പരിഷ്കരണങ്ങളുമായി 2022 Maruti WagonR മാർച്ച് അവസാനത്തോടെ വിപണിയിൽ എത്തിയേക്കാം

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) ഈ കലണ്ടർ വർഷം നിരവധി പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാൻ പദ്ധതിയിടുന്നു. കഴിഞ്ഞ വർഷം അവസാനത്തോടെ രണ്ടാം തലമുറ സെലേരിയോയുടെ അരങ്ങേറ്റത്തിന് ശേഷം, 2022 ജനുവരിയിൽ ഇതേ ഹാച്ച്ബാക്കിന്റെ സിഎൻജി പതിപ്പും MSIL അവതരിപ്പിച്ചു.

പരിഷ്കരണങ്ങളുമായി 2022 Maruti WagonR മാർച്ച് അവസാനത്തോടെ വിപണിയിൽ എത്തിയേക്കാം

കഴിഞ്ഞ ദിവസം, 2022 മോഡൽ ബലെനോ പ്രീമിയം ഹാച്ച്ബാക്കും ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ പുറത്തിറക്കി. ഉടനടി എർട്ടിഗ, XL6, വാഗൺആർആർ എന്നിവയുടെ അപ്ഡേറ്റ് ചെയ്ത പതിപ്പുകളും വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

പരിഷ്കരണങ്ങളുമായി 2022 Maruti WagonR മാർച്ച് അവസാനത്തോടെ വിപണിയിൽ എത്തിയേക്കാം

വർഷത്തിന്റെ അവസാന പകുതിയിൽ, ടൊയോട്ടയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത മിഡ് സൈസ് എസ്‌യുവി മാരുതി സുസുക്കി പുറത്തിറക്കും, ഇത് ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, VW ടൈഗൂൺ, സ്‌കോഡ കുഷാഖ് എന്നിവയ്ക്കെതിരെ മത്സരിക്കും.

പരിഷ്കരണങ്ങളുമായി 2022 Maruti WagonR മാർച്ച് അവസാനത്തോടെ വിപണിയിൽ എത്തിയേക്കാം

2022 ഏപ്രിലിലോ മെയ് മാസത്തിലോ പുത്തൻ തലമുറ ബ്രെസ കാരയ്മായ എക്സ്റ്റീരിയർ & ഇന്റീരിയർ പുനർരൂപകൽപ്പനയും അപ്പ്ഡേറ്റുമായി ബ്രാൻഡ് ഇന്ത്യയിൽ അഴതരിപ്പിക്കും.

പരിഷ്കരണങ്ങളുമായി 2022 Maruti WagonR മാർച്ച് അവസാനത്തോടെ വിപണിയിൽ എത്തിയേക്കാം

അടുത്തിടെ 2022 മാരുതി സുസുക്കി വാഗൺആർആർ ഒരു പരസ്യ ചിത്രീകരണത്തിനിടെ പരീക്ഷണം നടത്തുന്നത് ക്യാമറയിൽ പെട്ടിരുന്നു, ഇത് അധികം വൈകാതെ വാഹനം ലോഞ്ച് ചെയ്യപ്പെടുമെന്ന് സൂചിപ്പിക്കുന്നു. 2022 മാർച്ച് അവസാനത്തോടെ ചെറിയ തോതിൽ അപ്‌ഡേറ്റ് ചെയ്‌ത വാഗൺആർ ആർ ഷോറൂമുകളിൽ ഉടനീളം ലഭ്യമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

പരിഷ്കരണങ്ങളുമായി 2022 Maruti WagonR മാർച്ച് അവസാനത്തോടെ വിപണിയിൽ എത്തിയേക്കാം

എക്സ്റ്റീരിയറിൽ പുതുക്കിയ ടോൾ ബോയ് റൈഡറിന് ബ്ലാക്ക് നിറത്തിലുള്ള റൂഫും വീലുകളും പുതിയ കളർവേകളുടെ അരങ്ങേറ്റത്തോടൊപ്പം ലഭിക്കും എന്ന് വിശ്വസിക്കുന്നു.

പരിഷ്കരണങ്ങളുമായി 2022 Maruti WagonR മാർച്ച് അവസാനത്തോടെ വിപണിയിൽ എത്തിയേക്കാം

മൂന്നാം തലമുറ വാഗൺആർആർ 2019 -ന്റെ തുടക്കത്തിൽ പ്രാദേശിക വിപണിയിൽ പ്രവേശിച്ചു, അത് അതിന്റെ മുൻഗാമിയുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നു. എൻട്രി ലെവൽ ഹാച്ച്ബാക്ക് CY2021 -ൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ മോഡലായിരുന്നു, മുൻ വർഷം ഇതേ കാലയളവിലെ 1,48,298 യൂണിറ്റ് വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വർഷം 1,83,851 യൂണിറ്റ് വിൽപ്പനയോടെ, 24 ശതമാനം വളർച്ച വാഹനം കൈവരിച്ചു.

പരിഷ്കരണങ്ങളുമായി 2022 Maruti WagonR മാർച്ച് അവസാനത്തോടെ വിപണിയിൽ എത്തിയേക്കാം

വരാനിരിക്കുന്ന ഹാച്ചിന് അപ്‌ഡേറ്റ് ചെയ്‌ത ബമ്പറുകൾ, പുതിയ തലമുറ സെലേറിയോയ്ക്ക് സമാനമായ രീതിയിൽ ടോപ്പ്-എൻഡ് വേരിയന്റുകളിൽ 15 ഇഞ്ച് അലോയി വീലുകൾ എന്നിവ ലഭിക്കുമെന്ന് ഒരു മീഡിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

പരിഷ്കരണങ്ങളുമായി 2022 Maruti WagonR മാർച്ച് അവസാനത്തോടെ വിപണിയിൽ എത്തിയേക്കാം

അതോടൊപ്പം അപ്‌ഹോൾസ്റ്ററി മാറ്റങ്ങൾ, AMT വേരിയന്റുകളിൽ ഹിൽ ഹോൾഡ് അസിസ്റ്റ് ടെക്‌നിന്റെ സാന്നിധ്യം, ഇന്ധനം ലാഭിക്കാൻ ഐഡിൾ സ്റ്റാർട്ട്/സ്റ്റോപ്പ് ടെക്നോളജി മുതലായവയും വാഹനത്തിൽ വന്നേക്കാം. എന്നാൽ ഇവ കമ്പനി നൽകുമോ ഇല്ലയോ എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

പരിഷ്കരണങ്ങളുമായി 2022 Maruti WagonR മാർച്ച് അവസാനത്തോടെ വിപണിയിൽ എത്തിയേക്കാം

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയ്‌ക്കൊപ്പം 7.0 ഇഞ്ച് സ്മാർട്ട്‌പ്ലേ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം വാഗ്ദാനം ചെയ്യുന്നത് ഹൈ-എൻഡ് ട്രിമ്മുകൾ തുടരുന്നതിനാൽ ഫീച്ചർ ലിസ്റ്റ് അതേപടി നിലനിൽക്കും. പ്രകടനത്തെ സംബന്ധിച്ചിടത്തോളം, നിലവിലുള്ള 1.2 ലിറ്റർ K12M പെട്രോൾ എഞ്ചിൻ, 90 bhp പവറും 113 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ നാല് സിലിണ്ടർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനുമായി മാറ്റിസ്ഥാപിക്കാം.

പരിഷ്കരണങ്ങളുമായി 2022 Maruti WagonR മാർച്ച് അവസാനത്തോടെ വിപണിയിൽ എത്തിയേക്കാം

1.0 ലിറ്റർ ത്രീ പോട്ട് പെട്രോൾ യൂണിറ്റ് ഹാച്ചിൽ നിലനിൽക്കും. ലിറ്ററിന് 21.79 കിലോമീറ്ററാണ് 1.0 ലിറ്റർ എൻജിൻ നൽകുന്ന മൈലേജ്. ഈ യൂണിറ്റ് CNG ഓപ്ഷനിലും ലഭ്യമാണ്. CNG ഫോർമാറ്റിൽ മോട്ടോർ 58 bhp പവറും 78 Nm torque ഉം വികസ്പ്പിക്കുന്നു. മാനുവൽ ഗിയർബോക്സിൽ മാത്രമാണ് CNG ലഭ്യമാവുന്നത്. കിലോഗ്രാമിന് 32.52 കിലോമീറ്ററാണ് CNG ഓപ്ഷൻ വാഗ്ദാനം ചെയ്യുന്ന മൈലേജ്.

പരിഷ്കരണങ്ങളുമായി 2022 Maruti WagonR മാർച്ച് അവസാനത്തോടെ വിപണിയിൽ എത്തിയേക്കാം

ടോൾ ബോയ് ഹാച്ചിന്റെ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ മാനുവൽ, ഓട്ടോ ഗിയർ ഷിറ്റ് (AGS) ഉൾപ്പെടുന്നു. സെക്യൂരിറ്റിയുടെയും സുരക്ഷയുടെയും കാര്യത്തിൽ, ഡ്രൈവർ, പാസഞ്ചർ എയർബാഗ്, റിയർ പാർക്കിംഗ് സെൻസറുകൾ, ABS വിത്ത് EBD, സ്പീഡ് അലർട്ട് സിസ്റ്റം, സെൻട്രൽ ലോക്കിംഗ്, സേഫ്റ്റി അലാറം എന്നിവയാണ് ലഭ്യമായ സവിശേഷതകൾ.

പരിഷ്കരണങ്ങളുമായി 2022 Maruti WagonR മാർച്ച് അവസാനത്തോടെ വിപണിയിൽ എത്തിയേക്കാം

വരാനിരിക്കുന്ന ബ്രെസ, എർട്ടിഗ, XL6 മോഡലുകൾക്ക് നിലവിലെ നാല് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റിന് പകരം നിർമ്മാതാക്കൾ പുത്തൻ ആറ് സ്പീഡ് torque കൺവേർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് നൽകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

More from DriveSpark

Article Published On: Thursday, February 24, 2022, 10:48 [IST]
English summary
Maruti suzuki facelifted tall boy wagonr hatch might be launched by march end
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X