വേരിയന്റുകളിലുടനീളം ധാരാളം സവിശേഷതകളുമായി 2022 Baleno; അരങ്ങേറ്റത്തിന് മുന്നോടിയായി ഫീച്ചർ ലിസ്റ്റ് പുറത്ത്
മാരുതി സുസുക്കി ബലേനോ പ്രീമിയം ഹാച്ച്ബാക്ക്, കമ്പനി ചാർട്ടുകളിൽ ഒരു ഹോട്ട് സെല്ലിംഗ് മോഡലാണ്, കൂടാതെ ഓരോ മാസവും ബ്രാൻഡിന്റെ മോഡൽ നിരയിൽ മികച്ച മൂന്നിൽ ഇടംപിടിച്ചിക്കാറുമുണ്ട്.

2015 -ലാണ് മാരുതി സുസുക്കി ആദ്യമായി ബലേനോ ഹാച്ച്ബാക്ക് പുറത്തിറക്കിയത്. 2019 -ൽ ഇതിന് നേരിയ ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ചിരുന്നു. ഇപ്പോൾ, 2022 -ൽ, ഇതുവരെയുള്ള ഏറ്റവും വലിയ അപ്‌ഡേറ്റിന് തയ്യാറെടുക്കുകയാണ് ഹാച്ച്.

ഫെബ്രുവരി 23 -ന് വാഹനത്തിന്റെ ലോഞ്ച് കമ്പനി ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. അതിന് മുന്നോടിയായി, നിരവധി വിശദാംശങ്ങൾ ഇതിനകം ചോർന്നിട്ടുണ്ട്. 2022 ബലേനോയെക്കുറിച്ചുള്ള ഏറ്റവും പുതിയ ലീക്ക്, വേരിയന്റുകളെക്കുറിച്ചും അതിന്റെ സവിശേഷതകളെക്കുറിച്ചുമാണ്.

മാരുതി ബലേനോ ഫെയ്‌സ്‌ലിഫ്റ്റ് അതിന്റെ നിലവിലെ പതിപ്പിൽ കാണുന്ന അതേ നാല് വേരിയന്റുകളിൽ തന്നെ അവതരിപ്പിക്കും. ഇതിൽ സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ എന്നിവ ഉൾപ്പെടുന്നു.

ഇവയെ 11 വേരിയന്റുകളായി തിരിച്ചിരിക്കുന്നു, അതിൽ ആറ് എണ്ണം മാനുവലും അഞ്ച് എണ്ണം AMT ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ആയിരിക്കും. സ്‌പ്ലെൻഡിഡ് സിൽവർ, ഗ്രാൻഡിയർ ഗ്രേ, ഒപ്യുലന്റ് റെഡ്, സെലസ്റ്റിയൽ ബ്ലൂ എന്നീ എക്സ്റ്റീരിയർ മെറ്റാലിക് കളർ ഓപ്ഷനുകൾ ഇതിന് ലഭിക്കും.

2022 മാരുതി ബലേനോ സിഗ്മ സവിശേഷതകൾ
2022 ബലേനോയുടെ അടിസ്ഥാന വേരിയന്റാണിത്. പ്രൊജക്ടർ ഹാലൊജൻ ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, ബോഡി കളർ ബമ്പറുകൾ, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, ബ്രേക്ക് അസിസ്റ്റ്, ഡ്യുവൽ എയർബാഗുകൾ, കവർ ഇല്ലാത്ത സ്റ്റീൽ വീലുകൾ തുടങ്ങിയ ഫീച്ചറുകൾ ഇതിലുണ്ടാകും.

അകത്ത്, ഇതിന് ടാക്കോമീറ്ററുള്ള സ്പീഡോമീറ്റർ, സ്പീഡോമീറ്ററിൽ മോണോക്രോം TFT ഡിസ്പ്ലേ, ഓൾ പവർ വിൻഡോകൾ, ആന്റി-പിഞ്ച് ഗാർഡുള്ള ഓട്ടോ അപ് / ഡൌൺ ഡ്രൈവർ സൈഡ് പവർ വിൻഡോ, സെൻട്രൽ ലോക്കിംഗ്, കീലെസ് എൻട്രി, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, റിയർ ഡീഫോഗർ, ഗിയർ ഷിഫ്റ്റ് ഇൻഡിക്കേറ്റർ, ടിൽറ്റ് പവർ സ്റ്റിയറിംഗ് എന്നിവയുമായി വരും.

2022 മാരുതി ബലേനോ ഡെൽറ്റ ഫീച്ചറുകൾ
2022 ബലെനോ ഡെൽറ്റയിൽ, നിങ്ങൾക്ക് ORVM -ൽ ടേൺ ഇൻഡിക്കേറ്ററുകൾ, ബോഡി കളർ ഡോർ ഹാൻഡിലുകൾ, ബോഡി കളർ ORVM -കൾ, കവറുള്ള സ്റ്റീൽ വീലുകൾ, ക്രോം ഗ്രില്ല്, റിയർ പാഴ്സൽ ട്രേ, നാല് സ്പീക്കറുകൾക്കൊപ്പം ആപ്പിൾ കാർപ്ലേ ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 17.78 സെന്റീമീറ്റർ / 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സ്മാർട്ട്‌പ്ലേ ഇൻഫോടെയിൻമെന്റ് സിസ്റ്റവും മാരുതി വാഗ്ദാനം ചെയ്യുന്നു.

സിഗ്മ വേരിയന്റ് ഫീച്ചറുകൾക്ക് മുകളിലായി, ഡെൽറ്റ വേരിയന്റിൽ ബലെനോയ്ക്ക് സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ, ഇലക്ട്രിക്കലി ഫോൾഡബിൾ / അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM -കൾ, ഫോൺ കണക്റ്റഡ് നാവിഗേഷൻ എന്നിവയും ലഭിക്കും. AMT ഗിയർബോക്സ് ഓപ്ഷനൊപ്പം ഹിൽ ഹോൾഡ് ഫംഗ്ഷനും മോഡലിലുണ്ടാവും.

2022 മാരുതി ബലേനോ സീറ്റ ഫീച്ചറുകൾ
2022 ബലെനോ സീറ്റയാണ് ടോപ്പ് എൻഡ് ആൽഫ വേരിയന്റിന് താഴെയുള്ളത്. ഈ വേരിയന്റിന് എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഫോളോ മി ഹോം ഫംഗ്‌ഷനോടുകൂടിയ ഓട്ടോ ഹെഡ്‌ലാമ്പുകൾ, പെയിന്റ് ചെയ്ത അലോയികൾ, ക്രോം പൂശിയ ഡോർ ഹാൻഡിലുകൾ, സ്ലൈഡിംഗ് ഫംഗ്‌ഷനോടുകൂടിയ ഫ്രണ്ട് സെന്റർ ആംറെസ്റ്റ്, 60:40 പിൻ സ്‌പ്ലിറ്റ് സീറ്റ്, കളർ TFT ഡിസ്‌പ്ലേ, ക്രമീകരിക്കാവുന്ന റിയർസീറ്റ് ഹെഡ്‌റെസ്റ്റ്, ഫ്രണ്ട് ഫുട്‌വെൽ ലാമ്പ് എന്നിവ ലഭിക്കുന്നു.

ഇതിന് ഡെൽറ്റ വേരിയന്റിലേത് പോലുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീനും ലഭിക്കുന്നു, എന്നാൽ ഇവിടെ ഇത് അപ്‌ഡേറ്റ് ചെയ്‌ത സ്മാർട്ട്പ്ലേ പ്രോ+ യൂണിറ്റാണ് നൽകുന്നത് കൂടാതെ വിപുലമായ വോയ്‌സ് അസിസ്റ്റന്റ് ഫീച്ചർ, OTA അപ്‌ഗ്രേഡുകൾ, 2 ട്വീറ്ററുകൾ, സുസുക്കി കണക്റ്റ്, അലക്‌സാ കണക്റ്റ് മുതലായവയും ലഭിക്കുന്നു.

ഇതിന് റിയർ എസി വെന്റുകൾ, റിയർ ഫാസ്റ്റ് ചാർജിംഗ് യുഎസ്ബി, ഹൈറ്റ് അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, ടെലിസ്കോപ്പിക് പവർ സ്റ്റിയറിംഗ്, സ്റ്റാർട്ട് / സ്റ്റോപ്പ് ബട്ടൺ, വാഷറുള്ള റിയർ വൈപ്പർ, ആറ് എയർബാഗുകൾ, റിയർ വ്യൂ ക്യാമറ എന്നിവയും വാഗ്ദാനം ചെയ്യുന്നു.

2022 മാരുതി ബലേനോ ആൽഫ ഫീച്ചറുകൾ
2022 ടോപ്പ് ഓഫ് ലൈൻ ബലേനോ ആൽഫ വേരിയന്റിന് 16 ഇഞ്ച് ഡ്യുവൽ ടോൺ പ്രിസിഷൻ കട്ട് അലോയികൾ, ക്രോം ഗാർണിഷോടുകൂടിയ എൽഇഡി ഫോഗ് ലാമ്പുകൾ, എൽഇഡി ഡിആർഎൽ, യുവി കട്ട് ഗ്ലാസ്, ലെതർ റാപ്പ്ഡ് സ്റ്റിയറിംഗ് വീൽ, 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, അർക്കമിസ് സറൗണ്ട് സെൻസ്, ഹെഡ് അപ്പ് ഡിസ്‌പ്ലേ, ക്രൂയിസ് കൺട്രോൾ, ഓട്ടോ ഫോൾഡിംഗ് ORVM -കൾ, ഓട്ടോ ഡിമ്മിംഗ് IRVM, കോ-ഡ്രൈവർ വാനിറ്റി ലാമ്പ്, 360 വ്യൂ ക്യാമറ എന്നിവ ലഭിക്കുന്നു.

മാരുതി സുസുക്കി ബലേനോ ഫെയ്‌സ്‌ലിഫ്റ്റിന്റെ എഞ്ചിൻ നിരയിൽ മാറ്റമൊന്നും കാണില്ല. 89 bhp പവറും 113 Nm torque ഉം നൽകുന്ന 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് VVT എഞ്ചിനായിരിക്കും ഇതിന് കരുത്തേകുക. ട്രാൻസ്മിഷൻ ഓപ്ഷനിൽ അഞ്ച് സ്പീഡ് മാനുവലും അഞ്ച് സ്പീഡ് AMT ഓട്ടോയും ഉൾപ്പെടുന്നു. ഓഫറിൽ CVT യൂണിറ്റ് ഇല്ല.
Source: V3cars


Click it and Unblock the Notifications