Celerio-യുടെ സിഎന്‍ജി പതിപ്പുമായി Maruti Suzuki എത്തുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) 2022-ലും നിരവധി മോഡലുകളെ വിപണിയില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ്. ഇതില്‍ ഫെയ്‌സ്‌ലിഫ്റ്റ് നവീകരണങ്ങളോടെ എത്തുന്ന ബലേനോ, പുതിയ ആള്‍ട്ടോ, പുതുതലമുറ വിറ്റാര ബ്രെസ എന്നിവയുള്‍പ്പെടെ നിരവധി മോഡലുകളാണ് എത്താനൊരുങ്ങുന്നത്.

Celerio-യുടെ സിഎന്‍ജി പതിപ്പുമായി Maruti Suzuki എത്തുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മാത്രമല്ല, ടൊയോട്ടയുമായി സഹകരിച്ച് ഒരു മിഡ്-സൈസ് എസ്‌യുവി, വിറ്റാര ബ്രെസയ്ക്ക് മുകളിലുള്ള ഒരു പുതിയ കോംപാക്ട് എസ്‌യുവി, ഏഴ് സീറ്റര്‍ എസ്‌യുവി എന്നിവയും ഈ വര്‍ഷം ബ്രാന്‍ഡില്‍ നിന്നും വിപണിയില്‍ എത്തുമെന്നാണ് സൂചന. ഇതിനിടയിലാണ് മാരുതി അടുത്തിടെ അവതരിപ്പിച്ച സെലേറിയോയുടെ സിഎന്‍ജി പതിപ്പിനെയും ഒരുക്കുന്നത്.

Celerio-യുടെ സിഎന്‍ജി പതിപ്പുമായി Maruti Suzuki എത്തുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പോയ വര്‍ഷം അവസാനത്തോടെയാണ് വാഹനം വിപണിയില്‍ എത്തുന്നത്. അടിമുടി മാറ്റത്തോടെ എത്തിയ വാഹനത്തിന്റെ പ്രധാന ഹൈലൈറ്റ് മൈലേജ് തന്നെയായിരുന്നു. 26.68 kmpl ആയിരുന്നു വാഹനത്തിന്റെ മൈലേജ്. കമ്പനി പറയുന്നതനുസരിച്ച് രാജ്യത്തെ ഏറ്റവും കാര്യക്ഷമമായ പെട്രോള്‍ കാറായി സെലേറിയോ മാറുകയും ചെയ്തു.

Celerio-യുടെ സിഎന്‍ജി പതിപ്പുമായി Maruti Suzuki എത്തുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇന്ധന വില കുതിച്ച് ഉയരുന്ന സാഹചര്യത്തില്‍ സിഎന്‍ജിയില്‍ കൂടി കൈവെയ്ക്ക് കമ്പനി ഒരുങ്ങുന്നത്. ഈ സാഹചര്യത്തില്‍ വാഹനത്തിന് കുറച്ച് കൂടി വില്‍പ്പന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി ഇപ്പോള്‍. നിലവില്‍ വാഹനത്തിന് ഉപഭോക്താക്കള്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

Celerio-യുടെ സിഎന്‍ജി പതിപ്പുമായി Maruti Suzuki എത്തുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവ് ഒരു സിഎന്‍ജി പതിപ്പിന്റെ വരവോടെ സെലേറിയോ ഹാച്ച്ബാക്കിന്റെ ലൈനപ്പ് കൂടുതല്‍ വിപുലീകരിക്കുമെന്നും ഈ മാസം ആദ്യം വില്‍പ്പനയ്ക്കെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

Celerio-യുടെ സിഎന്‍ജി പതിപ്പുമായി Maruti Suzuki എത്തുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഭാരം കുറഞ്ഞ Heartect ആര്‍ക്കിടെക്ചര്‍ വഴി ആറ് വര്‍ഷത്തിലേറെയായി ലഭ്യമായ മുന്‍ മോഡലിനെ അപേക്ഷിച്ച് പുതിയ തലമുറ മാരുതി സുസുക്കി സെലേറിയോ മൊത്തത്തില്‍ നിരവധി മാറ്റങ്ങളോടെയാണ് എത്തുന്നത്. ഫീച്ചറുകള്‍, ഡിസൈന്‍ എന്നിവ പോലെ തന്നെ അളവുകളുടെ കാര്യത്തിലും മാറ്റങ്ങളുണ്ട്.

Celerio-യുടെ സിഎന്‍ജി പതിപ്പുമായി Maruti Suzuki എത്തുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പൂര്‍ണ്ണമായും പുനര്‍രൂപകല്‍പ്പന ചെയ്ത പുറംഭാഗത്തിന് പുറമെ, പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ക്യാബിന്‍ പൂര്‍ണ്ണമായ നവീകരണത്തിന് വിധേയമാക്കി, ഇത് എന്‍ട്രി ലെവല്‍ സ്പെയ്സിലെ ശ്രദ്ധേയമായ ഓപ്ഷനുകളിലൊന്നാക്കി വാഹനത്തെ മാറ്റിയെന്നും കമ്പനി അവകാശപ്പെടുന്നു.

Celerio-യുടെ സിഎന്‍ജി പതിപ്പുമായി Maruti Suzuki എത്തുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പുതിയ എസ്-സിഎന്‍ജി ശ്രേണിയിലുള്ള വാഹനങ്ങള്‍ മലിനീകരണ തോത് കുറയ്ക്കുന്നതിനും ബഹുജന വിപണിയില്‍ മിതമായ നിരക്കില്‍ ഇന്ധന-സാമ്പത്തിക കാറുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ അഭിസംബോധന ചെയ്യുന്നതിനുമുള്ള ബ്രാന്‍ഡിന്റെ ഉടനടി തന്ത്രമായി കണക്കാക്കപ്പെടുന്നു.

Celerio-യുടെ സിഎന്‍ജി പതിപ്പുമായി Maruti Suzuki എത്തുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മാരുതി സുസുക്കി സെലേരിയോ എസ്-സിഎന്‍ജി 2022 ജനുവരി 20-ന് പുറത്തിറങ്ങുമെന്നാണ് സൂചന. ഇത് ഒന്നിലധികം വേരിയന്റുകളില്‍ അവതരിപ്പിക്കുമോ ഇല്ലയോ എന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്. നിലവില്‍ സെലേറിയോയുടെ വില ആരംഭിക്കുന്നത് 4.99 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ്.

Celerio-യുടെ സിഎന്‍ജി പതിപ്പുമായി Maruti Suzuki എത്തുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഉയര്‍ന്ന വേരിയന്റിനായി 6.95 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം. 66 bhp കരുത്തും 89 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.0-ലിറ്റര്‍ ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് നിലവിലെ മോഡലിന് കരുത്ത് നല്‍കുന്നത്. ഈ യൂണിറ്റ് അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ബോക്‌സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്.

Celerio-യുടെ സിഎന്‍ജി പതിപ്പുമായി Maruti Suzuki എത്തുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഹാച്ച്ബാക്കിന്റെ മുന്‍ തലമുറയ്ക്ക് ഫാക്ടറിയില്‍ ഘടിപ്പിച്ച സിഎന്‍ജി കിറ്റും നല്‍കിയിരുന്നു. സിഎന്‍ജി-സ്‌പെക്ക് സെലേറിയോയിലും ഇതേ എഞ്ചിന്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍, രാജ്യത്തെ ഏറ്റവും കാര്യക്ഷമമായ സിഎന്‍ജി-പവര്‍ വാഹനമായി ഇത് മാറും.

Celerio-യുടെ സിഎന്‍ജി പതിപ്പുമായി Maruti Suzuki എത്തുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

K10C എഞ്ചിനില്‍ സിഎന്‍ജി കിറ്റ് ഘടിപ്പിക്കുന്ന ആദ്യ സംഭവമാണിത്, ''രണ്ട് ഇന്‍ജക്ടറുകളുള്ള പുതിയ എഞ്ചിനില്‍ സിഎന്‍ജി സംയോജിപ്പിക്കുന്നതിന് വെല്ലുവിളികളൊന്നുമില്ല. പുതിയ സെലേറിയോയില്‍ ഇത് തടസ്സങ്ങളില്ലാതെ സംയോജിപ്പിക്കാനാകുമെന്ന് മാരുതി സുസുക്കി ചീഫ് ടെക്‌നോളജി ഓഫീസര്‍ സി.വി രാമന്‍ നേരത്തെ പറഞ്ഞിരുന്നു,

Celerio-യുടെ സിഎന്‍ജി പതിപ്പുമായി Maruti Suzuki എത്തുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

K10 എഞ്ചിന്റെ മുന്‍ ആവര്‍ത്തനത്തോടുകൂടിയ ഫസ്റ്റ്-ജെന്‍ സെലേറിയോ സിഎന്‍ജി, 30.47km/kg (ARAI-സര്‍ട്ടിഫൈഡ്) ഇന്ധനക്ഷമത നല്‍കിയിരുന്നു. ഈ പുതിയ K10C എഞ്ചിനിലെ എല്ലാ പുരോഗതികളും കണക്കിലെടുക്കുമ്പോള്‍, പുതിയ സെലേറിയോ സിഎന്‍ജിയില്‍ ഇതിലും മികച്ച ഇന്ധനക്ഷമത പ്രതീക്ഷിക്കാം.

Celerio-യുടെ സിഎന്‍ജി പതിപ്പുമായി Maruti Suzuki എത്തുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന സെലേറിയോയുടെ കൃത്യമായ സവിശേഷതകള്‍ ഇതുവരെ അറിവായിട്ടില്ലെങ്കിലും, പെട്രോള്‍ ആവര്‍ത്തനത്തില്‍ നിന്ന് ഔട്ട്പുട്ട് കണക്കുകളില്‍ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, വാഗണ്‍ആര്‍ സിഎന്‍ജിക്ക് സമാനമായ സാങ്കേതികവിദ്യ സെലേറിയോ സിഎന്‍ജി ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Celerio-യുടെ സിഎന്‍ജി പതിപ്പുമായി Maruti Suzuki എത്തുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഡിസൈനിലോ ഇന്റീരിയറിലോ സെലെരിയോ സിഎന്‍ജിയില്‍ മറ്റ് ശ്രദ്ധേയമായ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. ഏത് ട്രിമ്മിലാണ് മാരുതി സിഎന്‍ജി-കിറ്റ് വാഗ്ദാനം ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും ഫീച്ചറുകളുടെ നിര. നടത്തിപ്പ് ചെലവ് ഗണ്യമായി കുറയുമെങ്കിലും, വിലയില്‍ നേരിയ വര്‍ധനവ് പ്രതീക്ഷിക്കാം.

Celerio-യുടെ സിഎന്‍ജി പതിപ്പുമായി Maruti Suzuki എത്തുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വാഹനം വിപണിയില്‍ എത്തുമ്പോള്‍, ഹ്യുണ്ടായി സാന്‍ട്രോ സിഎന്‍ജി, ഉടന്‍ പുറത്തിറക്കാനിരിക്കുന്ന ടാറ്റ ടിയാഗോ സിഎന്‍ജി എന്നിവയ്‌ക്കെതിരെയാകും വിപണിയില്‍ സെലേറിയോ സിഎന്‍ജി മത്സരിക്കുക.

Most Read Articles

Malayalam
English summary
Maruti suzuki celerio cng will launch later this month read to find more details
Story first published: Wednesday, January 5, 2022, 17:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X