മിനി & കോംപാക്ട് സെഗ്മെന്റുകളിൽ മിന്നി തിളങ്ങി Maruti; 2022 ഒക്ടോബർ വിൽപ്പന കണക്കുകൾ ഇങ്ങനെ
രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി, 2022 ഒക്‌ടോബറിൽ ഗണ്യമായ പോസിറ്റീവ് വളർച്ച രേഖപ്പെടുത്തി. ആൾട്ടോ, എസ്-പ്രസ്സോ തുടങ്ങിയ മിനി കാറുകൾ കഴിഞ്ഞ മാസം 24,936 യൂണിറ്റുകളുടെ വിൽപ്പന കൈവരിച്ചു.

ഇത് ഒരു വർഷം മുമ്പ് വിറ്റഴിച്ച 21,831 യൂണിറ്റുകളിൽ നിന്ന് മികച്ച വർധനവാണ്. വാർഷിക വിൽപ്പന കണക്കുകൾ എടുക്കുമ്പോൾ, ഈ സെഗ്‌മെന്റ് ഏപ്രിൽ-ഒക്‌ടോബർ വരെ 145,992 യൂണിറ്റുകൾ നേടി, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1,24,153 യൂണിറ്റുകൾ ആയിരുന്നു.

ബലേനോ, സെലേറിയോ, ഡിസയർ, ഇഗ്‌നിസ്, സ്വിഫ്റ്റ്, ടൂർ എസ്, വാഗൺആർ തുടങ്ങിയ കോംപാക്‌ട് വാഹനങ്ങൾ ഒരു വർഷം മുമ്പ് വിറ്റ 48,690 യൂണിറ്റുകളിൽ നിന്ന് കഴിഞ്ഞ മാസം 73,685 യൂണിറ്റ് വിൽപ്പനയാണ് നേടിയത്.

YTD (Year To Date) വിൽപ്പന പരിഗണിക്കുമ്പോൾ, 2021 ഒക്ടോബറിലെ 3,46,936 യൂണിറ്റുകളിൽ നിന്ന് 2022 -ൽ 5,07,113 യൂണിറ്റുകളോടെള്ള YTD വിൽപ്പനയിൽ മാരുതി വൻ വളർച്ച കൈവരിച്ചു.

മിനി+കോംപാക്ട് സെഗ്‌മെന്റ് സംയോജിപ്പിച്ച് 2021 ഏപ്രിൽ-ഒക്ടോബർ കാലയളവിൽ വിറ്റ 4,71,089 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, 2022 ഏപ്രിൽ-ഒക്ടോബർ കാലയളവിൽ വിറ്റ 653,105 യൂണിറ്റുകൾ കണക്കിലെടുത്ത് മാരുതി സുസുക്കി മിനി, കോംപാക്ട് സെഗ്‌മെന്റുകളിൽ വൻ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് നിസംശയം പറയാം.

മിഡ് സൈസ് മോഡലായ സിയാസിന് 1,884 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിക്കാൻ കഴിഞ്ഞത്, എന്നാൽ സെഡാന്റെ ഇതുവരെയുള്ള മൊത്തം വിൽപ്പന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടു. മാരുതിയുടെ മോഡൽ നിരയിൽ നിരവധി യൂട്ടിലിറ്റി വാഹനങ്ങളും ഉണ്ട്.

ബ്രെസ, എർട്ടിഗ, എസ്-ക്രോസ്, XL6, പുതുതായി പുറത്തിറക്കിയ ഗ്രാൻഡ് വിറ്റാര എന്നിവയുടെ വിൽപ്പന ഒരു വർഷം മുമ്പ് വിറ്റ 27,081 യൂണിറ്റുകളിൽ നിന്ന് 30,971 യൂണിറ്റായി ഉയർന്നു. YTD വിൽപ്പന ഒരു വർഷം മുമ്പ് 1,62,160 യൂണിറ്റുകളിൽ നിന്ന് 1,94,601 യൂണിറ്റായി കൂടിയിട്ടുണ്ട്.

കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയാണ് ബ്രെസ. ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എംപിവി എന്ന സ്ഥാനം എർട്ടിഗയും സ്വന്തമാക്കി.

വാനുകൾ നിർമ്മിക്കുന്നതിലും മാരുതിക്ക് ന്യായമായ പങ്കുണ്ട്. ഇന്ത്യയിൽ ഈക്കോ മാത്രമാണ് കമ്പനിക്കുള്ളത്. ഇത് 2022 ഒക്ടോബറിൽ 8,861 യൂണിറ്റുകൾ വിറ്റഴിച്ചു, എന്നാൽ ഒരു വർഷം മുമ്പ് വിറ്റ 10,320 യൂണിറ്റുകളെ അപേക്ഷിച്ച് വാഹനത്തിന്റെ വിൽപ്പനയിൽ ഇടിവ് സംഭവിച്ചു.

YTD ഏപ്രിൽ-ഒക്ടോബർ കാലയളവിലെ വിൽപ്പനയെ സംബന്ധിച്ചിടത്തോളം, ഈക്കോ മികച്ച പ്രകടനം നടത്തുകയും 78,371 യൂണിറ്റുകൾ വിറ്റഴിക്കുകയും ചെയ്തു, ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ വിറ്റ 60,670 യൂണിറ്റുകളെ അപേക്ഷിച്ച് ഇതൊരു മികച്ച മുന്നോട്ടമാണ്.

മാരുതി സുസുക്കിയുടെ മൊത്തം പാസഞ്ചർ വാഹന വിൽപ്പന 2022 ഒക്ടോബറിൽ 1,40,337 യൂണിറ്റായിരുന്നു, കഴിഞ്ഞ വർഷം വിറ്റ 1,08,991 യൂണിറ്റുകളിൽ നിന്ന് ഇത് വർധിച്ചു. ഒരു വർഷം മുമ്പ് വിറ്റ 7,02,083 യൂണിറ്റുകളിൽ നിന്ന് 9,34,887 യൂണിറ്റുകൾ വിറ്റഴിച്ച് YTD വിൽപ്പനയിൽ വൻ വർധനയും ബ്രാൻഡിനുണ്ടായി.


Click it and Unblock the Notifications