2022 Brezza -ൽ Maruti ഒരുക്കിയോക്കാവുന്ന പ്രധാന അപ്പ്ഡേറ്റുകൾ ഇവയെല്ലാം

ഇന്ത്യൻ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ തലമുറ ബ്രെസ അടുത്ത മാസം (മെയ് 2022) പുറത്തിറക്കാൻ ഒരുങ്ങുകയാണ് മാരുതി സുസുക്കി. വാഹനത്തിന്റെ ഔദ്യോഗിക ലോഞ്ച് തീയതിയും വിശദാംശങ്ങളും ഇതുവരെ ബ്രാൻഡ് വെളിപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.

2022 Brezza -ൽ Maruti ഒരുക്കിയോക്കാവുന്ന പ്രധാന അപ്പ്ഡേറ്റുകൾ ഇവയെല്ലാം

റിപ്പോർട്ടുകൾ പ്രകാരം പുതുക്കിയ മോഡലിൽ വാഹന നിർമ്മാതാക്കൾ 'വിറ്റാര' എന്ന പ്രിഫിക്‌സ് ഒഴിവാക്കി വാഹനത്തിന് 'മാരുതി സുസുക്കി ബ്രെസ' എന്ന് പേരിടും. രൂപകല്പനയിലും ഫീച്ചറുകളിലും സബ്കോംപാക്ട് എസ്‌യുവി വലിയൊരു കുതിച്ചുചാട്ടം നടത്തും എന്നതിൽ സംശയമില്ല. വാസ്തവത്തിൽ, വാഹനത്തിന്റെ എഞ്ചിൻ മെക്കാനിസത്തിലും കാര്യമായ മാറ്റങ്ങൾ കമ്പനി വരുത്തും.

2022 Brezza -ൽ Maruti ഒരുക്കിയോക്കാവുന്ന പ്രധാന അപ്പ്ഡേറ്റുകൾ ഇവയെല്ലാം

ഡിസൈൻ മാറ്റങ്ങൾ

• പുതിയ ഗ്രില്ല്

• പുതിയ ട്വിൻ-പോഡ് പ്രൊജക്ടർ LED ഹെഡ്‌ലാമ്പുകൾ

• പുതുക്കിയ ബമ്പറുകൾ

• പുതിയ ഫോഗ്ലാമ്പുകൾ

• പുതിയ ഫോക്സ് സ്കിഡ് പ്ലേറ്റ്

• പുതുതായി രൂപകൽപ്പന ചെയ്ത അലോയി വീലുകൾ

• പുതിയ ടെയിൽലാമ്പുകൾ

2022 Brezza -ൽ Maruti ഒരുക്കിയോക്കാവുന്ന പ്രധാന അപ്പ്ഡേറ്റുകൾ ഇവയെല്ലാം

പുതുതായി രൂപകൽപന ചെയ്ത ഫ്രണ്ട് ഗ്രില്ലും ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളോട് കൂടിയ പുതിയ ട്വിൻ പോഡ് പ്രൊജക്ടർ എൽഇഡി ഹെഡ്‌ലാമ്പുകളും ഫീച്ചർ ചെയ്യുന്ന മെച്ചപ്പെടുത്തിയ സ്റ്റൈലിംഗുമായാണ് 2022 ബ്രെസ വരുന്നത്.

2022 Brezza -ൽ Maruti ഒരുക്കിയോക്കാവുന്ന പ്രധാന അപ്പ്ഡേറ്റുകൾ ഇവയെല്ലാം

മുന്നിലെയും പിന്നിലെയും ബമ്പറുകളും നിർമ്മാതാക്കൾ അപ്‌ഡേറ്റ് ചെയ്യും. പുതിയ ഫോഗ് ലാമ്പ് അസംബ്ലിയും പുതിയ ഫോക്സ് സ്കിഡ് പ്ലേറ്റും എസ്‌യുവിക്ക് ലഭിക്കും. നിലവിലുള്ള അലോയി വീലുകൾക്ക് പകരം പുതുതായി രൂപകൽപന ചെയ്ത യൂണിറ്റുകൾ സ്ഥാപിക്കും.

2022 Brezza -ൽ Maruti ഒരുക്കിയോക്കാവുന്ന പ്രധാന അപ്പ്ഡേറ്റുകൾ ഇവയെല്ലാം

പുതുക്കിയ ടെയിൽലാമ്പുകൾ ഉപയോഗിച്ച് പിൻ പ്രൊഫൈൽ നിർമ്മാതാക്കൾ അപ്‌ഡേറ്റ് ചെയ്യും. പുതിയ തലമുറ മോഡൽ ലൈനപ്പിലേക്ക് കാർ നിർമ്മാതാക്കൾ നവീകരിച്ച കളർ സ്കീമുകളും അവതരിപ്പിച്ചേക്കാം.

2022 Brezza -ൽ Maruti ഒരുക്കിയോക്കാവുന്ന പ്രധാന അപ്പ്ഡേറ്റുകൾ ഇവയെല്ലാം

ഇന്റീരിയർ ഫീച്ചറുകൾ

• സൺറൂഫ്

• 360 ഡിഗ്രി ക്യാമറ

• വയർലെസ് ഫോൺ ചാർജിംഗ്

• പുതിയ ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ്

• പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ

• 9.0 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം

• വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ

• ഹെഡ്-അപ്പ് ഡിസ്പ്ലേ

• വയർലെസ് സ്മാർട്ട്ഫോൺ ചാർജിംഗ്

• കണക്റ്റഡ് കാർ ടെക്

2022 Brezza -ൽ Maruti ഒരുക്കിയോക്കാവുന്ന പ്രധാന അപ്പ്ഡേറ്റുകൾ ഇവയെല്ലാം

ഇന്റീരിയർ ലേഔട്ട് വലിയ മാറ്റങ്ങൾ ഇല്ലാതെ തുടരുമെങ്കിലും, 2022 മാരുതി ബ്രെസയ്ക്ക് ആദ്യമായി നിരവധി പുതിയ സവിശേഷതകൾ ലഭിക്കും. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയെ പിന്തുണയ്ക്കാൻ സാധ്യതയുള്ള, വലുതും അപ്‌ഡേറ്റ് ചെയ്തതുമായ 9.0 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിന്റെ രൂപത്തിൽ ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന് ദൃശ്യമാകും. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും പുതിയതായിരിക്കും.

2022 Brezza -ൽ Maruti ഒരുക്കിയോക്കാവുന്ന പ്രധാന അപ്പ്ഡേറ്റുകൾ ഇവയെല്ലാം

ഫാക്ടറി ഫിറ്റഡ് ഇലക്ട്രിക് സൺറൂഫിനൊപ്പം സബ് കോംപാക്ട് എസ്‌യുവി വാഗ്ദാനം ചെയ്യുമെന്ന് റിപ്പോർട്ട് ചെയ്യുന്നു. പുതിയ ബലേനോയ്ക്ക് സമാനമായി, മാരുതി ബ്രെസ 2022 ഹെഡ് അപ്പ് ഡിസ്‌പ്ലേ (HUD) യൂണിറ്റിനൊപ്പം വന്നേക്കാം. വയർലെസ് സ്‌മാർട്ട്‌ഫോൺ ചാർജിംഗ്, പുതിയ ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ്, കണക്റ്റഡ് കാർ ടെക്‌നോളജി എന്നിവയും മറ്റ് പല എക്യുപ്മെന്റുകളും വാഹനത്തിൽ ഉണ്ടായിരിക്കാം.

2022 Brezza -ൽ Maruti ഒരുക്കിയോക്കാവുന്ന പ്രധാന അപ്പ്ഡേറ്റുകൾ ഇവയെല്ലാം

സുരക്ഷാ ഫീച്ചറുകൾ

• 6 എയർബാഗുകൾ

• ഹിൽ ഹോൾഡ് അസിസ്റ്റ്

• ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം

• ശക്തമായ ബോഡിഷെൽ

2022 Brezza -ൽ Maruti ഒരുക്കിയോക്കാവുന്ന പ്രധാന അപ്പ്ഡേറ്റുകൾ ഇവയെല്ലാം

ഗ്ലോബൽ NCAP റിപ്പോർട്ട് അനുസരിച്ച്, ക്രാഷ് ടെസ്റ്റുകളിൽ മികച്ച സുരക്ഷാ റേറ്റിംഗ് നേടാൻ പുതിയ 2022 മാരുതി ബ്രെസയ്ക്ക് കഴിയും. എസ്‌യുവിയുടെ പുതിയ മോഡലിൽ ആറ് എയർബാഗുകൾ, ഹിൽ ഡിസെന്റ്, ഹിൽ ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. പുതിയ തലമുറ മോഡലിന് ശക്തമായ ബോഡിഷെല്ലും ഉണ്ടെന്നാണ് റിപ്പോർട്ട്.

2022 Brezza -ൽ Maruti ഒരുക്കിയോക്കാവുന്ന പ്രധാന അപ്പ്ഡേറ്റുകൾ ഇവയെല്ലാം

മെക്കാനിക്കൽ അപ്ഡേറ്റുകൾ

• സ്മാർട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യ വാഹനത്തിൽ വരില്ല

• CNG കിറ്റ്

• പുതിയ ഓട്ടോമാറ്റിക് ഗിയർബോക്സ്

• പാഡിൽഷിഫ്റ്ററുകൾ

2022 Brezza -ൽ Maruti ഒരുക്കിയോക്കാവുന്ന പ്രധാന അപ്പ്ഡേറ്റുകൾ ഇവയെല്ലാം

പുതിയ മാരുതി ബ്രെസ 103 bhp കരുത്തും 137 Nm പീക്ക് torque ഉം നൽകുന്ന അപ്‌ഡേറ്റ് ചെയ്‌ത 1.5 ലിറ്റർ K15 C നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ഉപയോഗിക്കും. പഴയ നാല് സ്പീഡ് യൂണിറ്റിന് പകരമായി ഒരു പുതിയ ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് വാഹനത്തിൽ വരും.

2022 Brezza -ൽ Maruti ഒരുക്കിയോക്കാവുന്ന പ്രധാന അപ്പ്ഡേറ്റുകൾ ഇവയെല്ലാം

അതോടൊപ്പം പാഡിൽ ഷിഫ്റ്ററുകളും കമ്പനി വാഗ്ദാനം ചെയ്യും. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ സ്റ്റാൻഡേർഡായി എസ്‌യുവിയിൽ തുടരും. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, മാരുതി സുസുക്കി അതിന്റെ SHVS മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ഇതിൽ നിന്ന് ഒഴിവാക്കിയേക്കാം. ജനറേഷൻ മാറ്റത്തോടെ, സബ് കോംപാക്ട് എസ്‌യുവിക്ക് സിഎൻജി വേരിയന്റ് ലഭിക്കാൻ സാധ്യതയുണ്ട്.

Article Published On: Thursday, April 28, 2022, 8:31 [IST]
English summary
Major updates expected on upcoming 2022 maruti suzuki brezza suv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X