പോക്കറ്റ് ഫ്രണ്ട്ലി മാത്രമല്ല; വരാനൊരുങ്ങുന്ന Tata Tiago ഇവിയിൽ എന്തെല്ലാം പ്രതീക്ഷിക്കാം
വാഹന വിപണിയിൽ ആഗോളതലത്തിൽ ഒരു ഇവി വിപ്ലവം നടക്കുകയാണ്. പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാനും ഒട്ടുമിക്ക എല്ലാ പ്രമുഖ വാഹന നിർമ്മാതാക്കളും ഇലക്ട്രിക് വാഹന രംഗത്തേക്ക് ചുവടു വെയ്ക്കുകയാണ്.

ഇന്ത്യൻ വാഹന നിർമ്മാതാക്കൾക്കിടയിലെ ഭീമന്മാരിൽ ഒന്നായ ടാറ്റയും തങ്ങളുടെ പുത്തൻ ഇവി തന്ത്രങ്ങളുമായി വളരെ അഗ്രസ്സീവായി മുന്നോട്ട് പോവുകയാണ്.

ഈ ലോക ഇവി ദിനത്തിൽ, ടാറ്റ മോട്ടോർസ് ടിയാഗോ ഇവി പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. ഇത് കാർ നിർമ്മാതാക്കളിൽ നിന്ന് ഇലക്ട്രിക് ദിശയിലേക്ക് പോകുന്ന മൂന്നാമത്തെ മോഡലായിരിക്കും. കാർ നിർമ്മാതാക്കൾ ഈ മോഡൽ സെപ്റ്റംബർ 28 -ന് അനാച്ഛാദനം ചെയ്യും.

അതിനുശേഷം ഉടൻ തന്നെ വാഹനം ലോഞ്ച് ചെയ്യപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്നാൽ അവതരണത്തിന് മുമ്പായി ഇലക്ട്രിക് ഹാച്ച്ബാക്കിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്ന അഞ്ച് കാര്യങ്ങൾ ഇതാ:

ടിഗോർ ഇവയിൽ നിന്ന് വ്യത്യസ്തമായ സവിശേഷതകൾ
IC എഞ്ചിനിൽ പ്രവർത്തിക്കുന്ന എതിരാളികളിൽ നിന്ന് വ്യത്യസ്തമായി, ടിയാഗോയും ടിഗോർ ഇവിയും അവയുടെ ഇലക്ട്രിക് പവർട്രെയിനിന്റെ കാര്യത്തിൽ സമാനമായ സ്പെസിഫിക്കേഷനുകൾ പങ്കുവെച്ചേക്കില്ല. 306 കിലോമീറ്റർ റേഞ്ച് നൽകുമെന്ന് അവകാശപ്പെടുന്ന 26 kWh ബാറ്ററി പാക്കാണ് ടിഗോർ ഇവി ഉപയോഗിക്കുന്നത്.

എന്നാൽ, നീളമുള്ള ഈ ബാറ്ററി പായ്ക്ക് ടിയാഗോയുടെ ബൂട്ട് സ്പേസ് കുറച്ചേക്കാം. ഇത് ഇവി ഹാച്ച്ബാക്കിൽ ബാറ്ററി പാക്ക് ചെറുതായിരിക്കുമെന്ന് സൂചിപ്പിക്കുന്നു.

എന്നിരുന്നാലും, റേഞ്ച് സമാനമായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, സിംഗിൾ ചാർജിൽ 300 കിലോമീറ്ററിന് മുകളിൽ ഡ്രൈവിംഗ് റേഞ്ച് ലഭിച്ചേക്കാം. അതോടൊപ്പം, ടിഗോർ ഇവിയുടെ 75 PS പവർ 170 Nm torque ഉം പുറപ്പെടുവിക്കുന്ന മോട്ടോറിനേക്കാൾ ശക്തി കുറഞ്ഞ മോട്ടോറിനൊപ്പം ഇത് വിൽപ്പനയ്ക്ക് എത്താം.

അകത്തും പുറത്തും ഡിസൈൻ മാറ്റങ്ങൾ
ടാറ്റ ടിയാഗോ ഇവിക്ക് അതിന്റെ പുറംഭാഗത്ത് സൂക്ഷ്മമായ ദൃശ്യ മാറ്റങ്ങൾ കാണാൻ കഴിയും, പ്രധാനമായും ICE പവർ കൗണ്ടർപാർട്ടിൽ നിന്ന് ഇത് വ്യത്യസ്തമായിരിക്കും. ഇതിന് ട്വീക്ക് ചെയ്ത ഫ്രണ്ട് ഗ്രില്ല്, പുതിയ കളർ ഓപ്ഷനുകൾ, എല്ലായിടത്തും ബ്ലൂ നിറത്തിലുള്ള ആക്‌സന്റുകൾ, അതോടൊപ്പം ഇവി ബാഡ്ജിംഗ് എന്നിവ ലഭിക്കും.

റഫറൻസിനായി, ടിഗോർ ഇവിയിൽ അതിന്റെ പെട്രോൾ പതിപ്പിനെ അപേക്ഷിച്ച് സമാനമായ മാറ്റങ്ങൾ നാം കണ്ടിട്ടുണ്ട്. നീല ആക്‌സന്റുകളും മറ്റൊരു ഇവി സ്പെക്ക് സീറ്റ് അപ്‌ഹോൾസ്റ്ററിയും ഉൾപ്പെടെ, ക്യാബിനിലും ചെറുതായ രീതിയിൽ മാറ്റങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഫീച്ചർ അപ്‌ഗ്രേഡുകൾ
ഫീച്ചറുകളുടെ കാര്യത്തിലും, കണക്റ്റഡ് കാർ സാങ്കേതികവിദ്യ പോലുള്ള ചില ചെറിയ കൂട്ടിച്ചേർക്കലുകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു. പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഡിജിറ്റൈസ് ചെയ്‌ത ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പുഷ്-ബട്ടൺ സ്റ്റാർട്ട്-സ്റ്റോപ്പ്, ഓട്ടോമാറ്റിക് എസി തുടങ്ങിയ ഫീച്ചറുകൾ ടിയാഗോയിൽ ഇതിനകം തന്നെ ലഭ്യമാണ്.

സുരക്ഷാ റേറ്റിംഗ്
ആഗോള NCAP ക്രാഷ് ടെസ്റ്റുകളിൽ ടിയാഗോയും ടിഗോറും ഇതിനകം തന്നെ മികച്ച ഫോർ സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയിട്ടുണ്ട്. ടിഗോർ ഇവിയെ സംബന്ധിച്ചിടത്തോളം, ടെസ്റ്റ് ചെയ്യപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാറാണിത്. അത് വീണ്ടും ഫോർ സ്റ്റാർ റേറ്റിംഗും നേടി. ടിയാഗോ ഇവിയിലും ഞങ്ങൾ ഇത് തന്നെ പ്രതീക്ഷിക്കുന്നു.

പ്രതീക്ഷിക്കുന്ന വില
ടിയാഗോ ഇവിയുടെ വില 10 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നച്. ഇത് രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന മാസ് മാർക്കറ്റ് ഇലക്ട്രിക് കാറുകളായി ടിയാഗോ ഹാച്ചിനെ മാറ്റും. റഫറൻസിനായി, ഇതിന്റെ ഇലക്ട്രിക് സെഡാൻ പതിപ്പ് 12.49 ലക്ഷം രൂപ മുതൽ 13.64 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്ക് ലഭ്യമാണ്.

ടിയാഗോ ഇവിയുടെ വരവോടെ ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ ഹാച്ച്ബാക്ക്, സെഡാൻ, എസ്‌യുവി എന്നീ സെഗ്മെന്റുകളിൽ തങ്ങളുടെ സാനിധ്യം ഉറപ്പിക്കാനും വിൽപ്പന വിഹിതം മെച്ചപ്പെടുത്താനും ടാറ്റ മോട്ടോർസിനെ സഹായിക്കും. ഇതിന് പിന്നാലെ 2020 ഓട്ടോ എക്സ്പോയിൽ ടാറ്റ മോട്ടോർസ് അവതരിപ്പിച്ച ആൾട്രോസ് പ്രീമിയം ഹാച്ചിന്റെ ഇലക്ട്രിക് പതിപ്പും കൂടെ ഉടനടി വിപണിയിൽ എത്തിക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അതോടൊപ്പം തന്നെ ഹാരിയർ, പഞ്ച് എന്നീ മോഡലുകളുടേയും ഇവി പതിപ്പുകൾ നിർമ്മാതാക്കളുടെ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.


Click it and Unblock the Notifications








