XUV700-യുടെ പ്രൊഡക്ഷന്‍ വേഗത്തിലാക്കാന്‍ Mahindra; ഫീച്ചര്‍ ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്തു

മഹീന്ദ്രയുടെ ജനപ്രീയ മോഡലായി മുന്നേറ്റം തുടരുകയാണ് XUV700. വിപണിയില്‍ എത്തിയകാലം മുതല്‍ തന്നെ വലിയ സ്വീകാര്യതയാണ് ഈ വാഹനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

XUV700-യുടെ പ്രൊഡക്ഷന്‍ വേഗത്തിലാക്കാന്‍ Mahindra; ഫീച്ചര്‍ ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്തു

ഇപ്പോഴിതാ XUV700-യുടെ ഫീച്ചര്‍ ലിസ്റ്റ് നവീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാക്കള്‍. ചില ഫീച്ചറുകള്‍ വാഹനത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ ചിലത് കമ്പനി പിന്‍വലിക്കുകയും ചെയ്തിരിക്കുകയാണ്.

XUV700-യുടെ പ്രൊഡക്ഷന്‍ വേഗത്തിലാക്കാന്‍ Mahindra; ഫീച്ചര്‍ ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്തു

നിലവില്‍ വാഹന വിപണി നേരിടുന്ന സെമികണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമം മറികടക്കുകയാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്. സെമികണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമം മറികടക്കുന്നതുവഴി XUV700-ന്റെ ഉത്പാദനം വേഗത്തിലാക്കുന്നതിനാണ് ഈ അപ്ഡേറ്റുകള്‍ അവതരിപ്പിച്ചതെന്നാണ് കമ്പനി പറയുന്നത്. മാത്രമല്ല, എസ്‌യുവിയുടെ ബുക്കിംഗ് ഇപ്പോള്‍ 1.5 ലക്ഷമായതിനാല്‍ XUV700 ന്റെ ഉത്പാദനം വേഗത്തിലാക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും നിര്‍മാതാക്കള്‍ പറയുന്നു.

XUV700-യുടെ പ്രൊഡക്ഷന്‍ വേഗത്തിലാക്കാന്‍ Mahindra; ഫീച്ചര്‍ ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്തു

എസ്‌യുവി സെഗ്മെന്റില്‍ ഇത് ഒരു റെക്കോര്‍ഡ് ബ്രേക്കിംഗ് നമ്പറാണെങ്കിലും, XUV700 എസ്‌യുവിയുടെ ചില വകഭേദങ്ങള്‍ക്കായുള്ള കാത്തിരിപ്പ് കാലയളവ് 2 വര്‍ഷം വരെ നീളുന്നുവെന്ന് വേണം പറയാന്‍. കൂടാതെ MX, AX3, AX5, AX7, AX7 L പോലുള്ള വേരിയന്റുകളില്‍ മാറ്റങ്ങളും അവതരിപ്പിച്ചു.

XUV700-യുടെ പ്രൊഡക്ഷന്‍ വേഗത്തിലാക്കാന്‍ Mahindra; ഫീച്ചര്‍ ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്തു

XUV700-യുടെ അടിസ്ഥാന MX വേരിയന്റില്‍ തുടങ്ങിയാല്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, റിയര്‍ സ്പോയിലര്‍, ഫോളോ മി ഹോം ഹെഡ്‌ലാമ്പുകള്‍ തുടങ്ങിയ സവിശേഷതകള്‍ മഹീന്ദ്ര ഇല്ലാതാക്കി. മറുവശത്ത്, AX3 ട്രിം ലെവലിന് റിയര്‍ വൈപ്പര്‍, ഡീഫോഗര്‍, ഡോറുകള്‍ക്കും ബൂട്ട് ലിഡിനുമുള്ള സെലക്ടീവ് അണ്‍ലോക്ക് തുടങ്ങിയ ഫീച്ചറുകളാണ് കമ്പനി പിന്‍വലിച്ചിരിക്കുന്നത്.

XUV700-യുടെ പ്രൊഡക്ഷന്‍ വേഗത്തിലാക്കാന്‍ Mahindra; ഫീച്ചര്‍ ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്തു

AX5, AX7 പോലുള്ള ഉയര്‍ന്ന ട്രിം ലെവലുകളിലേക്ക് വരുന്ന ഈ വേരിയന്റുകളില്‍ ഇനി സ്‌റ്റൈലിഷ് ലുക്കിംഗ് എല്‍ഇഡി സീക്വന്‍ഷ്യല്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ ഉണ്ടാകില്ല. എന്നിരുന്നാലും, XUV700 AX7 L ട്രിം ലെവലില്‍ അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ ഫീച്ചര്‍ നീക്കം ചെയ്തതാണ് ഏറ്റവും ശ്രദ്ധേയകരമായ മറ്റൊരു നീക്കം.

XUV700-യുടെ പ്രൊഡക്ഷന്‍ വേഗത്തിലാക്കാന്‍ Mahindra; ഫീച്ചര്‍ ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്തു

ഫീച്ചര്‍ കൂട്ടിച്ചേര്‍ക്കലിനെക്കുറിച്ച് പറയുമ്പോള്‍, ടോപ്പ്-സ്‌പെക്ക് AX7L AT ട്രിമ്മിന് അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ഫംഗ്ഷന്‍, സീക്വന്‍ഷ്യല്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ ലഭിക്കുന്നു.

XUV700-യുടെ പ്രൊഡക്ഷന്‍ വേഗത്തിലാക്കാന്‍ Mahindra; ഫീച്ചര്‍ ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്തു

മഹീന്ദ്ര XUV700-നെ കുറിച്ച് പറയുമ്പോള്‍, മഹീന്ദ്ര XUV700 എസ്‌യുവിക്കായി നീണ്ട കാത്തിരിപ്പ് കാലയളവ് ഉണ്ടായിരുന്നിട്ടും, ഉപഭോക്താക്കള്‍ ഇപ്പോഴും വാഹനം ബുക്ക് ചെയ്യുന്നുവെന്നത് ശ്രദ്ധയകരമായ കാര്യമാണ്. സെഗ്മെന്റില്‍ എതിരാളികളെപ്പോലും ഞെട്ടിപ്പിക്കുന്ന ഫീച്ചറുകളാണ് വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്.

XUV700-യുടെ പ്രൊഡക്ഷന്‍ വേഗത്തിലാക്കാന്‍ Mahindra; ഫീച്ചര്‍ ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്തു

പവര്‍ട്രെയിന്‍ ഓപ്ഷനുകളുടെ കാര്യത്തില്‍, മഹീന്ദ്ര XUV700 എസ്‌യുവിക്ക് 3 എഞ്ചിന്‍ ഓപ്ഷനുകളുണ്ട് - ഒരു പെട്രോള്‍ എഞ്ചിനും രണ്ട് ഡീസല്‍ എഞ്ചിനുകളും. ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഉള്‍പ്പെടുന്നു.

XUV700-യുടെ പ്രൊഡക്ഷന്‍ വേഗത്തിലാക്കാന്‍ Mahindra; ഫീച്ചര്‍ ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്തു

ട്യൂണിന്റെ താഴ്ന്ന നിലയിലുള്ള എന്‍ട്രി ലെവല്‍ ഡീസല്‍ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമേ ലഭ്യമാകൂ എന്നതും എടുത്തുപറയേണ്ടതാണ്. ഈ പവര്‍ട്രെയിനുകളുടെ സ്‌പെസിഫിക്കേഷനിലേക്ക് വരുകയാണെങ്കില്‍, പെട്രോള്‍ എഞ്ചിന്‍ 2.0 ലിറ്റര്‍, ടര്‍ബോചാര്‍ജ്ഡ്, 4-സിലിണ്ടര്‍ എഞ്ചിനാണ്.

XUV700-യുടെ പ്രൊഡക്ഷന്‍ വേഗത്തിലാക്കാന്‍ Mahindra; ഫീച്ചര്‍ ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്തു

ഈ യൂണിറ്റ് 197 bhp പീക്ക് പവറും 380 Nm പീക്ക് ടോര്‍ക്കും. അതേസമയം, രണ്ട് ഡീസല്‍ എഞ്ചിനുകളും 2.2 ലിറ്റര്‍, ടര്‍ബോചാര്‍ജ്ഡ്, 4 സിലിണ്ടര്‍ എഞ്ചിനുകളാണ്. എന്നിരുന്നാലും, കൂടുതല്‍ ശക്തമായ പതിപ്പ് അതിശയിപ്പിക്കുന്ന 182 bhp പവറും 450 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

XUV700-യുടെ പ്രൊഡക്ഷന്‍ വേഗത്തിലാക്കാന്‍ Mahindra; ഫീച്ചര്‍ ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്തു

മറുവശത്ത്, താഴ്ന്ന വേരിയന്റില്‍ ഉപയോഗിച്ചിരിക്കുന്ന ഡീസല്‍ പവര്‍ട്രെയിന്‍ മാന്യമായ 153 bhp പവറും 360 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു - ഈ വലുപ്പത്തിലുള്ള ഒരു എസ്‌യുവിക്ക് ഇത് തന്നെ ധാരാളമെന്ന് വേണം പറയാന്‍.

XUV700-യുടെ പ്രൊഡക്ഷന്‍ വേഗത്തിലാക്കാന്‍ Mahindra; ഫീച്ചര്‍ ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്തു

മഹീന്ദ്ര XUV700-ന്റെ വിജയത്തിന്റെ ഒരു കാരണം, കമ്പനി നിരവധി ഫീച്ചറുകളോടെ വാഹനത്തില്‍ ലോഡ് ചെയ്തിട്ടുണ്ട് എന്നതാണ്. വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതില്‍ ഇത് നിര്‍ണായകമായിരുന്നു.

XUV700-യുടെ പ്രൊഡക്ഷന്‍ വേഗത്തിലാക്കാന്‍ Mahindra; ഫീച്ചര്‍ ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്തു

ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വലിയ 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്, അത്രതന്നെ വലിയ ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, പനോരമിക് സണ്‍റൂഫ്, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, വയര്‍ലെസ് ചാര്‍ജിംഗ്, മള്‍ട്ടി-ഫംഗ്ഷന്‍ ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, 360-ഡിഗ്രി ക്യാമറ, മെമ്മറി ഫംഗ്ഷനുള്ള പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, ഡ്രൈവ് മോഡുകള്‍ എന്നിവ ഫീച്ചറുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

XUV700-യുടെ പ്രൊഡക്ഷന്‍ വേഗത്തിലാക്കാന്‍ Mahindra; ഫീച്ചര്‍ ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്തു

അതിനുപുറമെ, മഹീന്ദ്ര XUV700-ലെ സുരക്ഷാ സംവിധാനങ്ങള്‍, ഏഴ് എയര്‍ബാഗുകള്‍, EBD ഉള്ള ABS, ESP, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) എന്നിവയും അതിലേറെയും സുരക്ഷാ സംവിധാനങ്ങളാല്‍ കൂടുതല്‍ അമ്പരപ്പിക്കുന്നതാണ്.

XUV700-യുടെ പ്രൊഡക്ഷന്‍ വേഗത്തിലാക്കാന്‍ Mahindra; ഫീച്ചര്‍ ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്തു

ഈ സുരക്ഷാ ഫീച്ചറുകള്‍ക്കൊപ്പം, നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്നാണ് മഹീന്ദ്ര XUV700, കൂടാതെ ഗ്ലോബല്‍ NCAP-ല്‍ നിന്നുള്ള മുതിര്‍ന്നവരുടെ ഒക്കപ്പന്റ് പ്രൊട്ടക്ഷനായി എസ്‌യുവി 5-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് നേടി.

XUV700-യുടെ പ്രൊഡക്ഷന്‍ വേഗത്തിലാക്കാന്‍ Mahindra; ഫീച്ചര്‍ ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്തു

മഹീന്ദ്ര XUV700 എസ്‌യുവിക്ക് ഒരു നീണ്ട കാത്തിരിപ്പ് കാലയളവ് ആവശ്യമാണ്. പല ഫീച്ചറുകളും ഇല്ലാതാക്കിയിട്ടില്ലെങ്കിലും, സെമികണ്ടക്ടര്‍ ക്ഷാമം ഒരു പരിധിവരെ മറികടക്കാന്‍ മഹീന്ദ്രയ്ക്ക് കഴിയുമെന്നാണ് വിശ്വസിക്കുന്നത്. ഈ നീക്കം എസ്‌യുവിയുടെ ഉല്‍പ്പാദനം വേഗത്തിലാക്കാന്‍ സാധ്യതയുണ്ട്, അതിന്റെ ഫലമായി കാത്തിരിപ്പ് കാലയളവ് കുറയുമെന്നും പ്രതീക്ഷിക്കാം.

Source

Article Published On: Thursday, July 28, 2022, 13:52 [IST]
English summary
Mahindra xuv700 suv feature list updated read to find more details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X