കലാഷ്നിക്കോവ്...!! നാളെ എത്തുന്ന Maruti -യുടെ തുറുപ്പുചീട്ട് Grand Vitara -യുടെ ഹൈലൈറ്റുകൾ

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര കോംപാക്ട് എസ്‌യുവി നാളെ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് പുതിയ ഗ്രാൻഡ് വിറ്റാര ഓൺലൈനിലോ അംഗീകൃത ഡീലർഷിപ്പിലോ 11,000 രൂപ ടോക്കൺ തുക നൽകി ബുക്ക് ചെയ്യാം.

കലാഷ്നിക്കോവ്...!! നാളെ എത്തുന്ന Maruti -യുടെ തുറുപ്പുചീട്ട് Grand Vitara -യുടെ ഹൈലൈറ്റുകൾ

2022 ഓഗസ്റ്റിൽ വാഹനം ഔദ്യോഗികമായി രാജ്യത്ത് വിൽപ്പനയ്‌ക്കെത്തും. ലോഞ്ചിന് മുമ്പ് ഈ കോംപാക്ട് എസ്‌യുവിയുടെ പ്രധാന ഹൈലൈറ്റുകൾ എന്തെല്ലാം എന്ന് നമുക്ക് ഒന്ന് നോക്കാം.

കലാഷ്നിക്കോവ്...!! നാളെ എത്തുന്ന Maruti -യുടെ തുറുപ്പുചീട്ട് Grand Vitara -യുടെ ഹൈലൈറ്റുകൾ

1. നെക്സ ഡീലർഷിപ്പ് വഴി വിൽപ്പന

പുതിയ മാരുതി ഗ്രാൻഡ് വിറ്റാര നെക്സ പ്രീമിയം ഡീലർഷിപ്പ് ശൃംഖല വഴി മാത്രമായിരിക്കും വിൽക്കുക. ഇത് ബ്രാൻഡിന്റെ പുതിയ മുൻനിര മോഡലായിരിക്കും കൂടാതെ പഴക്കം ചെന്ന എസ്-ക്രോസ് ക്രോസ്ഓവറിന് പകരമാകും.

കലാഷ്നിക്കോവ്...!! നാളെ എത്തുന്ന Maruti -യുടെ തുറുപ്പുചീട്ട് Grand Vitara -യുടെ ഹൈലൈറ്റുകൾ

2. ഉൽപ്പാദനവും പ്ലാറ്റ്ഫോമും

പുതിയ ഗ്രാൻഡ് വിറ്റാരയുടെ ഉൽപ്പാദനം 2022 ആഗസ്ത് മുതൽ ആരംഭിക്കും. കർണാടകയിലെ ബാംഗ്ലൂരിനടുത്തുള്ള ടൊയോട്ടയുടെ ബിദാദി അധിഷ്ഠിത പ്രൊഡക്ഷൻ പ്ലാന്റിലായിരിക്കും ഇത് നിർമ്മിക്കുക. പുതിയ ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ നിർമ്മിക്കുന്നതിനും ഇതേ പ്രൊഡക്ഷൻ ലൈൻ ഉപയോഗിക്കും എന്നതും ശ്രദ്ധേയമാണ്.

കലാഷ്നിക്കോവ്...!! നാളെ എത്തുന്ന Maruti -യുടെ തുറുപ്പുചീട്ട് Grand Vitara -യുടെ ഹൈലൈറ്റുകൾ

ബ്രെസ, എസ്-ക്രോസ്, ഗ്ലോബൽ വിറ്റാര എന്നിവയ്ക്ക് അടിവരയിടുന്ന സുസുക്കിയുടെ ഗ്ലോബൽ-C പ്ലാറ്റ്‌ഫോമിലാണ് പുതിയ ഗ്രാൻഡ് വിറ്റാര രൂപകൽപ്പന ചെയ്തിരിക്കുന്നത്. ദൈർഘ്യമേറിയ വീൽബേസുള്ള മോഡലിനെ ഉൾക്കൊള്ളുന്നതിനായി സുസുക്കി പ്ലാറ്റ്‌ഫോമിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ, ഗ്ലോബൽ-C പ്ലാറ്റ്‌ഫോം സ്ഥിരതയുള്ളതും കൂടുതൽ ലോഡിംഗിനെ നേരിടാൻ ശേഷിയുള്ളതുമാണെന്ന് കണ്ടെത്തിയിരുന്നു.

കലാഷ്നിക്കോവ്...!! നാളെ എത്തുന്ന Maruti -യുടെ തുറുപ്പുചീട്ട് Grand Vitara -യുടെ ഹൈലൈറ്റുകൾ

3. എഞ്ചിൻ ഓപ്ഷനുകൾ

പുതിയ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര പുതിയ ഹൈറൈഡറുമായി എഞ്ചിൻ ഓപ്ഷനുകൾ പങ്കിടും. സുസുക്കിയുടെ 1.5 ലിറ്റർ K15C ഡ്യുവൽ-ജെറ്റ്, മൈൽഡ് ഹൈബ്രിഡ് സജ്ജീകരണമുള്ള ഡ്യുവൽ VVT പെട്രോൾ, സ്ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള ടൊയോട്ടയുടെ 1.5 ലിറ്റർ മൂന്ന് സിലിണ്ടർ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് ഇത് വരുന്നത്.

കലാഷ്നിക്കോവ്...!! നാളെ എത്തുന്ന Maruti -യുടെ തുറുപ്പുചീട്ട് Grand Vitara -യുടെ ഹൈലൈറ്റുകൾ

സുസുക്കിയുടെ 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ബ്രെസയ്ക്ക് കരുത്ത് പകരുന്നത്. ഈ എഞ്ചിൻ 101 bhp കരുത്തും 136.8 Nm torque ഉം ഉത്പാദിപ്പിക്കും. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടും.

കലാഷ്നിക്കോവ്...!! നാളെ എത്തുന്ന Maruti -യുടെ തുറുപ്പുചീട്ട് Grand Vitara -യുടെ ഹൈലൈറ്റുകൾ

സുസുക്കിയുടെ AllGrip ഓൾ-വീൽ ഡ്രൈവ് യൂണിറ്റായ AWD സംവിധാനവും ഇതിന് ലഭിക്കും. എന്നിരുന്നാലും, AWD മാനുവൽ പതിപ്പിനൊപ്പം മാത്രമേ വരൂ. AllGrip ഓൾ-വീൽ ഡ്രൈവ് സിസ്റ്റം ഓട്ടോ, സാൻഡ്, സ്നോ, ലോക്ക് എന്നിങ്ങനെ നാല് ഡ്രൈവിംഗ് മോഡുകൾ വാഗ്ദാനം ചെയ്യും. ഓട്ടോ മോഡിൽ, AWD സിസ്റ്റം ബുദ്ധിപരമായി ഭൂപ്രദേശം മനസ്സിലാക്കുകയും ആവശ്യാനുസരണം വീലുകൾക്ക് torque നൽകുകയും ചെയ്യുന്നു.

കലാഷ്നിക്കോവ്...!! നാളെ എത്തുന്ന Maruti -യുടെ തുറുപ്പുചീട്ട് Grand Vitara -യുടെ ഹൈലൈറ്റുകൾ

ടൊയോട്ടയുടെ 1.5 ലിറ്റർ പെട്രോൾ എഞ്ചിന് 91 bhp പവറും 122 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിയും. ഇത് 79 bhp പവറും 141 Nm torque ഉം പുറപ്പെടുവിക്കുന്ന ഒരു സിൻക്രണസ് AC മോട്ടോറുമായി ബന്ധിപ്പിച്ചിരിക്കുന്നു. പരമാവധി ഉപയോഗിക്കാവുന്ന പവറും torque ഉം യഥാക്രമം 114 bhp ഉം 141 Nm ഉം ആണ്. ഇത് e-CVT ഗിയർബോക്സുമായി കണക്ട് ചെയ്തിരിക്കുന്നു.

കലാഷ്നിക്കോവ്...!! നാളെ എത്തുന്ന Maruti -യുടെ തുറുപ്പുചീട്ട് Grand Vitara -യുടെ ഹൈലൈറ്റുകൾ

4. പ്രധാന സവിശേഷതകൾ

- പനോരമിക് സൺറൂഫ്

- 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം

- വയർലെസ് ഫോൺ ചാർജിംഗ്

- ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ

- റിയർ വെന്റുകളുള്ള ഓട്ടോമാറ്റിക് എസി

- ഇവി മോഡ് (സ്ട്രോംഗ് ഹൈബ്രിഡ് ടെക്)

- HUD അല്ലെങ്കിൽ ഹെഡ്സ്-അപ്പ് ഡിസ്പ്ലേ

- കണക്റ്റഡ് കാർ ടെക്

- റിക്ലൈനിംഗ് പിൻസീറ്റ്

- വെന്റിലേറ്റഡ് സീറ്റുകൾ

- 360 ഡിഗ്രി ക്യാമറ

- ടിൽറ്റ് & ടെലിസ്കോപ്പിക് അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ്

- ഓട്ടോമാറ്റിക്കിനൊപ്പം പാഡിൽ ഷിഫ്റ്ററുകൾ

- PM 2.5 എയർ ഫിൽറ്റർ

- ആംബിയന്റ് ലൈറ്റിംഗ്

കലാഷ്നിക്കോവ്...!! നാളെ എത്തുന്ന Maruti -യുടെ തുറുപ്പുചീട്ട് Grand Vitara -യുടെ ഹൈലൈറ്റുകൾ

5. എതിരാളികളും പ്രതീക്ഷിക്കുന്ന വിലയും

ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, എംജി ആസ്റ്റർ, VW ടൈഗൂൺ, സ്‌കോഡ കുഷാഖ് എന്നിവയ്‌ക്കെതിരെയാണ് പുതിയ ഗ്രാൻഡ് വിറ്റാര മാരുതി സ്ഥാപിക്കുന്നത്. പുതിയ മോഡലിന് 9.5 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം. കരുത്തുറ്റ ഹൈബ്രിഡ് മോഡലിന് അല്പം ഉയർന്ന വില പ്രതീക്ഷിക്കാമ. ഏകദേശം 18 ലക്ഷം മുതൽ 22 ലക്ഷം രൂപ വരെ വില ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Article Published On: Tuesday, July 19, 2022, 13:35 [IST]
English summary
Major highlights of upcoming maruti grand vitara compact suv explained ahead of launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X