Mahindra Scorpio N ഓട്ടോമാറ്റിക്, 4x4 വേരിയന്റുകളുടെ വില പ്രഖ്യാപനം നാളെ

കഴിഞ്ഞ മാസമാണ് നിര്‍മാതാക്കളായ മഹീന്ദ്ര, പുതുതലമുറ സ്‌കോര്‍പിയോ N രാജ്യത്ത് അവതരിപ്പിക്കുന്നത്. 11.99 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലായിരുന്നു വാഹനം അവതരപ്പിച്ചത്.

Mahindra Scorpio N ഓട്ടോമാറ്റിക്, 4x4 വേരിയന്റുകളുടെ വില പ്രഖ്യാപനം നാളെ

19.49 ലക്ഷം രൂപയാണ് ഉയര്‍ന്ന പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. പുതുക്കിയ എസ്‌യുവിയുടെ മാനുവല്‍ വേരിയന്റുകള്‍ക്ക് മാത്രമാണ് കാര്‍ നിര്‍മാതാവ് വില പ്രഖ്യാപിച്ചത്. സ്‌കോര്‍പിയോ N മോഡലിനായുള്ള ബുക്കിംഗ് ജൂലൈ 30 മുതല്‍ സ്വീകരിച്ച് തുടങ്ങുകയും ചെയ്യും.

Mahindra Scorpio-N Price
Variant Petrol MT Diesel MT
Z2 ₹11.99 Lakh ₹12.49 Lakh
Z4 ₹13.49 Lakh ₹13.99 Lakh
Z6 - ₹14.99 Lakh
Z8 ₹16.99 Lakh ₹17.49 lakh
Z8L ₹18.99 Lakh ₹19.49 Lakh
Mahindra Scorpio N ഓട്ടോമാറ്റിക്, 4x4 വേരിയന്റുകളുടെ വില പ്രഖ്യാപനം നാളെ

ഇപ്പോള്‍, സ്‌കോര്‍പിയോ N-ന്റെ ഓട്ടോമാറ്റിക്, 4x4 വേരിയന്റുകളുടെ വിലകള്‍ മഹീന്ദ്ര നാളെ (ജൂലൈ 21) രാജ്യത്ത് പ്രഖ്യാപിക്കും. ജൂലൈ 5-ന് കമ്പനി മോഡലിനായി 'ആഡ് ടു കാര്‍ട്ട്' ഓപ്ഷന്‍ തുറന്നു, ബ്രാന്‍ഡ് എസ്‌യുവിയുടെ ടെസ്റ്റ് ഡ്രൈവുകള്‍ ആരംഭിച്ചതും ഇതുവഴിയാണ്. ആറ് സീറ്റ് വേരിയന്റുകളുടെ വിലയും നാളെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Mahindra Scorpio N ഓട്ടോമാറ്റിക്, 4x4 വേരിയന്റുകളുടെ വില പ്രഖ്യാപനം നാളെ

ജൂലൈ 30-ന് സ്‌കോര്‍പിയോ N ശ്രേണിയുടെ ബുക്കിംഗ് ആരംഭിക്കുമ്പോള്‍, പ്രസ്തുത തീയതി വരെ പ്രഖ്യാപിച്ച എല്ലാ വിലകളും ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തില്‍ ആദ്യത്തെ 25,000 ബുക്കിംഗുകള്‍ക്ക് സാധുതയുള്ളതാണെന്നും മഹീന്ദ്ര വ്യക്തമാക്കുന്നു.

Mahindra Scorpio N ഓട്ടോമാറ്റിക്, 4x4 വേരിയന്റുകളുടെ വില പ്രഖ്യാപനം നാളെ

Z2, Z4, Z6, Z8, Z8L എന്നിവയുള്‍പ്പെടെ അഞ്ച് വേരിയന്റുകളില്‍ മഹീന്ദ്ര സ്‌കോര്‍പിയോ N വാഗ്ദാനം ചെയ്യും. ഡാസ്ലിംഗ് സില്‍വര്‍, ഡീപ് ഫോറസ്റ്റ്, ഗ്രാന്‍ഡ് കാന്യോണ്‍, എവറസ്റ്റ് വൈറ്റ്, നാപ്പോളി ബ്ലാക്ക്, റെഡ് റേജ്, റോയല്‍ ഗോള്‍ഡ് തുടങ്ങി ഏഴ് നിറങ്ങളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാനാകും.

Mahindra Scorpio N ഓട്ടോമാറ്റിക്, 4x4 വേരിയന്റുകളുടെ വില പ്രഖ്യാപനം നാളെ

ഇനി എഞ്ചിന്‍ സവിശേഷതകളിലേക്ക് വന്നാല്‍, മഹീന്ദ്ര സ്‌കോര്‍പിയോ N 2.0 ലിറ്റര്‍ പെട്രോള്‍ അല്ലെങ്കില്‍ 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലാണ് വാഗ്ദാനം ചെയ്യുന്നത്. 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ജോടിയാക്കുമ്പോള്‍ ഏറ്റവും പുതിയ സ്‌കോര്‍പിയോ N-ന്റെ പെട്രോള്‍ എഞ്ചിന്‍ 200 bhp കരുത്തും 370 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും. 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് തിരഞ്ഞെടുക്കുമ്പോള്‍ ടോര്‍ക്ക് ഫിഗര്‍ 380 Nm വരെ ഉയരുകയും ചെയ്യുന്നു.

Mahindra Scorpio N ഓട്ടോമാറ്റിക്, 4x4 വേരിയന്റുകളുടെ വില പ്രഖ്യാപനം നാളെ

മഹീന്ദ്ര സ്‌കോര്‍പിയോ N-ന്റെ 2.2 ലിറ്റര്‍ ഡീസല്‍ രണ്ട് ട്യൂണിംഗുകളില്‍ ലഭ്യമാണ്. ഈ എഞ്ചിന്റെ ലോവര്‍-സ്‌പെക്ക് പതിപ്പ് 130 bhp കരുത്തും 300 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. ഡീസല്‍ എഞ്ചിന്റെ ഈ പതിപ്പ് 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. ഇത് റിയര്‍-വീല്‍-ഡ്രൈവ് ഗെയ്സില്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്.

Mahindra Scorpio N ഓട്ടോമാറ്റിക്, 4x4 വേരിയന്റുകളുടെ വില പ്രഖ്യാപനം നാളെ

6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കുമ്പോള്‍ 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്റെ കൂടുതല്‍ ശക്തമായ പതിപ്പ് 172.6 bhp കരുത്തും 370 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു.

Mahindra Scorpio N ഓട്ടോമാറ്റിക്, 4x4 വേരിയന്റുകളുടെ വില പ്രഖ്യാപനം നാളെ

സ്‌കോര്‍പിയോ N-ന്റെ ഡീസല്‍ എഞ്ചിന്റെ ഈ കൂടുതല്‍ ശക്തമായ പതിപ്പ് 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കുമ്പോള്‍ ടോര്‍ക്ക് ഫിഗര്‍ 400 Nm-ന്റെ പീക്ക് ഔട്ട്പുട്ടിലേക്ക് ഉയരും. ഉയര്‍ന്ന സ്പെക്ക് ഡീസല്‍ വേരിയന്റ് റിയര്‍-വീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് (മഹീന്ദ്രയുടെ 4 എക്സ്പ്ലോര്‍ എന്ന് വിളിക്കുന്നത്) രൂപങ്ങളില്‍ വാഗ്ദാനം ചെയ്യുന്നു.

Mahindra Scorpio N ഓട്ടോമാറ്റിക്, 4x4 വേരിയന്റുകളുടെ വില പ്രഖ്യാപനം നാളെ

ഡിസൈനിലേക്ക് വന്നാല്‍ എസ്‌യുവിയുടെ നീളമുള്ള ബോണറ്റിന്റെ മുന്‍വശത്ത് ആറ് സ്ലാറ്റ് ഗ്രില്ലാണ് മഹീന്ദ്ര അവതരിപ്പിക്കുന്നത്. ഗ്രില്ലിന്റെ ഇരുവശവും എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളുടെ സെറ്റുകളാണ്. മുന്‍വശത്തെ ബമ്പറിന്റെ താഴത്തെ ഭാഗത്ത് ഫോഗ് ലാമ്പുകള്‍ക്ക് സമീപം നല്‍കിയിരിക്കുന്ന സ്‌കോര്‍പിയന്‍ ടെയില്‍ ആകൃതിയിലുള്ള DRL-കളും മുന്‍വശത്ത് കാണാം.

Mahindra Scorpio N ഓട്ടോമാറ്റിക്, 4x4 വേരിയന്റുകളുടെ വില പ്രഖ്യാപനം നാളെ

C, D പില്ലര്‍ ഏരിയകളില്‍ വിന്‍ഡോ ക്രോം ഫ്രെയിമില്‍ സ്‌കോര്‍പിയോ സ്റ്റിംഗ് എലമെന്റും പുതിയ സ്‌കോര്‍പിയോ N അവതരിപ്പിക്കുന്നു. 18 ഇഞ്ച് വ്യാസമുള്ള പുതിയ ഡ്യുവല്‍-ടോണ്‍ അലോയ് വീലുകളാണ് വാഹനത്തില്‍ ഇടംപിടിച്ചിരിക്കുന്നത്.

Mahindra Scorpio N ഓട്ടോമാറ്റിക്, 4x4 വേരിയന്റുകളുടെ വില പ്രഖ്യാപനം നാളെ

പിന്‍ഭാഗത്ത്, ലംബമായി ഡിസൈന്‍ ചെയ്തിരിക്കുന്ന എല്‍ഇഡി ടെയില്‍ലൈറ്റുകളും ഒരു സ്പോയിലറും സ്‌കോര്‍പിയോ N സവിശേഷതകളാണ്. സണ്‍റൂഫ്, ഇലക്ട്രിക്കലി ഫോള്‍ഡിംഗ് ORVM-കള്‍, ഷാര്‍ക്ക്-ഫിന്‍ ആന്റിന എന്നിവയും സ്‌കോര്‍പിയോ N-ല്‍ ഉണ്ട്.

Mahindra Scorpio N ഓട്ടോമാറ്റിക്, 4x4 വേരിയന്റുകളുടെ വില പ്രഖ്യാപനം നാളെ

പുതിയ സ്‌കോര്‍പ്പിയോ N-ന്റെ ഉള്ളിലേക്ക് വന്നാല്‍, ഡ്യുവല്‍-ടോണ്‍ ഡാഷ്ബോര്‍ഡും മെറ്റല്‍ ഫിനിഷ് ചെയ്ത ഡ്യുവല്‍ റെയിലുകളുള്ള കരുത്തുറ്റ സെന്റര്‍ കണ്‍സോളുമാണ് കാണാന്‍ സാധിക്കുന്നത്. ഇന്റീരിയര്‍ റിച്ച് കോഫി ബ്ലാക്ക് ലെതറെറ്റ് അപ്ഹോള്‍സ്റ്ററിയില്‍ അലങ്കരിച്ചിരിക്കുന്നു, കൂടാതെ ഡ്രൈവര്‍ സീറ്റ് 6 വ്യത്യസ്ത രീതികളില്‍ ഇലക്ട്രിക്കല്‍ ക്രമീകരിക്കാന്‍ കഴിയും. 6-സീറ്റര്‍ പതിപ്പുകളില്‍ രണ്ടാം നിര സീറ്റുകള്‍ക്കായി ക്യാപ്റ്റന്‍ സീറ്റുകളും ഉണ്ട്.

Mahindra Scorpio N ഓട്ടോമാറ്റിക്, 4x4 വേരിയന്റുകളുടെ വില പ്രഖ്യാപനം നാളെ

8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും 70-ല്‍ അധികം കണക്റ്റുചെയ്ത കാര്‍ സവിശേഷതകളും വയര്‍ഡ്, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ എന്നിവയും വാഹനത്തിലെ സവിശേഷതകളാണ്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ആമസോണിന്റെ അലക്സ വോയ്സ് അസിസ്റ്റന്റിനെയും പിന്തുണയ്ക്കുന്നു, ഇത് നിങ്ങളുടെ ശബ്ദം ഉപയോഗിച്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനും അതിന്റെ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കാന്‍ ഉപയോഗിക്കാം.

Mahindra Scorpio N ഓട്ടോമാറ്റിക്, 4x4 വേരിയന്റുകളുടെ വില പ്രഖ്യാപനം നാളെ

12 സ്പീക്കറുകളുള്ള 3D സോണി സറൗണ്ട് സൗണ്ട് സിസ്റ്റവും ഡ്യുവല്‍-ചാനല്‍ സബ്വൂഫറും മഹീന്ദ്ര സ്‌കോര്‍പിയോ N-ന്റെ സവിശേഷതയാണ്. മഹീന്ദ്ര സ്‌കോര്‍പിയോ N, പിന്‍ എസി മൊഡ്യൂളോടുകൂടിയ ഡ്യുവല്‍-സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, മുന്നിലും പിന്നിലും ക്യാമറകള്‍, സ്മാര്‍ട്ട്ഫോണിനുള്ള വയര്‍ലെസ് ചാര്‍ജര്‍ തുടങ്ങിയ സവിശേഷതകളും അവതരിപ്പിക്കുന്നു.

Mahindra Scorpio N ഓട്ടോമാറ്റിക്, 4x4 വേരിയന്റുകളുടെ വില പ്രഖ്യാപനം നാളെ

6 എയര്‍ബാഗുകള്‍, EBD ഉള്ള എബിഎസ്, ESC, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ISOFIX ആങ്കര്‍ പോയിന്റുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവയുള്‍പ്പെടെ നിരവധി സുരക്ഷ ഫീച്ചറുകളോടെയാണ് പുതിയ മഹീന്ദ്ര സ്‌കോര്‍പിയോ N എത്തുന്നത്.

More from DriveSpark

Article Published On: Wednesday, July 20, 2022, 10:20 [IST]
English summary
Mahindra will announce scorpio n automatic 4x4 variant prices tomorrow
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X