Maruti -യുടെ ആവനാഴിയിൽ അസ്ത്രങ്ങൾ ഇനിയും ബാക്കി; Baleno YTB -ക്രോസ്ഓവറിന്റെ പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

2022 ഇന്ത്യൻ വിപണിയിൽ വൻ അഴിച്ചുപണി നിരവധി മോഡലുകളുടെ അവതരണം എന്നിങ്ങനെ പലതുമായി മാരുതി സുസുക്കി വളരെയധികം തിരക്കിലായിരുന്നു എന്നത് നമുക്ക് എല്ലാവർക്കും തന്നെ അറിയാം. ഗ്രാൻഡ് വിറ്റാര എന്ന പുതുപുത്തൻ മോഡൽ പുറത്തിറക്കിയതിനൊപ്പം പല ജനപ്രിയ മോഡലുകളുടെ അപ്പ്ഡേറ്റഡ് പതിപ്പുകളും ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ അവതരിപ്പിച്ചു.

എന്നാൽ ഇതുകൊണ്ട് ഒന്നും മാരുതിയുടെ പദ്ധതികൾ അവസാനിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ബലേനോ പ്രീമിയം ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കി മാരുതി സുസുക്കി ഒരു പുതിയ ക്രോസ്ഓവർ ഒരുക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. YTB എന്ന് പേരിട്ടിരിക്കുന്ന പുതിയ ബലേനോയെ അടിസ്ഥാനമാക്കിയുള്ള ക്രോസ്ഓവർ മോഡൽ വരാനിരിക്കുന്ന 2023 ഇന്ത്യൻ ഓട്ടോ എക്‌സ്‌പോയിൽ ബ്രാൻഡ് അവതരിപ്പിക്കുമെന്ന് സൂചനയുണ്ട്. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി മാരുതി സുസുക്കി YTB നിലവിൽ പരീക്ഷണ ഘട്ടത്തിലാണ്.

പുതിയ ക്രോസ്ഓവറിന്റെ ചില സ്റ്റൈലിംഗ് ഘടകങ്ങൾ വെളിപ്പെടുത്തുന്ന പുതിയ സ്പൈ-ഷോട്ടുകളാണ് ഇപ്പോൾ ട്രെൻഡിംഗ്. YTB -യ്ക്ക് ബലേനോയുടേതിന് സമാനമായ ഒരു ഫുട്ട് പ്രിന്റ് ഉണ്ടായിരിക്കും, എന്നാൽ വലിയ ഹണികോംബ് ഫ്രണ്ട് ഗ്രില്ലും ഉയർത്തിയ സ്റ്റാൻസും ഉള്ളതായിരിക്കും. ക്രോസ്ഓവറിന്റെ പ്രൊഫൈലിന് ഫ്ലേർഡ് വീൽ ആർച്ചുകൾ ലഭിക്കും, അതേസമയം റിയർ എൻഡ് സ്റ്റൈലിംഗ് പ്രീമിയം ഹാച്ച്ബാക്കിന് സമാനമായിരിക്കാൻ സാധ്യതയുണ്ട്. അതോടൊപ്പം എഞ്ചിനുകളും ഗിയർബോക്സുകളും ബലേനോയിൽ നിന്ന് കടംമെടുക്കാനുള്ള സാധ്യതയും കാണുന്നു.

കൂടാതെ, മുമ്പ് ബലെനോ RS-ൽ കണ്ടിരുന്ന 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ക്രോസ്ഓവറിൽ ഒരു തിരിച്ചുവരവ് നടത്തിയേക്കാം. വിലനിർണ്ണയത്തിന്റെയും സ്ഥാനനിർണ്ണയത്തിന്റെയും കാര്യത്തിൽ, ബലേനോയെ അടിസ്ഥാനമാക്കിയുള്ള ക്രോസ്ഓവർ മാരുതി സുസുക്കിയുടെ മോഡൽ നിരയിൽ ബ്രെസയുടെ കീഴിലായി സ്ഥാപിക്കാൻ സാധ്യതയുണ്ട്. 6.42 ലക്ഷം രൂപ മുതൽ ആരംഭിക്കുന്ന ബലേനോയേക്കാൾ ഇതിന് അല്പം ഉയർന്ന വില സ്വാഭാവകമായിരിക്കും. 7.99 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്ന ബ്രെസയും ബലേനോയും തമ്മിൽ ന്യായമായ വില വ്യത്യാസമുണ്ട്.

പുതിയ ക്രോസ്ഓവർ ഈ വിടവ് നികത്തും, അതോടൊപ്പം ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ കൂടുതൽ ഓപ്ഷനുകളും നൽകും. പൂർണ്ണമായ എസ്‌യുവി സ്റ്റാൻസ് ഇല്ലാതെ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് ആഗ്രഹിക്കാത്തവർക്കായി, ബലെനോ ക്രോസ്‌ഓവർ ഒരു മികച്ച ചോയിസ് ആയിരിക്കും എന്ന് ഞങ്ങൾ വിശ്വസിക്കുന്നും. 88 bhp പവറും 113 Nm torque ഉം പുറപ്പെടുവിക്കുന്ന 1.2 ലിറ്റർ ഫോർ സിലിണ്ടർ K12C പെട്രോൾ എഞ്ചിനുമായിട്ടാണ് ബലേനോ ഇന്ത്യയിൽ വിൽക്കുന്നത്. ഈ എഞ്ചിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഡ്യുവൽ ഇൻജക്ടറുകൾ/സിലിണ്ടറുകൾ, ഇൻലെറ്റ്, എക്‌സ്‌ഹോസ്റ്റ് വാൽവുകൾക്കുള്ള വേരിയബിൾ വാൽവ് ടൈമിംഗ് എന്നിവ ഉൾപ്പെടുന്നു.

ഈ എഞ്ചിൻ സിഎൻജി-പെട്രോൾ ഡ്യുവൽ ഫ്യുവൽ ഓപ്ഷനും വാഗ്ദാനം ചെയ്യുന്നു. അഞ്ച് സ്പീഡ് മാനുവൽ, ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷനുകൾ (AMT) ഈ എഞ്ചിനിൽ ലഭ്യമാണ്. ഇത് ബലേനോ ക്രോസിന്റെയും ഒരു ഓപ്ഷനായിരിക്കാം. 110 bhp പവറും 170 Nm torque ഉം പുറപ്പെടുവിക്കുന്ന 1.0 ലിറ്റർ ത്രീ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് മറ്റൊരു ഓപ്ഷൻ. ടർബോ പെട്രോൾ എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

മാരുതി സുസുക്കി പുറത്തിറക്കുന്ന മിക്കവാറും എല്ലാ പുതിയ കാറുകളിലും CNG വാഗ്ദാനം ചെയ്യുന്നതിനാൽ YTB -ക്ക് CNG ഓപ്ഷൻ ലഭിക്കാൻ സാധ്യതയുണ്ട്. ബലേനോ YTB ക്രോസ്ഓവർ ലോഞ്ച് ചെയ്തുകഴിഞ്ഞാലുള്ള കോംപറ്റീഷനെ സംബന്ധിച്ചിടത്തോളം, ഇതുവരെ നേരിട്ടുള്ള എതിരാളികൾ ഇല്ല. മുമ്പ് വിപണിയിലുണ്ടായിരുന്ന i20 ആക്ടീവ് ഇപ്പോൾ ഉൽപ്പാദിപ്പിക്കപ്പെടുന്നില്ല, ഫോക്സ്‌വാഗൺ ക്രോസ് പോളോ, ഫിയറ്റ് അവെൻചുറ തുടങ്ങിയ മോഡലുകളുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്.

ആ അർത്ഥത്തിൽ, YTB ക്രോസ്ഓവറിന് എതിരാളികളില്ലാത്ത ഒരു റൺ തന്നെ ഉണ്ടാവാം. വിലയുടെ അടിസ്ഥാനത്തിൽ, മാരുതി ബ്രെസയേക്കാൾ വളരെ കുറഞ്ഞ വിലയുള്ള നിരവധി സബ് ഫോർ മീറ്റർ കോംപാക്ട് എസ്‌യുവികളുമായി ക്രോസ്ഓവർ മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിസാൻ മാഗ്‌നൈറ്റ്, റെനോ കൈഗർ, ടാറ്റ പഞ്ച് എന്നിവയുടെ വിൽപ്പനയെ YTB സാരമായി ബാധിച്ചേക്കാം. ക്രോസ്ഓവറിന്റെ വരവ് മാർക്കറ്റിൽ മാരുതിക്ക് കൂടുതൽ പോസിറ്റീവ് ഇംപാക്ട് നൽകും എന്ന് നിസംശയം പറയാനാവും.

Source: Team BHP

Most Read Articles

Malayalam
English summary
Maruti baleno ytb caught in camera during test run
Story first published: Tuesday, December 6, 2022, 13:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X