നെക്സ്റ്റ് ജെൻ Alto ഹാച്ച്ബാക്ക് 2022 അവസാനത്തിൽ വിപണിയിൽ എത്തിക്കാനൊരുങ്ങി മാരുതി
ഇന്ത്യൻ വിപണിയിൽ വളരെ അഗ്രസ്സീവായ ഒരു പ്രൊഡക്ട് സ്ട്രാറ്റജിയുമായിട്ടാണ് മാരുതി സുസുക്കി മുന്നോട്ട് പോവുന്നത്. കമ്പനി ഇതിനകം തന്നെ പുതിയ ബലേനോ, എർട്ടിഗ ഫെയ്‌സ്‌ലിഫ്റ്റ്, പുതിയ XL6 എന്നിവ രാജ്യത്ത് പുറത്തിറക്കിയിട്ടുണ്ട്.

ഇന്തോ ജാപ്പനീസ് വാഹന നിർമ്മാതാക്കൾ 2022 അവസാനത്തോടെ മൂന്ന് വലിയ പ്രൊഡക്ടുകളും അവതരിപ്പിക്കാൻ തയ്യാറാക്കുന്നു. അടുത്ത രണ്ട് മാസത്തിനുള്ളിൽ പുതിയ ബ്രെസയെ മാരുതി സുസുക്കി അവതരിപ്പിക്കും.

YFG എന്ന രഹസ്യനാമമുള്ള പുതിയ കോംപാക്ട് എസ്‌യുവിയുടെ പരീക്ഷണ ഉൽപ്പാദനവും MSIL ഇതിനോടകം ആരംഭിച്ചു. ഉത്സവ സീസണിൽ വിപണിയിൽ എത്താൻ സാധ്യതയുള്ള, പുതിയ മോഡൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയ്‌ക്ക് എതിരാളിയാകും. 2022 അവസാനത്തോടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന നെക്സ്റ്റ് ജെൻ മാരുതി ആൾട്ടോയും MSIL പരീക്ഷിക്കുന്നു.

പുതിയ വാഗൺ ആർ, എസ്-പ്രെസ്സോ, പുതിയ സെലേറിയോ ഹാച്ച്ബാക്ക് എന്നിവയ്ക്ക് അടിവരയിടുന്ന ബ്രാൻഡിന്റെ പുതിയ മോഡുലാർ HEARTECT പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് നെക്സ്റ്റ് ജെൻ മാരുതി ആൾട്ടോ.

പുതിയ പ്ലാറ്റ്‌ഫോം കാരണം മൂന്നാം തലമുറ ഓൾട്ടോ വലുപ്പത്തിൽ വളർച്ച പ്രാപിക്കും. സ്പൈ ചിത്രങ്ങൾ പരിശോധിക്കുമ്പോൾ, പുതിയ ആൾട്ടോയ്ക്ക് കൂടുതൽ ഉയരവും വീതിയും ഉണ്ടായിരിക്കുമെന്നും ഔട്ട്‌ഗോയിംഗ് കാറിനേക്കാൾ നീളമുള്ള വീൽബേസ് ഉണ്ടായിരിക്കുമെന്നും കാണാം. മാത്രമല്ല, പുതിയ എൻട്രി ലെവൽ കാർ നിലവിലെ മോഡലിനേക്കാൾ ഭാരം കുറഞ്ഞതും കൂടുതൽ ഇന്ധനക്ഷമതയുള്ളതുമായിരിക്കും.

നെക്സ്റ്റ് ജെൻ ആൾട്ടോ പുതിയ രൂപകല്പനയുമായി വരുന്നു; എന്നിരുന്നാലും, ഇതിന് എസ്‌യുവി പോലുള്ള ഡിസൈൻ ഘടകങ്ങൾ ലഭിക്കില്ല. എൻട്രി ലെവൽ കാർ അടിസ്ഥാന രൂപവും ഹാച്ച്ബാക്ക് ക്യാരക്ടറും നിലനിർത്തും.

വലിയ ഗ്രില്ലും വലിയ സ്വെപ്‌റ്റ്ബാക്ക് ഹെഡ്‌ലാമ്പുകളും പുതിയ ബമ്പറും അടങ്ങുന്ന പുതുതായി ഡിസൈൻ ചെയ്ത ഫ്രണ്ട് ഫാസിയയുമായാണ് ചെറു കാർ വരുന്നത്. പുതിയ ഫോഗ് ലാമ്പ് ഹൗസുകളും ക്ലാംഷെൽ ബോണറ്റും ഹാച്ച്ബാക്കിന് ലഭിക്കുന്നു.

ഹാച്ച്ബാക്കിന്റെ സൈഡ് പ്രൊഫൈൽ നിലവിലുള്ള കാറിന് സമാനമാണ്; എന്നിരുന്നാലും, അത് ഔട്ട്ഗയിംഗ് മോഡലിനേക്കാൾ ഉയരമുള്ളതായിരിക്കും. പ്രൊഡക്ഷൻ പതിപ്പിന് വലിയ 14 ഇഞ്ച് അലോയി വീലുകളും ലഭിക്കാൻ സാധ്യതയുണ്ട്.

പിൻഭാഗത്ത്, പുതിയ തലമുറ ആൾട്ടോയ്ക്ക് പുതിയ ടെയിൽഗേറ്റ് ഡിസൈൻ ലഭിക്കുന്നു. ഇതിന് വലിയ ടെയിൽ ലാമ്പ്, ഫ്ലാറ്റർ ടെയിൽഗേറ്റ്, പുതിയ റിയർ ബമ്പർ എന്നിവയുണ്ടാകും.

പുതിയ തലമുറ സുസുക്കി ആൾട്ടോയുടെ ഇന്റീരിയർ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കൂടുതൽ ഫീച്ചറുകളും ആധുനിക ഡിസൈനും അടങ്ങുന്ന ഒരു പുതിയ ക്യാബിനുമായി ഇത് വരാൻ സാധ്യതയുണ്ട്.

ഉയർന്ന വേരിയന്റിന് സ്മാർട്ട്ഫോൺ കണക്റ്റിവിറ്റിയുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, കീലെസ് എൻട്രി, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, പവർ സ്റ്റിയറിംഗ്, ഡ്യുവൽ എയർബാഗുകൾ എന്നിവ ലഭിക്കും.

നെക്സ്റ്റ് ജെൻ മാരുതി ആൾട്ടോയ്ക്ക് ഐഡിൽ സ്റ്റാർട്ട്/സ്റ്റോപ്പ് സംവിധാനമുള്ള പുതിയ K10C ഡ്യുവൽജെറ്റ് 1.0 ലിറ്റർ മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ എഞ്ചിന് 67 bhp കരുത്തും 89 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിയും.

47 bhp കരുത്തും 69 Nm torque ഉം നൽകുന്ന 796 സിസി, മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിനിലും ഹാച്ച് വരും. മാനുവൽ, AMT ഗിയർബോക്സുകൾ ഓഫറിൽ ലഭിക്കും. ഹാച്ച്ബാക്കിന് ഒരു സിഎൻജി പതിപ്പും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്.


Click it and Unblock the Notifications