360 ഡിഗ്രി ക്യാമറയുമായി XL6 -ന്റെ പുത്തൻ ടീസർ പങ്കുവെച്ച് Maruti
മാരുതി സുസുക്കി 2022 XL6 -ന്റെ പുതിയ ടീസർ വീഡിയോ പുറത്തിറക്കി. XL6 മലയോര മേഖലയിലൂടെ കടന്നുപോകുന്ന അതേ ഷോട്ടാണ് ഇതിലും കാണുന്നത്. 11,000 രൂപ ടോക്കൺ തുകയ്ക്ക് എംപിവിയുടെ പ്രീ ബുക്കിംഗും നിർമ്മാതാക്കൾ ആരംഭിച്ചിട്ടുണ്ട്.

XL6 ഫെയ്‌സ്‌ലിഫ്റ്റ് ഏപ്രിൽ 21 -ന് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ടീസർ XL6 -ൽ വരുന്ന 360 ഡിഗ്രി പാർക്കിംഗ് ക്യാമറയും കാണിക്കുന്നു. അടുത്തിടെ പുറത്തിറക്കിയ 2022 ബലേനോയിൽ ഈ ഫീച്ചർ നാം ഇതിനകം കണ്ടിട്ടുണ്ട്.

വകഭേദങ്ങൾ
XL6 സീറ്റ, ആൽഫ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭിക്കും. അതിനാൽ, വേരിയന്റുകൾ നിലവിലെ XL6 -ൽ ഉള്ളതു പോലെ തന്നെ തുടരും. രണ്ട് വേരിയന്റുകളിലും ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യും. XL6 -ന് CNG പവർട്രെയിൻ ഉണ്ടാകില്ലെന്ന് തോന്നുന്നു. എന്നാൽ 2022 എർട്ടിഗ സിഎൻജി ഓപനിൽ ലഭ്യമാവും.

കളർ ഓപ്ഷനുകൾ
ആറ് പെയിന്റ് ഷേഡുകളിലാണ് XL6 ഫേസ്‌ലിഫ്റ്റ് വാഗ്ദാനം ചെയ്യുന്നത്. സ്‌പ്ലെൻഡിഡ് സിൽവർ, സെലസ്റ്റിയൽ ബ്ലൂ, ബ്രേവ് കാക്കി, ഒപ്പുലന്റ് റെഡ്, ആർട്ടിക് സിൽവർ, ഗ്രാൻഡിയർ ഗ്രേ എന്നിവ ഓഫറിലുണ്ട്. ബ്രേവ് കാക്കിയും ആർട്ടിക് സിൽവറും നിലവിലെ XL6 -ൽ വാഗ്ദാനം ചെയ്യുന്ന ഷേഡുകൾ തന്നെയാണ്.

പുതിയ എഞ്ചിൻ
XL6 ഫേസ്‌ലിഫ്റ്റ് പുതിയ പെട്രോൾ എഞ്ചിനുമായി വരും. നിലവിലുള്ള K12B എഞ്ചിന് പകരം K12C ഡ്യുവൽജെറ്റ് VVT എഞ്ചിൻ ആയിരിക്കും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. ഇത് ഇപ്പോഴും 1.5 ലിറ്റർ, നാല് സിലിണ്ടർ യൂണിറ്റാണ്, എന്നാൽ ഇൻജക്ടറുകളുടെ എണ്ണത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

K12B ഒരു സിലിണ്ടറിന് ഒരു ഇൻജക്ടറുമായാണ് വരുന്നത്, എന്നാൽ K12C എഞ്ചിനിൽ ഒരു സിലിണ്ടറിന് രണ്ട് ഇൻജക്ടറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് നിർമ്മാതാക്കൾക്ക് ഫ്യുവലിംഗിന്റെ മേൽ കൂടുതൽ നിയന്ത്രണം നൽകുന്നു. ഇത് ഇന്ധനക്ഷമത വർധിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ, എഞ്ചിൻ ഐഡിൾ സ്റ്റാർട്ട്/സ്റ്റോപ്പ് പ്രവർത്തനവും ലഭിക്കും.

ഈ മെച്ചപ്പെടുത്തലുകൾ പവർ ഉൽപാദനത്തിൽ വർധനവിന് കാരണമാകും. അതിനാൽ, 105 PS കരുത്ത് ഉത്പാദിപ്പിക്കുന്ന K12B എഞ്ചിന് പകരം K12C എഞ്ചിൻ 115 PS പരമാവധി പവർ ഉത്പാദിപ്പിക്കും. മുൻ മോഡലിനെ അപേക്ഷിച്ച് 10 PS -ന്റെ വർധനയാണ് വരുന്നത്.

K12B എഞ്ചിൻ 138 Nm പീക്ക് torque ഉത്പാദിപ്പിക്കുന്നു, K12C എഞ്ചിന്റെ torque ഔട്ട്പുട്ട് ഞങ്ങൾക്ക് അറിയില്ല. എന്നിരുന്നാലും, ഇത് ഏകദേശം 140 Nm ആയിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യും.

പുതിയ ഗിയർബോക്സ്
നാല് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുപകരം പുതിയ ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് മാരുതി സുസുക്കി അവതരിപ്പിക്കുന്നത്. പുതിയ ഗിയർബോക്‌സിന് കൂടുതൽ ഗിയറുകളുള്ളത്, മികച്ച മൈലേജിന് കാരമാവുന്നു.

ഇത് ഡ്രൈവർ ഇൻപുട്ടുകളോട് വേഗത്തിൽ പ്രതികരിക്കുകയും മികച്ച ഷിഫ്റ്റ് ടൈമിംഗ് നൽകുകയും ചെയ്യും. ഗിയർബോക്‌സിന്റെ മാനുവൽ നിയന്ത്രണം ഏറ്റെടുക്കാൻ ഡ്രൈവറെ സഹായിക്കുന്ന സ്റ്റിയറിംഗ് വീലിനു പിന്നിൽ പാഡിൽ ഷിഫ്റ്ററുകളും ഇതിൽ ഘടിപ്പിച്ചിരിക്കുന്നു.

പുതിയ ഇൻഫോടെയിൻമെന്റ് സിസ്റ്റം
മാരുതി സുസുക്കി സ്മാർട്ട്പ്ലേ ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിന് പകരം പുതിയ സ്മാർട്ട്പ്ലേ പ്രോ സിസ്റ്റം കൊണ്ടുവരും. ബലേനോയിൽ നാം കണ്ട പുതിയ യൂസർ ഇന്റർഫേസിൽ ഇത് പ്രവർത്തിപ്പിക്കും. ഇപ്പോൾ, ഇത് 7.0 ഇഞ്ച് യൂണിറ്റാണോ അതോ 9.0 ഇഞ്ച് യൂണിറ്റാണോ എന്ന് ഞങ്ങൾക്ക് വ്യക്തമല്ല.

എന്നിരുന്നാലും, വീഡിയോയിൽ നിന്ന്, ഇത് 7.0 ഇഞ്ച് യൂണിറ്റ് പോലെ തോന്നുന്നു. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ പിന്തുണയോടെയാണ് ഇത് വരുന്നത് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
360-ഡിഗ്രി പാർക്കിംഗ് ക്യാമറ
പുതിയ 360 ഡിഗ്രി ക്യാമറയാണ് ടീസർ കാണിക്കുന്നത്. ഇടുങ്ങിയ പാർക്കിംഗ് സ്ഥലങ്ങളിൽ വാഹനം എളുപ്പത്തിൽ പാർക്ക് ചെയ്യാൻ സഹായിക്കുന്നതിന് എംപിവിയുടെ മുകളിൽ നിന്ന് താഴേക്കുള്ള വ്യൂ ഇത് നൽകുന്നു.
XL6 പ്രീമിയം എംപിവി വിപണിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ പരിഷ്കരിച്ച എർട്ടിഗ ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ അവതരിപ്പിക്കും. 2022 ഏപ്രിൽ 15 വാഹനം വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications








