പുറത്ത് മാത്രമല്ല അകത്തുമുണ്ട് നവീകരണങ്ങൾ; വരാനിരിക്കുന്ന Mahindra Scorpio N -ന്റെ ടോപ്പ് ഇന്റീരിയർ ഫീച്ചറുകൾ

മഹീന്ദ്ര & മഹീന്ദ്ര 2022 ജൂൺ 27 -ന് സ്‌കോർപിയോ N -ന്റെ ആഭ്യന്തര ലോഞ്ച് നടത്താനുള്ള ഒരുക്കത്തിലാണ്. 2022 മഹീന്ദ്ര സ്കോർപിയോ N -ന് പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്ത എക്സ്റ്റീരിയറും ഇന്റീരിയറും ലഭിക്കുന്നു, അതോടൊപ്പം XUV700 -മായി എഞ്ചിൻ ലൈനപ്പും പങ്കിടും.

പുറത്ത് മാത്രമല്ല അകത്തുമുണ്ട് നവീകരണങ്ങൾ; വരാനിരിക്കുന്ന Mahindra Scorpio N -ന്റെ ടോപ്പ് ഇന്റീരിയർ ഫീച്ചറുകൾ

രണ്ട് ശക്തമായ എഞ്ചിനുകൾക്ക് പുറമെ, മഹീന്ദ്ര സ്കോർപിയോ N -ന് കഴിവുറ്റ ഓഫ്-റോഡ് അധിഷ്‌ഠിത സാങ്കേതികവിദ്യകളും ഉണ്ടായിരിക്കും. പുതിയ ലാഡർ-ഫ്രെയിം ഷാസിയെ അടിസ്ഥാനമാക്കിയാണ് വാഹനം ഒരുക്കിയിരിക്കുന്നത്.

പുറത്ത് മാത്രമല്ല അകത്തുമുണ്ട് നവീകരണങ്ങൾ; വരാനിരിക്കുന്ന Mahindra Scorpio N -ന്റെ ടോപ്പ് ഇന്റീരിയർ ഫീച്ചറുകൾ

പുത്തൻ ഷാസിയ്ക്കൊപ്പം അകത്തളങ്ങളും പുതിയതാണ്. നിലവിലുള്ള മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ 2022 മോഡലിന്റെ ക്യാബിൻ വേറെ ലെവൽ എന്ന് തന്നെ പറയാം, ഇത് ടൊയോട്ട ലാൻഡ് ക്രൂയിസർ 200 -ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്.

പുറത്ത് മാത്രമല്ല അകത്തുമുണ്ട് നവീകരണങ്ങൾ; വരാനിരിക്കുന്ന Mahindra Scorpio N -ന്റെ ടോപ്പ് ഇന്റീരിയർ ഫീച്ചറുകൾ

അടിമുടി മാറ്റത്തോടെ എത്തുന്ന സ്കോർപിയോ N -ന്റെ ഗ്രാൻഡ് എൻട്രിക്ക് ഒരാഴ്ച മാത്രം ശേഷിക്കെ, വാഹനത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട മികച്ച അഞ്ച് ഇന്റീരിയർ ഫീച്ചറുകളാണ് ഞങ്ങൾ ഇവിടെ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

പുറത്ത് മാത്രമല്ല അകത്തുമുണ്ട് നവീകരണങ്ങൾ; വരാനിരിക്കുന്ന Mahindra Scorpio N -ന്റെ ടോപ്പ് ഇന്റീരിയർ ഫീച്ചറുകൾ

1. ആഡ്രെനോ X ടെക്നോളജി:

മഹീന്ദ്ര സ്‌കോർപിയോ N -ന് XUV700 -മായി നിരവധി സാമ്യതകളുണ്ട്. ഇത് ആഡ്രെനോ X സാങ്കേതികവിദ്യയുമായി സജ്ജീകരിച്ചിരിക്കുന്നു. ഇത് അർബൻ-ടെക് വിദഗ്ദ്ധരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ക്ലാസ്-ലീഡിംഗ് "ഇമ്മേഴ്‌സീവ് ഫീച്ചറുകളും ഇൻട്യൂട്ടീവ് ടെക്നോളജിയും" വാഗ്ദാനം ചെയ്യുമെന്ന് പറയപ്പെടുന്നു.

പുറത്ത് മാത്രമല്ല അകത്തുമുണ്ട് നവീകരണങ്ങൾ; വരാനിരിക്കുന്ന Mahindra Scorpio N -ന്റെ ടോപ്പ് ഇന്റീരിയർ ഫീച്ചറുകൾ

ആധുനിക എസ്‌യുവികളിൽ കണക്റ്റിവിറ്റി ടെക് ഉള്ളത് ഒരു പ്രധാന സവിശേഷതയാണ്, ഇത് ഒരു പ്രീമിയം ഓഫറായി സ്വയം ഉയർത്താൻ സ്കോർപിയോ N -നെ സഹായിക്കും.

പുറത്ത് മാത്രമല്ല അകത്തുമുണ്ട് നവീകരണങ്ങൾ; വരാനിരിക്കുന്ന Mahindra Scorpio N -ന്റെ ടോപ്പ് ഇന്റീരിയർ ഫീച്ചറുകൾ

2. ഡ്യുവൽ-ടോൺ ഇന്റീരിയർ തീം:

ഡ്യുവൽ-ടോൺ ബ്രൗൺ, ബ്ലാക്ക് ക്യാബിൻ തീം സ്കോർപിയോ N -ന്റെ മറ്റൊരു ഹൈലൈറ്റാണ്, അതോടൊപ്പം ഡാഷ്‌ബോർഡും സെന്റർ കൺസോളും അപ്‌മാർക്കറ്റ് സർഫസ് ഫിനിഷുകളുമായി വരുന്നു. കൂടാതെ പുതിയ ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, വലിയ വെർട്ടിക്കൽ എസി വെന്റുകൾ, മെറ്റാലിക് സറൗണ്ടുകൾ മുതലായവ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു.

പുറത്ത് മാത്രമല്ല അകത്തുമുണ്ട് നവീകരണങ്ങൾ; വരാനിരിക്കുന്ന Mahindra Scorpio N -ന്റെ ടോപ്പ് ഇന്റീരിയർ ഫീച്ചറുകൾ

3. സേഫ്റ്റി ഫീച്ചറുകൾ:

ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റുകളിൽ സ്കോർപ്പിയോ N ലക്ഷ്യമിടുന്നത് ഫൈവ് സ്റ്റാർ റേറ്റിംഗാണ്. ഇത് ഒരു പുതിയ ഷാസിയെ അടിസ്ഥാനമാക്കിയുള്ളതാണ്, കൂടാതെ ഫ്രണ്ട് ഫെയ്സിംഗ് മൂന്നാം നിര സീറ്റുകൾ വാഗ്ദാനം ചെയ്യുന്നു.

പുറത്ത് മാത്രമല്ല അകത്തുമുണ്ട് നവീകരണങ്ങൾ; വരാനിരിക്കുന്ന Mahindra Scorpio N -ന്റെ ടോപ്പ് ഇന്റീരിയർ ഫീച്ചറുകൾ

ആറ് എയർബാഗുകളും നിരവധി അസിസ്റ്റീവ് ഫീച്ചറുകളും ഇതിലുണ്ടാകും. ഫ്രണ്ട്, റിയർ ക്യാമറകൾ, ട്രാക്ഷൻ കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവയാണ് ചില ഹൈലൈറ്റുകൾ.

പുറത്ത് മാത്രമല്ല അകത്തുമുണ്ട് നവീകരണങ്ങൾ; വരാനിരിക്കുന്ന Mahindra Scorpio N -ന്റെ ടോപ്പ് ഇന്റീരിയർ ഫീച്ചറുകൾ

4. സോണി 3D ഓഡിയോ & ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ:

ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലിന് പുറമെ, സോണിയിൽ നിന്നുള്ള 3D സറൗണ്ട് സിസ്റ്റവും XUV700 -ൽ നിന്ന് കടമെടുത്തതാണ്, ഇത് ഇമ്മേഴ്‌സീവ് ഡ്രൈവിംഗ് എക്സ്പീരിയൻസ് നേടാൻ സഹായിക്കും. കൂടാതെ, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ നിർബന്ധമായും ഉണ്ടായിരിക്കേണ്ട സവിശേഷതകളിൽ ഒന്നാണ്, സ്കോർപിയോ N നഷ്‌ടപ്പെടുത്തുന്നില്ല!

പുറത്ത് മാത്രമല്ല അകത്തുമുണ്ട് നവീകരണങ്ങൾ; വരാനിരിക്കുന്ന Mahindra Scorpio N -ന്റെ ടോപ്പ് ഇന്റീരിയർ ഫീച്ചറുകൾ

5. പ്രീമിയം ഫീച്ചറുകൾ:

വലിയ മൾട്ടി ഇൻഫോ ഡിസ്‌പ്ലേയുള്ള സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, അഡ്ജസ്റ്റ് ചെയ്യാവുന്ന ഹെഡ്‌റെസ്റ്റുകൾ, വൈറ്റ് സ്റ്റിച്ചിംഗ് ഉള്ള ബ്രൗൺ ലെതർ സീറ്റുകൾ, ക്രൂയിസ് കൺട്രോൾ, ഡ്രൈവർ ആംറെസ്റ്റ്, റൂഫ് മൗണ്ടഡ് എസി, പുഷ്-ബട്ടൺ എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ്, സൺറൂഫ് എന്നിവയും ഫീച്ചർ പട്ടികയിൽ ഉൾപ്പെടും.

More from DriveSpark

Article Published On: Tuesday, June 21, 2022, 11:32 [IST]
English summary
Major interior highlights of upcoming mahindra scorpio n
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X