പുത്തൻ Creta സ്പെഷ്യൽ നൈറ്റ് എഡിഷന് Hyundai നൽകുന്ന പ്രധാന ഹൈലൈറ്റുകൾ

ഹ്യുണ്ടായി മോട്ടോർസ് ഇന്ത്യയിൽ നൈറ്റ് എഡിഷൻ എന്ന പേരിൽ ക്രെറ്റയുടെ പ്രത്യേക പതിപ്പ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. എസ്‌യുവിയുടെ ഈ പുതിയ പതിപ്പ് സാധാരണ പതിപ്പിനെ അപേക്ഷിച്ച് കുറച്ച് സൗന്ദര്യാത്മക മാറ്റങ്ങൾ അവതരിപ്പിക്കുന്നു.

പുത്തൻ Creta സ്പെഷ്യൽ നൈറ്റ് എഡിഷന് Hyundai നൽകുന്ന പ്രധാന ഹൈലൈറ്റുകൾ

എന്നാൽ ഇതിൽ മെക്കാനിക്കൽ മാറ്റങ്ങളൊന്നും ഉണ്ടാവില്ല. 'നൈറ്റ് എഡിഷൻ' തീർച്ചയായും ക്രെറ്റയ്‌ക്കൊപ്പം അല്പം പ്രത്യേകത ആഗ്രഹിക്കുന്ന ആളുകൾക്ക് ആകർഷകമായ ഒരു ഓഫർ പോലെയാണ്.

പുത്തൻ Creta സ്പെഷ്യൽ നൈറ്റ് എഡിഷന് Hyundai നൽകുന്ന പ്രധാന ഹൈലൈറ്റുകൾ

ഈ ലേഖനത്തിൽ സ്റ്റാൻഡേർഡ് ഹ്യുണ്ടായി ക്രെറ്റയും അതിന്റെ നൈറ്റ് എഡിഷനും തമ്മിലുള്ള നാല് പ്രധാന വ്യത്യാസങ്ങൾ ഞങ്ങൾ പട്ടികപ്പെടുത്തിയിട്ടുണ്ട്.

പുത്തൻ Creta സ്പെഷ്യൽ നൈറ്റ് എഡിഷന് Hyundai നൽകുന്ന പ്രധാന ഹൈലൈറ്റുകൾ

എക്സ്റ്റീരിയർ ഡിസൈൻ

ഹ്യുണ്ടായി ക്രെറ്റ നൈറ്റ് എഡിഷന് സ്‌കിഡ് പ്ലേറ്റുകൾ (മുന്നിലും പിന്നിലും), സൈഡ് സിൽ ഗാർണിഷ്, റൂഫ് റെയിലുകൾ എന്നിവയിൽ ബ്ലാക്ക് ഗ്ലോസ് ഫിനിഷ് ലഭിക്കുന്നു. ലൈറ്റ്നിംഗ് ആർക്ക് C പില്ലറും ഫ്രണ്ട് ഗ്രില്ലും ഗ്ലോസ് ബ്ലാക്കിൽ തന്നെ പെയിന്റ് ചെയ്തിരിക്കുന്നു, കൂടാതെ ഫ്രണ്ട് ഗ്രില്ലിന് റെഡ് ഹൈലൈറ്റുകളും ലഭിക്കുന്നു.

പുത്തൻ Creta സ്പെഷ്യൽ നൈറ്റ് എഡിഷന് Hyundai നൽകുന്ന പ്രധാന ഹൈലൈറ്റുകൾ

അലോയി വീലുകളിൽ ഡാർക്ക് മെറ്റൽ ഫിനിഷും ഫ്രണ്ട് ബ്രേക്ക് കാലിപ്പറുകൾക്ക് ബ്ലാക്ക് നിറവും നൽകിയിട്ടുണ്ട്. കൂടാതെ, ടെയിൽഗേറ്റിൽ ഒരു 'നൈറ്റ് എഡിഷൻ' എംബ്ലവും നൽകിയിട്ടുണ്ട്.

പുത്തൻ Creta സ്പെഷ്യൽ നൈറ്റ് എഡിഷന് Hyundai നൽകുന്ന പ്രധാന ഹൈലൈറ്റുകൾ

ഇന്റീരിയർ സ്റ്റൈലിംഗ്

സ്റ്റാൻഡേർഡ് ക്രെറ്റയുടെ അതേ ക്യാബിൻ ഡിസൈനാണ് നൈറ്റ് എഡിഷൻ പതിപ്പിന്. എന്നിരുന്നാലും, എസി വെന്റുകളിൽ കളർഡ് ഹൈലൈറ്റുകളുള്ള ഒരു ബ്ലാക്ക് ഇന്റീരിയർ കളർ തീം വാഹനത്തിന് ലഭിക്കുന്നു. സ്‌പെഷ്യൽ എഡിഷൻ എസ്‌യുവിക്ക് സീറ്റ് അപ്‌ഹോൾസ്റ്ററിക്കും സ്റ്റിയറിംഗ് വീൽ റാപ്പിനും കളർഡ് സ്റ്റിച്ചിംഗും ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നു.

പുത്തൻ Creta സ്പെഷ്യൽ നൈറ്റ് എഡിഷന് Hyundai നൽകുന്ന പ്രധാന ഹൈലൈറ്റുകൾ

രണ്ട് ട്രിം ഓപ്ഷനുകളിൽ മാത്രമേ ലഭ്യമാവൂ

ഹ്യുണ്ടായി ക്രെറ്റ നൈറ്റ് എഡിഷൻ S+, SX(O) എന്നിങ്ങനെ രണ്ട് ട്രിം ലെവലുകളിൽ മാത്രമേ ദക്ഷിണ കൊറിയൻ നിർമ്മാതാക്കൾ ലഭ്യമാക്കുകയുള്ളൂ. ട്രിയോ ബീം എൽഇഡി ഹെഡ്‌ലാമ്പുകൾ (ക്രസന്റ് ഗ്ലോ എൽഇഡി ഡിആർഎല്ലുകൾക്കൊപ്പം), അലോയി വീലുകൾ, പനോരമിക് സൺറൂഫ്, എൽഇഡി റീഡിംഗ് ലാമ്പ് എന്നിവ ഉൾപ്പെടെ സ്റ്റാൻഡേർഡ് ക്രെറ്റയുടെ 'S' ട്രിമ്മിനെക്കാൾ 'S+' ട്രിമ്മിന് കുറച്ച് അധിക സവിശേഷതകൾ ലഭിക്കുന്നു. 'SX(O)' ട്രിമ്മിന് സ്റ്റാൻഡേർഡ് പതിപ്പിന്റെ അതേ ട്രിം ലെവലിന്റെ എക്യുപ്മെന്റ് ലിസ്റ്റ് മാറ്റമില്ലാതെ തുടരുന്നു.

പുത്തൻ Creta സ്പെഷ്യൽ നൈറ്റ് എഡിഷന് Hyundai നൽകുന്ന പ്രധാന ഹൈലൈറ്റുകൾ

രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ മാത്രമേ ലഭ്യമാവൂ

നൈറ്റ് എഡിഷൻ ക്രെറ്റയിൽ രണ്ട് എഞ്ചിൻ ഓപ്ഷനുകൾ മാത്രമാണുള്ളത്. ആദ്യത്തേത് 1.5 -ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ യൂണിറ്റാണ്, ഇത് 115 PS പരമാവധി കരുത്തും 144 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു. അഞ്ച് സ്പീഡ് മാനുവലും CVT ഓട്ടോമാറ്റിക്കും ട്രാൻസ്മിഷൻ ചോയിസുകളിൽ ലഭ്യമാണ്.

പുത്തൻ Creta സ്പെഷ്യൽ നൈറ്റ് എഡിഷന് Hyundai നൽകുന്ന പ്രധാന ഹൈലൈറ്റുകൾ

രണ്ടാമത്തേത് 1.5 ലിറ്റർ ടർബോ-ഡീസൽ മോട്ടോറാണ്, ഈ യൂണിറ്റ് 115 PS പവറും 250 Nm torque ഉം വികസിപ്പിക്കുന്നു, ഇത് ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയ്‌ക്കൊപ്പം വാഗ്ദാനം ചെയ്യുന്നു.

പുത്തൻ Creta സ്പെഷ്യൽ നൈറ്റ് എഡിഷന് Hyundai നൽകുന്ന പ്രധാന ഹൈലൈറ്റുകൾ

മാനുവൽ ട്രാൻസ്മിഷൻ 'S+' ട്രിമ്മിൽ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്, അതേസമയം 'SX(O)' ട്രിമ്മിന് രണ്ട് എഞ്ചിനുകളിലും ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകൾ മാത്രമേ ലഭിക്കൂ.

പുത്തൻ Creta സ്പെഷ്യൽ നൈറ്റ് എഡിഷന് Hyundai നൽകുന്ന പ്രധാന ഹൈലൈറ്റുകൾ

വില

ഹ്യുണ്ടായി ക്രെറ്റ നൈറ്റ് എഡിഷന്റെ എക്സ്-ഷോറൂം വില 13.35 ലക്ഷം രൂപ മുതൽ 18.01 ലക്ഷം രൂപ വരെയാണ്. സ്റ്റാൻഡേർഡ് ക്രെറ്റയെ സംബന്ധിച്ചിടത്തോളം, അതിന്റെ വില 10.28 ലക്ഷം രൂപ മുതൽ 17.87 ലക്ഷം വരെയാണ്.

Article Published On: Tuesday, April 5, 2022, 13:16 [IST]
English summary
Major feature highlights of new creta knight edition
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X