Maruti Suzuki ഇതുവരെ മൊത്തം എത്ര കാര്‍ നിര്‍മിച്ചു? ഉത്തരം കേട്ടാല്‍ ചിലപ്പോൾ ഞെട്ടും

ഇന്ത്യക്കാര്‍ക്ക് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത പേരാണ് മാരുതി സുസുക്കി.
1983-ലാണ് മാരുതി സുസുക്കി ഗുഡ്ഗാവിലെ തങ്ങളുടെ കാര്‍ നിര്‍മാണ ശാലയില്‍ നിന്ന് ഐതിഹാസിക യാത്ര ആരംഭിച്ചത്. എന്നാല്‍ മാരുതി ഇതുവരെ എത്ര കാറുകള്‍ നിര്‍മിച്ചിട്ടുണ്ടെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?.

Maruti Suzuki ഇതുവരെ മൊത്തം എത്ര കാര്‍ നിര്‍മിച്ചു? ഉത്തരം കേട്ടാല്‍ ചിലപ്പോൾ ഞെട്ടും

1983-ല്‍ രാജ്യത്ത് പ്രവര്‍ത്തനം ആരംഭിച്ച ശേഷം ഇതുവരെ തങ്ങള്‍ 2.5 കോടി യൂണിറ്റുകള്‍ നിര്‍മിച്ചതായി മാരുതി സുസുക്കി ബുധനാഴ്ച പ്രഖ്യാപിച്ചു. പാസഞ്ചര്‍ വാഹന ഉല്‍പ്പാദനത്തില്‍ ഈ നാഴികക്കല്ല് കൈവരിച്ച ഏക ഇന്ത്യന്‍ കമ്പനിയും മാരുതി സുസുക്കിയാണെന്നതില്‍ തര്‍ക്കമില്ല.

Maruti Suzuki ഇതുവരെ മൊത്തം എത്ര കാര്‍ നിര്‍മിച്ചു? ഉത്തരം കേട്ടാല്‍ ചിലപ്പോൾ ഞെട്ടും

ഹരിയാനയിലെ ഗുഡ്ഗാവിലുള്ള ഫാക്ടറിയില്‍ 1980-കളുടെ തുടക്കത്തിലാണ് മാരുതി അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. മാരുതി 800 ആണ് ഇവിടെ നിന്ന് പുറത്തിറക്കിയ ആദ്യത്തെ മോഡല്‍.

Maruti Suzuki ഇതുവരെ മൊത്തം എത്ര കാര്‍ നിര്‍മിച്ചു? ഉത്തരം കേട്ടാല്‍ ചിലപ്പോൾ ഞെട്ടും

വര്‍ഷങ്ങളോളം ഇന്ത്യക്കാര്‍ക്ക് കാര്‍ എന്നാല്‍ മാരുതി എന്ന തലത്തില്‍ അവര്‍ ആ ഇടത്തില്‍ ആധിപത്യം സ്ഥാപിച്ചു. വര്‍ഷങ്ങള്‍ കടന്നുപോകവെ കമ്പനി തങ്ങളുടെ ഉല്‍പ്പന്ന നിര വിപുലീകരിച്ചു കൊണ്ടേയിരുന്നു. നിലവില്‍ മാരുതി സുസുക്കി വിവിധ സെഗ്‌മെന്റുകളിലായി 16 മോഡലുകള്‍ വാഗ്ദാനം ചെയ്യുന്നു.

Maruti Suzuki ഇതുവരെ മൊത്തം എത്ര കാര്‍ നിര്‍മിച്ചു? ഉത്തരം കേട്ടാല്‍ ചിലപ്പോൾ ഞെട്ടും

ഗുഡ്ഗാവിലും മനേസറിലുമാണ് മാരുതി സുസുക്കിക്ക് നിലവില്‍ കാര്‍ നിര്‍മാണശാലകള്‍ ഉള്ളത്. ഇവക്ക് പ്രതിവര്‍ഷം 15 ലക്ഷം യൂണിറ്റ് ഉത്പാദന ശേഷിയുണ്ട്.

Maruti Suzuki ഇതുവരെ മൊത്തം എത്ര കാര്‍ നിര്‍മിച്ചു? ഉത്തരം കേട്ടാല്‍ ചിലപ്പോൾ ഞെട്ടും

'2022-ല്‍ ഇന്ത്യയിലെ ജനങ്ങളുമായുള്ള മാരുതി സുസുക്കിയുടെ പങ്കാളിത്തത്തിന്റെ 40-ാം വാര്‍ഷികമാണ് അടയാളപ്പെടുത്തുന്നത്. ഈ വര്‍ഷം 25 ദശലക്ഷം യൂണിറ്റ് ഉല്‍പാദനമെന്ന നാഴികക്കല്ല് പിന്നിട്ടത് സുസുക്കിയുടെ ഇന്ത്യന്‍ ജനതയുമായുള്ള തുടര്‍ച്ചയായ പ്രതിബദ്ധതയുടെയും പങ്കാളിത്തത്തിന്റെയും സാക്ഷ്യമാണ്' -മാരുതി സുസുക്കി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിസാഷി ടകൂച്ചി പറഞ്ഞു.

Maruti Suzuki ഇതുവരെ മൊത്തം എത്ര കാര്‍ നിര്‍മിച്ചു? ഉത്തരം കേട്ടാല്‍ ചിലപ്പോൾ ഞെട്ടും

തങ്ങളുടെ ജീവനക്കാര്‍, വെണ്ടര്‍ പാര്‍ട്ണര്‍മാര്‍, ഡീലര്‍ പാര്‍ട്ണര്‍മാര്‍ എന്നിവര്‍ക്ക് ഹിസാഷി ടകൂച്ചി തന്റെ കൃതജ്ഞത അറിയിച്ചു. അവരുടെ പ്രതിബദ്ധതയും പിന്തുണയും കൊണ്ടാണ് ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഒരു കാര്‍ എന്ന സ്വപ്‌നം സാധ്യമാക്കി കൊടുക്കാന്‍ മാരുതി സുസുക്കിക്ക് സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

Maruti Suzuki ഇതുവരെ മൊത്തം എത്ര കാര്‍ നിര്‍മിച്ചു? ഉത്തരം കേട്ടാല്‍ ചിലപ്പോൾ ഞെട്ടും

ഇന്ത്യന്‍ കാര്‍ വിപണിയില്‍ മാരുതി സുസുക്കി കിരീടം വെക്കാത്ത രാജാവായി തുടരുകയാണ്. എങ്കിലും മാരുതിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ ഇനിയും എതിരാളികള്‍ക്ക് സാധിച്ചിട്ടില്ല. ഹ്യൂണ്ടായി, ടാറ്റ മോട്ടോര്‍സ് എന്നീ കമ്പനികളാണ് നിലവില്‍ വില്‍പ്പനയുടെ കാര്യത്തില്‍ രണ്ടും മൂന്നും സ്ഥാനത്ത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, കിയ, ടൊയോട്ട തുടങ്ങിയ കമ്പനികളും പോരാട്ടവേദിയിലുണ്ട്.

Maruti Suzuki ഇതുവരെ മൊത്തം എത്ര കാര്‍ നിര്‍മിച്ചു? ഉത്തരം കേട്ടാല്‍ ചിലപ്പോൾ ഞെട്ടും

വാഹന വിപണിയില്‍ അനുദിനം പോരാട്ടം കനക്കുന്നതിനാല്‍ മാരുതി സുസുക്കിയും തങ്ങളുടെ തന്ത്രം മാറ്റാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്. മാരുതിയുടെ വളര്‍ച്ചയില്‍ സുപ്രധാന പങ്കുവഹിച്ചവയാണ് ചെറു കാറുകളും ഹാച്ച്ബാക്കുകളും. ട്രെന്‍ഡുകള്‍ മാറിക്കൊണ്ടിരിക്കെ ഉപഭോക്താക്കളുടെ മുന്‍ഗണന തിരിച്ചറിയുകയാണ് മാരുതിയും.

Maruti Suzuki ഇതുവരെ മൊത്തം എത്ര കാര്‍ നിര്‍മിച്ചു? ഉത്തരം കേട്ടാല്‍ ചിലപ്പോൾ ഞെട്ടും

ഇതിനാല്‍ ക്രമേണ ചെറുകാറുകളുടെയും ഹാച്ച്ബാക്കുകളുടെയും നിര്‍മാണം കുറച്ച് വലിയ വാഹനങ്ങളിലേക്ക് പ്രാഥമികമായി എസ്‌യുവികളില്‍ മാരുതി ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

Maruti Suzuki ഇതുവരെ മൊത്തം എത്ര കാര്‍ നിര്‍മിച്ചു? ഉത്തരം കേട്ടാല്‍ ചിലപ്പോൾ ഞെട്ടും

മാരുതിയുടെ ബ്രെസയാണ് സബ്-കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡല്‍. അടുത്തിടെ പുറത്തിറക്കിയ ഗ്രാന്‍ഡ് വിറ്റാര മിഡ്-സൈസ് എസ്‌യുവിക്കും മികച്ച സ്വീകാര്യത ലഭിച്ചു കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം മാത്രം XL6, എര്‍ട്ടിഗ, ബലേനോ, ആള്‍ട്ടോ, ബ്രെസ തുടങ്ങിയ മോഡലുകളുടെ മുഖംമിനുക്കിയ പതിപ്പുകള്‍ മാരുതി പുറത്തിറക്കി.

Article Published On: Thursday, November 3, 2022, 12:34 [IST]
English summary
Maruti suzuki crossed cumulative production 2 5 crore units only indian company in this elite list
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X