S-Cross നെ പിന്‍വലിച്ച് Maruti; Vitara എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു

പുതിയ മോഡലുകളെയും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളെയും അവതരിപ്പിച്ച് ഈ വര്‍ഷം വിപണിയില്‍ കരുത്ത് തെളിയിക്കുകയാണ് നിര്‍മാതാക്കളായ മാരുതി സുസുക്കി. ഏതാനും പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളെ ഇതിനോടകം തന്നെ കമ്പനി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

S-Cross നെ പിന്‍വലിച്ച് Maruti; Vitara എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു

ഇപ്പോഴിതാ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലേക്ക് വിറ്റാര എന്ന പേരില്‍ പുതിയൊരു മോഡലിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. അധികം വൈകാതെ തന്നെ ആള്‍ട്ടോ 800, ആള്‍ട്ടോ K10 എന്നിവയുടെ നവീകരിച്ച പതിപ്പും വിപണിയില്‍ എത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

S-Cross നെ പിന്‍വലിച്ച് Maruti; Vitara എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു

ഇതിന് മുന്നോടിയായി നിലവില്‍ വിപണിയില്‍ ഉള്ള ആള്‍ട്ടോ 800 നിരയില്‍ ചില മാറ്റങ്ങള്‍ കമ്പനി വരുത്തിയിരുന്നു. ഇപ്പോഴിതാ വിറ്റാരയുടെ അവതരണത്തിന് മുന്നോടിയായി പോര്‍ട്ട്‌ഫോളിയോയില്‍ കുറച്ച് മാറ്റങ്ങള്‍ വരുത്താനൊരുങ്ങുകയാണ് നിര്‍മാതാക്കള്‍. ഇതിന്റെ ഭാഗമായി എസ്-ക്രോസിനെ ഇപ്പോള്‍ വിപണിയില്‍ നിന്നും ഔദ്യോഗികമായി പിന്‍വലിച്ചിരിക്കുകയാണ് മാരുതി.

S-Cross നെ പിന്‍വലിച്ച് Maruti; Vitara എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു

നേരത്തെ തന്നെ വാഹനം വിപണയില്‍ നിന്നും പിന്‍വലിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഒന്നിലധികം നെക്സ ഡീലര്‍ഷിപ്പുകള്‍ ഇന്ത്യയില്‍ ഇത് നിര്‍ത്തലാക്കിയതായും ഡീലര്‍മാര്‍ അവസാനമായി ലഭ്യമായ സ്റ്റോക്ക് ഉപഭോക്താക്കള്‍ക്ക് കൈമാറുന്നതായും സ്ഥിരീകരിച്ചു. വാസ്തവത്തില്‍, എസ്-ക്രോസിന്റെ മാനുവല്‍ പതിപ്പ് മാത്രമേ പരിമിതമായ സംഖ്യകളില്‍ ലഭ്യമാകൂ.

S-Cross നെ പിന്‍വലിച്ച് Maruti; Vitara എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു

മറുവശത്ത്, ടൊയോട്ടയുമായി പങ്കിട്ട മാരുതി സുസുക്കിയുടെ വരാനിരിക്കുന്ന മിഡ്-സൈസ് എസ്‌യുവിയുടെ ബുക്കിംഗ് സ്വീകരിക്കുന്നതായി ചില ഡീലര്‍ഷിപ്പുകള്‍ സ്ഥിരീകരിച്ചു, 11,000 രൂപയാണ് ബുക്കിംഗ് തുകയായി സ്വീകരിക്കുന്നത്.

S-Cross നെ പിന്‍വലിച്ച് Maruti; Vitara എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു

പുതിയ മിഡ്-സൈസ് എസ്‌യുവിയുടെ പേര് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, മുമ്പ് വിറ്റാര ബ്രെസ എന്ന് വിളിച്ചിരുന്ന ബ്രെസയില്‍ നിന്ന് കാര്‍ നിര്‍മ്മാതാവ് 'വിറ്റാര' എന്ന പേര് ഉപേക്ഷിച്ചതോടെയാണ് വരാനിരിക്കുന്ന ഈ മോഡലിന് ഈ പേര് നല്‍കുമെന്ന സൂചന ശക്തമായത്.

S-Cross നെ പിന്‍വലിച്ച് Maruti; Vitara എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു

വരാനിരിക്കുന്ന മാരുതി സുസുക്കി വിറ്റാര ജൂലൈ 20-ന് അനാവരണം ചെയ്യും, ഓഗസ്റ്റില്‍ വില്‍പ്പനയ്ക്കെത്തുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. പുറത്തിറക്കുമ്പോള്‍, വിറ്റാര ഇന്ത്യയിലെ മാരുതിയുടെ ഏറ്റവും ചെലവേറിയ ഓഫറായിരിക്കും, കൂടാതെ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, നിസാന്‍ കിക്‌സ്, സ്‌കോഡ കുഷാക്ക്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ എന്നിവ ഉള്‍പ്പെടുന്ന സെഗ്മെന്റിലാകും മത്സരിക്കുക.

S-Cross നെ പിന്‍വലിച്ച് Maruti; Vitara എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു

അടുത്തിടെ അവതരിപ്പിച്ച ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിന്റെ അതേ പ്ലാറ്റ്ഫോമില്‍ അധിഷ്ഠിതമായിരിക്കും വിറ്റാര, മാത്രമല്ല മാരുതി സുസുക്കിക്ക് ടൊയോട്ട നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യും. രണ്ട് എസ്‌യുവികളും കുറച്ച് ഡിസൈന്‍ ഘടകങ്ങളും ബോഡി പാനലുകളും എഞ്ചിനുകളും പങ്കിടുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

S-Cross നെ പിന്‍വലിച്ച് Maruti; Vitara എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു

എഞ്ചിനിലേക്ക് വരുമ്പോള്‍, ഹൈറൈഡറിന്റെ അതേ 1.5 ലിറ്റര്‍ ഹൈബ്രിഡ് എഞ്ചിനായിരിക്കും മാരുതി സുസുക്കി വിറ്റാരയ്ക്കും കരുത്ത് നല്‍കുക. ഹൈബ്രിഡ് മോട്ടോറിനൊപ്പം എഞ്ചിന്‍ 113 bhp കരുത്തും 141 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കും.

S-Cross നെ പിന്‍വലിച്ച് Maruti; Vitara എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു

ഒരു ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായിട്ടാകും എഞ്ചിന്‍ ജോടിയാക്കുക. മോട്ടോര്‍ 177.6V ലിഥിയം-അയണ്‍ ബാറ്ററിയുമായി ജോടിയാക്കാന്‍ സാധ്യതയുണ്ട് (ഹൈറൈഡറിന് സമാനമായത്) അത് 25 കിലോമീറ്റര്‍ പ്യുവര്‍ ഇവി ശ്രേണി വാഗ്ദാനം ചെയ്യുകയും ചെയ്യും.

S-Cross നെ പിന്‍വലിച്ച് Maruti; Vitara എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു

വരാനിരിക്കുന്ന വിറ്റാരക്കൊപ്പം 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കാരണം വിറ്റാര പുറത്തിറക്കുമ്പോള്‍ 20 ലക്ഷം രൂപയ്ക്ക് മുകളിലായിരിക്കുമെന്ന് ചില ഉറവിടങ്ങള്‍ വെളിപ്പെടുത്തി, ഇത് രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്ന ഏറ്റവും ചെലവേറിയ മാരുതി മോഡവാക്കി വാഹനത്തെ മാറ്റുകയും ചെയ്യുന്നു.

S-Cross നെ പിന്‍വലിച്ച് Maruti; Vitara എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു

എസ്-ക്രോസ് ഒരിക്കലും നന്നായി വിറ്റഴിക്കപ്പെടാത്തതിന്റെ ഒരു കാരണം വിലയായിരുന്നു എന്നത് ശ്രദ്ധേയമാണ്. തുടക്കത്തില്‍ 2015-ല്‍ വീണ്ടും പുറത്തിറക്കിയപ്പോള്‍, ഏറ്റവും ചെലവേറിയ മാരുതി സുസുക്കി ഉല്‍പ്പന്നവും നെക്സ ഡീലര്‍ഷിപ്പുകള്‍ വഴി വിറ്റഴിച്ച ആദ്യത്തെ ഉല്‍പ്പന്നവുമായിരുന്നു ഇത്.

S-Cross നെ പിന്‍വലിച്ച് Maruti; Vitara എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു

എസ്-ക്രോസ് രണ്ട് ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് വില്‍പ്പനയ്ക്കെത്തിയത്. 1.3 ലിറ്റര്‍ യൂണിറ്റും കൂടുതല്‍ ശക്തമായ 1.6 ലിറ്റര്‍ എഞ്ചിനും. താമസിയാതെ, മോശം വില്‍പ്പന കാരണം, 1.6 ലിറ്റര്‍ എഞ്ചിന്‍ ഓപ്ഷനെ പിന്‍വലിച്ചുകൊണ്ട് 2017-ല്‍ മാരുതി എസ്-കോസിന് കൂടുതല്‍ നേരായ ഫ്രണ്ട് ഫാസിയ നല്‍കി.

S-Cross നെ പിന്‍വലിച്ച് Maruti; Vitara എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു

എന്നിരുന്നാലും, ഓട്ടോമാറ്റിക് ഓപ്ഷന്‍ ഇല്ലാത്തതിനാല്‍ ഇത് പിന്നീടും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് വേണം പറയാന്‍, താമസിയാതെ, ഓപ്ഷണല്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുള്ള പെട്രോള്‍ എഞ്ചിന്‍ മാരുതി അവതരിപ്പിക്കുന്നത്. എന്നിട്ടും വില്‍പ്പനയില്‍ കാര്യമായ പുരോഗതി ഇല്ലാതായതോടെയാണ് ഈ മോഡലിനെ ഇപ്പോള്‍ പിന്‍വലിക്കുന്നത്.

S-Cross നെ പിന്‍വലിച്ച് Maruti; Vitara എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു

മാത്രമല്ല, എസ്-ക്രോസിനെ പിന്‍വലിച്ച് ഈ നിരയിലേക്ക് പുതിയ വിറ്റാരെ എത്തിക്കാനാണ് കമ്പനിയുടെ പുതിയ പദ്ധതി. പുതിയൊരു മോഡലായതുകൊണ്ട് തന്നെ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വാഹനത്തിന് സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

S-Cross നെ പിന്‍വലിച്ച് Maruti; Vitara എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു

നിലവില്‍ ഏറ്റവും വില കൂടിയ മാരുതി കാര്‍ XL6 ആണ്. പുതിയ വിറ്റാര എസ്‌യുവിയോടെ ഇത് മാറും, അത് മാരുതിയുടെ മുന്‍നിരയാകും. 9.99 ലക്ഷം മുതല്‍ 17.99 ലക്ഷം രൂപ വരെയാണ് ഇതിന്റെ വില പ്രതീക്ഷിക്കുന്നത്.

S-Cross നെ പിന്‍വലിച്ച് Maruti; Vitara എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു

താരതമ്യപ്പെടുത്തുമ്പോള്‍, XL6-ന്റെ വില 11.29 ലക്ഷം മുതല്‍ 14.55 ലക്ഷം രൂപ വരെയാണ്. എസ്-ക്രോസിനെക്കുറിച്ച് പറയുകയാണെങ്കില്‍, കോംപാക്ട് ക്രോസ്ഓവര്‍ 2015 ഓഗസ്റ്റില്‍ അരങ്ങേറ്റം കുറിച്ചു. ഇത് ഹ്യുണ്ടായി ക്രെറ്റ, റെനോ ഡസ്റ്റര്‍ എന്നിവയ്ക്ക് എതിരെയായിരുന്നു വിപണിയില്‍ മത്സരിച്ചിരുന്നത്.

More from DriveSpark

Article Published On: Saturday, July 9, 2022, 10:55 [IST]
English summary
Maruti suzuki discontinued s cross vitara bookings open
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X