പുതിയ മോഡല്‍ ക്ലിക്കായി; Celerio-യുടെ വില്‍പ്പനയില്‍ വന്‍ വളര്‍ച്ചയെന്ന് Maruti Suzuki
മാരുതി സുസുക്കി നിരയില്‍ ന്ിന്നുള്ള ജനപ്രീയ മോഡലുകളില്‍ ഒന്നാണ് സെലേറിയോ. അടുത്തിടെയാണ് മോഡലിന്റെ നവീകരിച്ച പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. എന്തായാലും നവീകരിച്ചെത്തിയ പതിപ്പ് ബ്രാന്‍ഡിന്റെ വില്‍പ്പനയില്‍ കാര്യമായ സംഭവാന തന്നെ ചെയ്യുന്നുവെന്ന് വേണം പറയാന്‍.

കഴിഞ്ഞ മാസം, മാരുതി സുസുക്കി ഇന്ത്യയില്‍ മൊത്തം 6,442 സെലേറിയോ യൂണിറ്റുകള്‍ വിറ്റു, ഇത് വാര്‍ഷിക വില്‍പ്പനയുടെ (YoY) അടിസ്ഥാനത്തില്‍ 36.48 ശതമാനം ശക്തമായ വളര്‍ച്ചയാണ് കാണിക്കുന്നതും 2021 മാര്‍ച്ചില്‍, ഇന്തോ-ജാപ്പനീസ് കാര്‍ നിര്‍മാതാവ് ആഭ്യന്തര വിപണിയില്‍ 4,720 യൂണിറ്റ് ഹാച്ച്ബാക്ക് വിറ്റഴിച്ചിരുന്നു.

2022 ഫെബ്രുവരിയില്‍, മാരുതി സുസുക്കി സെലെറിയോയുടെ 9,896 യൂണിറ്റുകളുടെ വില്‍പ്പനയാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് 2022 മാര്‍ച്ചിലെ വില്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 34.90 ശതമാനം വില്‍പ്പന ഇടിവ് രേഖപ്പെടുത്തി. ആഗോള സെമികണ്ടക്ടര്‍ ചിപ്പ് ക്ഷാമം മൂലമുള്ള ഉല്‍പ്പാദന പരിമിതികളാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും വില്‍പ്പന കുറയാന്‍ കാരണമെന്നും കമ്പനി പറയുന്നു.

നിലവിലെ-ജെന്‍ മാരുതി സെലേറിയോ കഴിഞ്ഞ വര്‍ഷം നവംബറില്‍ വിപണിയില്‍ വില്‍പ്പനയ്ക്കെത്തി, മുന്‍ തലമുറ പതിപ്പിനെ അപേക്ഷിച്ച് മൊത്തത്തില്‍ മികച്ച വില്‍പ്പന പ്രകടനം ഇത് രേഖപ്പെടുത്തുകയും ചെയ്യുന്നു.

പുതിയ തലമുറ മോഡലിന് ആകര്‍ഷകമായ ഡിസൈന്‍, കൂടുതല്‍ കാര്യക്ഷമമായ എഞ്ചിന്‍ ഓപ്ഷനുകള്‍, മികച്ച ക്യാബിന്‍ സ്‌പേസ്, മുന്‍ഗാമിയേക്കാള്‍ കുറച്ച് അധിക സവിശേഷതകള്‍ എന്നിവയെല്ലാം കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഈ സവിശേഷതകളും, നവീകരണങ്ങളുമെല്ലാം അതിന്റെ ജനപ്രീതി വര്‍ദ്ധിക്കുന്നതിനുള്ള ഏറ്റവും വലിയ കാരണമായെന്നാണ് കമ്പനി പറയുന്നത്. മാരുതി സെലേറിയോയില്‍ 1.0 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ്, ഇന്‍ലൈന്‍-3 പെട്രോള്‍ എഞ്ചിന്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഈ യൂണിറ്റ് 66.6 bhp കരുത്തും പരമാവധി 89 Nm ടോര്‍ക്കും സൃഷ്ടിക്കുന്നു. കൂടാതെ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും 5-സ്പീഡ് AMT-ഉം അടങ്ങുന്നതാണ് ഇവിടെ ട്രാന്‍സ്മിഷന്‍ ചോയിസുകള്‍. മുമ്പ് പറഞ്ഞതുപോലെ, ഒരു സിഎന്‍ജി ഓപ്ഷനും വാഹനത്തില്‍ ലഭ്യമാണ്.

സിഎന്‍ജി ഓപ്ഷനില്‍ ഈ യൂണിറ്റ് 56.7 bhp കരുത്തും 82.1 Nm torque ഉം സൃഷ്ടിക്കും. ഇത് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാത്രമാകും വിപണിയില്‍ ലഭ്യമാകുക. പെട്രോള്‍ AMT വേരിയന്റുകള്‍ക്ക് ലിറ്ററിന് 26.68 കിലോമീറ്റര്‍ വരെയും പെട്രോള്‍ മാനുവല്‍ വേരിയന്റുകള്‍ക്ക് 26.0 കിലോമീറ്റര്‍ വരെയും ഇന്ധനക്ഷമതയാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്.

സെലെറിയോയുടെ സിഎന്‍ജി മാനുവല്‍ പതിപ്പിനെ സംബന്ധിച്ചിടത്തോളം, ഇന്ധനക്ഷമത 35.60 km/kg ആണ്, ഇത് വളരെ ശ്രദ്ധേയമായ ഒരു കണക്കാണ്. താങ്ങാനാവുന്നതും ചെലവ് കുറഞ്ഞതും വാഹനം തിരയുന്ന ആളുകള്‍ക്ക്, ഇത് വളരെ ആകര്‍ഷകമായ ഓപ്ഷനാണെന്ന് വേണം പറയാന്‍.

മാരുതി സെലേറിയോയുടെ നിലവിലെ പതിപ്പിന് 5.15 ലക്ഷം മുതല്‍ രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഉയര്‍ന്ന പതിപ്പിന് 6.94 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം. ടാറ്റ ടിയാഗോ, ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ്, ഹ്യുണ്ടായി സാന്‍ട്രോ, കൂടാതെ സ്വന്തം ബ്രാന്‍ഡില്‍ നിന്ന് തന്നെയുള്ള മാരുതി വാഗണ്‍-ആര്‍, മാരുതി എസ്-പ്രസോ എന്നിവയുമായാണ് ഹാച്ച്ബാക്ക് മത്സരിക്കുന്നത്.

വാഗണ്‍ആര്‍, സ്വിഫ്റ്റ്, ബലേനോ തുടങ്ങിയ മറ്റ് മാരുതി ഹാച്ച്ബാക്കുകളുമായി പങ്കിടുന്ന മോഡുലാര്‍ Heartect പ്ലാറ്റ്ഫോമാണ് പുതിയ മാരുതി സുസുക്കി സെലേറിയോയ്ക്കും അടിവരയിടുന്നത്. പുതിയ സെലേറിയോ അതിന്റെ മുന്‍ഗാമിയേക്കാള്‍ വലുതാണ്, കൂടാതെ 3,695 mm നീളവും 1,655 mm വീതിയും 1,555 mm ഉയരവും 2,435 mm വീല്‍ബേസുമുണ്ട്.

നീളവും ഉയരവും ഔട്ട്ഗോയിംഗ് മോഡലിന് സമാനമാണെങ്കിലും, പുതിയ മോഡലിന് 55 mm വീതിയും വീല്‍ബേസ് 10 mm നീളവുമാണ്. പുതിയ സെലേറിയോയുടെ ഗ്രൗണ്ട് ക്ലിയറന്‍സ് 170 mm ആണ്, മുമ്പത്തേതിനേക്കാള്‍ 5 mm കൂടുതലാണ്.

ഡിസൈനിന്റെ കാര്യത്തിലും, പുതിയ സെലേറിയോ ഔട്ട്ഗോയിംഗ് മോഡലില്‍ നിന്ന് പൂര്‍ണ്ണമായും വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ആദ്യ തലമുറയുടെ ചതുരാകൃതിയിലുള്ളതും കോണീയവുമായ രൂപകല്‍പ്പനയ്ക്ക് പകരം മിനുസമാര്‍ന്ന ഒഴുകുന്ന വളവുകളും കൂടുതല്‍ വൃത്താകൃതിയിലുള്ള രൂപകല്‍പ്പനയുമാണ് ഇപ്പോള്‍ ലഭിക്കുന്നത്.

പുതുതായി രൂപകല്പന ചെയ്ത ഗ്രില്ലിലൂടെ ക്രോം സ്ട്രിപ്പുള്ള ഓവല്‍ രൂപത്തിലുള്ള ഹെഡ്‌ലാമ്പുകളാണ് മുന്നിലെ സവിശേഷത. ഫ്രണ്ട് ബമ്പര്‍ നന്നായി ഡിസൈന്‍ ചെയ്തതാണ്, ബ്ലാക്ക് കോണ്‍ട്രാസ്റ്റിംഗ് ട്രിമ്മും റൗണ്ട് ഫോഗ് ലാമ്പുകളും ഇവിടെ ഫീച്ചര്‍ ചെയ്യുന്നു.

പ്രൊഫൈലില്‍, ഔട്ട്ഗോയിംഗ് മോഡലില്‍ കാണുന്ന പുള്‍-ടൈപ്പില്‍ നിന്ന് വ്യത്യസ്തമായി ബോഡി കളര്‍ വിംഗ് മിററുകളും ലിഫ്റ്റ്-ടൈപ്പ് ഡോര്‍ ഹാന്‍ഡിലുകളും പുതിയ സെലേറിയോയ്ക്ക് ലഭിക്കുന്നു.

ഇതിന് ഒരു വലിയ ഗ്ലാസ് ഹൗസും ഒരു റൂഫ് ലൈനും ലഭിക്കുന്നു. ഉയര്‍ന്ന വേരിയന്റുകളില്‍ ഡാര്‍ക്ക് 15 ഇഞ്ച് അലോയ് വീലുകളാണ് പുതിയ സെലേറിയോയ്ക്ക് ലഭിക്കുന്നത്. പിന്‍ പ്രൊഫൈല്‍ വളരെ ലളിതമാണ്, വൃത്താകൃതിയിലുള്ള ടെയില്‍ ലാമ്പുകളും നല്ല കോണ്ടൂര്‍ഡ് ബമ്പറും ഫീച്ചര്‍ ചെയ്യുന്നു.

ആര്‍ട്ടിക് വൈറ്റ്, സില്‍ക്കി സില്‍വര്‍, ഗ്ലിസ്റ്റണിംഗ് ഗ്രേ, സോളിഡ് ഫയര്‍ റെഡ്, സ്പീഡി ബ്ലൂ, കഫീന്‍ ബ്രൗണ്‍ എന്നിങ്ങനെ ആറ് മോണോടോണ്‍ കളര്‍ ഓപ്ഷനുകളിലാണ് മാരുതി സെലേറിയോയെ വാഗ്ദാനം ചെയ്യുന്നത്.


Click it and Unblock the Notifications








