പുതുവർഷത്തിൽ കാർ വാങ്ങാനിരുന്നാൽ കീശ കീറുമോ? മോഡൽ നിരയിൽ വില വർധനയുമായി കാർ നിർമ്മാതാക്കൾ

പുതുവർഷത്തിൽ വീണ്ടും വാഹനങ്ങൾക്ക് വില ഉയർത്താനൊരുങ്ങുകയാണ് പ്രമുഖ നിർമ്മാതാക്കൾ. കിയ, മാരുതി സുസുക്കി, ടാറ്റ മോട്ടോർസ്, മെർസിഡീസ് ബെൻസ്, ഔഡി എന്നിവ 2023 ജനുവരി മുതൽ തങ്ങളുടെ മോഡൽ ശ്രേണിയിലുടനീളം വില വർധന പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ കാർ നിർമ്മാതാക്കളും ചരക്ക് (കമ്മോഡിറ്റി) വിലയിലുണ്ടായ വർധനയാണ് വാഹനങ്ങളുടെ വില വർധനവിന് പിന്നിലെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.

മാരുതി സുസുക്കി:

മോഡലിനെ ആശ്രയിച്ച് വർധന വ്യത്യാസപ്പെടുമെങ്കിലും, തങ്ങളുടെ മുഴുവൻ മോഡൽ ലൈനപ്പിന്റെയും വില വർധിപ്പിക്കുമെന്ന് മാരുതി സുസുക്കി സ്ഥിരീകരിച്ചു. റോ മെറ്റീരിയലുകളുടെ വിലക്കയറ്റത്തിന് പുറമെ, ചെലവ് സമ്മർദ്ദം വർധിപ്പിച്ച സർക്കാരിന്റെ നിയന്ത്രണ ആവശ്യകതകളും വിലവർധനവിന് കാരണമാണെന്ന് മാരുതി സുസുക്കി പറഞ്ഞു. നിലവിൽ, മാരുതി സുസുക്കിയുടെ നിരയിൽ ആൾട്ടോ, ആൾട്ടോ K10, ബലേനോ, ബ്രെസ, സെലേറിയോ, സിയാസ്, ഡിസൈർ, ഈക്കോ, എർട്ടിഗ, ഗ്രാൻഡ് വിറ്റാര, ഇഗ്നിസ്, എസ്-പ്രെസ്സോ, സ്വിഫ്റ്റ്, വാഗൺ-ആർ, XL6 എന്നിവ ഉൾപ്പെടുന്നു.

പുതുവർഷത്തിൽ കാർ വാങ്ങാനിരുന്നാൽ കീശ കീറുമോ? മോഡൽ നിരയിൽ വില വർധനയുമായി കാർ നിർമ്മാതാക്കൾ

കിയ:

2023 ജനുവരി മുതൽ കിയയുടെ മുഴുവൻ മോഡൽ ലൈനപ്പിന്റെയും വില 50,000 രൂപ വരെ വർധിപ്പിക്കും. ഡിസംബർ 31 -ന് ശേഷമുള്ള എല്ലാ ബുക്കിംഗുകൾക്കും ഇത് ബാധകമാകുമെന്ന് ദക്ഷിണ കൊറിയൻ നിർമ്മാതാക്കൾ വ്യക്തമാക്കി. ചരക്ക്, ഗതാഗത ചെലവുകൾ വർധിച്ചതിന് അനുസൃതമായിട്ടാണ് ഈ വില വർധനവ്. നിലവിൽ, ബ്രാൻഡിന്റെ പോർട്ട്‌ഫോളിയോയിൽ കാരെൻസ്, കാർണിവൽ, EV6, സെൽറ്റോസ്, സോനെറ്റ് എന്നിവയുണ്ട്.

ടാറ്റ മോട്ടോർസ്:

അവശ്യ സാധനങ്ങളുടെ വില വർധനയ്‌ക്കൊപ്പം, വരാനിരിക്കുന്ന RDE മാനദണ്ഡങ്ങൾക്കനുസൃതമായി വാഹനങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നത് വിലയിൽ വർധനവിന് കാരണമാകുമെന്ന് ടാറ്റ മോട്ടോർസും വ്യക്തമാക്കുന്നു. മോഡൽ നിരയിലുടനീളം പുതുക്കിയ വിലകൾ 2023 ജനുവരി മുതൽ പ്രാബല്യത്തിൽ വരും. പ്രാദേശിക വാഹന ഭീമൻ നിലവിൽ ആൾട്രോസ്, ഹാരിയർ, നെക്സോൺ, നെക്സോൺ ഇവി, പഞ്ച്, സഫാരി, ടിയാഗോ, ടിയാഗോ ഇവി, ടിഗോർ, ടിഗോർ ഇവി എന്നിവ വിൽപ്പനയ്ക്ക് എത്തിക്കുന്നു.

മോഡൽ നിരയിൽ വില വർധനയുമായി കാർ നിർമ്മാതാക്കൾ

ഔഡി:

ജർമ്മൻ കാർ നിർമ്മാതാക്കളും തങ്ങളുടെ മുഴുവൻ ലൈനപ്പിന്റെയും വിലകൾ 1.7 ശതമാനം വരെ വർധിപ്പിക്കും, മറ്റുള്ളവരെപ്പോലെ, വർധിച്ചുവരുന്ന ഇൻപുട്ടും പ്രവർത്തന ചെലവും വർധനവിന് കാരണമായി ചൂണ്ടിക്കാട്ടുന്നു. A4, A6, A8 L, Q3, Q5, Q7, Q8, S5 സ്പോർട്ട്ബാക്ക്, RS 5 സ്പോർട്ട്ബാക്ക്, RSQ8, e-tron, e-tron സ്പോർട്ട്ബാക്ക്, e-tron GT എന്നിവ നിലവിൽ ഔഡിയുടെ നിരയിൽ ഉൾപ്പെടുന്നു.

മെർസിഡീസ്-ബെൻസ്:

മെർസിഡീസ്-ബെൻസ് അതിന്റെ പോർട്ട്‌ഫോളിയോയിലെ ഉൽപ്പന്നങ്ങളുടെ വിലയിൽ 5.0 ശതമാനം വില വർധിപ്പിക്കും. മറ്റുള്ളവയെപ്പോലെ, ഇൻപുട്ട്, ലോജിസ്റ്റിക്സ് ചെലവുകൾ വർധിക്കുന്നതിനെ പ്രതിരോധിക്കാൻ ജർമ്മൻ ഓട്ടോമൊട്ടീവ് ഭീമനും വില വർധിപ്പിക്കുന്നു. മെർസിഡീസ് ബെൻസിന്റെ പോർട്ട്‌ഫോളിയോയിൽ നിലവിൽ A-ക്ലാസ്, A-ക്ലാസ് ഹാച്ച്ബാക്ക്, C-ക്ലാസ്, E-ക്ലാസ്, S-ക്ലാസ്, EQB, EQC, EQS, GLA, GLB, GLC, GLC കൂപ്പെ, GLE, GLE കൂപ്പെ, GLS, G-ക്ലാസ്, GLS, S-ക്ലാസ് എന്നീ രണ്ട് മെയ്ബാക്ക് മോഡലുകളും വാഗ്ദാനം ചെയ്യുന്നു.

റെനോ:

വിലയേറിയ ലോജിസ്റ്റിക്സ് ചെലവുകൾ കാരണം ഇൻപുട്ട് ചെലവ് വർധിക്കുന്നതിനാൽ ഫ്രഞ്ച് നിർമ്മാതാക്കളും മോഡലുകളുടെ വില വർധിപ്പിക്കും. റെനോ നിലവിൽ ഇന്ത്യയിൽ ക്വിഡ്, കൈഗർ, ട്രൈബർ എന്നീ മോഡലുകളാണ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്. താമസിയാതെ പുതുതലമുറ ഡെസ്റ്ററും അതിന്റെ ഏഴ് സീറ്റർ പതിപ്പും നിർമ്മാതാക്കൾ ഇന്ത്യയിൽ അവതരിപ്പിച്ചേക്കാം എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതോടൊപ്പം ഇവി സെഗ്മെന്റിലേക്ക് ക്വിഡിന്റെ ഇലക്ട്രിക് പതിപ്പും ബ്രാൻഡ് അവതരിപ്പിച്ചേക്കാം.

സിട്രൺ:

2023 ജനുവരി മുതൽ തങ്ങളുടെ C3, C5 മോഡലുകളുടെ വില 1.5 മുതൽ 2.0 ശതമാനം വരെ വർധിപ്പിക്കുമെന്ന് സിട്രണും പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്ത് ഉടൻ തന്നെ C3 -യുടെ ഒരു ഇലക്ട്രിക് പതിപ്പും പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ഫ്രഞ്ച് വാഹന നിർമ്മാതാക്കൾ. നിലവിൽ വളരെയധികം ജനപ്രീതി ഉയർന്നു വരുന്ന ഇവി മാർക്കറ്റിൽ C3 ഇവിയ്ക്കൊപ്പം കോംപറ്റീഷൻ കൂടുതൽ കടുപ്പമാവും എന്നതിൽ സംശയമൊന്നുമില്ല.

More from DriveSpark

Article Published On: Friday, December 9, 2022, 14:30 [IST]
English summary
Major car manufactures declares price hike for its entire portfolio in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X