ഹോമോലോഗേഷന്‍ വിവരങ്ങള്‍ പുറത്ത്; Maruti Suzuki Grand Vitara-യുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാം
ഏതാനും ആഴ്ചകള്‍ക്ക് മുന്നെയാണ് ആഭ്യന്തര നിര്‍മാതാക്കള്‍ തങ്ങളുടെ മുന്‍നിര എസ്‌യുവിയെ വെളിപ്പെടുത്തുന്നത്. ഇപ്പോഴിതാ, മാരുതി സുസുക്കി ഈ മോഡലിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

പുതിയ ഗ്രാന്‍ഡ് വിറ്റാര നിലവില്‍ വിപണിയില്‍ ഉണ്ടായിരുന്ന എസ്-ക്രോസിന് പകരമായിട്ടാണ് വിപണിയില്‍ എത്തുന്നത്. പ്രീമിയം വാഹനമായതുകൊണ്ട് തന്നെ ബ്രാന്‍ഡിന്റെ പ്രീമിയം ഔട്ട്‌ലൈറ്റായ നെക്‌സ വഴിയാകും ഈ വാഹനം വില്‍ക്കുന്നത്.

ലോഞ്ച് ചെയ്യുമ്പോള്‍ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ് എന്നിവരാകും വിപണിയിലെ പ്രധാന എതിരാളികള്‍. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഈ വാഹനത്തിന്റെ ഹോമോലോഗേറ്റഡ് ഡോക്യുമെന്റുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. പുറത്തുവന്ന വിവരങ്ങള്‍ അനുസരിച്ച് ഈ വാഹനത്തിന് 10 വേരിയന്റുകളുടെ തിരഞ്ഞെടുപ്പില്‍ ഇത് വാഗ്ദാനം ചെയ്യും.

മാരുതി ഗ്രാന്‍ഡ് വിറ്റാര രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്യും - ഒന്ന് മൈല്‍ഡ് ഹൈബ്രിഡ്, മറ്റൊന്ന് സെല്‍ഫ് ചാര്‍ജിംഗ് സംവിധാനത്തോടുകൂടിയ സ്‌ട്രോംഗ് ഹൈബ്രിഡ്. എര്‍ട്ടിഗ, ബ്രെസ, സിയാസ് എന്നിവയ്ക്ക് കരുത്തേകുന്ന അതേ 1.5 ലിറ്റര്‍ K15C ഡ്യുവല്‍ ജെറ്റ് മോട്ടോറാണ് മൈല്‍ഡ് ഹൈബ്രിഡ് ഓപ്ഷന് നല്‍കുന്നത്.

ഈ എഞ്ചിന്‍ 103 bhp പവറും 137 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഏകദേശം 20-21 kmpl ആണ് മൈലേജ് അവകാശപ്പെടുന്നത്. മൈല്‍ഡ് ഹൈബ്രിഡ് ഓപ്ഷന്‍ 6 ഓട്ടോമാറ്റിക്, 5 മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്യും.

മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമാണ് AWD ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നത്. അതേസമയം, കയറ്റുമതി-സ്‌പെക്ക് ഗ്രാന്‍ഡ് വിറ്റാരയില്‍ കമ്പനി AWD ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും വാഗ്ദാനം ചെയ്യും. എന്നാല്‍ ഇത് പിന്നീട് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടൊയോട്ട വികസിപ്പിച്ചെടുത്ത 1.5 ലിറ്റര്‍ TNGA പെട്രോള്‍ എഞ്ചിനാണ് സ്‌ട്രോംഗ് ഹൈബ്രിഡ് ഗ്രാന്‍ഡ് വിറ്റാരയ്ക്ക് കരുത്തേകുന്നത്. ഇതിന് 92.4 bhp പവറും 122 Nm ടോര്‍ക്കുമുണ്ട്. മറുവശത്ത്, ഇലക്ട്രിക് മോട്ടോറിന് 80.2 bhp പവറും 141 Nm ടോര്‍ക്കും 115.56 bhp പരമാവധി ഉല്‍പ്പാദനം നല്‍കാന്‍ കഴിയും.

eCVT ഗിയര്‍ബോക്‌സ് വഴിയാണ് ട്രാന്‍സ്മിഷന്‍ കൈകാര്യം ചെയ്യുന്നത്. സ്‌ട്രോംഗ് ഹൈബ്രിഡ് ഗ്രാന്‍ഡ് വിറ്റാരയ്ക്കൊപ്പം മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓഫര്‍ ചെയ്യുന്നില്ല. മാനുവല്‍ 2WD-ന് 1,645 കിലോഗ്രാം, മാനുവല്‍ 4WD-ന് 1,720 കിലോഗ്രാം, ഓട്ടോമാറ്റിക് വേരിയന്റിന് 1,755 കിലോഗ്രാം എന്നിങ്ങനെയാണ് മാരുതി ഗ്രാന്‍ഡ് വിറ്റാര ഗ്രോസ് വെയിറ്റ്. ഗ്രാന്‍ഡ് വിറ്റാര ഹൈബ്രിഡ് മൈലേജ് 27.97 kmpl ആണ് കമ്പനി അവകാശപ്പെടുന്നത്.

മാരുതി ഗ്രാന്‍ഡ് വിറ്റാരയില്‍ ആകെ 10 വകഭേദങ്ങള്‍ ലഭ്യമാണെന്ന് പുറത്തുവന്ന ഹോമോലോഗേറ്റഡ് ഡോക്യുമെന്റുകള്‍ വെളിപ്പെടുത്തുന്നു. മൈല്‍ഡ് ഹൈബ്രിഡിന് 8 ഉം സ്‌ട്രോംഗ് ഹൈബ്രിഡിന് 2 ഉം വേരിയന്റുകള്‍ ലഭിക്കും.

മാരുതി ഗ്രാന്‍ഡ് വിറ്റാര മൈല്‍ഡ് ഹൈബ്രിഡ് വേരിയന്റുകളാണ് - സിഗ്മ മാനുവല്‍, ഡെല്‍റ്റ മാനുവല്‍, സീറ്റ മാനുവല്‍, ആല്‍ഫ മാനുവല്‍, ആല്‍ഫ 4WD മാനുവല്‍, ഡെല്‍റ്റ ഓട്ടോമാറ്റിക്, സീറ്റ ഓട്ടോമാറ്റിക്, ആല്‍ഫ ഓട്ടേമാറ്റിക് എന്നിവ ഉള്‍പ്പെടുന്നു.

സീറ്റ പ്ലസ് CVT, ആല്‍ഫ പ്ലസ് CVT എന്നിവയാണ് ഓഫറിലുള്ള 2 സ്‌ട്രോംഗ് ഹൈബ്രിഡ് വകഭേദങ്ങള്‍. ഗ്രാന്‍ഡ് വിറ്റാര സ്‌ട്രോംഗ് ഹൈബ്രിഡിന്റെ മൊത്ത വാഹന ഭാരം 1,755 കിലോഗ്രാം ആണ്. ജാപ്പനീസ് നിര്‍മാതാക്കളായ ടൊയോട്ടയില്‍ നിന്നുള്ള ഹൈറൈഡറുമായി അതിന്റെ ചില എക്‌സ്റ്റീരിയര്‍ സവിശേഷതകള്‍ പങ്കിടുമ്പോള്‍, ഗ്രാന്‍ഡ് വിറ്റാരയ്ക്ക് ചില അധിക സവിശേഷതകളും ലഭിക്കും.

പുതിയ ഫ്രണ്ട് ഗ്രില്‍ ഡിസൈന്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, പുതിയ ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍ എന്നിവയില്‍ ഇത് ദൃശ്യമാകും. വീതിയേറിയ എയര്‍ വെന്റുകള്‍, റൂഫ് റെയിലുകള്‍, ഓട്ടോ ഫോള്‍ഡിംഗ് ORVM-കള്‍, റൂഫ് ലൈനിലെ ക്രോം ആക്സന്റുകള്‍ എന്നിവയും അതിന്റെ എക്സ്റ്റീരിയര്‍ സവിശേഷതകളുടെ ഭാഗമാണ്.

ഗ്രാന്‍ഡ് വിറ്റാര 17 ഇഞ്ച് അലോയ് വീലുകളാണ് ലഭിക്കുക. ടൊയോട്ട ഹൈറൈഡറില്‍ നിന്ന് വ്യത്യസ്തമാക്കാന്‍, മാരുതി ഗ്രാന്‍ഡ് വിറ്റാര ഗ്രേ നിറത്തിലുള്ള ട്രീറ്റ്മെന്റ് വിന്‍ഡോയില്‍ നല്‍കിയിട്ടുണ്ട്, അതേസമയം C പില്ലറുകള്‍ക്കും റൂഫ് റെയിലുകള്‍ക്കും ഗ്രേ കളര്‍ സ്‌കീമും അതിന്റെ വിന്‍ഡോ ലൈനില്‍ ക്രോം ആക്സന്റുകളും കാണാം.

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള 9.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 7.0 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആര്‍ക്കാമിസ് സൗണ്ട് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോള്‍ സഹിതം ലെതര്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍ എന്നിവയാണ് പ്രധാന ഇന്റീരിയര്‍ ഫീച്ചറുകള്‍. പനോരമിക് സണ്‍റൂഫ്, ഹെഡ്-അപ്പ് ഡിസ്പ്ലേ യൂണിറ്റ്, വയര്‍ലെസ് ചാര്‍ജിംഗ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ ഉള്‍പ്പെടും.

പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, കീലെസ് എന്‍ട്രി, പിന്‍ എസി വെന്റുകള്‍, PM 2.5 എയര്‍ ഫില്‍ട്ടര്‍, 360 ഡിഗ്രി ക്യാമറ എന്നിവയും പുതിയ ഗ്രാന്‍ഡ് വിറ്റാരയില്‍ കാണുന്ന ഫീച്ചറുകളുടെ ഭാഗമായിരിക്കും. റിമോട്ട് ഫംഗ്ഷനുകള്‍, ഫൈന്‍ഡ് മൈ കാര്‍, വെഹിക്കിള്‍ ഹെല്‍ത്ത് റിപ്പോര്‍ട്ട്, ഇമോബിലൈസര്‍, സിരി, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവ വഴിയുള്ള വോയ്സ് കമാന്‍ഡ് എന്നിവ കണക്റ്റിവിറ്റി ഫീച്ചറുകളില്‍ ഉള്‍പ്പെടും.

മാരുതി ഗ്രാന്‍ഡ് വിറ്റാര വില ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലോഞ്ച് ചടങ്ങില്‍ പ്രഖ്യാപിക്കും. എങ്കിലും 10 ലക്ഷം രൂപ മുതല്‍ 18 ലക്ഷം രൂപ വരെയാണ് വാഹനത്തിന് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. വാഹനത്തിനായുള്ള ബുക്കിംഗ് ഇതിനോടകം തന്നെ കമ്പനി ആരംഭിച്ചിട്ടുണ്ട്. വലിയ സ്വീകാര്യതയാണ് ബുക്കിംഗില്‍ ലഭിക്കുന്നതെന്നും കമ്പനി പറയുന്നു.


Click it and Unblock the Notifications








