വില പ്രഖ്യാപനത്തിന് മുമ്പ് ഹിറ്റടിച്ച് Maruti Grand Vitara; കൈയ്യിൽ കിട്ടാൻ കാത്തിരിക്കേണ്ടത് 5.5 മാസം

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) ഗ്രാൻഡ് വിറ്റാര മിഡ്‌ സൈസ് എസ്‌യുവി ഈ മാസം അവസാന വാരം ആഭ്യന്തര വിപണിയിൽ ഔദ്യോഗികമായി അവതരിപ്പിക്കും.

വില പ്രഖ്യാപനത്തിന് മുമ്പ് ഹിറ്റടിച്ച് Maruti Grand Vitara; കൈയ്യിൽ കിട്ടാൻ കാത്തിരിക്കേണ്ടത് 5.5 മാസം

ബ്രാൻഡിന്റെ ഗ്ലോബൽ C പ്ലാറ്റ്‌ഫോം ഉൾപ്പെടെ ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറുമായി അഞ്ച് സീറ്റർ മോഡലിന് നിരവധി സാമ്യങ്ങളുണ്ട്. ഹൈറൈഡറിന്റെ നാല് ടോപ്പ് വേരിയന്റുകളുടെ വിലകൾ ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്, ബാക്കിയുള്ള വേരിയന്റുകളുടെ വിലകൾ ഒക്ടോബർ ആദ്യം നിർമ്മാതാക്കൾ വെളിപ്പെടുത്തും.

വില പ്രഖ്യാപനത്തിന് മുമ്പ് ഹിറ്റടിച്ച് Maruti Grand Vitara; കൈയ്യിൽ കിട്ടാൻ കാത്തിരിക്കേണ്ടത് 5.5 മാസം

ഗ്രാൻഡ് വിറ്റാരയുടെ എക്സ്-ഷോറൂം വില ബേസ് വേരിയന്റിന് 9.35 ലക്ഷം രൂപ മുതൽ ടോപ്പ്-സ്പെക്ക് ട്രിമ്മിന് 19 ലക്ഷം രൂപയ്ക്കിടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, എംജി ആസ്റ്റർ, ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ, സ്‌കോഡ കുഷാഖ് എന്നിവയ്‌ക്കെതിരെ എസ്‌യുവി മത്സരിക്കും.

വില പ്രഖ്യാപനത്തിന് മുമ്പ് ഹിറ്റടിച്ച് Maruti Grand Vitara; കൈയ്യിൽ കിട്ടാൻ കാത്തിരിക്കേണ്ടത് 5.5 മാസം

അഞ്ച് സീറ്റർ മോഡലിന് ഇതിനോടകം 53,000 യൂണിറ്റ് ബുക്കിംഗ് ലഭിച്ചതായി നിർമ്മാതാക്കൾ വ്യക്തമാക്കി. വേരിയന്റുകളെ ആശ്രയിച്ച് ഗ്രാൻഡ് വിറ്റാരയ്ക്ക് അഞ്ചര മാസം വരെയാണ് നിലവിലെ കാത്തിരിപ്പ് കാലാവധി.

വില പ്രഖ്യാപനത്തിന് മുമ്പ് ഹിറ്റടിച്ച് Maruti Grand Vitara; കൈയ്യിൽ കിട്ടാൻ കാത്തിരിക്കേണ്ടത് 5.5 മാസം

മുമ്പ് പുറത്ത് വന്ന റിപ്പോർട്ട് അനുസരിച്ച് വാഹനത്തിന്റെ സ്ട്രോംഗ് ഹൈബ്രിഡ് ട്രിമ്മുകൾക്ക് വളരെ ഉയർന്ന ഡിമാൻഡാണ് അനുഭവപ്പെടുന്നത്, മൊത്തം ബുക്കിംഗിന്റെ 43 ശതമാനവും ഇത് വഹിക്കുന്നു.

വില പ്രഖ്യാപനത്തിന് മുമ്പ് ഹിറ്റടിച്ച് Maruti Grand Vitara; കൈയ്യിൽ കിട്ടാൻ കാത്തിരിക്കേണ്ടത് 5.5 മാസം

അതേസമയം 4WD കോൺഫിഗറേഷനിൽ എത്തുന്ന മോഡലിനാണ് നിലവിൽ താരതമ്യേന കുറവ് ബുക്കിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വരും ദിവസങ്ങളിൽ ഇതിന്റെ ആവശ്യകതയിലും വർധനവ് ഉണ്ടാവും എന്ന് ബ്രാൻഡ് പ്രതീക്ഷിക്കുന്നു.

വില പ്രഖ്യാപനത്തിന് മുമ്പ് ഹിറ്റടിച്ച് Maruti Grand Vitara; കൈയ്യിൽ കിട്ടാൻ കാത്തിരിക്കേണ്ടത് 5.5 മാസം

മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 1.5 ലിറ്റർ ഫോർ സിലിണ്ടർ K15C പെട്രോൾ എഞ്ചിനിൽ നിന്നാണ് മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര പവർ ഉത്പാദിപ്പിക്കുന്നത്. ഈ യൂണിറ്റ് 6,000 rpm -ൽ ഏകദേശം 103.6 PS പരമാവധി പവർ ഔട്ട്‌പുട്ടും 4,000 rpm -ൽ 136.8 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു.

വില പ്രഖ്യാപനത്തിന് മുമ്പ് ഹിറ്റടിച്ച് Maruti Grand Vitara; കൈയ്യിൽ കിട്ടാൻ കാത്തിരിക്കേണ്ടത് 5.5 മാസം

ഇത് സ്റ്റാൻഡേർഡായി അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി കണക്ട് ചെയ്തിരിക്കുന്നു, കൂടാതെ ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റ് ഓപ്ഷനായി വാഗ്ദാനം ചെയ്യുന്നു.

വില പ്രഖ്യാപനത്തിന് മുമ്പ് ഹിറ്റടിച്ച് Maruti Grand Vitara; കൈയ്യിൽ കിട്ടാൻ കാത്തിരിക്കേണ്ടത് 5.5 മാസം

ഈ എഞ്ചിൻ ഓപ്ഷനിൽ മാത്രമാണ് ഓൾ-വീൽ-ഡ്രൈവ് കോൺഫിഗറേഷൻ വാഗ്ദാനം ചെയ്യുന്നത്. ടൊയോട്ടയിൽ നിന്ന് സോഴ്സ് ചെയ്ത 1.5 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിൻ ഒരു ഇലക്ട്രിക് മോട്ടോറും ബാറ്ററി പാക്കും ചേർന്ന് 5,500 rpm -ൽ 116 PS പവറും 4,400-4,800 rpm -ൽ 122 Nm പരമാവധി torque ഉം വികസിപ്പിക്കുന്നു. ഇത് ഒരു CVT ട്രാൻസ്മിഷനുമായി മാത്രമാണ് കണക്ട് ചെയ്തിരിക്കുന്നത്.

വില പ്രഖ്യാപനത്തിന് മുമ്പ് ഹിറ്റടിച്ച് Maruti Grand Vitara; കൈയ്യിൽ കിട്ടാൻ കാത്തിരിക്കേണ്ടത് 5.5 മാസം

ഇതോടൊപ്പം തന്നെ ഇക്കോ, നോർമൽ, സ്പോർട്ട് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഡ്രൈവ് മോഡുകളും വാഹനം വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരോ മോഡുകളിലും ഗ്രാൻഡ് വിറ്റാരയുടെ സ്റ്റിയറിംഗ് റെസ്പോൺസ്, എഞ്ചിൻ പെർഫോമെൻസ് എന്നിവയിൽ കാര്യമായ മാറ്റങ്ങൾ കമ്പനി വരുത്തിയിട്ടുണ്ട്.

വില പ്രഖ്യാപനത്തിന് മുമ്പ് ഹിറ്റടിച്ച് Maruti Grand Vitara; കൈയ്യിൽ കിട്ടാൻ കാത്തിരിക്കേണ്ടത് 5.5 മാസം

കൂടാതെ സ്ട്രോംഗ് ഹൈബ്രിഡ് ടെക്കിൽ ഇലക്ട്രിക് മോട്ടോറും പെട്രോൾ എഞ്ചിനും ചേർന്ന് വാഹനത്തിന് ലിറ്ററിന് 27.97 കിലോമീറ്റർ മൈലേജാണ് ഇന്തോ ജാപ്പനീസ് വാഹന നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.

വില പ്രഖ്യാപനത്തിന് മുമ്പ് ഹിറ്റടിച്ച് Maruti Grand Vitara; കൈയ്യിൽ കിട്ടാൻ കാത്തിരിക്കേണ്ടത് 5.5 മാസം

അതേസമയം ഫ്രണ്ട് വീൽ ഡ്രൈവ് മൈൽഡ് ഹൈബ്രിഡ് മാനുവൽ വേരിയന്റിന് ലിറ്ററിന് 21.1 കിലോമീറ്ററും, AWD പതിപ്പിന് ലിറ്ററിന് 19.38 കിലോമീറ്ററും ഓട്ടോമാറ്റിക് ഗ്രിയർ ബോക്സുമായി വരുന്ന വേരിയന്റിന് ലിറ്ററിന് 20.58 കിലോമീറ്റർ മൈലേജുമാണ് ARAI സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.

വില പ്രഖ്യാപനത്തിന് മുമ്പ് ഹിറ്റടിച്ച് Maruti Grand Vitara; കൈയ്യിൽ കിട്ടാൻ കാത്തിരിക്കേണ്ടത് 5.5 മാസം

മിഡ് സൈസ് എസ്‌യുവിയിൽ 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫൊടെയിൻമെന്റ് സിസ്റ്റം, സുസുക്കി കണക്റ്റ് വഴി 40 -ലധികം കണക്റ്റഡ് ഫീച്ചറുകൾ, 360 ഡിഗ്രി ക്യാമറ, ഹെഡ്സ് അപ്പ് ഡിസ്പ്ലേ, പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ് എന്നിങ്ങനെ നിരവധി സവിശേഷതകൾ ഉൾപ്പെടുന്നു.

വില പ്രഖ്യാപനത്തിന് മുമ്പ് ഹിറ്റടിച്ച് Maruti Grand Vitara; കൈയ്യിൽ കിട്ടാൻ കാത്തിരിക്കേണ്ടത് 5.5 മാസം

അതോടൊപ്പം സേഫ്റ്റിയുടെ കാര്യത്തിൽ ആറ് എയർബാഗുകൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിങ്ങനെ ഒരു നീണ്ട ഫീച്ചർ ലിസ്റ്റ് തന്നെ മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
English summary
Maruti suzuki grand vitara clocks above 5 months of waiting period in india ahead of launch
Story first published: Monday, September 19, 2022, 12:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X