വില്‍പ്പന ഇടിഞ്ഞെങ്കിലും സ്ഥാനം വിട്ടു നല്‍കാതെ Ertiga; 2022 ഒക്ടോബറിലെ മികച്ച 7 സീറ്ററുകള്‍

ചെറിയ വാഹനങ്ങള്‍ വിട്ട് വലിയ വാഹനങ്ങളിലേക്കുള്ള ആളുകളുടെ ഒഴുക്ക് ഓരോ മാസം കഴിയും തോറും വര്‍ദ്ധിക്കുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. അതുകൊണ്ട് തന്നെയാണ് മിക്ക ബ്രാന്‍ഡുകളും ഒരു സെവന്‍ സീറ്റര്‍ വാഹനം വിപണിയില്‍ എത്തിച്ചിരിക്കുന്നതും.

2022 ഒക്ടോബര്‍ മാസത്തിലെ വില്‍പ്പന കണക്കുകളും മോശമല്ലെന്ന് വേണം പറയാന്‍. ഈ വിഭാഗത്തില്‍ മാരുതി സുസുക്കിയുടെ എര്‍ട്ടിഗ തന്നെയാണ് സ്ഥാനം കൈയ്യടക്കി വെച്ചിരിക്കുന്നതെന്ന് വേണം പറയാന്‍.

വില്‍പ്പന ഇടിഞ്ഞെങ്കിലും സ്ഥാനം വിട്ടു നല്‍കാതെ Ertiga; 2022 ഒക്ടോബറിലെ മികച്ച 7 സീറ്ററുകള്‍

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 12,923 യൂണിറ്റുകളില്‍ നിന്ന് മൊത്തം 10,494 യൂണിറ്റുകളോടെ ഏഴ് സീറ്റര്‍ വില്‍പ്പന ചാര്‍ട്ടുകളില്‍ 19 ശതമാനം നെഗറ്റീവ് വളര്‍ച്ചയോടെ മുന്നില്‍ തന്നെയാണ്. മഹീന്ദ്ര ബൊലേറോ 2021 ഒക്ടോബറില്‍ 6,275 യൂണിറ്റുകളില്‍ നിന്ന് 8,772 യൂണിറ്റ് വില്‍പ്പനയുമായി 38 ശതമാനം വളര്‍ച്ചയോടെ രണ്ടാം സ്ഥാനത്തെത്തി.

ഇത്തരി പഴയ മോഡല്‍ ആണെങ്കില്‍ കൂടിയും ബൊലേറോയ്ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. അധികം വൈകാതെ തന്നെ ബൊലേറോയുടെ ഒരു പുതുതലമുറ പതിപ്പിനെ കമ്പനി അവതരിപ്പിക്കാനൊരുങ്ങുകയാണ്.

മഹീന്ദ്ര സ്‌കോര്‍പിയോ ശ്രേണി കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 3,304 യൂണിറ്റുകളില്‍ നിന്ന് 7,438 യൂണിറ്റ് വില്‍പ്പനയുമായി മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പുതിയ തലമുറ സ്‌കോര്‍പിയോ N, സ്‌കോര്‍പിയോ ക്ലാസിക് (അപ്‌ഡേറ്റ് ചെയ്ത പഴയ സ്‌കോര്‍പിയോ) എന്നിവയുടെ വിപണി പ്രവേശനം വില്‍പ്പന എണ്ണം ഇനിയും വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

മഹീന്ദ്ര XUV700 കഴിഞ്ഞ മാസം രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട നാലാമത്തെ സെവന്‍ സീറ്ററായിരുന്നു, കാരണം കഴിഞ്ഞ മാസം 5,815 യൂണിറ്റുകളാണ് കമ്പനി നിരത്തിലെത്തിച്ചത്. പോയ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 3,407 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വില്‍പ്പനയില്‍ 71 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ഈ കലണ്ടര്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ കിയ കാരെന്‍സ് അതിന്റെ ആഭ്യന്തര അരങ്ങേറ്റം നടത്തി, അത് ഉപഭോക്താക്കളില്‍ നിന്ന് മികച്ച സ്വീകാര്യത നേടി മുന്നേറുകയാണ്. വിലയും ഫീച്ചറുകളുടെ ആധിപത്യവുമാണ് വാഹനത്തെ വിപണിയില്‍ ജനപ്രീയമാക്കി മാറ്റിയതെന്ന് വേണം പറയാന്‍.

കൊറിയന്‍ എംപിവി കഴിഞ്ഞ മാസം മൊത്തം 5,479 യൂണിറ്റുകളുടെ വില്‍പ്പനയാണ് നേടിയിരിക്കുന്നത്. പട്ടികയുടെ രണ്ടാം പകുതിയില്‍, ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റ 3,739 യൂണിറ്റുകളുമായി ആറാം സ്ഥാനത്തെത്തി, 2021 ലെ ഇതേ കാലയളവില്‍ 6,096 യൂണിറ്റുകള്‍ വിറ്റഴിച്ചു, 39 ശതമാനം നെഗറ്റീവ് വില്‍പ്പന വളര്‍ച്ചയോടെ ആറാം സ്ഥാനത്ത് നില്‍ക്കുന്നത്.

അതേസമയം അധികം വൈകാതെ തന്നെ ഇന്നോവയുടെ പുതിയ പതിപ്പിനെ വിപണയില്‍ എത്തിക്കാനൊരുങ്ങുകയാണ് ജാപ്പനീസ് ബ്രാന്‍ഡ്. ഇതിനോടകം തന്നെ ടീസറുകളും വിവരങ്ങളും കമ്പനി പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ വാങ്ങാന്‍ കഴിയുന്ന ഏറ്റവും താങ്ങാനാവുന്ന ഏഴ് സീറ്റര്‍ മോഡലാണ് റെനോ ട്രൈബര്‍.

2021 ഒക്ടോബറിലെ 2,758 യൂണിറ്റുകളില്‍ നിന്ന് 16 ശതമാനം വളര്‍ച്ചയോടെ കഴിഞ്ഞ മാസം മൊത്തം 3,199 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി. ഹ്യുണ്ടായിയുടെ അല്‍കസാര്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,392 യൂണിറ്റുകളില്‍ നിന്ന് 2,847 യൂണിറ്റുകളുമായി എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്, 105 ശതമാനം വളര്‍ച്ചയാണ് വില്‍പ്പനയില്‍ കൈവരിച്ചിരിക്കുന്നത്.

2021 ഒക്ടോബറിലെ 4,602 യൂണിറ്റുകളില്‍ നിന്ന് 2,484 യൂണിറ്റുകളുമായി മാരുതി സുസുക്കി XL6 ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്, വാര്‍ഷിക വില്‍പ്പനയില്‍ 46 ശതമാനം ഇടിവോടെ, ടാറ്റ സഫാരിയാണ് പട്ടികയിലെ അവസാനത്തെ മോഡല്‍. ആകെ 1,751 യൂണിറ്റുകള്‍ മാത്രമാണ് പോയ മാസം വിറ്റഴിച്ചത്.

More from DriveSpark

Article Published On: Saturday, November 19, 2022, 8:30 [IST]
English summary
Maruti suzuki ertiga to renault triber top ten 7 seater october 2022 sales report
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X