എംപിവി സെഗ്മെന്റിലെ ജനപ്രീയന്‍ Maruti Suzuki Ertiga തന്നെ; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ വിപണിയില്‍ എസ്‌യുവികളും എംപിവികളും വളരെയധികം പ്രചാരം നേടുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. മിക്ക വാഹന നിര്‍മാതാക്കളും ഈ സെഗ്മെന്റുകളിലേക്ക് വാഹനങ്ങളെ അവതരിപ്പിക്കുകയും അവതരിപ്പിക്കാന്‍ ഒരുങ്ങുകയുമാണ്. അതുകൊണ്ട് തന്നെ ഈ സെഗ്മെന്റില്‍ മത്സരം ശക്തമാകുന്നുവെന്ന് വേണം പറയാന്‍.

സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങള്‍ അവയുടെ മസ്‌കുലാര്‍ ആകര്‍ഷണം കാരണം പ്രശംസിക്കപ്പെടുമ്പോള്‍, ഒരേസമയം ആറ്/ഏഴ് യാത്രക്കാരെ സുഖകരമായി കയറ്റാനുള്ള കഴിവ് കൊണ്ടാണ് മള്‍ട്ടി പര്‍പ്പസ് വാഹനങ്ങള്‍ ഈ വിഭാഗത്തില്‍ ശക്തരാകുന്നത്. നിരവധി ബ്രാന്‍ഡുകളില്‍ നിന്നായി ഒരുപാട് മോഡലുകള്‍ ഈ സെഗ്മെന്റില്‍ മത്സരത്തിനെത്തുന്നുണ്ട്. ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റയും, മാരുതിയില്‍ നിന്ന് എര്‍ട്ടിഗയും ഒക്കെ ഈ വിഭാഗത്തിലെ ശക്തമായ മോഡലുകളാണ്. ഈ ലേഖനത്തില്‍, 2022 കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മികച്ച കുറച്ച് എംപിവി മോഡലുകളെയാണ് പരിചയപ്പെടുത്തുന്നത്.

എംപിവി സെഗ്മെന്റിലെ ജനപ്രീയന്‍ Maruti Suzuki Ertiga തന്നെ; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

മാരുതി സുസുക്കി എര്‍ട്ടിഗ: 1,21,541 യൂണിറ്റ്

നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എംപിവിയാണ് മാരുതി സുസുക്കി എര്‍ട്ടിഗ. 2022 കലണ്ടര്‍ വര്‍ഷത്തില്‍ ഇതിനകം 1,21,541 യൂണിറ്റുകള്‍ വിറ്റഴിച്ച എര്‍ട്ടിഗ വില്‍പ്പനയില്‍ മുന്നിലാണ്. 5-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് എന്നിവയുമായി ജോടിയാക്കിയ 99 bhp കരുത്ത് വ്ഗാദനം ചെയ്യുന്ന 1.5-ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഇതില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്. വാഹനത്തിന്റെ പ്രാരംഭ പതിപ്പിന് 8.35 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്. അതേസമയം ഉയര്‍ന്ന വേരിയന്റിന് 12.79 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി നല്‍കണം.

കിയ കാരന്‍സ്: 59,561 യൂണിറ്റുകള്‍

ഈ വര്‍ഷം ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ എംപിവിയായി ഇന്നോവയെ പിന്തള്ളി കിയ കാരന്‍സ് ഇടംപിടിച്ചുവെന്ന് വേണം പറയാന്‍. ഈ വര്‍ഷം ജനുവരിയില്‍ ലോഞ്ച് ചെയ്തതിനുശേഷം ഈ എംപിവിയുടെ 59,561 യൂണിറ്റുകള്‍ രാജ്യത്ത് വിറ്റഴിക്കപ്പെട്ടു എന്നതും ഹൈലൈറ്റ് തന്നെയാണ്. ഒന്നിലധികം ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുള്ള 1.5 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റ് എന്നീ എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് കാരെന്‍സ് വാഗ്ദാനം ചെയ്യുന്നത്. സെഗ്മെന്റിലെ തന്നെ മറ്റ് മോഡലുകളില്‍ നിന്നും വ്യത്യസ്തമായി നിരവധി ഫീച്ചറുകളുമായിട്ടാണ് വാഹനം എത്തുന്നത്. ഇതിന്റെ പ്രാരംഭ പതിപ്പിന് 10 ലക്ഷം മുതല്‍ എക്‌സ്‌ഷോറൂം വില ആരംഭിക്കുമ്പോള്‍ ഉയര്‍ന്ന വേരിയന്റിന് 18 ലക്ഷം രൂപയാണ് എക്സ്‌ഷോറൂം വിലയായി നല്‍കേണ്ടത്.

ടൊയോട്ട ഇന്നോവ: 56,533 യൂണിറ്റുകള്‍

ടൊയോട്ട ഇന്നോവ എംപിവി സെഗ്മെന്റില്‍ എല്ലായ്പ്പോഴും ഒരു ജനപ്രിയ ചോയിസാണ്, ഈ എംപിവിയുടെ 56,533 യൂണിറ്റുകള്‍ ഈ വര്‍ഷം ഇതുവരെ ഇന്ത്യയില്‍ വിറ്റഴിക്കപ്പെട്ടു. അടുത്ത വര്‍ഷം ആദ്യം വില്‍പ്പനയ്ക്കെത്തിക്കുന്ന ഇന്നോവ ഹൈക്രോസ് അടുത്തിടെ കമ്പനി പുറത്തിറക്കിയിരുന്നു. പഴയ ഇന്നോവ ക്രിസ്റ്റ ഡീസല്‍ യൂണിറ്റിനൊപ്പം വീണ്ടും അവതരിപ്പിക്കുമ്പോള്‍, ഹൈക്രോസ് പെട്രോള്‍ മാത്രമുള്ള മോഡലായിരിക്കും. ഈ സെഗ്മെന്റില്‍ ഒരുകാലത്ത് മികച്ച വില്‍പ്പന നേടിയിരുന്നു വാഹനമായിരുന്നു ഇന്നോവ. എന്നാല്‍ അടിക്കടിയുള്ള വില വര്‍ദ്ധനവും പുതിയ ഫീച്ചറുകളുമായി പുതിയ മോഡലുകളുടെ കടന്നുവരവും ഇന്നോവയുടെ വില്‍പ്പനയ്ക്ക് തിരിച്ചടിയായി എന്ന് വേണം പറയാന്‍. ഇന്നോവ ഹൈക്രോസ് എത്തുന്നതോടെ വില്‍പ്പന സെഗ്മെന്റില്‍ തിരിച്ച് പിടിക്കാമെന്ന പ്രതീക്ഷയിലാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍.

മാരുതി സുസുക്കി XL6: 35,004 യൂണിറ്റുകള്‍

മാരുതി സുസുക്കി എര്‍ട്ടിഗ അടിസ്ഥാനമാക്കിയുള്ള പ്രീമിയം ബദല്‍, XL6, ഇന്ത്യയില്‍ വളരെ ജനപ്രിയമാണ്. ഈ പീപ്പിള്‍ മൂവറിന്റെ 35,000-ലധികം യൂണിറ്റുകള്‍ 2022-ല്‍ ഇതുവരെ വിറ്റഴിക്കപ്പെട്ടു. എര്‍ട്ടിഗയെപ്പോലെ 5-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് എന്നിവയുമായി ജോടിയാക്കിയ അതേ 99 bhp കരുത്ത് നല്‍കുന്ന 1.5-ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഇതിന് ലഭിക്കുന്നത്. XL6 ന് 11.29 ലക്ഷം മുതല്‍ എക്‌സ്‌ഷോറൂം വില ആരംഭിക്കും. ടോപ്പ്-എന്‍ഡ് വേരിയന്റിന് 14.55 ലക്ഷം വരെയാണ് എക്സ്‌ഷോറൂം വില.

റെനോ ട്രൈബര്‍: 31,751 യൂണിറ്റുകള്‍

അവസാനമായി, ഈ ലിസ്റ്റിലെ അവസാന എംപിവിയായ റെനോ ട്രൈബറും ഏറ്റവും താങ്ങാനാവുന്ന ഒരു മോഡലാണ്. ട്രൈബറിന്റെ ഏകദേശം 31,751 യൂണിറ്റുകള്‍ 2022 കലണ്ടര്‍ വര്‍ഷത്തില്‍ ഇതുവരെ വിറ്റഴിക്കാന്‍ റെനോയ്ക്ക് സാധിച്ചു. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ചെറിയ നവീകരണങ്ങളോടെ വാഹനത്തെ കമ്പനി അവതരിപ്പിച്ചത്. 5-സ്പീഡ് മാനുവല്‍, AMT എന്നിവയുമായി ഘടിപ്പിച്ച 71 bhp കരുത്ത് നല്‍കുന്ന 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഇതിന് ലഭിക്കുന്നത്. ഈ സെഗ്മെന്റിലെ ഏറ്റവും വില കുറഞ്ഞ വാഹനം എന്ന ഖ്യാതിയും ട്രൈബറിന് തന്നെയാണ്. ഇത് തന്നെയാണ് വാഹനത്തിന്റെ വിജയത്തിന്റെ പിന്നിലെ പ്രധാന ഘടകവും. 5.92 ലക്ഷം മുതല്‍ 8.51 ലക്ഷം രൂപ വരെയാണ് ട്രൈബറിന്റെ എക്സ്ഷോറൂം വില.

More from DriveSpark

Article Published On: Monday, December 19, 2022, 10:25 [IST]
English summary
Maruti suzuki ertiga to renault triber top best selling mpvs in india in 2022 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X