ഇലക്ട്രിക് വിളയാട്ടം; 2022 -ൽ ഇന്ത്യൻ ഇവി സെഗ്മെന്റിലെത്തിയ മോഡലുകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

ഇലക്‌ട്രിക് വാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ തുടർച്ചയായി വളർച്ച രേഖപ്പെടുത്തുകയാണ്. 85 ശതമാനം വിപണി വിഹിതവുമായി ടാറ്റ മോട്ടോർസ് രാജ്യത്തെ ഇവി സെഗ്മെന്റിൽ ഒന്നാം സ്ഥാനത്തും എംജിയും ഹ്യുണ്ടായിയും തൊട്ടുപിന്നിലുമാണ്. ഈ വർഷം നാല് പ്രധാന ലോഞ്ചുകൾക്ക് നാം സാക്ഷ്യം വഹിച്ചു. 2022 -ൽ നിരത്തിലിറങ്ങിയ പുതിയ ഇലക്ട്രിക് കാറുകളുടെ പ്രധാന വിശദാംശങ്ങൾ ഇതാ.

ടാറ്റ ടിയാഗോ ഇവി

XE, XT, XZ+, XZ+ ടെക് എന്നീ നാല് വകഭേദങ്ങളിൽ വരുന്ന ടാറ്റ ടിയാഗോ ഇവിയുടെ വിലകൾ പ്രാദേശിക വാഹന നിർമ്മാതാക്കൾ അടുത്തിടെ പ്രഖ്യാപിച്ചു. വാഹനത്തിന്റെ അടിസ്ഥാന വേരിയന്റിന്റെ എക്സ്-ഷോറൂം വില 8.49 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കുകയും ടോപ്പ് എൻഡ് ട്രിമ്മിന് 11.79 ലക്ഷം രൂപ വരെ ഉയരുകയും ചെയ്യുന്നു. ടിയാഗോ ഇവി ഡെലിവറി 2023 ജനുവരിയിൽ ആരംഭിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. മോഡലിന് 19.2 kWh അല്ലെങ്കിൽ 24 kWh ബാറ്ററി പായ്ക്ക് ലഭിക്കുന്നു.

2022 -ൽ ഇന്ത്യൻ ഇവി സെഗ്മെന്റിലെത്തിയ മോഡലുകൾ

ഇവ രണ്ടും യഥാക്രമം 250 km, 315 km ഡെലിവറിംഗ് റേഞ്ച് വാഗ്ദാനം ചെയ്യും എന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. പെർമെനന്റ് മാഗ്നറ്റ് സിൻക്രണസ് ഇലക്ട്രിക് മോട്ടോർ ഫീച്ചർ ചെയ്യുന്ന ടാറ്റയുടെ സിപ്‌ട്രോൺ ഹൈ-വോൾട്ടേജ് സാങ്കേതികവിദ്യയാണ് ഇലക്ട്രിക് ഹാച്ച്ബാക്കിന് കരുത്തേകുന്നത്. ഇവി നിർദ്ദിഷ്ടമായ ചില മാറ്റങ്ങൾ വാഹനത്തിന്റെ എക്സ്റ്റീരിയറിലും ഇന്റീരിയറിലും വരുത്തിയിട്ടുണ്ട്. നിലവിൽ രാജ്യത്ത് ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് മോഡലാണ് ടാറ്റ ടിയാഗോ ഇവി എന്നതും ശ്രദ്ധേയമാണ്.

ടാറ്റ ടിഗോർ ഇവി

പുതുക്കിയ ടാറ്റ ടിഗോർ ഇവി അടുത്തിടെയാണ് ടാറ്റ മോട്ടോർസ് അവതരിപ്പിച്ചത്. 12.49 ലക്ഷം മുതൽ 13.75 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില. ഇലക്ട്രിക് സെഡാൻ 26 kWh, ലിക്വിഡ്-കൂൾഡ്, ഹൈ എനർജി ഡെൻസിറ്റി ബാറ്ററി പായ്ക്കുമായിട്ടാണ് വരുന്നത്. ഫുൾ ചാർജിൽ ഇവി 315 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇലക്ട്രിക് മോട്ടോർ 54.2 bhp പവറും 170 Nm torque ഉം പുറപ്പെടുവിക്കുന്നു. ZConnect കണക്റ്റഡ് കാർ സാങ്കേതികവിദ്യ, സ്മാർട്ട് വാച്ച് കണക്റ്റിവിറ്റി, മൾട്ടി മോഡ് റീജനറേഷൻ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ടയർ പഞ്ചർ റിപ്പയർ കിറ്റ് എന്നിവയുമായാണ് എക്സ്റ്റെൻഡഡ് റേഞ്ച് ടിഗോർ ഇവി വരുന്നത്. ലെതർ റാപ്പ്ഡ് സ്റ്റിയറിംഗ് വീൽ, ലെതറെറ്റ് അപ്ഹോൾസ്റ്ററി, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, ക്രൂയിസ് കൺട്രോൾ എന്നിവയും ഇത് വാഗ്ദാനം ചെയ്യുന്നു.

2022 -ൽ ഇന്ത്യൻ ഇവി സെഗ്മെന്റിലെത്തിയ മോഡലുകൾ

ടാറ്റ നെക്‌സൺ ഇവി പ്രൈം

നെക്സോൺ ഇവി യുടെ നവീകരിച്ച പതിപ്പായ ടാറ്റ നെക്സോൺ ഇവി പ്രൈം 2022 ജൂലൈയിലാണ് നിർമ്മാതാക്കൾ വിൽപ്പനയ്‌ക്ക് എത്തിച്ചത്. XM, XZ, XZ+ LUX, Dark XZ+, Dark XZ+ LUX എന്നീ വേരിയന്റുകളിൽ മോഡൽ ലൈനപ്പ് വരുന്നു. ഇതിന്റെ എക്സ്-ഷോറൂം വില 14.99 ലക്ഷം രൂപ മുതൽ. 17.50 ലക്ഷം രൂപ വരെയാണ്. ഓട്ടോമാറ്റിക് ബ്രേക്ക് ലാമ്പ് ആക്ടിവേഷൻ ഉള്ള മൾട്ടി-മോഡ് റീജൻ ഫംഗ്‌ഷന്റെ രൂപത്തിലാണ് പ്രധാന അപ്‌ഡേറ്റുകളിലൊന്ന് വരുന്നത്.

ഇതിന് സ്മാർട്ട് വാച്ച് ഇന്റഗ്രേറ്റഡ് കണക്റ്റിവിറ്റി, ക്രൂയിസ് കൺട്രോൾ,സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷൻ എന്നിവയിലൂടെ ഇൻഡയറക്റ്റ് ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം ലഭിക്കുന്നു. 30.2 kWh ബാറ്ററി പാക്കും 129 bhp ഇലക്ട്രിക് മോട്ടോറും ഒറ്റ ചാർജിൽ 312 കിലോമീറ്റർ എന്ന റേഞ്ച് വാഗ്ദാനം ചെയ്യും എന്നാണ് ബ്രാൻഡിന്റെ അവകാശവാദം. നെക്‌സോൺ ഇവി പ്രൈമിന് മൂന്ന് നോർമൽ എക്സ്റ്റീരിയർ ഷേഡുകൾക്കൊപ്പം പുതിയ ഡേടോണ ഗ്രേ കളർ സ്കീമും ലഭിക്കുന്നു.

BYD അറ്റോ 3

33.99 ലക്ഷം രൂപ മുതൽ വിലവരുന്ന അറ്റോ 3 ഇലക്ട്രിക് എസ്‌യുവിയാണ് BYD ഇന്ത്യയിൽ തങ്ങളുടെ രണ്ടാമത്തെ ഓഫറായി അവതരിപ്പിച്ചത്. വാഹനത്തിന്റെ ബുക്കിംഗുകൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെങ്കിലും, അതിന്റെ 500 യൂണിറ്റുകളുടെ ഡെലിവറി 2023 ജനുവരിയിൽ ആരംഭിക്കും. BYD അറ്റോ 3 -യുടെ പവർട്രെയിൻ സജ്ജീകരണത്തിൽ 60 kWh BYD ബ്ലേഡ് ബാറ്ററിയും പെർമെനന്റ് മാഗ്നറ്റ് സിൻക്രണസ് ഇലക്ട്രിക് മോട്ടോറും ഉൾപ്പെടുന്നു.

ഒറ്റത്തവണ ചാർജ് ചെയ്താൽ 521 കിലോമീറ്റർ റേഞ്ച് ഇത് വാഗ്ദാനം ചെയ്യുന്നു. 7.3 സെക്കൻഡിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഇവിക്ക് കഴിയും. വാഹനത്തിന്റെ ബാറ്ററി പാക്ക് 80 ശതമാനം വരെ ചാർജ് ചെയ്യാൻ 50 മിനിറ്റ് എടുക്കും. ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സ്കൈ വൈറ്റ്, സർഫ് ബ്ലൂ, പാർക്കർ റെഡ്, ബോൾഡർ ഗ്രേ എന്നിങ്ങനെ നാല് കളർ ഓപ്‌ഷനുകളുണ്ട്. പുതിയ BYD ഇലക്ട്രിക് എസ്‌യുവിയുടെ മൊത്തത്തിലുള്ള നീളവും വീതിയും ഉയരവും യഥാക്രമം 4455 mm, 1875 mm, 1615 mm എന്നിങ്ങനെയാണ്.

More from DriveSpark

Article Published On: Thursday, December 8, 2022, 10:40 [IST]
English summary
Major evs launched in india in 2022
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X