നവീകരണങ്ങളോടെ XL6 എത്തുന്നു; അവതരണ തീയതി വെളിപ്പെടുത്തി Maruti Suzuki

ഏതാനും ദിവസങ്ങള്‍ക്ക് മുന്നെയാണ് നിര്‍മാതാക്കളായ മാരുതി സുസുക്കി പുതിയ എര്‍ട്ടിഗ എംപിവിയെ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഇതിന് പിന്നാലെ ഇപ്പോഴിതാ ഇതിന്റെ പ്രീമിയം പതിപ്പായ XL6-ന്റെ നവീകരിച്ച അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.

നവീകരണങ്ങളോടെ XL6 എത്തുന്നു; അവതരണ തീയതി വെളിപ്പെടുത്തി Maruti Suzuki

ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി 2022 XL6 എംപിവിയെ ഏപ്രില്‍ 21-ന് അവതരിപ്പിക്കുമെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത മാരുതി സുസുക്കി XL6 ഇന്ത്യന്‍ വിപണിയില്‍ കിയ കാരെന്‍സ്, മഹീന്ദ്ര മറാസോ എന്നിവയ്ക്കെതിരെയാകും മത്സരിക്കുക.

നവീകരണങ്ങളോടെ XL6 എത്തുന്നു; അവതരണ തീയതി വെളിപ്പെടുത്തി Maruti Suzuki

എര്‍ട്ടിഗയുടെ പ്രീമിയം പതിപ്പായി മൂന്ന് വര്‍ഷം മുമ്പാണ് XL6 ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ചത്. അതിന്റെ രണ്ടാം തലമുറയില്‍, XL6 ഒരു പുതിയ എഞ്ചിന്‍, അകത്തും പുറത്തുമുള്ള നിരവധി മാറ്റങ്ങള്‍ക്കൊപ്പമാകും ഈ പതിപ്പെത്തുകയെന്നാണ് സൂചന. കിയ കാരെന്‍സ് പോലുള്ള മോഡലുകളുടെ വരവാണ് XL6-നെ നവീകരിക്കാന്‍ മാരുതിയെ പ്രേരിപ്പിച്ചതും.

നവീകരണങ്ങളോടെ XL6 എത്തുന്നു; അവതരണ തീയതി വെളിപ്പെടുത്തി Maruti Suzuki

കമ്പനി നേരത്തെ പുറത്തിറക്കിയ ടീസറുകള്‍ അനുസരിച്ച്, ഗ്രില്ലില്‍ ക്രോം സ്ട്രിപ്പിന്റെ പുതിയ രൂപകല്‍പ്പനയോടെ XL6 സ്‌പോര്‍ട്ടിയായി കാണപ്പെടും. 16 ഇഞ്ച് വലിപ്പം പ്രതീക്ഷിക്കുന്ന ഡ്യുവല്‍-ടോണ്‍ അലോയ് വീലുകളും വാഹനത്തില്‍ ഉണ്ടായിരിക്കും.

നവീകരണങ്ങളോടെ XL6 എത്തുന്നു; അവതരണ തീയതി വെളിപ്പെടുത്തി Maruti Suzuki

ഒരു പുതിയ ഡിസൈന്‍ ടീസറുകളില്‍ കാണിച്ചിരിക്കുന്നതുപോലെ, ബാക്കിയുള്ള എംപിവിയുടെ ഭാഗങ്ങള്‍ ഔട്ട്ഗോയിംഗ് മോഡലിന് സമാനമായി തുടരുമെന്ന് വേണം പറയാന്‍.

നവീകരണങ്ങളോടെ XL6 എത്തുന്നു; അവതരണ തീയതി വെളിപ്പെടുത്തി Maruti Suzuki

മാരുതി പുതിയ XL6 രണ്ട് ട്രിമ്മുകളില്‍ നല്‍കുന്നത് തുടരും, അതില്‍ സെറ്റ, ആല്‍ഫ എന്നിവ ഉള്‍പ്പെടുന്നു. ആര്‍ട്ടിക് വൈറ്റ്, സ്പ്ലെന്‍ഡിഡ് സില്‍വര്‍, ഗ്രാന്‍ഡിയര്‍ ഗ്രേ, ബ്രേവ് കാക്കി, ഒപ്പുലന്റ് റെഡ്, സെലസ്റ്റിയല്‍ ബ്ലൂ എന്നിങ്ങനെ ആറ് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളിലാണ് 2022 XL6 വരുന്നത്.

നവീകരണങ്ങളോടെ XL6 എത്തുന്നു; അവതരണ തീയതി വെളിപ്പെടുത്തി Maruti Suzuki

ആല്‍ഫ ട്രിമ്മിനായി ഡ്യുവല്‍-ടോണ്‍ കളര്‍ സ്‌കീമും മാരുതി വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്. ക്യാബിനിനുള്ളില്‍, പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 360 ക്യാമറ തുടങ്ങിയ പുതിയ സാങ്കേതിക അപ്ഡേറ്റുകള്‍ മാരുതി അവതരിപ്പിക്കും. എന്നിരുന്നാലും, സ്‌റ്റൈലിംഗിന്റെ കാര്യത്തില്‍, പുതിയ അപ്ഹോള്‍സ്റ്ററിയും വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും ഒഴിവാക്കിയാല്‍ ഇന്റീരിയര്‍ മിക്കവാറും അതേപടി തുടരാനാണ് സാധ്യത.

നവീകരണങ്ങളോടെ XL6 എത്തുന്നു; അവതരണ തീയതി വെളിപ്പെടുത്തി Maruti Suzuki

2022 മാരുതി സുസുക്കി XL6 ഫെയ്‌സ്‌ലിഫ്റ്റിന്റെ സവിശേഷതകളില്‍, കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് അവതരിപ്പിച്ച ബലേനോയില്‍ കണ്ടതിന് സമാനമായ 360-ഡിഗ്രി ക്യാമറ സജ്ജീകരണം, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുടെ പിന്തുണയുള്ള പുതിയ 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ചാര്‍ജിംഗ്, സുസുക്കി കണക്റ്റ് ടെലിമാറ്റിക്സോടുകൂടിയ സ്മാര്‍ട്ട്പ്ലേ പ്രോ സിസ്റ്റങ്ങള്‍ എന്നിവയും കമ്പനി ഉള്‍പ്പെടുത്തിയേക്കും.

നവീകരണങ്ങളോടെ XL6 എത്തുന്നു; അവതരണ തീയതി വെളിപ്പെടുത്തി Maruti Suzuki

സുരക്ഷയെ സംബന്ധിച്ചിടത്തോളം, മാരുതി പുതിയ XL6-ല്‍ നാല് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി സജ്ജീകരിക്കും. ഉയര്‍ന്ന വേരിയന്റുകള്‍ക്ക് 6 എയര്‍ബാഗുകള്‍ വരെയും വാഗ്ദാനം ചെയ്‌തേക്കാം. മറ്റൊരു പ്രധാനമാറ്റം, പുതിയ 1.5 ലിറ്റര്‍ K15C സീരീസ് ഡ്യുവല്‍ജെറ്റ് പെട്രോള്‍ എഞ്ചിനിലാണ് രണ്ടാം തലമുറ മാരുതി XL6 എത്തുന്നത്.

നവീകരണങ്ങളോടെ XL6 എത്തുന്നു; അവതരണ തീയതി വെളിപ്പെടുത്തി Maruti Suzuki

എഞ്ചിന്‍ സാധാരണ അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സും പുതുതായി അവതരിപ്പിച്ച ആറ് സ്പീഡ് ഓട്ടോമാറ്റിക് ടോര്‍ക്ക് കണ്‍വെര്‍ട്ടറുമായും ഘടിപ്പിക്കും. ഫെബ്രുവരിയില്‍ പുതുതലമുറ ബലേനോയില്‍ ആദ്യമായി അവതരിപ്പിച്ച പാഡില്‍ ഷിഫ്റ്ററുകളുമായാണ് XL6-ന്റെ ഓട്ടോമാറ്റിക് വകഭേദങ്ങളും വരുന്നത്.

നവീകരണങ്ങളോടെ XL6 എത്തുന്നു; അവതരണ തീയതി വെളിപ്പെടുത്തി Maruti Suzuki

എഞ്ചിന്‍ പരമാവധി 114 bhp കരുത്തും 137 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കാന്‍ പ്രാപ്തമാണ്. 2022 മാരുതി സുസുക്കി XL6 ഫെയ്‌സ്‌ലിഫ്റ്റിന്റെ വില സംബന്ധിച്ച് നിലവില്‍ സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ല. എന്നിരുന്നാലും വാഹനത്തില്‍ മാറ്റങ്ങള്‍ പ്രകടമാക്കിയ സ്ഥിതിക്ക് നിലവിലെ വിലയില്‍ നിന്നും വില ഉയരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

നവീകരണങ്ങളോടെ XL6 എത്തുന്നു; അവതരണ തീയതി വെളിപ്പെടുത്തി Maruti Suzuki

മാരുതി നിലവില്‍ XL6-ന്റെ പ്രാരം മോഡല്‍ 10.14 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയ്ക്കാണ് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. കൂടാതെ ടോപ്പ്-സ്‌പെക്ക് വേരിയന്റിന് 12.02 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. വിപണിയില്‍ എത്തുമ്പോള്‍ കിയ കാരെന്‍സ്, മഹീന്ദ്ര മറാസോ മോഡലുകളാകും പ്രധാന എതിരാളികള്‍.

നവീകരണങ്ങളോടെ XL6 എത്തുന്നു; അവതരണ തീയതി വെളിപ്പെടുത്തി Maruti Suzuki

മാരുതി സുസുക്കി 2022 XL6-ന്റെ ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. താലപര്യമുള്ളവര്‍ക്ക് മാരുതി സുസുക്കിയുടെ പ്രീമിയം നെക്‌സ ഡീലര്‍ഷിപ്പുകളില്‍ നിന്ന് 11,000 രൂപയ്ക്ക് അവരുടെ പ്രീമിയം XL6 എംപിവി ഇപ്പോള്‍ ബുക്ക് ചെയ്യാനും സാധിക്കും.

നവീകരണങ്ങളോടെ XL6 എത്തുന്നു; അവതരണ തീയതി വെളിപ്പെടുത്തി Maruti Suzuki

അതേസമയം കഴിഞ്ഞ ദിവസമാണ് 8.35 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയില്‍ പുതിയ എര്‍ട്ടിഗയെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. ഉയര്‍ന്ന പതിപ്പിന് 12.74 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. നാല് വേരിയന്റുകളില്‍ എത്തുന്ന മോഡലിനൊപ്പം സിഎന്‍ജി വേരിയന്റും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

നവീകരണങ്ങളോടെ XL6 എത്തുന്നു; അവതരണ തീയതി വെളിപ്പെടുത്തി Maruti Suzuki

'K15C' എന്ന് നാമകരണം ചെയ്ത പുതിയ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് മാരുതി സുസുക്കി എര്‍ട്ടിഗയ്ക്ക് കരുത്തേകുന്നത്. K15C ഒരു ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ VVT എഞ്ചിന്‍ ആണ്, അതില്‍ മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുണ്ട്. എര്‍ട്ടിഗയുടെ എഞ്ചിന്‍ 6,000 rpm-ല്‍ 101.6 bhp കരുത്തും 4,400 rpm-ല്‍ 136.8 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

നവീകരണങ്ങളോടെ XL6 എത്തുന്നു; അവതരണ തീയതി വെളിപ്പെടുത്തി Maruti Suzuki

പുതിയ എര്‍ട്ടിഗയുടെ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായോ പുതിയ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായോ ജോടിയാക്കിയിരിക്കുന്നു. ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഘടിപ്പിച്ച എര്‍ട്ടിഗ വേരിയന്റുകളില്‍ ആദ്യമായി ഒരു മാരുതിയില്‍ പാഡില്‍ ഷിഫ്റ്ററുകളും വാഗ്ദാനം ചെയ്യുന്നു. പെട്രോള്‍ എര്‍ട്ടിഗ 20.51km/l (ഓട്ടോമാറ്റിക് ഉപയോഗിച്ച് 20.3km/l) മൈലേജ് നല്‍കുന്നു, അതേസമയം സിഎന്‍ജി വേരിയന്റ് 26.11kg/km എന്ന ഇന്ധനക്ഷമതയാണ് വാഗ്ദാനം ചെയ്യുന്നത്.

Article Published On: Tuesday, April 19, 2022, 16:32 [IST]
English summary
Maruti suzuki announced 2022 xl6 launch date read to find more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X