എസ്‌യുവി കഴിഞ്ഞു ഇനി ലക്ഷ്യം ഇവികൾ; വരാനിരിക്കുന്ന Mahindra XUV.e8 & XUV.e9 മോഡലുകൾ പരിചയപ്പെടാം

ഇന്ത്യൻ വിപണിയിൽ വളരെ ജനപ്രിയമായ XUV700 അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് വേരിയന്റുകളെ മഹീന്ദ്ര അടുത്തിടെ ഔദ്യോഗികമായി അവതരിപ്പിച്ചു. XUV.e8, XUV.e9, BE.05, BE.07, BE.09 എന്നിങ്ങനെ അഞ്ച് പുതിയ ഇലക്ട്രിക് കാറുകൾ മഹീന്ദ്ര പുറത്തിറക്കി.

എസ്‌യുവി കഴിഞ്ഞു ഇനി ലക്ഷ്യം ഇവികൾ; വരാനിരിക്കുന്ന Mahindra XUV.e8 & XUV.e9 മോഡലുകൾ പരിചയപ്പെടാം

ബോൺ ഇലക്ട്രിക് (BE) ശ്രേണി ഇനിയും അകലെയാണെങ്കിലും, XUV ശ്രേണിയിലുള്ള ഇലക്ട്രിക് കാറുകൾ 2024 -ൽ ഇന്ത്യൻ വിപണിയിൽ എത്തും. ഈ ഔദ്യോഗിക വീഡിയോയിൽ XUV ഇലക്ട്രിക് ശ്രേണിയിൽ നിന്നുള്ള രണ്ട് കാറുകളെ കുറിച്ച് മഹീന്ദ്ര വിശദമാക്കിയിട്ടുണ്ട്. അവയുടെ വിശദാംശങ്ങൾ ഇതാ.

Recommended Video

Maruti Suzuki Alto K10 Launched | മോഡേൺ, യൂത്ത്ഫുൾ ആൾട്ടോ കെ 10 അവതരിപ്പിച്ച് മാരുതി സുസുക്കി
എസ്‌യുവി കഴിഞ്ഞു ഇനി ലക്ഷ്യം ഇവികൾ; വരാനിരിക്കുന്ന Mahindra XUV.e8 & XUV.e9 മോഡലുകൾ പരിചയപ്പെടാം

മഹീന്ദ്ര XUV.e8 ഇവി

ബ്രാൻഡിൽ നിന്ന് പ്രൊഡക്ഷനിലേക്ക് കടക്കുന്ന ആദ്യത്തെ ഇലക്ട്രിക് എസ്‌യുവിയാണിത്. 2024 ഡിസംബറിൽ ഇത് ഇന്ത്യൻ വിപണിയിലെത്തും. മഹീന്ദ്ര ബോൺ ഇലക്ട്രിക് മോഡുലാർ പ്ലാറ്റ്‌ഫോമായ INGLO പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ കാർ, ബ്രാൻഡിൽ നിന്ന് വരാനിരിക്കുന്ന നിരവധി ഇലക്ട്രിക് കാറുകൾക്ക് ഇത് അടിസ്ഥാനമിടും.

എസ്‌യുവി കഴിഞ്ഞു ഇനി ലക്ഷ്യം ഇവികൾ; വരാനിരിക്കുന്ന Mahindra XUV.e8 & XUV.e9 മോഡലുകൾ പരിചയപ്പെടാം

ഇത് XUV700 എസ്‌യുവി അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും, കാറിൽ കാര്യമായ മാറ്റങ്ങളുണ്ട്, അത് വളരെ വ്യത്യസ്തവുമാണ്. വിപണിയിൽ എത്തുന്ന പ്രൊഡക്ട് മഹീന്ദ്ര പ്രദർശിപ്പിച്ചതിൽ നിന്ന് അല്പം വ്യത്യസ്തമായി കാണപ്പെടുമെങ്കിലും, കാർ അപ്പോഴും XUV700 -ൽ നിന്ന് വളരെ വ്യത്യസ്തമാണ്.

എസ്‌യുവി കഴിഞ്ഞു ഇനി ലക്ഷ്യം ഇവികൾ; വരാനിരിക്കുന്ന Mahindra XUV.e8 & XUV.e9 മോഡലുകൾ പരിചയപ്പെടാം

ബമ്പറിൽ ഘടിപ്പിച്ച ഹെഡ്‌ലാമ്പുകളും സ്കൾപ്റ്റഡ് ബോണറ്റും കൊണ്ട് കാറിന്റെ മുൻഭാഗം വളരെ അഗ്രസ്സീവായി കാണപ്പെടുന്നു. മഹീന്ദ്ര XUV.e8 -ന്റെ ബമ്പർ ഡിസൈന് മാറ്റം വരുത്തിയിട്ടുണ്ട്, എന്നിരുന്നാലും, കാറിന്റെ പിൻഭാഗം XUV700 -നോട് വളരെ സാമ്യമുള്ളതാണ്.

എസ്‌യുവി കഴിഞ്ഞു ഇനി ലക്ഷ്യം ഇവികൾ; വരാനിരിക്കുന്ന Mahindra XUV.e8 & XUV.e9 മോഡലുകൾ പരിചയപ്പെടാം

XUV.e8 അളവുകളുടെ കാര്യത്തിൽ വളരെ വലുതാണ്. ഇതിന് 4,740 mm നീളവും 1,900 mm വീതിയും 1,760 mm ഉയരവുമുണ്ട്. 2,762 mm വീൽബേസും വാഹനത്തിനുണ്ട്. XUV700 -മായി താരതമ്യപ്പെടുത്തുമ്പോൾ, ഇതിന് 45 mm നീളവും 10 mm വീതിയും 5 mm ഉയരവും 7 mm വീൽബേസും കൂടുതലാണ്.

എസ്‌യുവി കഴിഞ്ഞു ഇനി ലക്ഷ്യം ഇവികൾ; വരാനിരിക്കുന്ന Mahindra XUV.e8 & XUV.e9 മോഡലുകൾ പരിചയപ്പെടാം

XUV.e8 -നൊപ്പം 80kWh ബാറ്ററി പാക്കാണ് മഹീന്ദ്ര ഉപയോഗിക്കുന്നത്. ഇതിന് 230 PS മുതൽ 350 PS വരെ പവർ ഔട്ട്പുട്ട് ഉണ്ടാകും. പവർട്രെയിനിന്റെ മറ്റ് വിശദാംശങ്ങൾ ഇതുവരെ നിർമ്മാതാക്കൾ പുറത്തുവന്നിട്ടില്ല.

എസ്‌യുവി കഴിഞ്ഞു ഇനി ലക്ഷ്യം ഇവികൾ; വരാനിരിക്കുന്ന Mahindra XUV.e8 & XUV.e9 മോഡലുകൾ പരിചയപ്പെടാം

മഹീന്ദ്ര XUV.e9 ഇവി

പുതിയ XUV.e9 ഇലക്ട്രിക് എസ്‌യുവി 2025 -ൽ വിപണിയിലെത്തും. XUV.e9 -ന്റെ ഡിസൈൻ XUV എയ്‌റോ കോൺസെപ്‌റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. XUV.e9 -ന്റെ കൂപ്പെ ശൈലിയിലുള്ള ഡിസൈൻ അതിനെ XUV.e8 -നേക്കാൾ നീളമുള്ളതാക്കുന്നു. അഞ്ച് സീറ്റർ പതിപ്പാണിത്. ഇതിന് 2,775 mm വീൽബേസാണ് ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നത്.

എസ്‌യുവി കഴിഞ്ഞു ഇനി ലക്ഷ്യം ഇവികൾ; വരാനിരിക്കുന്ന Mahindra XUV.e8 & XUV.e9 മോഡലുകൾ പരിചയപ്പെടാം

പുതിയ XUV.e9 -ന് ബമ്പർ മൗണ്ടഡ് ഹെഡ്‌ലാമ്പുകളോട് കൂടിയ ഓൾ എൽഇഡി ലൈറ്റുകളും XUV.e8 -ൽ നിന്നുള്ള ക്ലോസ്ഡ് ഓഫ് ഫ്രണ്ട് ഗ്രില്ലും ലഭിക്കുന്നു. റൂഫിന് പിന്നിൽ കൂപ്പെ ശൈലിയിലുള്ള ഡിസൈനാണ് നൽകിയിരിക്കുന്നത്.

എസ്‌യുവി കഴിഞ്ഞു ഇനി ലക്ഷ്യം ഇവികൾ; വരാനിരിക്കുന്ന Mahindra XUV.e8 & XUV.e9 മോഡലുകൾ പരിചയപ്പെടാം

പരന്ന ടെയിൽ ഭാഗമാണ് വാഹനത്തിന് ലഭിക്കുന്നത്, അത് വളരെ യുണീക്കായി തോന്നുന്നു. XUV.e9 -ന് ബോഡിക്ക് ചുറ്റും പ്രൊമിനന്റ് ഗ്ലോസ്-ബ്ലാക്ക് ക്ലാഡിംഗും ലഭിക്കുന്നു. മെക്കാനിക്കലായി, ഇത് XUV.e8 ഇവിയ്ക്ക് സമാനമായിരിക്കും കൂടാതെ അതേ 80 kWh ബാറ്ററി പായ്ക്കും ലഭിക്കും.

എസ്‌യുവി കഴിഞ്ഞു ഇനി ലക്ഷ്യം ഇവികൾ; വരാനിരിക്കുന്ന Mahindra XUV.e8 & XUV.e9 മോഡലുകൾ പരിചയപ്പെടാം

മഹീന്ദ്ര ഇലക്ട്രിക് കാറുകളുടെ BE ശ്രേണി 2025 മുതൽ വിപണിയിൽ ലഭ്യമാകും. ഈ മോഡലുകൾക്ക് C ആകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പും ടെയിൽ ലാമ്പ് ഘടകങ്ങളും ഷാർപ്പ് കട്ട് ബോഡി സർഫസുകളും കൊണ്ട് വ്യത്യസ്തമായ രൂപമായിരിക്കും ലഭിക്കുന്നത്.

എസ്‌യുവി കഴിഞ്ഞു ഇനി ലക്ഷ്യം ഇവികൾ; വരാനിരിക്കുന്ന Mahindra XUV.e8 & XUV.e9 മോഡലുകൾ പരിചയപ്പെടാം

മറ്റ് അനുബന്ധ വാർത്തകളിൽ മഹീന്ദ്ര പുതുക്കിയ സ്കോർപ്പിയോ ക്ലാസിക്കും ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. 11.99 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് പുതുക്കിയ ക്ലാസിക് പതിപ്പ് വിൽപ്പനയ്ക്ക് എത്തുന്നത്. ഇതോടൊപ്പം പുതുപുത്തൻ സ്കോർപ്പിയോ-N മോഡലും മികച്ച സ്വീകാര്യതയോടെ വിപണിയിൽ തിളങ്ങുന്നുണ്ട്.

കൂടാതെ വിപണിയിലെ ഏറ്റവും ജനപ്രിയ ഓഫ് റോഡ് & ലൈഫ്‌സ്റ്റൈൽ എസ്‌യുവി മോഡലായ ഥാറിന്റെ ഫൈവ് ഡോർ പതിപ്പും പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് യൂട്ടിലിറ്റി വാഹന ഭീമൻ. ഇന്ത്യൻ നിരത്തുകളിൽ ഇവയുടെ പരീക്ഷണയോട്ടവും അടുത്തിടെ ക്യാമറ കണ്ണിൽ പതിഞ്ഞിരുന്നു എന്നതും ശ്രദ്ധേയമാണ്.

More from DriveSpark

Article Published On: Saturday, August 20, 2022, 11:18 [IST]
English summary
Mahindra xuv e8 and xuv e9 models explained in detail in official video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X