ഓഗസ്റ്റ് വിൽപ്പനയിൽ Tata Nexon -നെ മലത്തിയടിച്ച് Maruti Brezza

രാജ്യത്തെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ (MSIL) സബ് കോംപാക്ട് എസ്‌യുവി ബ്രെസയ്ക്ക് എന്നും വിപണിയിൽ ഒരു സ്റ്റാർ പരിവേഷമുണ്ട്.

ഓഗസ്റ്റ് വിൽപ്പനയിൽ Tata Nexon -നെ മലത്തിയടിച്ച് Maruti Brezza

കാരണം 2016 -ൽ ലോഞ്ച് ചെയ്തതുമുതൽ ഈ സെഗ്‌മെന്റിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വാഹനങ്ങളിലൊന്നായി ബ്രെസ അതിന്റെ സ്ഥാനം നിലനിർത്തിയിട്ടുണ്ട്.

ഓഗസ്റ്റ് വിൽപ്പനയിൽ Tata Nexon -നെ മലത്തിയടിച്ച് Maruti Brezza

അടുത്തിടെ MSIL തങ്ങളുടെ 2022 ഓഗസ്റ്റ് മാസത്തെ വിൽപ്പന കണക്കുകൾ വെളിപ്പെടുത്തി, അതിലൂടെ കമ്പനി വാഹനത്തിന്റെ 15,193 യൂണിറ്റുകൾ വിറ്റഴിച്ചതായി കണ്ടെത്തി, ഇത് പുതിയ മോഡലിനെ വീണ്ടും സബ്‌കോംപാക്ട് എസ്‌യുവി വിഭാഗത്തിലെ ചാമ്പ്യനാക്കുന്നു.

ഓഗസ്റ്റ് വിൽപ്പനയിൽ Tata Nexon -നെ മലത്തിയടിച്ച് Maruti Brezza

ഓഗസ്റ്റ് മാസത്തിൽ 108 യൂണിറ്റുകൾ അധികം വിറ്റഴിച്ചുകൊണ്ട് മുൻ സെഗ്‌മെന്റ് ലീഡർ ടാറ്റ നെക്‌സോണിനെ പിന്തള്ളി മാരുതി സുസുക്കി ബ്രെസ ഒന്നാം സ്ഥാനം കൈക്കലാക്കി. കഴിഞ്ഞ മാസം 11,240 യൂണിറ്റുകൾ വിറ്റ പുതിയ ഹ്യുണ്ടായി വെന്യുവിനെ സാരമായ ഒരു മാർജിനിൽ ബ്രെസ പരാജയപ്പെടുത്തി.

ഓഗസ്റ്റ് വിൽപ്പനയിൽ Tata Nexon -നെ മലത്തിയടിച്ച് Maruti Brezza

2021 ഓഗസ്റ്റിൽ 12,906 യൂണിറ്റുകളുടെ വിൽപ്പനയിൽ നിന്ന് 18 ശതമാനം വിൽപ്പന വളർച്ചയ്ക്കും ബ്രെസ സാക്ഷ്യം വഹിച്ചു. രണ്ട് മാസം മുമ്പ് അനാച്ഛാദനം ചെയ്‌തതിനുശേഷം 2022 ബ്രെസയ്‌ക്കായി ഒരു ലക്ഷത്തിലധികം റിസർവേഷനുകൾ ലഭിച്ചതായി കുറച്ച് നാൾ മുമ്പ് മാരുതി സുസുക്കി റിപ്പോർട്ട് ചെയ്‌തിരുന്നു. കാർ ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ 45,000 പ്രീ-ബുക്കിംഗുകൾ ലഭിച്ചതായും കമ്പനി വെളിപ്പെടുത്തി.

ഓഗസ്റ്റ് വിൽപ്പനയിൽ Tata Nexon -നെ മലത്തിയടിച്ച് Maruti Brezza

ഈ വർഷം ജൂണിൽ 7.99 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുള്ള പുതിയ ബ്രെസയെ മാരുതി സുസുക്കി ഇന്ത്യയിൽ അവതരിപ്പിച്ചു. 11,000 രൂപ ടോക്കൺ തുകയ്ക്ക് പുതിയ സബ് ഫോർ മീറ്റർ കോംപാക്ട് എസ്‌യുവിയുടെ ബുക്കിംഗ് നിർമ്മാതാക്കൾ സ്വീകരിച്ചു തുടങ്ങിയിരുന്നു.

ഓഗസ്റ്റ് വിൽപ്പനയിൽ Tata Nexon -നെ മലത്തിയടിച്ച് Maruti Brezza

മാറ്റങ്ങളുടെ കാര്യത്തിൽ, പുതിയ ബ്രെസ ഗ്രൗണ്ട് ലെവൽ മുതൽ പുനർ രൂപകല്പന ചെയ്തിട്ടുണ്ട്. കൂടാതെ വലിയ നവീകരണത്തിലൂടെയാണ് വാഹനം കടന്നുപോയിരിക്കുന്നത്.

ഓഗസ്റ്റ് വിൽപ്പനയിൽ Tata Nexon -നെ മലത്തിയടിച്ച് Maruti Brezza

മുമ്പത്തേതിനേക്കാൾ സ്ലീക്കായ ഒരു പുതിയ ഡിസൈൻ ശൈലിയാണ് മുൻവശത്ത് നിർമ്മാതാക്കൾ പ്രയോഗിച്ചിരിക്കുന്നത്. ഗ്രില്ലിന് ചുറ്റുമായി പുതിയതും മെലിഞ്ഞതുമായ എൽഇഡി ഹെഡ്‌ലൈറ്റ് യൂണിറ്റുകൾ നൽകിയിരിക്കുന്നു, പുതിയ ബ്രെസയ്ക്കുള്ള ഡ്യുവൽ-എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും വാഹനത്തിന് ഡിസ്റ്റിംഗ്റ്റീവായ ലുക്സ് നൽകുന്നു.

ഓഗസ്റ്റ് വിൽപ്പനയിൽ Tata Nexon -നെ മലത്തിയടിച്ച് Maruti Brezza

ബമ്പർ ഡിസൈൻ അപ്‌ഡേറ്റ് ചെയ്‌തിരിക്കുന്നു. ഇപ്പോൾ തിക്ക് ക്ലാഡിംഗിനൊപ്പം കൂടുതൽ കരുത്തുറ്റതാണ് ഫ്രണ്ട് ഫാസിയ. പുതിയ ഫോഗ് ലാമ്പുകളും സിൽവർ ഫേക്ക് സ്കിഡ് പ്ലേറ്റും മാരുതി സുസുക്കി ഘടിപ്പിച്ചിട്ടുണ്ട്.

ഓഗസ്റ്റ് വിൽപ്പനയിൽ Tata Nexon -നെ മലത്തിയടിച്ച് Maruti Brezza

വശത്ത് നിന്ന് നോക്കിയാലും, ബ്രെസ വളരെ പുതിയതായി തോന്നുന്നു. പുതിയ റൂഫ് റെയിലുകളും ഡ്യുവൽ ടോൺ അലോയി വീലുകളും മാരുതി സുസുക്കി വാഹനത്തിൽ ഘടിപ്പിച്ചിട്ടുണ്ട്.

ഓഗസ്റ്റ് വിൽപ്പനയിൽ Tata Nexon -നെ മലത്തിയടിച്ച് Maruti Brezza

പുതുപുത്തൻ മാരുതി സുസുക്കി ബ്രെസയിൽ പുതിയ ഇന്റീരിയറും പുതിയ സൗകര്യങ്ങളുടെ ഒരു റാഫ്റ്റും ബ്രാൻഡ് ചേർത്തിട്ടുണ്ട്. ഡാഷ്‌ബോർഡ് ലേഔട്ടിലേക്ക് പുതിയ, ലേയേർഡ് ശൈലിയും കൊണ്ടുവന്നിട്ടുണ്ട്. പുതിയ 9.0 ഇഞ്ച് ഇൻഫോടെയിൻമെന്റ് സ്‌ക്രീനിന് തൊട്ടുതാഴെയാണ് എയർ കണ്ടീഷനിംഗ് വെന്റുകൾ സ്ഥിതി ചെയ്യുന്നത്.

ഓഗസ്റ്റ് വിൽപ്പനയിൽ Tata Nexon -നെ മലത്തിയടിച്ച് Maruti Brezza

ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീലിൽ നിരവധി കൺട്രോളുകളുമുണ്ട്. കൂടാതെ, വാഹനത്തിൽ വളരെ കാലമായിട്ടും ഇല്ലാതെയിരുന്ന റിയർ എയർ കണ്ടീഷനിംഗ് വെന്റുകൾ മാരുതി സുസുക്കി പുനഃസ്ഥാപിച്ചു. മോട്ടറൈസ്ഡ് സൺറൂഫാണ് പുതിയ ബ്രെസയുടെ ഏറ്റവും പ്രധാനപ്പെട്ട ഫീച്ചറുകളിൽ ഒന്ന്.

ഓഗസ്റ്റ് വിൽപ്പനയിൽ Tata Nexon -നെ മലത്തിയടിച്ച് Maruti Brezza

ബ്രാൻഡ് 2022 ബ്രെസയിലാണ് ആദ്യമായി സൺറൂഫ് കൊണ്ടുവന്നത് എന്നതും ശ്രദ്ധേയമാണ്. കൂടാതെ, വയർലെസ് ഫോൺ ചാർജിംഗ്, പുതിയ 360 -ഡിഗ്രി ക്യാമറ വ്യൂ സിസ്റ്റം, 5.5 ഇഞ്ച് ഹെഡ്-അപ്പ് ഡിസ്‌പ്ലേ (HUD) എന്നിവയും മാരുതി സുസുക്കി ഉൾപ്പെടുത്തിയിട്ടുണ്ട്.

ഓഗസ്റ്റ് വിൽപ്പനയിൽ Tata Nexon -നെ മലത്തിയടിച്ച് Maruti Brezza

പുതിയ 2022 മാരുതി സുസുക്കി ബ്രെസയുടെ മറ്റൊരു പ്രധാന നവീകരണമാണ്, പുതിയ XL6-ൽ നിന്ന് കടമെടുത്ത 1.5 ലിറ്റർ K -സീരീസ് ഡ്യുവൽജെറ്റ് എഞ്ചിൻ എന്നത്. പുതിയ ബ്രെസയ്ക്ക് പരമാവധി 103 PS പവർ ഔട്ട്പുട്ടും 135 Nm പീക്ക് torque ഉം പുറപ്പെടുവിക്കാൻ കഴിയും.

ഓഗസ്റ്റ് വിൽപ്പനയിൽ Tata Nexon -നെ മലത്തിയടിച്ച് Maruti Brezza

ഒരു മൈൽഡ് ഹൈബ്രിഡ് സിസ്റ്റവും മാരുതി സുസുക്കിയിൽ നിന്ന് വാഹനത്തിൽ ലഭ്യമാണ്. XL6 പോലെ പാഡിൽ ഷിഫ്റ്ററുകളുള്ള ഒരു പുതിയ ആറ് സ്പീഡ് torque കൺവെർട്ടർ യൂണിറ്റും അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനും വാഹനത്തിലുണ്ട്.

More from DriveSpark

Article Published On: Tuesday, September 20, 2022, 8:30 [IST]
English summary
Maruti brezza beats tata nexon to become the best selling sub compact suv in august 2022
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X