Brezza-യുടെ സിഎന്‍ജി വേരിയന്റിനെ അവതരിപ്പിക്കാനൊരുങ്ങി Maruti; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഫാക്ടറിയില്‍ ഘടിപ്പിച്ചതും, തേര്‍ഡ് പാര്‍ട്ടി സിഎന്‍ജി കിറ്റുകളുള്ളതുമായ സിഎന്‍ജി കാറുകളുടെ ആവശ്യം രാജ്യത്ത് ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. അതേസമയം തന്നെ സിഎന്‍ജി പോര്‍ട്ട്‌ഫോളിയോ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി, മാരുതി സുസുക്കി ഉടന്‍ തന്നെ ബ്രെസ സിഎന്‍ജി അവതരിപ്പിക്കും.

Brezza-യുടെ സിഎന്‍ജി വേരിയന്റിനെ അവതരിപ്പിക്കാനൊരുങ്ങി Maruti; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

നേരത്തെ തന്നെ ഇത് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ബ്രെസയ്ക്ക് സിഎന്‍ജി ലഭിക്കുന്നതോടെ, ടാറ്റ നെക്സോണ്‍, കിയ സോനെറ്റ് തുടങ്ങിയ എതിരാളികള്‍ക്കും അധികം വൈകാതെ സിഎന്‍ജി ഓപ്ഷന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Brezza-യുടെ സിഎന്‍ജി വേരിയന്റിനെ അവതരിപ്പിക്കാനൊരുങ്ങി Maruti; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ആദ്യ ദിവസം മുതല്‍ പുതിയ തലമുറ ബ്രെസയില്‍ സിഎന്‍ജി ഓപ്ഷന്‍ ലഭ്യമാകുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നു. എന്നിരുന്നാലും, ഈ വര്‍ഷം ആദ്യം ജൂണില്‍ 2022 ബ്രെസ സമാരംഭിച്ചപ്പോള്‍ അങ്ങനെയായിരുന്നില്ല. ഇപ്പോള്‍, മാരുതിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ ചില ലിസ്റ്റിംഗുകള്‍ ഓപ്ഷനുകളില്‍ ബ്രെസ സിഎന്‍ജി വെളിപ്പെടുത്തിയിരിക്കുകയാണ്. ഉടന്‍ തന്നെ വാഹനത്തിന്റെ ലോഞ്ച് നടക്കുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

Brezza-യുടെ സിഎന്‍ജി വേരിയന്റിനെ അവതരിപ്പിക്കാനൊരുങ്ങി Maruti; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മാരുതി സിഎന്‍ജി കാറുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ഫാക്ടറി ഘടിപ്പിച്ച സിഎന്‍ജി കാറുകളുടെ കാര്യത്തില്‍, തിരഞ്ഞെടുത്ത വേരിയന്റുകളില്‍ മാത്രം സിഎന്‍ജി ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നു.

Brezza-യുടെ സിഎന്‍ജി വേരിയന്റിനെ അവതരിപ്പിക്കാനൊരുങ്ങി Maruti; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സാധാരണയായി ബേസ്-സ്‌പെക്ക്, മിഡ്-സ്‌പെക് ട്രിമ്മുകള്‍ക്കാണ് സിഎന്‍ജി ഓപ്ഷന്‍ ലഭിക്കുന്നത്. എന്നിരുന്നാലും, ബ്രെസയുമായി കണ്‍വെന്‍ഷന്‍ മാറുന്നു, കാരണം എസ്‌യുവിക്ക് അതിന്റെ എല്ലാ ട്രിമ്മുകളോടും സിഎന്‍ജി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Brezza-യുടെ സിഎന്‍ജി വേരിയന്റിനെ അവതരിപ്പിക്കാനൊരുങ്ങി Maruti; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇതില്‍ ബ്രെസ സിഎന്‍ജി LXI 5 മാനുവല്‍, സിഎന്‍ജി VXI 5മാനുവല്‍ / 6 ഓട്ടോമാറ്റിക്, സിഎന്‍ജി ZXI 5 മാനുവല്‍ / 6 ഓട്ടോമാറ്റിക്, സിഎന്‍ജി ZXI+ 5 മാനുവല്‍ / 6 ഓട്ടോമാറ്റിക് എന്നിവ ഉള്‍പ്പെടുന്നു. ഓട്ടോമാറ്റിക് വേരിയന്റുകളില്‍ സിഎന്‍ജി ഓപ്ഷന്‍ ലഭിക്കുന്നതും പുതിയ കാര്യമാണ്.

Brezza-യുടെ സിഎന്‍ജി വേരിയന്റിനെ അവതരിപ്പിക്കാനൊരുങ്ങി Maruti; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്ലാ വിഭാഗം വാങ്ങുന്നവര്‍ക്കും ബ്രെസ സിഎന്‍ജി ലഭ്യമാണെന്ന് ഉറപ്പാക്കാന്‍ മാരുതി ആഗ്രഹിക്കുന്നു എന്നതിന്റെ ഭാഗമായിട്ടാണ് എല്ലാ വേരിയന്റുകളിലും സിഎന്‍ജി വാഗ്ദാനം ചെയ്യുന്നതെന്ന് വേണം പറയാന്‍. സാധ്യതയുള്ള ഉപഭോക്താക്കള്‍ക്ക് ലഭ്യമായ ഫീച്ചറുകളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടതില്ല അല്ലെങ്കില്‍ സിഎന്‍ജിയില്‍ നിന്ന് പ്രയോജനം നേടുന്നതിന് മാനുവല്‍ വേരിയന്റുകള്‍ തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരാകേണ്ടതില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Brezza-യുടെ സിഎന്‍ജി വേരിയന്റിനെ അവതരിപ്പിക്കാനൊരുങ്ങി Maruti; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എഞ്ചിന്‍ സവിശേഷതകളിലേക്ക് വന്നാല്‍, 6,000 rpm-ല്‍ 102 bhp പരമാവധി കരുത്തും 4,400 rpm-ല്‍ 137 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന K15C സ്മാര്‍ട്ട് ഹൈബ്രിഡ് 1.5 ലിറ്റര്‍ പെട്രോള്‍ മോട്ടോറാണ് 2022 ബ്രെസയ്ക്ക് കരുത്തേകുന്നത്.

Brezza-യുടെ സിഎന്‍ജി വേരിയന്റിനെ അവതരിപ്പിക്കാനൊരുങ്ങി Maruti; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ബ്രെസ സിഎന്‍ജിയുടെ കാര്യത്തില്‍ ഈ നമ്പറുകള്‍ കുറയുമെന്ന് വേണം പറയാന്‍. ഉയര്‍ന്ന മൈലേജും സിഎന്‍ജിയുടെ താരതമ്യേന കുറഞ്ഞ വിലയുമാണ് ഉപഭോക്താക്കള്‍ക്കുള്ള നേട്ടം. 19.80 kmpl മുതല്‍ 20.15 kmpl വരെയാണ് ബ്രെസ പെട്രോള്‍ വേരിയന്റുകളുടെ ഇന്ധനക്ഷമത. ബ്രെസ സിഎന്‍ജി മൈലേജ് 25-30 kmpl ആയിരിക്കും.

Brezza-യുടെ സിഎന്‍ജി വേരിയന്റിനെ അവതരിപ്പിക്കാനൊരുങ്ങി Maruti; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ബ്രെസയുടെ എല്ലാ വേരിയന്റുകളിലും സിഎന്‍ജി ഓപ്ഷന്‍ ലഭിക്കുന്നതിനാല്‍, വാങ്ങുന്നവര്‍ക്ക് എസ്‌യുവിയില്‍ ലഭ്യമായ മുഴുവന്‍ സവിശേഷതകളും ലഭിക്കും.

Brezza-യുടെ സിഎന്‍ജി വേരിയന്റിനെ അവതരിപ്പിക്കാനൊരുങ്ങി Maruti; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ടോപ്പ്-സ്‌പെക്ക് ZXI+ ന്റെ കാര്യത്തില്‍, 9-ഇഞ്ച് SmartPlay Pro+ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സറൗണ്ട് സെന്‍സോടുകൂടിയ ARKAMYS പ്രീമിയം സൗണ്ട് സിസ്റ്റം, OTA അപ്ഡേറ്റുകള്‍, ഓണ്‍ബോര്‍ഡ് വോയ്സ് അസിസ്റ്റന്‍സ്, MID ഉള്ള TFT കളര്‍ ഡിസ്പ്ലേ, ഇലക്ട്രിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജിംഗ് എന്നിവ ഉള്‍പ്പെടുന്നു.

Brezza-യുടെ സിഎന്‍ജി വേരിയന്റിനെ അവതരിപ്പിക്കാനൊരുങ്ങി Maruti; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പിന്‍ഭാഗത്ത് എസി യുഎസ്ബി ചാര്‍ജിംഗ്, ക്രൂയിസ് കണ്‍ട്രോള്‍, കൂള്‍ഡ് ഗ്ലോവ് ബോക്‌സ് എന്നിവയും വാഹനത്തില്‍ ലഭിക്കുന്ന സവിശേഷതകളാണ്. ബ്രെസയുടെ ടോപ്പ്-സ്‌പെക്ക് വേരിയന്റുകള്‍ക്ക് ഡ്യുവല്‍-ടോണ്‍ ഇന്റീരിയര്‍ തീം, ആംബിയന്റ് ലൈറ്റുകള്‍, ലെതര്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍ എന്നിവയുണ്ട്.

Brezza-യുടെ സിഎന്‍ജി വേരിയന്റിനെ അവതരിപ്പിക്കാനൊരുങ്ങി Maruti; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സുസുക്കി കണക്ട് പ്ലാറ്റ്ഫോമില്‍ നിരവധി കണക്റ്റിവിറ്റി ഫീച്ചറുകളും ലഭ്യമാണ്. മോഷ്ടിച്ച വാഹന അറിയിപ്പും ട്രാക്കിംഗും, ഇമോബിലൈസര്‍ റിക്വസ്റ്റ്, ബ്രേക്ക്ഡൗണ്‍ നോട്ടിഫിക്കേഷന്‍, എമര്‍ജന്‍സി അലേര്‍ട്ടുകള്‍, ടോ എവേ അലേര്‍ട്ടും ട്രാക്കിംഗും, ജിയോഫെന്‍സ്, റിമോട്ട് ഫംഗ്ഷനുകള്‍, ലൈവ് വെഹിക്കിള്‍ ട്രാക്കിംഗ്, ലൊക്കേഷന്‍ ഷെയറിംഗ് എന്നിവ ചില പ്രധാന കണക്റ്റിവിറ്റി സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

Brezza-യുടെ സിഎന്‍ജി വേരിയന്റിനെ അവതരിപ്പിക്കാനൊരുങ്ങി Maruti; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഹെഡ്-അപ്പ് ഡിസ്പ്ലേ, 360 ഡിഗ്രി ക്യാമറ, ഫ്രണ്ട്, സൈഡ്, കര്‍ട്ടന്‍ എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, റിയര്‍ വ്യൂ ക്യാമറ, ഇന്‍ഫോഗ്രാഫിക് ഡിസ്പ്ലേയുള്ള റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സര്‍, ആന്റി-തെഫ്റ്റ് സെക്യൂരിറ്റി അലാറം തുടങ്ങിയ സവിശേഷതകള്‍ സുരക്ഷാ കിറ്റില്‍ ഉള്‍പ്പെടുകയും ചെയ്യുന്നു.

Brezza-യുടെ സിഎന്‍ജി വേരിയന്റിനെ അവതരിപ്പിക്കാനൊരുങ്ങി Maruti; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഈ വര്‍ഷം ജൂണിലാണ് പുതിയ മാരുതി സുസുക്കി ബ്രെസ പുറത്തിറക്കിയത്. 7.99 ലക്ഷം മുതല്‍ 13.96 ലക്ഷം രൂപ വരെ (എക്‌സ്‌ഷോറൂം) വിലയുള്ള ഈ വാഹനം ടാറ്റ നെക്സോണ്‍, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മഹീന്ദ്ര XUV300 എന്നിവയ്ക്ക് എതിരെയാണ് വിപണിയില്‍ മത്സരിക്കുന്നത്. 760 കോടി രൂപയ്ക്കാണ് പുതിയ മാരുതി സുസുക്കി ബ്രെസ വികസിപ്പിച്ചിരിക്കുന്നത്.

Source: Rushlane

Article Published On: Wednesday, October 26, 2022, 11:09 [IST]
English summary
Maruti suzuki brezza cng launching soon in india details and variants with price
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X