയോ N -ന്റെ പവർ ഔട്ട്പുട്ടുകൾ ഇതിനകം തന്നെ ഓൺലൈനിൽ ചോർന്നിട്ടുണ്ട്. 2.0 ലിറ്റർ ടർബോ പെട്രോളും 2.2 ലിറ്റർ ഡീസൽ എഞ്ചിനുമാണ് മഹീന്ദ്ര ഇത് വാഗ്ദാനം ചെയ്യുന്നത്. ഥാർ, XUV700 എന്നിവയിൽ ഡ്യൂട്ടി ചെയ്യുന്ന എഞ്ചിനുകൾ തന്നെയാണ് പുത്തൻ സ്കോർപ്പിയോയിലും വരുന്നത്.

എംസ്റ്റാലിയൻ പെട്രോൾ എഞ്ചിൻ പരമാവധി 170 PS പവർ ഉത്പാദിപ്പിക്കും. താരതമ്യപ്പെടുത്തുമ്പോൾ, ഥാർ 150 PS ഉം XUV700 200 PS പവറും ഉത്പാദിപ്പിക്കുന്നു. വാഹനത്തിന്റെ torque ഔട്ട്പുട്ട് ഇപ്പോഴും അറിവായിട്ടില്ലെങ്കിലും ഇത് ഏകദേശം 350 Nm ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എംഹോക്ക് ഡീസൽ എഞ്ചിൻ രണ്ട് ട്യൂണിംഗ് സ്റ്റേറ്റുകളിൽ വാഗ്ദാനം ചെയ്യും. താഴ്ന്ന വകഭേദങ്ങൾ ഥാറിന്റെ അതേ ട്യൂണിംഗായ 130 PS പവർ ഉത്പാദിപ്പിക്കും. അതിനാൽ, torque ഔട്ട്പുട്ട് ഏകദേശം 300 Nm ആയിരിക്കും.

ഉയർന്ന വേരിയന്റുകൾ 160 PS ഉത്പാദിപ്പിക്കും, ഇത് ഥാറിനേക്കാൾ കൂടുതലാണ്, എന്നാൽ XUV700 -നേക്കാൾ കുറവാണ്. ഥാറിൽ, ഇതേ എഞ്ചിൻ 130 PS ഉത്പാദിപ്പിക്കുന്നു. XUV700 -ൽ, എഞ്ചിൻ രണ്ട് സ്റ്റേറ്റുകളിലാണ് വരുന്നത്. MX വേരിയന്റിൽ എഞ്ചിൻ 155 PS ഉം AX വേരിയന്റിൽ 185 PS പവറും പുറപ്പെടുവിക്കുന്നു.

രണ്ട് എഞ്ചിനുകൾക്കുമുള്ള ഗിയർബോക്സ് ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിവ ഉൾപ്പെടുന്നു. ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഉപയോഗിച്ച് മാത്രമേ ഡീസൽ എഞ്ചിന്റെ ലോവർ ട്യൂണിംഗ് മോഡൽ വാഗ്ദാനം ചെയ്യുന്നുള്ളൂ.

മഹീന്ദ്ര രണ്ട് എഞ്ചിനുകളിലും 4×4 ഡ്രൈവ്ട്രെയിൻ വാഗ്ദാനം ചെയ്യും, എന്നാൽ ഇത് ഉയർന്ന വേരിയന്റുകൾക്ക് മാത്രമായിരിക്കും. ശരിയായ ലോ-റേഞ്ച് ഗിയർബോക്‌സും ടെറൈൻ മോഡുകളും ഓഫറിൽ ഉണ്ടാകും.


Click it and Unblock the Notifications








