പുതിയ Maruti Baleno-യെ അടിസ്ഥാനമാക്കി എസ്‌യുവിയും ഒരുങ്ങുന്നു; പരീക്ഷണയോട്ടം ആരംഭിച്ചു

ഇന്ത്യന്‍ വിപണിയില്‍ തുടര്‍ച്ചയായി പുതിയ മോഡലുകളും ഫെയസ്‌ലിഫ്റ്റ് പതിപ്പുകളും അവതരിപ്പിക്കുന്ന തിരക്കിലാണ് നിര്‍മാതാക്കളായ മാരുതി സുസുക്കി. അടുത്തിടെയാണ് പുതിയ ബലേനോ, നവീകരിച്ച വിറ്റാര ബ്രെസയും പുതിയ ഗ്രാന്‍ഡ് വിറ്റാരയും അവതരിപ്പിക്കുന്നത്.

പുതിയ Maruti Baleno-യെ അടിസ്ഥാനമാക്കി എസ്‌യുവിയും ഒരുങ്ങുന്നു; പരീക്ഷണയോട്ടം ആരംഭിച്ചു

അധികം വൈകാതെ തന്നെ പുതുതലമുറ ആള്‍ട്ടോ K10 അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി ഇപ്പോള്‍. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയൊരു നീക്കത്തിന് കമ്പനി ഒരുങ്ങുന്നതെന്ന് വേണം പറയാന്‍. ഇന്‍ഡോ-ജാപ്പനീസ് വാഹന നിര്‍മാതാവ് ഇപ്പോള്‍ ബലേനോ പ്രീമിയം ഹാച്ച്ബാക്കിന്റെ ക്രോസ്ഓവര്‍ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പുതിയ Maruti Baleno-യെ അടിസ്ഥാനമാക്കി എസ്‌യുവിയും ഒരുങ്ങുന്നു; പരീക്ഷണയോട്ടം ആരംഭിച്ചു

അടുത്തിടെ, വരാനിരിക്കുന്ന മാരുതി സുസുക്കി ബലേനോ ക്രോസ്ഓവറിന്റെ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. പൂര്‍ണമായും മറച്ചുവെച്ച പതിപ്പ് റോഹ്തക്കിലെ ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ പ്ലാന്റിന് സമീപം പരീക്ഷണയോട്ടം നടത്തുന്നതായിട്ടാണ് കാണാന്‍ സാധിച്ചത്.

പുതിയ Maruti Baleno-യെ അടിസ്ഥാനമാക്കി എസ്‌യുവിയും ഒരുങ്ങുന്നു; പരീക്ഷണയോട്ടം ആരംഭിച്ചു

വരാനിരിക്കുന്ന മാരുതി സുസുക്കി ബലേനോ ക്രോസ്ഓവറിന്റെ ഈ ചിത്രങ്ങള്‍ വാഹനത്തിന്റെ ഏതാനും വിവരങ്ങളും ലഭ്യമാക്കുന്നുവെന്ന് വേണമെങ്കില്‍ പറയാം. പൂര്‍ണമായും മറച്ചിരിക്കുന്നതിനാല്‍ ബലേനോ ക്രോസ്ഓവര്‍ മോഡലിന്റെ സ്‌റ്റൈലിംഗിനെക്കുറിച്ച് അഭിപ്രായം പറയാന്‍ പ്രയാസമാണ്.

പുതിയ Maruti Baleno-യെ അടിസ്ഥാനമാക്കി എസ്‌യുവിയും ഒരുങ്ങുന്നു; പരീക്ഷണയോട്ടം ആരംഭിച്ചു

എന്നിരുന്നാലും, ചിത്രങ്ങള്‍ നോക്കുമ്പോള്‍, സ്‌റ്റൈലിഷ് ടു-പീസ് ലംബമായി അടുക്കിയ ടെയില്‍ ലാമ്പുകള്‍, ചെറുതായി സ്‌ക്വയര്‍ ചെയ്ത വീല്‍ ആര്‍ച്ചുകള്‍, ഉയര്‍ന്ന മൗണ്ട് സ്റ്റോപ്പ് ലൈറ്റുള്ള വലിയ റിയര്‍ സ്പോയിലര്‍, വലുതും എന്നാല്‍ സ്‌റ്റൈലിഷ് ഡോര്‍ മൗണ്ട് ചെയ്ത ORVM-കള്‍ എന്നിങ്ങനെയുള്ള ചില ഡിസൈന്‍ സവിശേഷതകള്‍ കാണാന്‍ കഴിയും.

പുതിയ Maruti Baleno-യെ അടിസ്ഥാനമാക്കി എസ്‌യുവിയും ഒരുങ്ങുന്നു; പരീക്ഷണയോട്ടം ആരംഭിച്ചു

അതിനുപുറമെ, വരാനിരിക്കുന്ന മാരുതി സുസുക്കി ബലേനോ ക്രോസ്ഓവര്‍ ചിത്രങ്ങളില്‍ വലിയ 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും കൂടുതല്‍ പരുക്കന്‍ രൂപത്തിനായി ഒരു ബ്ലാക്ക് ക്ലാഡിംഗും ഉള്‍പ്പെടുന്നു.

പുതിയ Maruti Baleno-യെ അടിസ്ഥാനമാക്കി എസ്‌യുവിയും ഒരുങ്ങുന്നു; പരീക്ഷണയോട്ടം ആരംഭിച്ചു

എന്നിരുന്നാലും, വരാനിരിക്കുന്ന മാരുതി സുസുക്കി ബലേനോ ക്രോസ്ഓവര്‍ ഇപ്പോഴും അതിന്റെ പ്രാഥമിക ഘട്ടത്തിലാണെന്ന് വേണം പറയാന്‍. കാരണം പിന്‍ ബമ്പറുകളില്‍ ഏതെങ്കിലും തരത്തിലുള്ള ഫോക്‌സ് സ്‌കിഡ് പ്ലേറ്റുകള്‍ ഇല്ല, ഈ ഡിസൈന്‍ ഘടകങ്ങള്‍ ഏത് തരത്തിലുള്ള ഹാച്ച്ബാക്ക് അധിഷ്ഠിത ക്രോസ്ഓവറുകള്‍ക്കും ഓട്ടോമോട്ടീവ് വ്യവസായത്തില്‍ ഒരു മാനദണ്ഡമായി മാറിയിരിക്കുന്നു.

പുതിയ Maruti Baleno-യെ അടിസ്ഥാനമാക്കി എസ്‌യുവിയും ഒരുങ്ങുന്നു; പരീക്ഷണയോട്ടം ആരംഭിച്ചു

വരാനിരിക്കുന്ന മാരുതി സുസുക്കി ബലേനോ ക്രോസ്ഓവറിന്റെ ഇന്റീരിയര്‍ സംബന്ധിച്ച് നിലവില്‍ സൂചനകള്‍ ഒന്നും തന്നെ ഇല്ലെങ്കിലും, പുതുതായി അപ്ഡേറ്റ് ചെയ്ത മാരുതി സുസുക്കി ബലേനോ ഹാച്ച്ബാക്കിന്റെ അതേ ഡാഷ്ബോര്‍ഡും ഇന്റീരിയര്‍ ലേഔട്ടും മോഡലിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ Maruti Baleno-യെ അടിസ്ഥാനമാക്കി എസ്‌യുവിയും ഒരുങ്ങുന്നു; പരീക്ഷണയോട്ടം ആരംഭിച്ചു

ഇതിനര്‍ത്ഥം വരാനിരിക്കുന്ന മാരുതി സുസുക്കി ബലേനോ ക്രോസ്ഓവര്‍ പുതുതായി അപ്ഡേറ്റ് ചെയ്ത മാരുതി സുസുക്കി ബലേനോ ഹാച്ച്ബാക്കില്‍ വാഗ്ദാനം ചെയ്യുന്ന എല്ലാ സവിശേഷതകളോടെയും വരാന്‍ സാധ്യതയുണ്ട്. മാത്രമല്ല, ബലേനോ ക്രോസ്ഓവറിന് ഉയര്‍ന്ന വിലയെ ന്യായീകരിക്കാന്‍ ചില അധിക സവിശേഷതകള്‍ ലഭിക്കാനും സാധ്യതയുണ്ട്.

പുതിയ Maruti Baleno-യെ അടിസ്ഥാനമാക്കി എസ്‌യുവിയും ഒരുങ്ങുന്നു; പരീക്ഷണയോട്ടം ആരംഭിച്ചു

കൂടാതെ, വരാനിരിക്കുന്ന മാരുതി സുസുക്കി ബലേനോ ക്രോസ്ഓവറിന്റെ ഫീച്ചര്‍ ലിസ്റ്റില്‍, കണക്റ്റഡ് കാര്‍ ടെക്, 360-ഡിഗ്രി സറൗണ്ട്-വ്യൂ ക്യാമറ, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേയ്ക്കൊപ്പം വലിയ 9.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ് കണക്റ്റിവിറ്റി, ക്ലൈമറ്റ് കണ്‍ട്രോള്‍, ടേണ്‍ ഇന്‍ഡിക്കേറ്ററുകളോട് കൂടിയ ORVM-കള്‍, ഇലക്ട്രിക് ബൂട്ട് റിലീസ് തുടങ്ങിയ സവിശേഷതകളും ഫീച്ചര്‍ ലിസ്റ്റില്‍ ഇടംപിടിക്കും.

പുതിയ Maruti Baleno-യെ അടിസ്ഥാനമാക്കി എസ്‌യുവിയും ഒരുങ്ങുന്നു; പരീക്ഷണയോട്ടം ആരംഭിച്ചു

മറുവശത്ത്, 6 എയര്‍ബാഗുകള്‍, EBD ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ട്രാക്ഷന്‍ കണ്‍ട്രോള്‍ (TC), ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവയാകും സുരക്ഷാ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നത്.

പുതിയ Maruti Baleno-യെ അടിസ്ഥാനമാക്കി എസ്‌യുവിയും ഒരുങ്ങുന്നു; പരീക്ഷണയോട്ടം ആരംഭിച്ചു

എഞ്ചിന്‍ സവിശേഷതകളിലേക്ക് വന്നാല്‍, വരാനിരിക്കുന്ന മാരുതി സുസുക്കി ബലേനോ ക്രോസ്ഓവര്‍ 1.2-ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ്, 4-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍, ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ എന്നിവ ഉള്‍ക്കൊള്ളാന്‍ സാധ്യതയുണ്ട്.

പുതിയ Maruti Baleno-യെ അടിസ്ഥാനമാക്കി എസ്‌യുവിയും ഒരുങ്ങുന്നു; പരീക്ഷണയോട്ടം ആരംഭിച്ചു

ഈ എഞ്ചിന്‍ 88.5 bhp പവറും 113 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, ഈ എഞ്ചിന്‍ ഓപ്ഷന്‍ ബലേനോ ഹാച്ച്ബാക്കില്‍ നിന്നുള്ള അതേ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ AGS ട്രാന്‍സ്മിഷന്‍ ഉപയോഗിക്കാനാണ് സാധ്യത.

പുതിയ Maruti Baleno-യെ അടിസ്ഥാനമാക്കി എസ്‌യുവിയും ഒരുങ്ങുന്നു; പരീക്ഷണയോട്ടം ആരംഭിച്ചു

റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നതനുസരിച്ച്, മാരുതി സുസുക്കി 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് എഞ്ചിന്‍ നല്‍കാനും സാധ്യതയുണ്ട്. ഈ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 100 bhp പവറും 150 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കും. കൂടാതെ, ഈ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ബന്ധിപ്പിക്കാന്‍ സാധ്യതയുണ്ട്.

പുതിയ Maruti Baleno-യെ അടിസ്ഥാനമാക്കി എസ്‌യുവിയും ഒരുങ്ങുന്നു; പരീക്ഷണയോട്ടം ആരംഭിച്ചു

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് നിര്‍മാതാക്കളായ മാരുതി ഒരുപിടി പുതിയ മാറ്റങ്ങളുമായി ബലേനോയെ അവതരിപ്പിക്കുന്നത്. പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റില്‍ ബ്രാന്‍ഡിന്റെ ജനപ്രീയ മോഡലാണിത്. 6.35 ലക്ഷം രൂപ മുതല്‍ 9.49 ലക്ഷം രൂപ വരെയാണ് ബലേനോയുടെ എക്‌സ്‌ഷോറൂം വില.

Image Source: rushlane

Most Read Articles

Malayalam
English summary
Maruti suzuki baleno suv spied debut at 2023 auto expo find here all details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X