Hyundai Alcazar -ന് വെല്ലുവിളിയായി പുത്തൻ Y17 മോഡൽ Maruti -യുടെ അണിയറയിൽ

മാറിവരുന്ന ട്രെൻഡ്ുകൾക്ക് അനുസൃതമായി മാരുതി സുസുക്കി ഇന്ത്യൻ വിപണിയിൽ പുതിയ ഒട്ടനവധി എസ്‌യുവികൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

Hyundai Alcazar -ന് വെല്ലുവിളിയായി പുത്തൻ Y17 മോഡൽ Maruti -യുടെ അണിയറയിൽ

അതിൽ ടൊയോട്ടയ്‌ക്കൊപ്പം ആഗോള മിഡ് സൈസ് ഇലക്ട്രിക് എസ്‌യുവിയും ഏഴ് സീറ്റർ മിഡ്‌ സൈസ് എസ്‌യുവിയും ബലേനോയുടെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള കോംപാക്ട് എസ്‌യുവി കൂപ്പെയും വിറ്റാര ബ്രെസയുടെ നവീകരിച്ച പതിപ്പും ഉൾപ്പെടുന്നു. ഹ്യുണ്ടായ് ക്രെറ്റയ്ക്ക് എതിരാളിയായി അഞ്ച് സീറ്റുകളുള്ള ഇടത്തരം എസ്‌യുവിയുടെ നിർമ്മാണത്തിലും ആഭ്യന്തര നിർമ്മാതാക്കൾ പ്രവർത്തിക്കുന്നു.

Hyundai Alcazar -ന് വെല്ലുവിളിയായി പുത്തൻ Y17 മോഡൽ Maruti -യുടെ അണിയറയിൽ

ടൊയോട്ടയുടെ DNGA പ്ലാറ്റ്‌ഫോമിന്റെ ഒരു ഡെറിവേറ്റീവാണ് ഇതിന് അടിവരയിടുന്നത്. ഇടത്തരം എസ്‌യുവി ഈ വർഷാവസാനം പുറത്തിറങ്ങുമെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു, മാരുതി മോഡലിന് പിന്നാലെ ടൊയോട്ട സഹോദരനും വിപണിയിൽ എത്തും.

Hyundai Alcazar -ന് വെല്ലുവിളിയായി പുത്തൻ Y17 മോഡൽ Maruti -യുടെ അണിയറയിൽ

Y17 എന്ന കോഡ് നാമമുള്ള മൂന്ന് വരി എസ്‌യുവി ഈ ദശാബ്ദത്തിന്റെ മധ്യത്തോടെ വരാനിരിക്കുന്ന മിഡ് സൈസ് ഇലക്ട്രിക് എസ്‌യുവിയുടെ വരവ് വരെ ടോപ്പ് റേഞ്ചിൽ തന്നെ ഇരിക്കും. വരാനിരിക്കുന്ന ഇവിയുടെ പ്രവർത്തനങ്ങൾക്കും ഡെവലപ്മെന്റിനുമായി 10,000 കോടിയിലധികം നിക്ഷേപം അടുത്തിടെ ബ്രാൻഡ് സ്ഥിരീകരിച്ചിരുന്നു.

Hyundai Alcazar -ന് വെല്ലുവിളിയായി പുത്തൻ Y17 മോഡൽ Maruti -യുടെ അണിയറയിൽ

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഹ്യുണ്ടായി അൽകസാർ, ടാറ്റ സഫാരി, മഹീന്ദ്ര XUV700, എംജി ഹെക്ടർ പ്ലസ് എന്നിവ ഉപഭോക്താക്കൾക്കിടയിൽ മികച്ച സ്വീകാര്യത നേടിയതിനാൽ മിഡ് സൈസ് ഏഴ് സീറ്റർ എസ്‌യുവികൾ ഇന്ത്യയിൽ ജനപ്രീതി നേടുന്നത് നാം കണ്ടു.

Hyundai Alcazar -ന് വെല്ലുവിളിയായി പുത്തൻ Y17 മോഡൽ Maruti -യുടെ അണിയറയിൽ

മാരുതി സുസുക്കി Y17 ഹ്യുണ്ടായി അൽകസാറിനെതിരെ നേരിട്ട് മത്സരിക്കും, സമീപഭാവിയിൽ വരാനിരിക്കുന്ന എസ്‌യുവിയെക്കുറിച്ച് കൂടുതൽ അറിയാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Hyundai Alcazar -ന് വെല്ലുവിളിയായി പുത്തൻ Y17 മോഡൽ Maruti -യുടെ അണിയറയിൽ

ഏഴ് സീറ്റുകളുള്ള മാരുതി സുസുക്കി എസ്‌യുവി എർട്ടിഗയുടെ HEARTECT ആർക്കിടെക്ചറിൽ ഇരിക്കുമെന്നും അതിന്റെ ലോഞ്ച് വർഷങ്ങൾക്ക് ശേഷമായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Hyundai Alcazar -ന് വെല്ലുവിളിയായി പുത്തൻ Y17 മോഡൽ Maruti -യുടെ അണിയറയിൽ

മധ്യനിരയിലെ ക്യാപ്റ്റൻ സീറ്റിംഗ് ക്രമീകരണമുള്ള എർട്ടിഗയുടെ കൂടുതൽ പ്രീമിയം പതിപ്പായ XL6 -ന് പകരമായി ഇത് പ്രവർത്തിക്കും. എർട്ടിഗയ്ക്കും XL6 -നും അടുത്ത മാസം അപ്‌ഡേറ്റ് ചെയ്ത അവതാറുകൾ ലഭിക്കും, പുത്തൻ XL6 ആറ്, ഏഴ് സീറ്റുകളുള്ള ലേയൗട്ടുകൾക്കൊപ്പം നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യാം.

Hyundai Alcazar -ന് വെല്ലുവിളിയായി പുത്തൻ Y17 മോഡൽ Maruti -യുടെ അണിയറയിൽ

മാർക്കറ്റ് പൊസിഷനിംഗ് പ്രയോജനപ്പെടുത്തി, മാരുതി സുസുക്കി Y17 ആറ്, ഏഴ് സീറ്റുകളുള്ള കോൺഫിഗറേഷനുകളിൽ റീട്ടെയ്ൽ ചെയ്യാം, കൂടാതെ കണക്റ്റഡ് ടെക്കുള്ള വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, HUD, 360-ഡിഗ്രി ക്യാമറ എന്നിവയുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നു. പ്രകടനത്തെ സംബന്ധിച്ചിടത്തോളം, മെച്ചപ്പെട്ട ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ ഇതിൽ ഉപയോഗിക്കാം.

Hyundai Alcazar -ന് വെല്ലുവിളിയായി പുത്തൻ Y17 മോഡൽ Maruti -യുടെ അണിയറയിൽ

മാരുതി സുസുക്കി മിഡ് സൈസ് YFG എസ്‌യുവി, ടൊയോട്ട RAV4 -ൽ നിന്ന് ഉരുത്തിരിഞ്ഞ സുസുക്കി A ക്രോസിന്റെ സ്റ്റൈലിംഗിനോട് സാമ്യമുള്ളതായി തോന്നുന്നു, A ക്രോസോ അടുത്ത തലമുറ വിറ്റാരയോ Y17 -ന്റെ സ്റ്റൈലിംഗിനെ സ്വാധീനിക്കുമോ ഇല്ലയോ എന്നത് കാണാൻ വാഹന ലോകം കാത്തിരിക്കുകയാണ്.

Article Published On: Sunday, March 27, 2022, 9:00 [IST]
English summary
Maruti suzuki developing new 7 seater suv to compete against hyundai alcazar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X