Gypsy -യുടെ പിൻമുറക്കാരനായി ഇന്ത്യയിൽ എത്താനൊരുങ്ങുന്ന Jimny -യിൽ നിന്ന് ഇവയെല്ലാം പ്രതീക്ഷിക്കാം

സുസുക്കി ജിംനി ഒരു ഐതിഹാസിക ഓഫ്-റോഡറാണ്, താങ്ങാനാവുന്ന വിലയും എവിടെയും പോകാനുള്ള കഴിവും കാരണം ഈ മോഡൽ വളരെ ജനപ്രിയമാണ്.

Gypsy -യുടെ പിൻമുറക്കാരനായി ഇന്ത്യയിൽ എത്താനൊരുങ്ങുന്ന Jimny -യിൽ നിന്ന് ഇവയെല്ലാം പ്രതീക്ഷിക്കാം

സുസുക്കിയുടെ ഇന്ത്യൻ വിഭാഗമായ മാരുതി സുസുക്കി നിലവിൽ ഈ എസ്‌യുവിയുടെ ഫൈവ് ഡോർ/ലോംഗ് വീൽബേസ് പതിപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്, ഇന്ത്യയിലെ വാഹന പ്രേമികൾ ഇതിന്റെ ലോഞ്ചിനായി വളരെ ആകാംഷയോടെ കണ്ണും നട്ട് കാത്തിരിക്കുകയാണ്!

Gypsy -യുടെ പിൻമുറക്കാരനായി ഇന്ത്യയിൽ എത്താനൊരുങ്ങുന്ന Jimny -യിൽ നിന്ന് ഇവയെല്ലാം പ്രതീക്ഷിക്കാം

വരാനിരിക്കുന്ന ഫൈവ് ഡോർ മാരുതി ജിംനിയെക്കുറിച്ച് ഞങ്ങൾക്കറിയാവുന്ന എല്ലാ കാര്യങ്ങളും, അതിനെക്കുറിച്ചുള്ള എല്ലാ ഊഹാപോഹങ്ങളും ഞങ്ങൾ ഈ ലേഖനത്തിൽ വിശദമാക്കുന്നു.

Gypsy -യുടെ പിൻമുറക്കാരനായി ഇന്ത്യയിൽ എത്താനൊരുങ്ങുന്ന Jimny -യിൽ നിന്ന് ഇവയെല്ലാം പ്രതീക്ഷിക്കാം

എക്സ്റ്റീരിയർ ഡിസൈൻ

വരാനിരിക്കുന്ന ഫൈവ് ഡോർ ജിംനിക്ക് അല്പസ്വല്പ്പ മാറ്റങ്ങളോടെ നിലവിലുള്ള ത്രീ ഡോർ ജിംനിയുടെ അതേ ബോക്‌സി, റെട്രോ പ്രചോദിതമായ ഡിസൈൻ ഉണ്ടായിരിക്കും.

Gypsy -യുടെ പിൻമുറക്കാരനായി ഇന്ത്യയിൽ എത്താനൊരുങ്ങുന്ന Jimny -യിൽ നിന്ന് ഇവയെല്ലാം പ്രതീക്ഷിക്കാം

അളവുകൾ വലുതായിരിക്കും, നീളത്തിലും വീൽബേസ് ലെംഗ്ത്തിലും 300 mm വർധനവ് ഫൈവ് ഡോർ പതിപ്പിന് ലഭിക്കും. വിഷ്വൽ വ്യത്യാസത്തിനായി ഫ്രണ്ട് ഗ്രില്ലും ബമ്പറുകളും വ്യത്യസ്തമായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Gypsy -യുടെ പിൻമുറക്കാരനായി ഇന്ത്യയിൽ എത്താനൊരുങ്ങുന്ന Jimny -യിൽ നിന്ന് ഇവയെല്ലാം പ്രതീക്ഷിക്കാം

ഇന്റീരിയർ സ്റ്റൈലിംഗ്

ഫൈവ് ഡോർ ജിംനിയുടെ ഡാഷ്‌ബോർഡും സ്റ്റിയറിംഗ് വീലും ത്രീ ഡോർ പതിപ്പിന് സമാനമായിരിക്കും. വർധിച്ച അളവുകൾ കാരണം ക്യാബിൻ സ്പേസ് കുറച്ചുകൂടി മെച്ചപ്പെടും, പ്രത്യേകിച്ച് പിൻ നിരയിൽ. അധിക ഡോറുകൾ എസ്‌യുവിയെ കൂടുതൽ പ്രായോഗികമാക്കും, ഒരുപക്ഷേ അത് ഒരു ഫാമിലി കാറായി പോലും അനുയോജ്യമാക്കും!

Gypsy -യുടെ പിൻമുറക്കാരനായി ഇന്ത്യയിൽ എത്താനൊരുങ്ങുന്ന Jimny -യിൽ നിന്ന് ഇവയെല്ലാം പ്രതീക്ഷിക്കാം

സവിശേഷതകളും എക്യുപ്മെന്റുകളും

ഊഹാപോഹങ്ങൾ പ്രകാരം, മാരുതി സുസുക്കി ജിംനിക്ക് എൽഇഡി ഹെഡ്‌ലൈറ്റുകൾ, എൽഇഡി ടെയിൽലൈറ്റുകൾ, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം (ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം), ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ABS + EBD, ഹിൽ ഹോൾഡ് അസിസ്റ്റ്, ഹിൽ ഡിസെന്റ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Gypsy -യുടെ പിൻമുറക്കാരനായി ഇന്ത്യയിൽ എത്താനൊരുങ്ങുന്ന Jimny -യിൽ നിന്ന് ഇവയെല്ലാം പ്രതീക്ഷിക്കാം

അന്താരാഷ്‌ട്ര വിപണികളിൽ, ഫ്രണ്ട് കൊളിഷൻ അലേർട്ടും ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗും ഉൾപ്പെടുന്ന അഏഴഏ (ഡ്യുവൽ സെൻസർ ബ്രേക്ക് സപ്പോർട്ട്) പോലുള്ള നിരവധി സുരക്ഷാ സവിശേഷതകളും എസ്‌യുവിക്ക് ലഭിക്കുന്നു. കൂടാതെ, ഹൈ ബീം അസിസ്റ്റ്, ലെയിൻ ഡിപ്പാർച്ചർ അലേർട്ട്, വീവിംഗ് അലേർട്ട്, ട്രാഫിക് സൈൻ റെകഗ്നിഷൻ എന്നിവയും ലഭ്യമാണ്. ഈ ഫീച്ചറുകൾ ഇന്ത്യൻ പതിപ്പിൽ ലഭ്യമാണോ എന്ന് ഞങ്ങൾക്ക് ഉറപ്പില്ല.

Gypsy -യുടെ പിൻമുറക്കാരനായി ഇന്ത്യയിൽ എത്താനൊരുങ്ങുന്ന Jimny -യിൽ നിന്ന് ഇവയെല്ലാം പ്രതീക്ഷിക്കാം

പവർട്രെയിൻ

ഇന്ത്യൻ വിപണിയിൽ, 105 PS പരമാവധി പവറും 138 Nm പീക്ക് torque ഉം (ഇത് ജിംനിയുടെ അന്താരാഷ്ട്ര പതിപ്പിനേക്കാൾ കൂടുതലാണ്) പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ്, ഇൻലൈൻ ഫോർ പെട്രോൾ എഞ്ചിൻ ജിംനിക്ക് ലഭ്യമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Gypsy -യുടെ പിൻമുറക്കാരനായി ഇന്ത്യയിൽ എത്താനൊരുങ്ങുന്ന Jimny -യിൽ നിന്ന് ഇവയെല്ലാം പ്രതീക്ഷിക്കാം

ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് MT, നാല് സ്പീഡ് AT എന്നിവ ഉൾപ്പെടാൻ സാധ്യതയുണ്ട്, കൂടാതെ കുറഞ്ഞ അനുപാതത്തിലുള്ള ട്രാൻസ്ഫർ കെയ്സുള്ള 4WD സിസ്റ്റം (സുസുക്കി ഓൾഗ്രിപ്പ് പ്രോ) സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യും. ഊഹാപോഹങ്ങൾ അനുസരിച്ച്, ഒരു ടർബോ-പെട്രോൾ എഞ്ചിനും ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ നൽകിയേക്കാം, ഈ യൂണിറ്റ് 1.5 ലിറ്റർ എഞ്ചിനേക്കാൾ കൂടുതൽ പവർ ഉണ്ടാകും.

Gypsy -യുടെ പിൻമുറക്കാരനായി ഇന്ത്യയിൽ എത്താനൊരുങ്ങുന്ന Jimny -യിൽ നിന്ന് ഇവയെല്ലാം പ്രതീക്ഷിക്കാം

പ്രതീക്ഷിക്കുന്ന ലോഞ്ച് ടൈംലൈൻ

മാരുതി സുസുക്കിയുടെ വരാനിരിക്കുന്ന ഫൈവ് ഡോർ ജിംനി 2023 -ൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. റിപ്പോർട്ടുകൾ അനുസരിച്ച്, ഇത് ആദ്യം നമ്മുടെ രാജ്യത്ത് അവതരിപ്പിക്കും, പിന്നീട് യൂറോപ്യൻ വിപണികളിലേക്കും ഒരുപക്ഷേ ജാപ്പനീസ് വിപണികളിലേക്കും വാഹനം എത്തും.

Gypsy -യുടെ പിൻമുറക്കാരനായി ഇന്ത്യയിൽ എത്താനൊരുങ്ങുന്ന Jimny -യിൽ നിന്ന് ഇവയെല്ലാം പ്രതീക്ഷിക്കാം

ഇന്ത്യൻ വിപണിയിൽ, ഇതിന് നേരിട്ടുള്ള എതിരാളികളൊന്നും ഉണ്ടാകില്ല, എന്നാൽ മഹീന്ദ്ര ഥാറിനും ഫോഴ്‌സ് ഗൂർഖയ്ക്കും താങ്ങാനാവുന്ന ഒരു ബദലായി ഇത് പ്രവർത്തിക്കും.

Gypsy -യുടെ പിൻമുറക്കാരനായി ഇന്ത്യയിൽ എത്താനൊരുങ്ങുന്ന Jimny -യിൽ നിന്ന് ഇവയെല്ലാം പ്രതീക്ഷിക്കാം

ഇന്ത്യൻ വിപണിയിൽ ഐതിഹാസിക മോഡലായിരുന്ന ജിപ്സി ഓഫ്റോഡ് എസ്‌യുവിയുടെ പിൻമുറക്കാരനായി എത്തുന്ന ജിംനി രാജ്യത്ത് ജിപ്സിക്കു മേൽ ജനപ്രീതി നേടുമോ എന്നത് കണ്ടറിയണം.

Gypsy -യുടെ പിൻമുറക്കാരനായി ഇന്ത്യയിൽ എത്താനൊരുങ്ങുന്ന Jimny -യിൽ നിന്ന് ഇവയെല്ലാം പ്രതീക്ഷിക്കാം

രാജ്യത്തെ നിലവിലെ വിൽപ്പനയുടെ ട്രെൻഡ് അനുസരിച്ച് എസ്‌യുവികളാണ് മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നത് എന്നതിനാൽ ജിംനിക്ക് ഒരു മേൽക്കൈയുണ്ട് എന്നത് നിസംശയം പറയാം. ജിപ്സിക്ക് ഒരു പകരക്കാരനെ തേടുന്ന ഇന്ത്യൻ ആർമിക്കും ജിംനി പരിഗണിക്കാവുന്ന ഒരു ഓപ്ഷനാണ്.

More from DriveSpark

Article Published On: Wednesday, March 30, 2022, 10:40 [IST]
English summary
Major features and equipments we expect from upcoming jimny 5 door suv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X