എതിരാളികളെ ഞെട്ടിച്ച് Mahindra XUV700; ബുക്കിംഗ് 1.50 ലക്ഷം പിന്നിട്ടു
ആഭ്യന്തര നിര്‍മാതാക്കളായ മഹീന്ദ്ര, വര്‍ഷങ്ങള്‍ നീണ്ട ഗവേഷണവും പരിശോധനയ്ക്കും ശേഷമാണ് ഇപ്പോള്‍ ഓരോ വാഹനവും വിപണിയില്‍ എത്തിക്കുന്നത്. അത്തരത്തില്‍ എത്തുന്ന വാഹനങ്ങളെല്ലാം ബ്രാന്‍ഡിന് മികച്ച വിജയം സമ്മാനിക്കുകയും ചെയ്യുന്നുണ്ട്.

2020-ല്‍ കമ്പനി വിപണിയില്‍ അവതരിപ്പിച്ച പുതിയ തലമുറ ഥാര്‍, 2021-ല്‍, വിപണിയില്‍ എത്തിയ പുതിയ XUV700, 2022-ല്‍ അവതരിപ്പിച്ച പുതിയ സ്‌കോര്‍പ്പിയോ N എന്നീ മോഡലുകളെല്ലാം നീണ്ട നാളത്തെ ഗവേഷണത്തിനും, പരിശോധനയ്ക്കും ശേഷം വിപണിയില്‍ എത്തിയിരിക്കുന്ന മോഡലുകളാണ്. ഇത്തരത്തിലുള്ള ബ്രാന്‍ഡിന്റെ പരിശ്രമങ്ങള്‍ വിപണയില്‍ വിജയം കാണുന്നു എന്നതിന്റെ തെളിവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍.

XUV700-യ്ക്ക് വലിയ സ്വീകാര്യതയാണ് വാഹന വിപണിയില്‍ നിന്നും ലഭിക്കുന്നത്. നാളിതുവരെ വാഹനത്തിന് 1.50 ലക്ഷത്തിലധികം ബുക്കിംഗുകള്‍ ലഭിച്ചുവെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. എതിരാളികളുമായി താമതമ്യം ചെയ്യുമ്പോള്‍ ഇത് ഈ സെഗ്മെന്റിലെ മികച്ച വിജയമാണെന്ന് വേണം പറയാന്‍.

2021 ഓഗസ്റ്റിലാണ് മഹീന്ദ്ര, നിരവധി നൂതന സവിശേഷതകളുമായി ഇന്ത്യയില്‍ XUV700 അവതരിപ്പിക്കുന്നത്, തുടര്‍ന്ന് 2021 ഒക്ടോബര്‍ 7 മുതല്‍ ബുക്കിംഗുകള്‍ ആരംഭിക്കുകയും ചെയ്തു, അത് മികച്ച വിജയമാണ് ബ്രാന്‍ഡിന് നേടി കൊടുത്തത്.

ആദ്യ ദിവസം ആദ്യ മണിക്കൂറില്‍ തന്നെ 25,000 ബുക്കിംഗുകള്‍ നേടിയപ്പോള്‍ അടുത്ത ദിവസം 2 മണിക്കൂറിനുള്ളില്‍ 25,000 യൂണിറ്റുകള്‍ കൂടി ബുക്ക് ചെയ്തു. മൂന്ന് മണിക്കൂറിനുള്ളില്‍ XUV700-ന് 50,000 ബുക്കിംഗ് ലഭിച്ചു.

തുടക്കത്തില്‍ ലഭിച്ച ഈ പിന്തുണ പിന്നിടുള്ള ഓരോ ഘട്ടത്തിലും ലഭിച്ചുവെന്നാണ് കമ്പനി പറയുന്നത്. വാഹനത്തിന് ആവശ്യക്കാര്‍ ഏറിയപ്പോള്‍, കാത്തിരിപ്പ് കാലയളവും വര്‍ധിച്ചുവെന്ന് വേണം പറയാന്‍.

XUV700 ആണ് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന കാത്തിരിപ്പ് കാലയളവുള്ള വാഹനം. തിരഞ്ഞെടുക്കുന്ന വേരിയന്റുകള്‍ക്ക് 2 വര്‍ഷത്തില്‍ കൂടുതല്‍ കാത്തിരിക്കേണ്ടി വരുമെന്നാണ് മഹീന്ദ്ര തന്നെ പറയുന്നത്.

ഈ വലിയ കാത്തിരിപ്പ് കാലയളവ് ഉണ്ടായിരുന്നിട്ടും, സെഗ്മെന്റിലെ മറ്റേതൊരു കാറിനേക്കാളും XUV700-ന് കൂടുതല്‍ ബുക്കിംഗ് മഹീന്ദ്രയ്ക്ക് ലഭിക്കുന്നു. ഓരോ മാസവും XUV700-ന്റെ 8,000 മുതല്‍ 10,000 വരെ ബുക്കിംഗുകള്‍ മഹീന്ദ്ര രജിസ്റ്റര്‍ ചെയ്യുന്നു.

ഒരു വലിയ കാത്തിരിപ്പ് ഉണ്ടാകുമെന്ന് ഈ വാങ്ങുന്നവര്‍ക്കെല്ലാം അറിയാം. എന്നാലും പ്രൊഡക്ഷന്‍ വളരെ വേഗത്തിലാക്കാനാണ് കമ്പനി പരിശ്രമിക്കുന്നത്. നിലവിലെ ആഗോള ചിപ്പ് പ്രതിസന്ധിയാണ് പ്രൊഡക്ഷന്‍ വൈകുന്നതിന് പ്രധാന വെല്ലുവിളി സൃഷ്ടിക്കുന്നത്.

രജിസ്റ്റര്‍ ചെയ്ത 1.5 ലക്ഷം ബുക്കിംഗുകളില്‍, 2022 ജൂണ്‍ അവസാനം വരെ മഹീന്ദ്ര XUV700-ന്റെ 41,846 യൂണിറ്റുകള്‍ ഇന്ത്യയിലുടനീളം അയച്ചു. പ്രതിമാസ ശരാശരി വില്‍പ്പന ഏകദേശം 4,185 യൂണിറ്റാണ്. ഉല്‍പ്പാദനത്തിലെ വര്‍ദ്ധനവ്, വില്‍പ്പന ക്രമാനുഗതമായി വര്‍ദ്ധിക്കുന്നുവെന്നും കമ്പനി പറയുന്നു.

മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലാണ് മഹീന്ദ്ര XUV700 മത്സരിക്കാനെത്തുന്നത്. എംജി ഹെക്ടര്‍, ടാറ്റ ഹാരിയര്‍, ടാറ്റ സഫാരി എന്നിവയെ പിന്തള്ളി സെഗ്മെന്റില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി ഇത് ഇതിനകം മാറി. ഹാരിയറിന്റെയും സഫാരിയുടെയും സംയോജിത വില്‍പ്പന പോലും മഹീന്ദ്ര XUV700-നേക്കാള്‍ വളരെ കുറവാണെന്ന് വേണം പറയാന്‍.

അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS) - അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ട്രാഫിക് സൈന്‍ റെക്കഗ്‌നിഷന്‍, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ്, ഫ്രണ്ട് കൊളീഷന്‍ വാര്‍ണിംഗ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റക്ഷന്‍ തുടങ്ങിയ സവിശേഷതകള്‍ ഉള്‍പ്പെടുന്ന ഈ റഡാര്‍ അധിഷ്ഠിത സാങ്കേതികവിദ്യ ലഭിക്കുന്ന സെഗ്മെന്റിലെ ആദ്യ മോഡലാണ് XUV700.

വാഹനത്തിന്റെ എഞ്ചിന്‍ ലൈനപ്പും പവര്‍ഫുള്‍ ആണെന്ന് വേണം പറയാന്‍. അതിന്റെ സെഗ്മെന്റിലെ ഏറ്റവും ശക്തമായ എഞ്ചിനുകളുള്ള XUV700-ന് 200 bhp കരുത്തും 380 Nm ടോര്‍ക്കും നല്‍കുന്ന 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ലഭിക്കുന്നത്.

155 bhp കരുത്തും 360 Nm ടോര്‍ക്കും നല്‍കുന്ന 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ അതിന്റെ താഴ്ന്ന വേരിയന്റുകളില്‍ നല്‍കുമ്പോള്‍, 185 bhp കരുത്തും 420 Nm ടോര്‍ക്കും ടോപ്പ് സ്പെക്ക് മോഡലുകളില്‍ നല്‍കുന്നു.

എഞ്ചിനുകള്‍ 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളുമായി ജോടിയാക്കുന്നു. ഓപ്ഷണല്‍ 4×4 ഡ്രൈവ് ട്രെയിന്‍ ലഭിക്കുന്ന സെഗ്മെന്റിലെ ആദ്യത്തെ എസ്‌യുവിയാണ് XUV700. എന്നിരുന്നാലും, ഈ ഫീച്ചര്‍ ടോപ്പ് സ്‌പെക്ക് വേരിയന്റുകളില്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്.

സോണി 3D സൗണ്ട് സിസ്റ്റം - മഹീന്ദ്ര XUV700-ന് 13 ചാനല്‍ DSP ആംപ്ലിഫയര്‍, സബ്വൂഫര്‍, 12 സ്പീക്കറുകള്‍ എന്നിവയുമായി വരുന്ന സോണി സൗണ്ട് സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കുന്ന Adrenox ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ലഭിക്കുന്നു. മികച്ച എക്‌സ്പീരിയന്‍സിനായി സ്പീക്കറുകള്‍ റൂഫിലാണ് നല്‍കിയിരിക്കുന്നത്.

അലക്സാ കണക്റ്റിവിറ്റി - XUV700-യുമായി ബന്ധപ്പെട്ട സ്‌കൈ റൂഫ് തുറക്കുന്നതും അടയ്ക്കുന്നതും, ക്ലൈമറ്റ് വ്യതിയാനം തുടങ്ങിയ വിവിധ കാര്യങ്ങള്‍ ചെയ്യാനും സഹായിക്കുന്നു. അലക്സയുമായി പൊരുത്തപ്പെടുന്നെങ്കില്‍ ഉപയോക്താവിന് വീട്ടുപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും കഴിയും.


Click it and Unblock the Notifications








