വരാനിരിക്കുന്ന Honda City e:HEV -യുടെ പ്രധാന ഹൈലൈറ്റുകൾ

മെയ് 4 -ന് ഇന്ത്യൻ വിപണിയിൽ സിറ്റി e:HEV -യുടെ വിലകൾ വെളിപ്പെടുത്താൻ ഹോണ്ട കാർസ് ഇന്ത്യ ഒരുങ്ങുകയാണ്. ഹൈബ്രിഡ് സെഡാൻ ഇതിനകം തന്നെ രാജ്യത്തുടനീളമുള്ള ഡീലർ യാർഡുകളിൽ എത്തിത്തുടങ്ങി, വാഹനത്തിന്റെ മീഡിയ ഡ്രൈവുകൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.

വരാനിരിക്കുന്ന Honda City e:HEV -യുടെ പ്രധാന ഹൈലൈറ്റുകൾ

ഉടൻ ലോഞ്ച് ചെയ്യാനിരിക്കുന്ന ഹോണ്ട സിറ്റി e:HEV ഹൈബ്രിഡ് സെഡാനെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഏഴ് യൂണീക്ക് കാര്യങ്ങളാണ് ഞങ്ങൾ ഇവിടെ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

വരാനിരിക്കുന്ന Honda City e:HEV -യുടെ പ്രധാന ഹൈലൈറ്റുകൾ

1. ഇന്ത്യയിലെ ആദ്യത്തെ മാസ് മാർക്കറ്റ് ഹൈബ്രിഡ് കാർ

ഇന്ത്യയിലെ ആദ്യത്തെ മാസ് മാർക്കറ്റ് ഹൈബ്രിഡ് വാഹനമാണ് ഹോണ്ട സിറ്റി e:HEV. മാത്രമല്ല, യഥാർത്ഥത്തിൽ നമ്മുടെ രാജ്യത്ത് പ്രാദേശികമായി നിർമ്മിക്കുന്ന ആദ്യത്തെ ശക്തമായ ഹൈബ്രിഡ് കാറാണിത്. ഇലക്ട്രിഫിക്കേഷൻ ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായത്തിൽ പിടിമുറുക്കുന്നതോടെ, ഭാവിയിൽ കൂടുതൽ ഹൈബ്രിഡ് വാഹനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കപ്പെടും.

വരാനിരിക്കുന്ന Honda City e:HEV -യുടെ പ്രധാന ഹൈലൈറ്റുകൾ

2. ചെറിയ സ്റ്റൈലിംഗ് മാറ്റങ്ങൾ

സ്റ്റാൻഡേർഡ് പെട്രോൾ, ഡീസൽ പതിപ്പുകളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നതിന്, ഹോണ്ട സിറ്റി e:HEV -ക്ക് കുറച്ച് സവിശേഷമായ സ്റ്റൈലിംഗ് ഘടകങ്ങൾ ലഭിക്കുന്നു. നോസിലും ടെയിലിലുമുള്ള ഹോണ്ട ലോഗോകൾക്ക് ബ്ലൂ ഹൈലൈറ്റുകൾ, പുതിയ ഫോഗ് ലാമ്പ് ഗാർണിഷ്, ബൂട്ടിൽ ഡക്ക്‌ടെയിൽ സ്‌പോയിലർ, പിൻ ബമ്പറിൽ ഒരു ഫാക്‌സ് കാർബൺ ഫൈബർ ഡിഫ്യൂസർ എന്നിവ ലഭിക്കും.

വരാനിരിക്കുന്ന Honda City e:HEV -യുടെ പ്രധാന ഹൈലൈറ്റുകൾ

3. ഒരേയൊരു ട്രിം ലെവലിൽ ലഭ്യമാകും

ഹോണ്ട സിറ്റി e:HEV ടോപ്പ്-സ്പെക്ക് ZX എന്ന ഒരു ട്രിം ലെവലിൽ വാഗ്ദാനം ചെയ്യും. നോർമൽ സിറ്റി ZX പോലെയുള്ള എല്ലാ സൗകര്യങ്ങളും സുരക്ഷാ സവിശേഷതകളും ഇതിന് ലഭിക്കുന്നു, മൊത്തത്തിൽ കൂടുതൽ പ്രീമിയവും അപ്പ് മാർക്കറ്റ് ഫീലും ലഭിക്കുന്നതിന് കുറച്ച് അധിക ഫീച്ചറുകൾ സെഡാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വരാനിരിക്കുന്ന Honda City e:HEV -യുടെ പ്രധാന ഹൈലൈറ്റുകൾ

4. ഹൈബ്രിഡ് പവർട്രെയിൻ

ലിഥിയം അയൺ ബാറ്ററിയും രണ്ട് ഇലക്ട്രിക് മോട്ടോറുകളും ജോടിയാക്കിയ 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഹോണ്ടയുടെ പുതിയ ഹൈബ്രിഡ് സെഡാൻ പവർ ചെയ്യുന്നത്. ഇവയിൽ ഒരു മോട്ടോർ ഒരു സ്റ്റാർട്ടർ ജനറേറ്ററായി പ്രവർത്തിക്കുന്നു, മറ്റൊന്ന് വീലുകൾക്ക് ശക്തി നൽകുന്നു. സംയുക്ത പവർ, torque ഔട്ട്പുട്ട് കണക്കുകൾ യഥാക്രമം 126 PS ഉം 253 Nm ഉം ആണ്.

വരാനിരിക്കുന്ന Honda City e:HEV -യുടെ പ്രധാന ഹൈലൈറ്റുകൾ

ഹൈബ്രിഡ് പവർട്രെയിനിൽ ഹോണ്ട സിറ്റി e:HEV ലിറ്ററിന് 26.5 കിലോമീറ്റർ വരെ മൈലേജ് അവകാശപ്പെടുന്നു. ഇവി മോഡ്, ഹൈബ്രിഡ് മോഡ്, എഞ്ചിൻ മോഡ് എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകൾ വാഹനത്തിലുണ്ട്. പവർ അല്ലെങ്കിൽ കാര്യക്ഷമതയ്ക്ക് മുൻഗണന നൽകുന്നതിനായി കാർ ഈ മോഡുകൾക്കിടയിൽ ഓട്ടോമാറ്റിക്കലി സ്വിച്ച് ചെയ്യുന്നു.

വരാനിരിക്കുന്ന Honda City e:HEV -യുടെ പ്രധാന ഹൈലൈറ്റുകൾ

5. ചില സെഗ്മെന്റ് ഫസ്റ്റ് സവിശേഷതകൾ

ഹൈബ്രിഡ് പവർട്രെയിൻ കൂടാതെ, ചില സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകൾ നിർമ്മാതാക്കൾ ഇതിൽ ഓഫർ ചെയ്യുന്നു. ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ലെയിൻ വാച്ച് ക്യാമറ, ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ്) എന്നിവ ഇതിൽ ഉൾപ്പെടുന്നു.

വരാനിരിക്കുന്ന Honda City e:HEV -യുടെ പ്രധാന ഹൈലൈറ്റുകൾ

6. ഒന്നിലധികം കണക്ടറ്റഡ് ഫീച്ചറുകൾ

ആമസോൺ അലക്‌സയ്‌ക്കും ഗൂഗിൾ വോയ്‌സ് അസിസ്റ്റന്റിനുമുള്ള ഇൻ-ബിൽറ്റ് കോംപാറ്റിബിലിറ്റിയ്‌ക്കൊപ്പം സിറ്റി e:HEV -ൽ കണക്റ്റഡ് കാർ സാങ്കേതികവിദ്യ ഹോണ്ട വാഗ്ദാനം ചെയ്യും. തീർച്ചയായും, വാഹനത്തിന് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ സ്മാർട്ട്ഫോൺ കണക്റ്റിവിറ്റിയും ലഭിക്കുന്നു.

വരാനിരിക്കുന്ന Honda City e:HEV -യുടെ പ്രധാന ഹൈലൈറ്റുകൾ

7. ഹോണ്ട സെൻസിംഗ് സുരക്ഷാ സവിശേഷതകൾ

മുകളിൽ പറഞ്ഞതുപോലെ, ഹോണ്ട സിറ്റി e:HEV -ക്ക്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് സംവിധാനത്തോടുകൂടിയ ഫോർവേഡ് കൊളീഷൻ വാർണിംഗ്, ഓട്ടോ ഹൈ ബീം, ലെയിൻ കീപ്പ് അസിസ്റ്റ്, റോഡ് ഡിപ്പാർച്ചർ വാർണിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോ ഹൈ ബീം എന്നിവ പോലുള്ള വിപുലമായ ഡ്രൈവർ അസിസ്റ്റ് സവിശേഷതകൾ ലഭിക്കുന്നു. അക്കോസ്റ്റിക് വെഹിക്കിൾ അലേർട്ടിംഗ് സംവിധാനവും സെഡാനിൽ ലഭ്യമാണ്.

More from DriveSpark

Article Published On: Sunday, May 1, 2022, 8:30 [IST]
English summary
Major highlights of upcoming honda ehev sedan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X