Maruti -യുടെ എസ്‌യുവി നിരയ്ക്ക് കരുത്തേകാൻ 5-Door Jimny; പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

തങ്ങൾ ചുവടുവെക്കുന്ന ഓരോ സെഗ്‌മെന്റിലും 50 ശതമാനത്തിലധികം വിപണി വിഹിതം നേടി ഒന്നാം സ്ഥാനത്ത് എത്താൻ മാരുതി സുസുക്കി ശ്രമിക്കാറുണ്ട്.

Maruti -യുടെ എസ്‌യുവി നിരയ്ക്ക് കരുത്തേകാൻ 5-Door Jimny; പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

എല്ലാ സെഗ്‌മെന്റും എന്ന് പറയുമ്പോൾ, ഒരിടത്ത് ബ്രാൻഡിന്റെ തട്ട് അത്ര താണല്ല ഇരിക്കുന്നത്. മാരുതിയുടെ സാമ്രാജ്യത്തിലെ ഒരു ബലഹീനത എന്ന് തോന്നിയിരുന്നത് എസ്‌യുവി സെഗ്മെന്റായിരുന്നു, എന്നാൽ ആ ഒരു അവസ്ഥ ഇപ്പോൾ മാറുകയാണ്.

Maruti -യുടെ എസ്‌യുവി നിരയ്ക്ക് കരുത്തേകാൻ 5-Door Jimny; പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

ഇന്ത്യയിലെ വളർന്നുവരുന്ന എസ്‌യുവി ട്രെൻഡുകൾ ശമിപ്പിക്കാൻ, മാരുതി സുസുക്കി ബ്രെസ പുറത്തിറക്കി. ഇത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി മാറി. അതിന് പിന്നാലെ ബ്രാൻഡ് ഗ്രാൻഡ് വിറ്റാര എസ്‌യുവിയും അനാച്ഛാദനം ചെയ്തു.

Maruti -യുടെ എസ്‌യുവി നിരയ്ക്ക് കരുത്തേകാൻ 5-Door Jimny; പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

ഈ മോഡൽ വരും ദിവസങ്ങളിൽ ലോഞ്ച് ചെയ്യുമെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കുന്നു. ഇത് ക്രെറ്റ / സെൽറ്റോസ് എന്നീ മോഡലുകളെ നേരിടും. അടുത്തതായി ഒരു ഓഫ്-റോഡ് ലൈഫ്‌സ്‌റ്റൈൽ ഓറിയന്റഡ് ജിംനി എസ്‌യുവിയും ബലേനോ അടിസ്ഥാനമാക്കിയുള്ള ഒരു ക്രോസ്ഓവർ എസ്‌യുവിയും അവതരിപ്പിക്കാനാണ് മാരുതി പദ്ധതിയിടുന്നത്. ഈ ഉൽപ്പന്നങ്ങളെല്ലാം വ്യത്യസ്ത എസ്‌യുവി വിഭാഗങ്ങളെ ലക്ഷ്യമിടുന്നു.

Maruti -യുടെ എസ്‌യുവി നിരയ്ക്ക് കരുത്തേകാൻ 5-Door Jimny; പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

ആഗോള വിപണികൾക്കായി 2018 -ലാണ് സുസുക്കി ജിംനി പുറത്തിറക്കിയത്. പിന്നീട്, 2020 ഓട്ടോ എക്‌സ്‌പോയിൽ മാരുതി ജിംനി എസ്‌യുവി പ്രദർശിപ്പിച്ചു. എന്നാൽ മനോഹരമായ ചെറിയ ഓഫ്-റോഡർ ഒരിക്കലും ലോഞ്ച് ചെയ്തില്ല. മാരുതി സുസുക്കി ഇതിനകം തന്നെ ഇന്ത്യയിൽ അന്താരാഷ്ട്ര വിപണികൾക്കായി ജിംനി എസ്‌യുവി നിർമ്മിക്കുന്നു. എന്നാൽ ഇത് ത്രീ ഡോർ വേരിയന്റാണ്.

Maruti -യുടെ എസ്‌യുവി നിരയ്ക്ക് കരുത്തേകാൻ 5-Door Jimny; പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

ഇന്ത്യയ്ക്കായി, മാരുതി ഒരു ഫൈവ് ഡോർ വേരിയന്റ് തയ്യാറാക്കുന്നു, വാഹനത്തിന്റെ ടെസ്റ്റ് മോഡലുകൾ ക്യാമൊഫ്ലാജിൽ നിരവധി തവണ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യ സ്പെക് ജിംനി ഫൈവ് ഡോർ 2023 -ൽ പ്രൊഡക്ഷൻ ലൈനിലേക്ക് പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Maruti -യുടെ എസ്‌യുവി നിരയ്ക്ക് കരുത്തേകാൻ 5-Door Jimny; പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

എസ്‌യുവിക്ക് ഫൈവ് ഡോർ കോൺഫിഗറേഷൻ വാഗ്ദാനം ചെയ്യും. വരാനിരിക്കുന്ന മാരുതി ജിംനി ഫൈവ് ഡോറിന്റെ ഏറ്റവും പുതിയ സ്പൈ വീഡിയോ ചുവടെയുണ്ട്.

Maruti -യുടെ എസ്‌യുവി നിരയ്ക്ക് കരുത്തേകാൻ 5-Door Jimny; പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

മാരുതി സുസുക്കി ത്രീ ഡോർ ജിംനിക്ക് 3,550 mm നീളവും 1,645 mm വീതിയും 1,730 mm ഉയരവും 2,250 mm വീൽബേസും ഉണ്ട്. ഫൈവ് ഡോർ ജിംനി താരതമ്യേന വലുതായിരിക്കും. ആനുപാതികമായ രൂപകൽപ്പനയുള്ള രണ്ട് ഡോറുകൾ കൂടി ഉൾക്കൊള്ളാൻ വീൽബേസ് വിപുലീകരിക്കുമ്പോൾ വീതി അതേപടി നിലനിർത്താൻ സാധ്യതയുണ്ട്.

Maruti -യുടെ എസ്‌യുവി നിരയ്ക്ക് കരുത്തേകാൻ 5-Door Jimny; പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

അഞ്ച് ഡോറുകളുള്ള ജിംനിക്ക് 3,850 mm നീളവും 2,550 mm വീൽബേസുമുണ്ട്. 300 mm ഇൻക്രിമെന്റ് ലഭിക്കുമ്പോൾ പോലും, ഫൈഡ് ഡോർ ജിംനിയെ ത്രീ ഡോർ ഥാറും ത്രീ ഡോർ ഗൂർഖയും തികച്ചും കുള്ളനാക്കുന്നു. ഗൂർഖയും ഥാറും കൂടുതൽ പ്രായോഗികമായ ഫൈവ് ഡോർ പതിപ്പുകളും ഉടൻ ലഭിക്കുന്നുണ്ട്. ക്രൂയിസറിനെ അടിസ്ഥാനമാക്കിയുള്ള 13 സീറ്റർ മോഡലും ഗൂർഖയ്ക്ക് ലഭിക്കാൻ സാധ്യതയുണ്ട്.

Maruti -യുടെ എസ്‌യുവി നിരയ്ക്ക് കരുത്തേകാൻ 5-Door Jimny; പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

100 bhp കരുത്തും 136.8 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ K15 പെട്രോൾ എഞ്ചിനാണ് മാരുതി ജിംനിക്ക് കരുത്തേകുക. നിലവിലുള്ള സിയാസ്, എർട്ടിഗ, ബ്രെസ തുടങ്ങിയ മാരുതി കാറുകളിലും ഉടൻ പുറത്തിറക്കാനിരിക്കുന്ന ഗ്രാൻഡ് വിറ്റാര എസ്‌യുവിയിലും ഓഫർ ചെയ്യുന്ന അതേ എഞ്ചിൻ ഇതാണ്. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ചോയിസുകളും ഓഫറിൽ ലഭിക്കും.

Maruti -യുടെ എസ്‌യുവി നിരയ്ക്ക് കരുത്തേകാൻ 5-Door Jimny; പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

അതോടൊപ്പം ഗ്രാൻഡ് വിറ്റാരയിൽ മാരുതി സുസുക്കി അവതരിപ്പിച്ച ഓൾ ഗ്രിപ്പ് ടെക്കും ഓഫ് റോഡ് മികവുകൾ മെച്ചപ്പെടുത്താനായി ജിംനിയ്ക്ക് ലഭിച്ചേക്കാം. കൂടാതെ റോഡ് ഫോക്കസ്ഡ് മോഡലിൽ ഒരു സ്ട്രോംഗ് ഹൈബ്രിഡ് സെറ്റപ്പും മാരുതി സുസുക്കി വാഗ്ദാനം ചെയ്യാൻ ചാൻസുണ്ട്. എന്തായാലും ജിംനിയുടെ വരവോടെ മാരുതിയുടെ എസ്‌യുവി നിര കൂടുതൽ ശക്തമാവും എന്ന് നിസംശയം പറയാനാവും.

Source: Rushlane

More from DriveSpark

Article Published On: Monday, September 19, 2022, 19:26 [IST]
English summary
Maruti jimny 5 door with awd tech caught on camera during test run
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X