ബുക്കിംഗ് ചാര്‍ട്ടുകള്‍ വിറപ്പിച്ച് Maruti suzuki; ഗ്രാൻഡ് വിറ്റാര, ബ്രെസ ബുക്കിംഗ് രണ്ട് ലക്ഷം കടന്നു
ഇന്ത്യയില്‍ മാരുതി സുസുക്കിയുടെ ജനപ്രിയതക്ക് അടിവരയിട്ട് അവരുടെ പുതിയ ബുക്കിംഗ് കണക്കുകള്‍. മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയുടെയും ബ്രെസയുടെയും ബുക്കിംഗുകള്‍ ഇന്ത്യയില്‍ രണ്ട് ലക്ഷം കടന്നു.

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് രണ്ടാം തലമുറ ബ്രെസ്സ കോംപാക്റ്റ് എസ്‌യുവി 2022 ജൂണിലാണ് പുറത്തിറക്കിയത്. ഇതിന് ഉപഭോക്താക്കളില്‍ നിന്ന് മികച്ച സ്വീകാര്യത ലഭിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ഫൈവ് സീറ്റര്‍ കാര്‍ അതിന്റെ മുഖ്യ എതിരാളിയായ ടാറ്റ നെക്സോണിനെ മലര്‍ത്തിയടിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി മാറിയിരുന്നു.

അതിന്റെ എസ്‌യുവി പോര്‍ട്ട്ഫോളിയോ കൂടുതല്‍ വിപുലീകരിക്കുന്നതിനായാണ് ഇന്തോ-ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കള്‍ 2022 സെപ്റ്റംബറില്‍ ഗ്രാന്‍ഡ് വിറ്റാറ്റ വിപണിയിലെത്തിച്ചത്. ഗ്രാന്‍ഡ് വിറ്റാരയും ജനങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

മാരുതിയുടെ പുതിയ രണ്ട് മോഡലുകളും അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണ്. രണ്ട് എസ്‌യുവികളുടെയും സംയോജിത ബുക്കിംഗുകള്‍ രണ്ട് ലക്ഷത്തിലധികം യൂണിറ്റുകളാണ്. ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാഖ്, നിസാന്‍ കിക്ക്സ് എന്നിവരോടാണ് മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര മത്സരിക്കുന്നത്.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ (2022 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍) മാരുതി സുസുക്കി മൊത്തം അഞ്ച് ലക്ഷത്തിലധികം യൂണിറ്റുകളുടെ വില്‍പ്പന രേഖപ്പെടുത്തി. പുതിയ മോഡലുകളുടെ വരവ് മൂലം വില്‍പ്പനയില്‍ പ്രകടമാണ്. ഇത് 38 ശതമാനം വര്‍ധനവിലേക്ക് നയിച്ചു. ഈ കലണ്ടര്‍ വര്‍ഷത്തിന്റെ തുടക്കം മുതല്‍ മാരുതി സുസുക്കി പരിഷ്‌ക്കരിച്ച ബലേനോ, ചെറിയ തോതില്‍ പരിഷ്‌കരിച്ച എര്‍ട്ടിഗ, XL6, ഗ്രാന്‍ഡ് വിറ്റാര, പുതിയ ബ്രെസ, പുതിയ ആള്‍ട്ടോ K10 തുടങ്ങിയ മോഡലുകള്‍ വിപണിയില്‍ എത്തിച്ചിരുന്നു.

തന്റെ മുന്‍ഗാമിയുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ ബ്രെസയുടെ എക്‌സ്റ്റീരിയറിലും ഇന്റീരിയറിലും മാറ്റങ്ങള്‍ വരുത്തിയാണ് പുറത്തിറങ്ങിയത്. ഇതിന്‍െ 1.5 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ K15C മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ പരമാവധി 103 bhp പവറും 137 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

ഇതേ പവര്‍ട്രെയിന്‍ തന്നെയാണ് ഗ്രാന്‍ഡ് വിറ്റാരയിലും ഉപയോഗിച്ചിരിക്കുന്നത്. ഇത് 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഒട്ടോമറ്റിക്ക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു.

ഗ്രാന്‍ഡ് വിറ്റാരയില്‍ 1.5 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ TNGA അറ്റ്കിന്‍സണ്‍ സൈക്കിള്‍ പെട്രോള്‍ എഞ്ചിന്‍ സജ്ജീകരിച്ചിരിക്കുന്നു. ഒരു ഹൈബ്രിഡ് സിസ്റ്റം രൂപപ്പെടുത്തുന്നതിന് ഒരു ഇലക്ട്രിക് മോട്ടോറും ബാറ്ററി പാക്കും പ്രവര്‍ത്തിക്കുന്നു. ഇതിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റുകളില്‍ ഒന്ന് ലിറ്ററിന് 28 കി.മീ ഇന്ധനക്ഷമതയുണ്ട് എന്നതാണ്.

ജനുവരിയില്‍ നടക്കുന്ന 2023 ഓട്ടോ എക്സ്പോയില്‍ മാരുതി സുസ്ുക്കി ഇന്ത്യ-സ്‌പെക് 5 ഡോര്‍ ജിംനിയും ബലേനോ അടിസ്ഥാനമാക്കിയുള്ള എസ്യുവി കൂപ്പെയും (വൈടിബി) അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇതോടൊപ്പം വരാനിരിക്കുന്ന ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ ബാഡ്ജ്-എഞ്ചിനീയറിംഗ് പതിപ്പും വന്നേക്കും. മാരുതി സുസുക്കിക്ക് ടൊയോട്ട വിതരണം ചെയ്യുന്ന ആദ്യത്തെ മോഡലാകും ഇത്. 2023-ലാകും അതിന്റെ ലോഞ്ച്.


Click it and Unblock the Notifications








