അഡ്വാൻസ്ഡ് ടെക്ക് മുതൽ എതിരാളികൾ വരെ; വരാനിരിക്കുന്ന Jeep Meridian -നെ കുറിച്ചുള്ള 5 ഫാക്റ്റുകൾ

2022 മാർച്ച് 29 -ന് പുതിയ മെറിഡിയൻ ത്രീ-റോ എസ്‌യുവി അനാച്ഛാദനം ചെയ്യുമെന്ന് ജീപ്പ് ഇന്ത്യ അടുത്തിടെ സ്ഥിരീകരിച്ചു. വാഹനത്തിന്റെ വിപണി ലോഞ്ച് മെയ് മാസത്തിൽ നടക്കും.

അഡ്വാൻസ്ഡ് ടെക്ക് മുതൽ എതിരാളികൾ വരെ; വരാനിരിക്കുന്ന Jeep Meridian -നെ കുറിച്ചുള്ള 5 ഫാക്റ്റുകൾ

ജീപ്പ് മെറിഡിയൻ രാജ്യത്തെ പ്രീമിയം ത്രീ-റോ എസ്‌യുവി സെഗ്‌മെന്റിൽ അമേരിക്കൻ വാഹന നിർമ്മാതാക്കളുടെ എൻട്രി അടയാളപ്പെടുത്തും. വരാനിരിക്കുന്ന ജീപ്പ് എസ്‌യുവിയെ കുറിച്ച് ഞങ്ങൾക്ക് ഇതുവരെ അറിയാവുന്ന അഞ്ച് പ്രധാന വിശദാംശങ്ങൾ ഇതാ.

അഡ്വാൻസ്ഡ് ടെക്ക് മുതൽ എതിരാളികൾ വരെ; വരാനിരിക്കുന്ന Jeep Meridian -നെ കുറിച്ചുള്ള 5 ഫാക്റ്റുകൾ

ജീപ്പ് കമാൻഡറിന് സമാനം

തെക്കേ അമേരിക്കൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തുന്ന ജീപ്പ് കമാൻഡറിന്റെ റൈറ്റ് ഹാൻഡ് ഡ്രൈവ് (RHD) പതിപ്പാണ് ജീപ്പ് മെറിഡിയൻ. മറ്റ് വിപണികളിലേക്കും കയറ്റുമതി ചെയ്യുന്ന ഒരു ‘മെയ്ഡ്-ഇൻ-ഇന്ത്യ' ഉൽപ്പന്നമായിരിക്കും ഇത്.

അഡ്വാൻസ്ഡ് ടെക്ക് മുതൽ എതിരാളികൾ വരെ; വരാനിരിക്കുന്ന Jeep Meridian -നെ കുറിച്ചുള്ള 5 ഫാക്റ്റുകൾ

വാഹനത്തിന്റെ മിക്ക ഡിസൈനും സ്റ്റൈലിംഗ് ഘടകങ്ങളും കമാൻഡറിന് സമാനമാണെങ്കിലും, അതിനെ വേർതിരിച്ചറിയാൻ കുറച്ച് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

അഡ്വാൻസ്ഡ് ടെക്ക് മുതൽ എതിരാളികൾ വരെ; വരാനിരിക്കുന്ന Jeep Meridian -നെ കുറിച്ചുള്ള 5 ഫാക്റ്റുകൾ

എസ്‌യുവിയിൽ കൂടുതൽ ചതുരാകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, വ്യത്യസ്‌തമായി രൂപകൽപ്പന ചെയ്‌ത ഫ്രണ്ട്, റിയർ ബമ്പറുകൾ, മെലിഞ്ഞ ടെയിൽ‌ലാമ്പുകൾ, അപ്പ്റൈറ്റ് ടെയിൽ‌ഗേറ്റ് എന്നിവയുണ്ട്. മെറിഡിയൻ അതിന്റെ പ്ലാറ്റ്‌ഫോമും കുറച്ച് ഡിസൈൻ ബിറ്റുകളും കോമ്പസ് എസ്‌യുവിയുമായി പങ്കിടുന്നു. എന്നിരുന്നാലും, ഇതിന് 4769 mm നീളമുണ്ട്, ഇത് കോമ്പസിനേക്കാൾ 364 mm കൂടുതലാണ്.

അഡ്വാൻസ്ഡ് ടെക്ക് മുതൽ എതിരാളികൾ വരെ; വരാനിരിക്കുന്ന Jeep Meridian -നെ കുറിച്ചുള്ള 5 ഫാക്റ്റുകൾ

അഡ്വാൻസ്ഡ് ടെക്

വാഹത്തിന്റെ ഔദ്യോഗിക വിശദാംശങ്ങൾ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, കോമ്പസിന്റെ റേഞ്ച്-ടോപ്പിംഗ് വേരിയന്റിൽ വാഗ്ദാനം ചെയ്യുന്ന എല്ലാ സവിശേഷതകളുമായും മെറിഡിയൻ എസ്‌യുവി വരാൻ സാധ്യതയുണ്ട്.

അഡ്വാൻസ്ഡ് ടെക്ക് മുതൽ എതിരാളികൾ വരെ; വരാനിരിക്കുന്ന Jeep Meridian -നെ കുറിച്ചുള്ള 5 ഫാക്റ്റുകൾ

വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ഫോൺ ചാർജർ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ, പാസഞ്ചർ സീറ്റുകൾ, പനോരമിക് സൺറൂഫ് എന്നിവയും അതിലേറെയും ഇതിൽ ഉണ്ടാകും.

അഡ്വാൻസ്ഡ് ടെക്ക് മുതൽ എതിരാളികൾ വരെ; വരാനിരിക്കുന്ന Jeep Meridian -നെ കുറിച്ചുള്ള 5 ഫാക്റ്റുകൾ

കൂടാതെ, അമേരിക്കൻ വാഹന നിർമ്മാതാക്കൾ ജീപ്പ് മെറിഡിയനെ ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം) ഉപയോഗിച്ച് സജ്ജീകരിച്ചേക്കാം. ഇതിന്റെ സുരക്ഷാ കിറ്റിൽ ഏഴ് എയർബാഗുകൾ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവയും ഉൾപ്പെടും. റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകളുള്ള ആറ് സീറ്റ് ലേഔട്ടിനൊപ്പം ഇന്ത്യ-സ്പെക്ക് മെറിഡിയൻ വാഗ്ദാനം ചെയ്യാവുന്നതാണ്.

അഡ്വാൻസ്ഡ് ടെക്ക് മുതൽ എതിരാളികൾ വരെ; വരാനിരിക്കുന്ന Jeep Meridian -നെ കുറിച്ചുള്ള 5 ഫാക്റ്റുകൾ

ഡീസൽ എഞ്ചിൻ മാത്രം

പുതിയ ജീപ്പ് എസ്‌യുവിയിൽ കോമ്പസിൽ നിന്ന് കടമെടുത്ത ഇന്ത്യയിൽ പ്രൂവ് ചെയ്ത 2.0 ലിറ്റർ നാല് സിലിണ്ടർ മൾട്ടിജെറ്റ് ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ അവതരിപ്പിക്കും. എന്നിരുന്നാലും, ഓയിൽ ബർണർ 200 bhp -ക്ക് അടുത്ത് പവർ ഉത്പാദിപ്പിക്കാൻ ട്യൂൺ ചെയ്യാവുന്നതാണ്.

അഡ്വാൻസ്ഡ് ടെക്ക് മുതൽ എതിരാളികൾ വരെ; വരാനിരിക്കുന്ന Jeep Meridian -നെ കുറിച്ചുള്ള 5 ഫാക്റ്റുകൾ

ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കുന്നത്. എസ്‌യുവിക്ക് സ്റ്റാൻഡേർഡായി AWD (ഓൾ-വീൽ ഡ്രൈവ്) സിസ്റ്റം ലഭിക്കും. എസ്‌യുവിയിൽ കമ്പനി 48V മൈൽഡ് ഹൈബ്രിഡ് പവർട്രെയിൻ വാഗ്ദാനം ചെയ്തേക്കുമെന്ന് അഭ്യൂഹമുണ്ട്.

അഡ്വാൻസ്ഡ് ടെക്ക് മുതൽ എതിരാളികൾ വരെ; വരാനിരിക്കുന്ന Jeep Meridian -നെ കുറിച്ചുള്ള 5 ഫാക്റ്റുകൾ

ഓഫ്-റോഡ് കഴിവുകൾ

പുതിയ ജീപ്പ് ത്രീ-റോ എസ്‌യുവി ചില ഗുരുതരമായ ഓഫ്-റോഡ് ശേഷികളുമായി വരാൻ സാധ്യതയുണ്ട്. കാശ്മീർ മുതൽ കന്യാകുമാരി വരെ വിവിധ ഭൂപ്രദേശങ്ങളിലൂടെ എസ്‌യുവി ഓടുന്നത് കാണിക്കുന്ന ടീസർ വീഡിയോ നിർമ്മാതാക്കൾ ഇതിനോടകം ഷെയർ ചെയ്തിരുന്നു. കൂടുതൽ വിശദാംശങ്ങൾ വാഹനത്തിന്റെ അരങ്ങേറ്റ തീയതിയിൽ വെളിപ്പെടുത്താൻ സാധ്യതയുണ്ട്.

അഡ്വാൻസ്ഡ് ടെക്ക് മുതൽ എതിരാളികൾ വരെ; വരാനിരിക്കുന്ന Jeep Meridian -നെ കുറിച്ചുള്ള 5 ഫാക്റ്റുകൾ

പ്രതീക്ഷിക്കുന്ന വിലയും എതിരാളികളും

പുതിയ ജീപ്പ് ത്രീ-റോ എസ്‌യുവിയുടെ വില 30 ലക്ഷം രൂപയിൽ നിന്ന് ആരംഭിച്ച് 35 ലക്ഷം രൂപ വരെ ഉയരുമെന്ന് കണക്കാക്കപ്പെടുന്നു. ഈ വില ശ്രേണിയിൽ, ഇത് ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ, പുതിയ സ്കോഡ കൊഡിയാക്ക് എന്നിവയെ നേരിടും.

More from DriveSpark

Article Published On: Friday, March 18, 2022, 8:30 [IST]
English summary
Major facts about upcoming jeep meridian 7 seater suv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X