ലുക്കിലും മട്ടിലും വ്യത്യസ്തൻ; 2023 Honda HR-V -യുടെ പ്രധാന ഹൈലൈറ്റുകൾ

നോർത്ത് അമേരിക്കൻ വിപണികൾക്കായി ഹോണ്ട വ്യത്യസ്ത ശൈലിയിലുള്ള HR-V മിഡ്-സൈസ് എസ്‌യുവി ഒരുക്കുകയാണ്. 2023 ഹോണ്ട HR-V എന്ന് വിളിക്കപ്പെടുന്ന പുതിയ എസ്‌യുവിയുടെ രണ്ട് റെൻഡറിംഗുകൾ കമ്പനി ഇപ്പോൾ പുറത്തിറക്കിയിട്ടുണ്ട്.

ലുക്കിലും മട്ടിലും വ്യത്യസ്തൻ; 2023 Honda HR-V -യുടെ പ്രധാന ഹൈലൈറ്റുകൾ

നോർത്ത് അമേരിക്കൻ വിപണികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തതാണ് ഈ എസ്‌യുവി. അതിനാൽ എന്തെല്ലാമാണ് ഇതിന്റെ പ്രത്യേകതകൾ എന്ന് നമുക്ക് നോക്കാം.

ലുക്കിലും മട്ടിലും വ്യത്യസ്തൻ; 2023 Honda HR-V -യുടെ പ്രധാന ഹൈലൈറ്റുകൾ

1. സിവിക് പ്ലാറ്റ്ഫോം

2023 ഹോണ്ട HR-V പുതിയ സിവിക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ടൊയോട്ട കൊറോള ക്രോസ്, ഹ്യുണ്ടായി ക്രെറ്റ, മസ്ദ CX-30 എന്നിവയ്‌ക്കെതിരെ ഇത് മത്സരിക്കും. പുതിയ സിവിക് പ്ലാറ്റ്‌ഫോം ക്യാബിനിനുള്ളിലും അതോടൊപ്പം തന്നെ കാർഗോ റൂമിലും കൂടുതൽ ഇടം സൃഷ്ടിക്കാൻ ഹോണ്ടയെ അനുവദിക്കും.

ലുക്കിലും മട്ടിലും വ്യത്യസ്തൻ; 2023 Honda HR-V -യുടെ പ്രധാന ഹൈലൈറ്റുകൾ

2. ഡിസൈൻ വിശദാംശങ്ങൾ

ഡിസൈൻ സ്കെച്ചുകളിൽ കാണിച്ചിരിക്കുന്ന 2023 ഹോണ്ട HR-V, യൂറോപ്യൻ, ജാപ്പനീസ് വിപണികളിൽ വിൽപനയിലുള്ള നിലവിലുള്ള മോഡലിൽ നിന്ന് കാര്യമായ വ്യത്യാസം പ്രകടമാക്കുന്നു.

ലുക്കിലും മട്ടിലും വ്യത്യസ്തൻ; 2023 Honda HR-V -യുടെ പ്രധാന ഹൈലൈറ്റുകൾ

ഇത് പൂർണ്ണമായും റീ-സ്റ്റൈൽ ചെയ്ത ഫ്രണ്ട് ഫാസിയയുമായി വരുന്നു, S ആകൃതിയിലുള്ള മെഷ് ശൈലിയിലുള്ള വലിയ ഒക്ടഗണൽ ഗ്രില്ലും ഓരോ കോണിലും ഫോക്സ് ഇൻലെറ്റുകൾ ഉൾക്കൊള്ളുന്ന ഒരു അഗ്രസ്സീവ് ഫ്രണ്ട് ബമ്പറും വാഹനത്തിന് ലഭിക്കുന്നു. നിലവിലെ CR-V-യിലെ വൃത്താകൃതിയിലുള്ള യൂണിറ്റുകളിൽ നിന്ന് വ്യത്യസ്തമായ വലുതും ചതുരാകൃതിയിലുള്ളതുമായ ഹെഡ്‌ലാമ്പ് സജ്ജീകരണമാണ് എസ്‌യുവിയിൽ വരുന്നത്.

ലുക്കിലും മട്ടിലും വ്യത്യസ്തൻ; 2023 Honda HR-V -യുടെ പ്രധാന ഹൈലൈറ്റുകൾ

2023 ഹോണ്ട HR-V-യുടെ സൈഡ് പ്രൊഫൈൽ വൃത്താകൃതിയിലുള്ള ശൈലി നിലനിർത്തുന്നു; എന്നിരുന്നാലും, ഇതിന് വ്യത്യസ്തമായ ടെയിൽഗേറ്റും ടെയിൽ-ലൈറ്റുകളും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

വാഹനം മുൻമോഡലിനേക്കാൾ അല്പം ദൈർഘ്യമേറിയതായി കാണപ്പെടുന്നു അതിനാൽ ഒരു അധിക കാർഗോ റൂം ഇത് നൽകിയേക്കാം. എസ്‌യുവിക്ക് വിശാലമായ ടെയിൽഗേറ്റും വലിയ റാപ്പ്എറൗണ്ട് ടെയിൽ ലൈറ്റുകളുമുണ്ട്. പരുക്കൻ രൂപത്തിന് ബ്ലാക്ക് ക്ലാഡിംഗോടുകൂടിയ ചങ്കിയർ ബമ്പറാണ് ഇതിനുള്ളത്.

ലുക്കിലും മട്ടിലും വ്യത്യസ്തൻ; 2023 Honda HR-V -യുടെ പ്രധാന ഹൈലൈറ്റുകൾ

3. ഇന്റീരിയർ - 2023 പതിപ്പിൽ എന്താണ് പുതിയത്?

2023 ഹോണ്ട HR-V യുടെ ഇന്റീരിയർ സ്കെച്ചുകൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ഇത് മുൻ മോഡലിന്റെ വൈവിധ്യം നിലനിർത്താൻ സാധ്യതയുണ്ട്, കൂടാതെ രണ്ടാമത്തെ നിര മാജിക് സീറ്റ് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. മെച്ചപ്പെട്ട സാങ്കേതിക വിദ്യയോടെ നവീകരിച്ച ക്യാബിനാണ് എസ്‌യുവിയിൽ ഉണ്ടാവുക.

ലുക്കിലും മട്ടിലും വ്യത്യസ്തൻ; 2023 Honda HR-V -യുടെ പ്രധാന ഹൈലൈറ്റുകൾ

പുതിയ തലമുറ സിവിക് സെഡാനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എസ്‌യുവിയിലുണ്ടാകും. Wi-Fi, SiriumXM റേഡിയോ, ഇൻ-ഡാഷ് നാവിഗേഷൻ എന്നിവ പോലുള്ള കണക്റ്റിവിറ്റി ഫീച്ചറുകളും ഇത് വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്.

ലുക്കിലും മട്ടിലും വ്യത്യസ്തൻ; 2023 Honda HR-V -യുടെ പ്രധാന ഹൈലൈറ്റുകൾ

4. അഡ്വാൻസ്ഡ് ഡ്രൈവർ-അസിസ്റ്റൻസ് ഫീച്ചറുകൾ

ലെയിൻ കീപ്പിംഗ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയിൻ ഡിപ്പാർച്ചർ വാർണിംഗ്, ഓട്ടോമേറ്റഡ് എമർജൻസി ബ്രേക്കിംഗ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ തുടങ്ങി നിരവധി നൂതന ഡ്രൈവർ അസിസ്റ്റൻസ് ഫീച്ചറുകളുമായാണ് പുതിയ HR-V വരുന്നത്.

ലുക്കിലും മട്ടിലും വ്യത്യസ്തൻ; 2023 Honda HR-V -യുടെ പ്രധാന ഹൈലൈറ്റുകൾ

5. എഞ്ചിൻ സവിശേഷതകൾ

ഹോണ്ട തങ്ങളുടെ മൊത്തം വിൽപ്പനയുടെ 40 ശതമാനം ഇലക്ട്രിക് അല്ലെങ്കിൽ ഹൈഡ്രജൻ കാറുകൾ ഉപയോഗിച്ച് കൈവരിക്കാൻ ലക്ഷ്യമിടുന്നതിനാൽ എസ്‌യുവിക്ക് ഒരു ഹൈബ്രിഡ് പവർട്രെയിൻ ലഭിക്കും. 1.5 ലിറ്റർ iMMD (ഇന്റലിജന്റ്-മൾട്ടി മോഡ് ഡ്രൈവ്) പെട്രോൾ എഞ്ചിനും രണ്ട് ഇലക്ട്രിക് മോട്ടോറുകളും ഉൾപ്പെടുന്ന ഹോണ്ടയുടെ e:HEV സിസ്റ്റമാണ് ഹൈബ്രിഡ് എസ്‌യുവിയിൽ വരാനിരിക്കുന്നത്. ലിഥിയം അയൺ ബാറ്ററിയും ഫിക്സഡ് ഗിയർ ട്രാൻസ്മിഷനും വാഹനത്തിലുണ്ട്. ഇതിന്റെ സംയുക്ത പവർ ഔട്ട്പുട്ട് 109 bhp -യാണ്.

ലുക്കിലും മട്ടിലും വ്യത്യസ്തൻ; 2023 Honda HR-V -യുടെ പ്രധാന ഹൈലൈറ്റുകൾ

നോർത്ത് അമേരിക്കൻ മോഡൽ പുതിയ സിവിക് സെഡാനുമായി എഞ്ചിൻ ഓപ്ഷനുകൾ പങ്കിടാൻ സാധ്യതയുണ്ട്, അതിൽ 158 bhp കരുത്ത് ഉത്പാദിപ്പിക്കുന്നു 2.0 ലിറ്റർ ഫോർ-സിലിണ്ടർ പെട്രോളും 180 bhp കരുത്ത് പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോളും ഉൾപ്പെടുന്നു.

ലുക്കിലും മട്ടിലും വ്യത്യസ്തൻ; 2023 Honda HR-V -യുടെ പ്രധാന ഹൈലൈറ്റുകൾ

ഇന്ത്യയ്ക്കുള്ള പുതിയ ഹോണ്ട മിഡ് സൈസ് എസ്‌യുവി

HR-V നെയിംപ്ലേറ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഹോണ്ടയ്ക്ക് പദ്ധതിയില്ല. 2023 -ൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഒരു പുതിയ മിഡ് സൈസ് എസ്‌യുവിയാണ് കമ്പനി ഒരുക്കുന്നത്. സിറ്റി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ മോഡൽ. ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, എംജി ആസ്റ്റർ എന്നിവയ്‌ക്ക് എതിരെ ഈ മോഡൽ മത്സരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Major highlights of upcoming 2023 hond hr v
Story first published: Tuesday, January 18, 2022, 14:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X