കൂടുതൽ കരുത്തും പരിഷ്കരിച്ച ഡിസൈനും; XUV300 ഫെയ്‌സ്‌ലിഫ്റ്റ് 130 bhp പെട്രോൾ എഞ്ചിനുമായി വന്നേക്കാം

XUV300 കോം‌പാക്ട് എസ്‌യുവി ഒരു മിഡ്-ലൈഫ് അപ്‌ഡേറ്റിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് മഹീന്ദ്ര, പരിഷ്കരിച്ച മോഡൽ താമസിയാതെ നിർമ്മാതാക്കൾ ലോഞ്ച് ചെയ്യുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

കൂടുതൽ കരുത്തും പരിഷ്കരിച്ച ഡിസൈനും; XUV300 ഫെയ്‌സ്‌ലിഫ്റ്റ് 130 bhp പെട്രോൾ എഞ്ചിനുമായി വന്നേക്കാം

2022 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ വാഹനത്തിന്റെ ലോഞ്ച് മഹീന്ദ്രയുടെ ഓട്ടോമോട്ടീവ് ഡിവിഷൻ സിഇഒ വീജയ് നക്ര അടുത്തിടെ നടന്ന ഒരു പരിപാടിയിൽ സ്ഥിരീകരിച്ചിരുന്നു. വരാനിരിക്കുന്ന XUV300 മോഡലിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നത് ഇവയാണ്.

കൂടുതൽ കരുത്തും പരിഷ്കരിച്ച ഡിസൈനും; XUV300 ഫെയ്‌സ്‌ലിഫ്റ്റ് 130 bhp പെട്രോൾ എഞ്ചിനുമായി വന്നേക്കാം

മഹീന്ദ്രയുടെ ഹൈടെക് എംസ്റ്റാലിയൻ സീരീസ് പെട്രോൾ എഞ്ചിനുകൾ ഓട്ടോ 2020 എക്‌സ്‌പോയിൽ 1.2 ലിറ്റർ, 1.5 ലിറ്റർ, 2.0 ലിറ്റർ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ക്യുബിക് കപ്പാസിറ്റികളിൽ സ്റ്റാറ്റിക് അരങ്ങേറ്റം കുറിച്ചിരുന്നു.

കൂടുതൽ കരുത്തും പരിഷ്കരിച്ച ഡിസൈനും; XUV300 ഫെയ്‌സ്‌ലിഫ്റ്റ് 130 bhp പെട്രോൾ എഞ്ചിനുമായി വന്നേക്കാം

2.0 ലിറ്റർ എഞ്ചിൻ പുതിയ ഥാറിൽ അരങ്ങേറി, അതിനുശേഷം XUV700 -ലും ഉപയോഗിക്കപ്പെട്ടു, ഇനി ചെറിയ 1.2 ലിറ്റർ യൂണിറ്റിന്റെ ഊഴമാണ്, അപ്‌ഡേറ്റ് ചെയ്‌ത XUV300 -ൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കൂടുതൽ കരുത്തും പരിഷ്കരിച്ച ഡിസൈനും; XUV300 ഫെയ്‌സ്‌ലിഫ്റ്റ് 130 bhp പെട്രോൾ എഞ്ചിനുമായി വന്നേക്കാം

വാസ്തവത്തിൽ, ഓട്ടോ 2020 എക്‌സ്‌പോയിലും XUV300 സ്‌പോർട്‌സ് ഉണ്ടായിരുന്നു, ഇത് ഈ പുതിയ എഞ്ചിൻ ഉപയോഗിക്കുന്ന ഒരു റേസർ വേരിയന്റായി കണക്കാക്കപ്പെടുന്നു, പക്ഷേ ഈ മോഡൽ ഇതുവരേയും നിർമ്മാതാക്കൾ ലോഞ്ച് ചെയ്തിട്ടില്ല.

കൂടുതൽ കരുത്തും പരിഷ്കരിച്ച ഡിസൈനും; XUV300 ഫെയ്‌സ്‌ലിഫ്റ്റ് 130 bhp പെട്രോൾ എഞ്ചിനുമായി വന്നേക്കാം

ഈ എഞ്ചിൻ പിന്നീട് അരങ്ങേറ്റം കുറിക്കേണ്ടിയിരുന്നത് ഒരു മഹീന്ദ്രയിലല്ല, മറിച്ച് നടക്കാതെ പോയ ഫോർഡ് ഇക്കോസ്‌പോർട്ട് ഫെയ്‌സ്‌ലിഫ്റ്റിന് കീഴിലായിരുന്നു. നിലവിൽ റദ്ദാക്കപ്പെട്ട മഹീന്ദ്ര-ഫോർഡ് കൂട്ടുകെട്ടിലെ ആദ്യ ഉൽപ്പന്നമാകുമായിരുന്നു ഇക്കോസ്‌പോർട്ട് ഫെയ്‌സ്‌ലിഫ്റ്റ്.

കൂടുതൽ കരുത്തും പരിഷ്കരിച്ച ഡിസൈനും; XUV300 ഫെയ്‌സ്‌ലിഫ്റ്റ് 130 bhp പെട്രോൾ എഞ്ചിനുമായി വന്നേക്കാം

എംസ്റ്റാലിയൻ എഞ്ചിനുകൾ അത്യാധുനികമാണ്, ഡയറക്ട് ഇൻജക്ഷനും ഇന്റഗ്രേറ്റഡ് എക്‌സ്‌ഹോസ്റ്റ് മാനിഫോൾഡുകളുള്ള സിലിണ്ടർ ഹെഡുകളും ഫീച്ചർ ചെയ്യുന്നു, ഇവ രണ്ടും മികച്ച പ്രകടനത്തിനും കാര്യക്ഷമതയ്ക്കും കാരണമാകുന്നു.

കൂടുതൽ കരുത്തും പരിഷ്കരിച്ച ഡിസൈനും; XUV300 ഫെയ്‌സ്‌ലിഫ്റ്റ് 130 bhp പെട്രോൾ എഞ്ചിനുമായി വന്നേക്കാം

മാത്രമല്ല, ഗ്യാസോലിൻ പർട്ടിക്കുലേറ്റ് ഫിൽട്ടറിന്റെ (GPF) ആവശ്യമില്ലാതെ തന്നെ, 2023 -ൽ അവതരിപ്പിക്കാനിരിക്കുന്നതുപോലെ, ഭാവിയിലെ എമിഷൻ മാനദണ്ഡങ്ങൾ പോലും പാലിക്കുന്നതിനാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

കൂടുതൽ കരുത്തും പരിഷ്കരിച്ച ഡിസൈനും; XUV300 ഫെയ്‌സ്‌ലിഫ്റ്റ് 130 bhp പെട്രോൾ എഞ്ചിനുമായി വന്നേക്കാം

XUV300 -ന്റെ നിലവിലെ ടർബോ-പെട്രോൾ എഞ്ചിന്റെ അതേ ക്യൂബിക് കപ്പാസിറ്റി ആണെങ്കിലും, പുതിയ 1.2 എംസ്റ്റാലിയൻ T-GDI എഞ്ചിൻ 130 bhp പവറും 230 Nm പീക്ക് torque ഉം പുറപ്പെടുവിക്കും, ഇത് നിലവിലെ യൂണിറ്റിനേക്കാൾ 20 bhp കൂടുതൽ പവും 30 Nm ഉയർന്ന torque ഉം ഉത്പാദിപ്പിക്കുന്നു.

കൂടുതൽ കരുത്തും പരിഷ്കരിച്ച ഡിസൈനും; XUV300 ഫെയ്‌സ്‌ലിഫ്റ്റ് 130 bhp പെട്രോൾ എഞ്ചിനുമായി വന്നേക്കാം

നിലവിലെ എഞ്ചിൻ KUV100 -ന്റെ 1.2, ത്രീ-സിലിണ്ടർ 'എംഫാൽക്കൺ' MPFI എഞ്ചിന്റെ ടർബോചാർജ്ഡ് പതിപ്പ്, XUV300 ഫെയ്‌സ്‌ലിഫ്റ്റിന്റെ താഴ്ന്ന വേരിയന്റുകളിൽ തുടരും. 1.5 ലിറ്റർ ഡീസൽ എഞ്ചിനും മാറ്റമില്ലാതെ തിരിച്ചെത്താനാണ് സാധ്യത.

കൂടുതൽ കരുത്തും പരിഷ്കരിച്ച ഡിസൈനും; XUV300 ഫെയ്‌സ്‌ലിഫ്റ്റ് 130 bhp പെട്രോൾ എഞ്ചിനുമായി വന്നേക്കാം

2015 -ലെ സാങ്‌യോങ് ടിവോലി മിഡ്‌സൈസ് എസ്‌യുവിയുടെ ചുരുക്കിയ പതിപ്പിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന XUV300 -ന് ശക്തമായ അണ്ടർപിന്നിംഗുകളും നല്ല നിലവാരവുമുണ്ട്, എന്നാൽ ഇപ്പോൾ മറ്റ് ആധുനിക കോംപറ്റീറ്റർമാരോടൊപ്പം വാഹനത്തിന്റെ പ്രായവും പഴക്കവും വെളിപ്പെട്ടു കാണാൻ തുടങ്ങിയിരിക്കുന്നു.

കൂടുതൽ കരുത്തും പരിഷ്കരിച്ച ഡിസൈനും; XUV300 ഫെയ്‌സ്‌ലിഫ്റ്റ് 130 bhp പെട്രോൾ എഞ്ചിനുമായി വന്നേക്കാം

ഇന്റീരിയറിനൊപ്പം ഒരാൾക്ക് കാലഹരണപ്പെട്ട ചില ഡിസൈൻ ഘടകങ്ങളും വിചിത്രമായ എർഗണോമിക്സും കണ്ടെത്താനാകും. ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം ഇവ മൊത്തത്തിൽ കൂടുതൽ അപ്പ് മോർക്കറ്റ് ലുക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടുതൽ കരുത്തും പരിഷ്കരിച്ച ഡിസൈനും; XUV300 ഫെയ്‌സ്‌ലിഫ്റ്റ് 130 bhp പെട്രോൾ എഞ്ചിനുമായി വന്നേക്കാം

മറ്റൊരു പ്രധാന മാറ്റം കാലഹരണപ്പെട്ട ഇന്റർഫേസ് ഉപയോഗിക്കുന്ന ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിന് ഒരു പുതിയ അപ്പ്ഡേറ്റ് ലഭിക്കും എന്നതാണ്. XUV700 -ന്റെ Visteon സോഴ്സ്ഡ് AdrenoX ഇൻഫോടെയിൻമെന്റ് സ്യൂട്ടിൽ നിന്ന് ഉയർന്ന റെസല്യൂഷനും സ്ലീക്കർ ഗ്രാഫിക്സും ഒരുപക്ഷേ ചില ഘടകങ്ങളും ഇതിൽ പ്രതീക്ഷിക്കാം.

കൂടുതൽ കരുത്തും പരിഷ്കരിച്ച ഡിസൈനും; XUV300 ഫെയ്‌സ്‌ലിഫ്റ്റ് 130 bhp പെട്രോൾ എഞ്ചിനുമായി വന്നേക്കാം

700 -ന്റെ ADAS സാങ്കേതികവിദ്യ അവതരിപ്പിക്കാൻ സാധ്യതയില്ലെങ്കിലും, യൂസർ ഇന്റർഫേസിനായി (UI) സമാനമായ ഒരു ഡിസൈൻ ഇതിന് ഉപയോഗിക്കാനാകും, മാത്രമല്ല ഉള്ളിലെ സാങ്കേതികവിദ്യയ്ക്ക് ആധുനികവൽക്കരണത്തിന്റെ ഒരു ഡോസ് ലഭിക്കുമെന്നതിൽ സംശയമില്ല.

കൂടുതൽ കരുത്തും പരിഷ്കരിച്ച ഡിസൈനും; XUV300 ഫെയ്‌സ്‌ലിഫ്റ്റ് 130 bhp പെട്രോൾ എഞ്ചിനുമായി വന്നേക്കാം

ഈ മാറ്റങ്ങൾ മാറ്റിനിർത്തിയാൽ, XUV300 ഫെയ്‌സ്‌ലിഫ്റ്റിൽ നിന്ന് XUV700 -നും വരാനിരിക്കുന്ന സ്കോർപിയോയ്ക്കും അനുസൃതമായി ഒരു ബോൾഡർ ഡിസൈൻ പ്രതീക്ഷിക്കാം.

കൂടുതൽ കരുത്തും പരിഷ്കരിച്ച ഡിസൈനും; XUV300 ഫെയ്‌സ്‌ലിഫ്റ്റ് 130 bhp പെട്രോൾ എഞ്ചിനുമായി വന്നേക്കാം

അതിനർത്ഥം, വലിയ വെർട്ടിക്കൽ ക്രോം സ്ലാറ്റുകൾ, പുതിയ അലോയി വീലുകൾ, പുനർരൂപകൽപ്പന ചെയ്ത ടെയിൽ ലാമ്പുകൾ, ഫുൾ-എൽഇഡി ഹെഡ്‌ലാമ്പുകളുടെ സാധ്യത, തീർച്ചയായും പുതിയ മഹീന്ദ്ര ലോഗോ എന്നിവയുള്ള വലിയ ബോൾഡ് ഗ്രില്ല് എന്നിവ വാഹനത്തിലുണ്ടായേക്കാം എന്നതാണ്.

Article Published On: Saturday, February 12, 2022, 8:30 [IST]
English summary
Mahindra xuv300 facelift to come with 130 bhp petrol engine and revised design updates
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X