കാത്തിരിപ്പ് ഏതാനും മാസങ്ങള്‍ കൂടി; Maruti Suzuki-യുടെ വരാന്‍ പോകുന്ന 3 കിടിലന്‍ കാറുകള്‍

മാരുതി സുസുക്കിക്ക് ഇന്ത്യന്‍ വാഹന വിപണിയിലുള്ള കുത്തക ആരും അടുത്ത കാലത്തൊന്നും തകര്‍ക്കാന്‍ പോകുന്നില്ലെന്ന് നമുക്കറിയാം. മാരുതിയുടെ ഓരോ ലോഞ്ചിനും വേണ്ടി വാഹന പ്രേമികള്‍ കാത്തിരിക്കുകയാണ്. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് അടുത്ത വര്‍ഷം പുറത്തിറക്കാന്‍ പോകുന്ന മൂന്ന് സുപ്രധാന മോഡലുകള്‍ പരിചയപ്പെടുത്തുകയാണിവിടെ.

കാത്തിരിപ്പ് ഏതാനും മാസങ്ങള്‍ കൂടി; Maruti Suzuki-യുടെ വരാന്‍ പോകുന്ന 3 കിടിലന്‍ കാറുകള്‍

അടുത്ത കലണ്ടര്‍ വര്‍ഷത്തില്‍ മാരുതി സുസുക്കി മൂന്ന് പുതിയ മോഡലുകള്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജനുവരിയില്‍ നടക്കുന്ന 2023 ഓട്ടോ എക്സ്പോയില്‍ മാരുതി സുസുക്കി ശക്തമായ സ്വാധീനം ചെലുത്തുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

കാത്തിരിപ്പ് ഏതാനും മാസങ്ങള്‍ കൂടി; Maruti Suzuki-യുടെ വരാന്‍ പോകുന്ന 3 കിടിലന്‍ കാറുകള്‍

ബലേനോ ക്രോസിന്റെ ആഗോള പ്രീമിയറിനും ഫൈവ് ഡോര്‍ ഇന്ത്യ-സ്‌പെക്ക് ജിംനി ലൈഫ്സ്റ്റൈല്‍ ഓഫ്-റോഡിംഗ് 4×4 എസ്‌യുവി യുടെ ലോഞ്ചിനും ആതിഥേയത്വം വഹിക്കും. ഇതിനൊപ്പം തന്നെ സ്വിഫ്റ്റിന്റെ പുതതലമുറ പതിപ്പും മാരുതി വികസിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഇനി നമുക്ക് അടുത്ത വര്‍ഷമെത്താന്‍ പോകുന്ന മൂന്ന് മോഡലുകള്‍ നോക്കാം.

കാത്തിരിപ്പ് ഏതാനും മാസങ്ങള്‍ കൂടി; Maruti Suzuki-യുടെ വരാന്‍ പോകുന്ന 3 കിടിലന്‍ കാറുകള്‍

1. മാരുതി സുസുക്കി YTB അല്ലെങ്കില്‍ ബലേനോ ക്രോസ്

ആന്തരികമായി YTB എന്ന കോഡ്‌നാമമുള്ള ബലേനോ ക്രോസ് ബലേനോ പ്രീമിയം ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഭാരം കുറഞ്ഞ ഹാര്‍ട്ട്ടെക്റ്റ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാകും ഈ മോഡല്‍ എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

കാത്തിരിപ്പ് ഏതാനും മാസങ്ങള്‍ കൂടി; Maruti Suzuki-യുടെ വരാന്‍ പോകുന്ന 3 കിടിലന്‍ കാറുകള്‍

അടുത്തിടെ പുറത്തിറക്കിയ ഗ്രാന്‍ഡ് വിറ്റാര മിഡ്സൈസ് എസ്‌യുവിയില്‍ നിന്ന് ഡിസൈന്‍ പ്രചോദനം ഉള്‍ക്കൊളളാന്‍ സാധ്യതയുണ്ട്. മൊഞ്ച് കൂട്ടുന്നതിന് കൂപ്പെ പോലെയുള്ള റൂഫ്ലൈന്‍ ഇതിന് ഉണ്ടാകുമെന്നും ടെസ്റ്റ് മ്യൂളുകള്‍ സൂചിപ്പിക്കുന്നു.

കാത്തിരിപ്പ് ഏതാനും മാസങ്ങള്‍ കൂടി; Maruti Suzuki-യുടെ വരാന്‍ പോകുന്ന 3 കിടിലന്‍ കാറുകള്‍

മുമ്പ് ബലേനോ RS-ല്‍ കൊടുത്തിരുന്ന 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ബൂസ്റ്റര്‍ജെറ്റ് ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാവിന് 1.2 ലിറ്റര്‍ അല്ലെങ്കില്‍ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഉപയോഗിച്ച് വിപുലമായ ശ്രേണിയില്‍ ഇത് വില്‍ക്കാന്‍ കഴിയും. സവിശേഷതകളെ സംബന്ധിച്ച് പറയുമ്പോള്‍ ഫ്‌ലോട്ടിംഗ് നയന്‍ ഇഞ്ച് ടച്ച്സ്‌ക്രീന്‍, 360-ഡിഗ്രി ക്യാമറ, ഒരു എച്ച്യുഡി, ആറ് എയര്‍ബാഗുകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുത്താം.

കാത്തിരിപ്പ് ഏതാനും മാസങ്ങള്‍ കൂടി; Maruti Suzuki-യുടെ വരാന്‍ പോകുന്ന 3 കിടിലന്‍ കാറുകള്‍

2. മാരുതി സുസുക്കി 5-ഡോര്‍ ജിംനി

അഞ്ച് വാതിലുകളുള്ള മാരുതി സുസുക്കി ജിംനി ജനുവരിയില്‍ നടക്കുന്ന 2023 ഓട്ടോ എക്സ്പോയില്‍ അവതരിപ്പിക്കും. അതേ വര്‍ഷം മധ്യത്തോടെ വില്‍പ്പനയ്ക്കെത്തും. അഞ്ച് വാതിലുകളുള്ള മഹീന്ദ്ര ഥാറും ഉടന്‍ ലോഞ്ച് ചെയ്യുന്ന അഞ്ച് ഡോര്‍ ഫോഴ്സ് ഗൂര്‍ഖയുമായാണ് ഇത് കൊമ്പുകോര്‍ക്കുക. ഈ മോഡലുകളും അടുത്ത് തന്നെ വിപണിയിലെത്താന്‍ സാധ്യതയുണ്ട്.

കാത്തിരിപ്പ് ഏതാനും മാസങ്ങള്‍ കൂടി; Maruti Suzuki-യുടെ വരാന്‍ പോകുന്ന 3 കിടിലന്‍ കാറുകള്‍

ആഗോളതലത്തില്‍ പേരുകേട്ട നെയിംപ്ലേറ്റ് ഓഫ്-റോഡിംഗ് സവിശേഷതകളെ അടിസ്ഥാനമാക്കിയുള്ളതാണ്. നീളമേറിയ വീല്‍ബേസും മെച്ചപ്പെട്ട പ്രായോഗികതയും ഇതിന് ഉണ്ടായിരിക്കും.

കാത്തിരിപ്പ് ഏതാനും മാസങ്ങള്‍ കൂടി; Maruti Suzuki-യുടെ വരാന്‍ പോകുന്ന 3 കിടിലന്‍ കാറുകള്‍

വരാനിരിക്കുന്ന ജിംനിയില്‍ 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 103 bhp പവറും 137 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ഇത് ജോടിയാക്കും. ആധുനിക രീതിയിലെ സുഖസൗകര്യങ്ങള്‍ക്കൊപ്പം ഇന്റീരിയറും മാരുതി പ്രീമിയം ആക്കും.

കാത്തിരിപ്പ് ഏതാനും മാസങ്ങള്‍ കൂടി; Maruti Suzuki-യുടെ വരാന്‍ പോകുന്ന 3 കിടിലന്‍ കാറുകള്‍

3. പുതുതലമുറ മാരുതി സുസുക്കി സ്വിഫ്റ്റ്

മാരുതി സുസുക്കി പുതിയ തലമുറ സ്വിഫ്റ്റിന്റെ പണിപ്പുരയിലാണ്. യൂറോപ്പിലും ജപ്പാനിലും ഇത് നിരവധി തവണ പരീക്ഷണം നടത്തിയിട്ടുണ്ട്. ഇതിന് സമഗ്രമായി പുനര്‍രൂപകല്‍പ്പന ചെയ്ത എക്‌സ്റ്റീരിയര്‍ ഉണ്ടായിരിക്കും. കൂടാതെ ഇന്റീരിയര്‍ നിലവിലുള്ള മോഡലിനേക്കാള്‍ ഉയര്‍ന്നതായിരിക്കും.

കാത്തിരിപ്പ് ഏതാനും മാസങ്ങള്‍ കൂടി; Maruti Suzuki-യുടെ വരാന്‍ പോകുന്ന 3 കിടിലന്‍ കാറുകള്‍

ഗ്ലോബല്‍ സ്വിഫ്റ്റ് സ്പോര്‍ട് പതിപ്പിന് ഒരു പ്രധാന അപ്ഡേറ്റ് കാണാന്‍ കഴിയും. മെച്ചപ്പെട്ട കാര്യക്ഷമതയ്ക്കായി അതിന്റെ എഞ്ചിന്‍ ലൈനപ്പിലുടനീളം ഹൈബ്രിഡൈസേഷന്‍ പ്രതീക്ഷിക്കാം. ഇത് 2023 അവസാനമോ 2024ലോ ഇന്ത്യയില്‍ ലോഞ്ച് ചെയ്യാം.

More from DriveSpark

Article Published On: Saturday, October 22, 2022, 19:02 [IST]
English summary
Maruti suzuki expected to launch 3 all new cars in 2023 including baleno cross and 5 door jimny
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X