പുതുതലമുറ Baleno പ്രീമിയം ഹാച്ചിന്റെ CNG ഓപ്ഷനും മാരുതിയുടെ അണിയറയിൽ
നിലവിൽ, മാരുതി സുസുക്കി തങ്ങളുടെ അരീന ഡീലർഷിപ്പുകൾ വഴി വിൽക്കുന്ന കാറുകൾക്കൊപ്പം CNG ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നു. ഈ പട്ടികയിൽ എസ്-പ്രെസോ, സെലേറിയോ, ആൾട്ടോ, വാഗൺആർ, ഇക്കോ, എർട്ടിഗ എന്നിവ ഉൾപ്പെടുന്നു.

നെക്സ റേഞ്ച് കാറുകൾക്കൊന്നും CNG ഓപ്ഷൻ ഇല്ല. നെക്സ ശ്രേണിയിൽ ഇഗ്‌നിസ്, ബലേനോ, എസ്-ക്രോസ്, സിയാസ്, XL6 എന്നിവ ഉൾപ്പെടുന്നു. ഫാക്ടറിയിൽ ഫിറ്റഡ് CNG ഓപ്‌ഷൻ ലഭിക്കുന്ന ആദ്യത്തെ നെക്സ കാറുകളിൽ ഒന്നാവാം പുതിയ ബലേനോ.

ബലേനോ CNG വരും മാസങ്ങളിൽ പുറത്തിറക്കാൻ സാധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. നെക്സ കാറുകൾക്കുള്ള CNG ഓപ്ഷനെ കുറിച്ച് കമ്പനിക്ക് പല എൻക്വൈറികൾ ലഭിക്കുന്നു. മാരുതി ഇതിന്റെ സാധ്യതകൾ ആരായുകയാണ്.

ഫാക്ടറിയിൽ ഫിറ്റഡ് CNG കാറുകളുടെ ഏറ്റവും വലിയ നിർമ്മാതാവായതിനാൽ, നെക്സ കാറുകൾക്കായി CNG ഓപ്ഷൻ അവതരിപ്പിക്കുന്നതിൽ മാരുതിക്ക് വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടാകേണ്ടതില്ല. മാത്രമല്ല, വികസിച്ചുകൊണ്ടിരിക്കുന്ന മാർക്കറ്റ് ഡൈനാമിക്സ് സൂചിപ്പിക്കുന്നത് നെക്‌സ CNG -ക്ക് ആവശ്യമുള്ള വിൽപ്പന അളവ് കൊണ്ടുവരാൻ കഴിയുമെന്നാണ്.

ഇന്ധനവില വർധിച്ചതോടെ CNG കാറുകളുടെ ആവശ്യകത വർധിച്ചിട്ടുണ്ട്. നെക്‌സ റേഞ്ച് പോലുള്ള പ്രീമിയം കാറുകളുടെ ഉടമകൾക്ക് പോലും വില വർധനവിന്റെ ഒരു ഇഫക്ട് അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു.

കൂടുതൽ കാറുകൾക്കൊപ്പം CNG ഓപ്ഷൻ അവതരിപ്പിക്കുന്നത് മാരുതിക്ക് അഭികാമ്യമാണ്, കാരണം കമ്പനി ഡീസൽ എഞ്ചിൻ ഓപ്ഷൻ പൂർണ്ണമായും നിർത്തിയിരിക്കുകയാണ്. ഉയർന്ന torque ഉം കുറഞ്ഞ പ്രവർത്തനച്ചെലവും ഉൾപ്പെടെ ഒന്നിലധികം കാരണങ്ങളാൽ ഡീസൽ കാറുകൾ തെരഞ്ഞെടുക്കപ്പെടുന്നു.

ഡീസൽ ഓപ്ഷൻ ഇനി ലഭ്യമല്ലാത്തതിനാൽ, ഇന്ധനച്ചെലവ് കുറയ്ക്കാൻ ആഗ്രഹിക്കുന്ന മാരുതി കാർ കസ്റ്റമേർസ് സ്വാഭാവികമായും CNG ഓപ്ഷനെക്കുറിച്ചാണ് ചിന്തിക്കുന്നത്.

2022 ബലെനോയുടെ ഏത് വകഭേദങ്ങൾക്കാണ് CNG ഓപ്ഷൻ ലഭിക്കുകയെന്ന് കണ്ടറിയണം. ബേസ്-സ്പെക്ക് വേരിയന്റുകളോടു കൂടെ CNG വാഗ്ദാനം ചെയ്യാനുള്ള തന്ത്രമാണ് മാരുതി ഇതുവരെ പിന്തുടരുന്നത്. അറീന കാറുകൾ താങ്ങാനാവുന്ന വിലയ്ക്ക് മുൻഗണന നൽകുന്നതാണ് ഇതിന് കാരണം.

ഫാക്ടറിയിൽ ഫിറ്റഡ് CNG കാറുകൾക്ക് ഉയർന്ന വിലയുണ്ട്, അതിനാൽ അവ ടോപ്പ്-സ്പെക്ക് വേരിയന്റുകളിൽ നൽകുന്നത് വില ഇനിയും വർധിപ്പിക്കും. ഇത് വിൽപ്പന പരിമിതപ്പെടുത്തും.

എന്നിരുന്നാലും, നെക്സ കാറുകളിൽ ഈ തന്ത്രം മാറിയേക്കാം, കാരണം ഈ സെഗ്‌മെന്റിലെ ഉപഭോക്താക്കൾ ഫീച്ചറുകളുടെ പൂർണ്ണമായ ലിസ്റ്റിലേക്ക് ആക്‌സസ് ലഭിക്കുന്നതിന് പ്രീമിയം വില നൽകാൻ തയ്യാറായേക്കാം. ബലേനോ പോലുള്ള കാറുകൾക്ക്, മിഡ്-സ്പെക്ക്, ടോപ്പ്-സ്പെക്ക് വേരിയന്റുകളിൽ പോലും CNG ഓപ്ഷൻ ലഭ്യമാക്കാൻ സാധ്യതയുണ്ട്.

2022 ബലെനോ അതിന്റെ മിനിമലിസ്റ്റിക് പ്രൊഫൈൽ ഒഴിവാക്കുകയും വിപുലമായ ഫീച്ചറുകളുടെ ഒരു സമഗ്ര ശ്രേണി ചേർക്കുകയും ചെയ്തിട്ടുണ്ട്. ഇവയിൽ പലതും ടോപ്പ്-സ്പെക്ക് വേരിയന്റുകളിൽ മാത്രം വാഗ്ദാനം ചെയ്യുന്നു.

ഹെഡ് അപ്പ് ഡിസ്‌പ്ലേ, 360 ക്യാമറ, സ്‌മാർട്ട്‌പ്ലേ പ്രോ+ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവയാണ് പുതിയ ബലേനോയിൽ ലഭ്യമായ ചില പ്രധാന ഫീച്ചറുകൾ. കൂടാതെ റിമോർട്ട് ഓപ്പറേഷനുകൾ, സേഫ്റ്റി, സെക്യൂരിറ്റി, അലേർട്ടുകൾ, അറിയിപ്പുകൾ, അനലിറ്റിക്‌സ് എന്നിവയിലുടനീളം വിപുലമായ കണക്റ്റിവിറ്റി സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന അടുത്ത തലമുറ സുസുക്കി കണക്റ്റ് പ്ലാറ്റ്‌ഫോമും ഇതിന് ലഭിക്കുന്നു.

ഫ്രണ്ട് ഗ്രില്ല്, ബമ്പർ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, ബോണറ്റ്, ടെയിൽ ഗേറ്റ് ഡിസൈൻ, എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയിൽ കാര്യമായ മാറ്റങ്ങളോടെ പുതിയ ബലേനോ സ്‌പോർട്ടിയായി കാണപ്പെടുന്നു. പുതുക്കിയ രൂപത്തിനും ഭാവത്തിനും അനുസൃതമായി ഇന്റീരിയറുകളും പരിഷ്‌ക്കരിച്ചിരിക്കുന്നു.

ആറ് എയർബാഗുകൾ, സറൗണ്ട് വ്യൂ സിസ്റ്റം തുടങ്ങിയ പുതിയ ഫീച്ചറുകൾ ഉപയോഗിച്ച് വാഹനത്തിന്റെ സുരക്ഷ ഫീച്ചറുകൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. 2022 ബലെനോ ഗ്ലോബൽ NCAP ടെസ്റ്റിലും മികച്ച റാങ്ക് നേടുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യയിൽ എതിരാളിയായ ഹ്യുണ്ടായി i20 ഇതുവരെ പരീക്ഷിച്ചിട്ടില്ലെങ്കിലും, 2020 -ൽ ഗ്ലോബൽ NCAP ടെസ്റ്റിൽ ടാറ്റ ആൾട്രോസ് ഫൈവ് സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയിരുന്നു. ബലേനോയുടെ വിൽപ്പനയും ജനപ്രീതിയും NCAP റേറ്റിംഗുകളെ ആശ്രയിക്കണമെന്നില്ല, പക്ഷേ ഫോർ-സ്റ്റാർ അല്ലെങ്കിൽ ഫൈവ്-സ്റ്റാർ ലഭിക്കുന്നത് ഇപ്പോഴും പ്രയോജനകരമാണ്.


Click it and Unblock the Notifications








