നിരത്തുകളില്‍ കളറാകാന്‍ Ciaz; പുതിയ കളര്‍ ഓപ്ഷനുകള്‍ നല്‍കി Maruti Suzuki

കഴിഞ്ഞ കുറച്ച് നാളുകളായി രാജ്യത്ത് സെഡാന്‍ മോഡലുകളുടെ വില്‍പ്പനയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. എസ്‌യുവി മോഡലുകളുടെയും, ക്രോസ്ഓവറുകളുടെയും കടന്നുവരവാണ് ഒരുപരിധി വരെ സെഡാന്‍ വാഹനങ്ങളുടെ വില്‍പ്പന ഇല്ലാതാക്കിയതെന്ന് വേണം പറയാന്‍.

നിരത്തുകളില്‍ കളറാകാന്‍ Ciza; പുതിയ കളര്‍ ഓപ്ഷനുകള്‍ നല്‍കി Maruti Suzuki

ഡിമാന്‍ഡ് കുറഞ്ഞെങ്കിലും സെഡാന്‍ പ്രേമികള്‍ക്ക് പ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുകയും ചെയ്യുന്നു. സ്‌കോഡയും ഫോക്‌സ്‌വാഗണും ഈ സെഗ്മെന്റില്‍ പുതിയ സെഡാനുകള്‍ ഉടന്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നുവെന്നതും ഇതിന്റെ ബലത്തിലാണ്. ഹ്യുണ്ടായിക്കും പുതിയ തലമുറ വെര്‍ണ വൈകാതെ തന്നെ അവതരിപ്പിക്കും. അതേസമയം, മാരുതി തങ്ങളുടെ ജനപ്രീയ മോഡലായ സിയാസിന് പുതിയ കളര്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്തിരിക്കുകയാണ് ഇപ്പോള്‍.

നിരത്തുകളില്‍ കളറാകാന്‍ Ciza; പുതിയ കളര്‍ ഓപ്ഷനുകള്‍ നല്‍കി Maruti Suzuki

നാല് പുതിയ കളര്‍ ഓപ്ഷനുകള്‍ ചേര്‍ത്ത് സിയാസിന്റെ കളര്‍ പാലറ്റ് മാരുതി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഏഴ് കളര്‍ സ്‌കീമുകളുള്ള മിഡ്-സൈസ് സെഡാന്‍ കാര്‍ നിര്‍മാതാവ് വാഗ്ദാനം ചെയ്യുന്നത് തുടരുന്നു, അതായത് മൂന്ന് പഴയ ഷേഡുകള്‍ നിലനിര്‍ത്തി, നാലെണ്ണം നിര്‍ത്തലാക്കി.

നിരത്തുകളില്‍ കളറാകാന്‍ Ciza; പുതിയ കളര്‍ ഓപ്ഷനുകള്‍ നല്‍കി Maruti Suzuki

ഓഫറിലെ പുതിയ കളര്‍ ഓപ്ഷനുകളില്‍ സെലസ്റ്റിയല്‍ ബ്ലൂ, ഒപുലന്റ് റെഡ്, സ്പ്ലെന്‍ഡിഡ് സില്‍വര്‍, ഗ്രാന്‍ഡിയര്‍ ഗ്രേ എന്നിവ ഉള്‍പ്പെടുന്നു. പേള്‍ ആര്‍ട്ടിക് വൈറ്റ്, മിഡ്നൈറ്റ് ബ്ലാക്ക്, പ്രൈം ഡിഗ്‌നിറ്റി ബ്രൗണ്‍ എന്നിവയാണ് മറ്റ് മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ഉള്ളത്.

നിരത്തുകളില്‍ കളറാകാന്‍ Ciza; പുതിയ കളര്‍ ഓപ്ഷനുകള്‍ നല്‍കി Maruti Suzuki

സിയാസ് വാഗ്ദാനം ചെയ്യുന്ന കളര്‍ സ്‌കീമുകള്‍ വരാനിരിക്കുന്ന ബലേനോയില്‍ ലഭ്യമായവയ്ക്ക് ഏതാണ്ട് സമാനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിര്‍ത്തലാക്കിയ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ സാംഗ്രിയ റെഡ്, നെക്‌സ ബ്ലൂ, മാഗ്മ ഗ്രേ എന്നിവയും ഉള്‍പ്പെടുന്നു.

നിരത്തുകളില്‍ കളറാകാന്‍ Ciza; പുതിയ കളര്‍ ഓപ്ഷനുകള്‍ നല്‍കി Maruti Suzuki

കളര്‍ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ത്തു എന്നതൊഴിച്ചാല്‍, ഡിസൈന്‍, ഫീച്ചറുകള്‍ അല്ലെങ്കില്‍ സ്‌പെസിഫിക്കേഷനുകള്‍ എന്നിവയില്‍ മറ്റ് അപ്‌ഡേറ്റുകളൊന്നും കമ്പനി വരുത്തിയിട്ടില്ല. നിലവിലെ തലമുറ സിയാസ് 2015-ല്‍ അരങ്ങേറ്റം കുറിച്ചു, 2018-ല്‍ നേരിയ നവീകരണത്തിന് വിധേയമാകുകയും ചെയ്തു. ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ ഇതിന് ഒരു തലമുറ നവീകരണം ലഭിച്ചേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിരത്തുകളില്‍ കളറാകാന്‍ Ciza; പുതിയ കളര്‍ ഓപ്ഷനുകള്‍ നല്‍കി Maruti Suzuki

ഫീച്ചറുകളുടെ കാര്യത്തില്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ മാരുതി സിയാസില്‍ വാഗ്ദാനം ചെയ്യുന്നു.

നിരത്തുകളില്‍ കളറാകാന്‍ Ciza; പുതിയ കളര്‍ ഓപ്ഷനുകള്‍ നല്‍കി Maruti Suzuki

പാസീവ് കീലെസ് എന്‍ട്രി, 4.2 ഇഞ്ച് TFT മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേയും (MID) ക്രൂയിസ് കണ്‍ട്രോളും വാഹനത്തിന്റെ ഹൈലൈറ്റുകളാണ്. ഇരട്ട മുന്‍ എയര്‍ബാഗുകള്‍, EBD ഉള്ള ABS, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡ് സുരക്ഷ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

നിരത്തുകളില്‍ കളറാകാന്‍ Ciza; പുതിയ കളര്‍ ഓപ്ഷനുകള്‍ നല്‍കി Maruti Suzuki

6,000 rpm-ല്‍ 104 bhp കരുത്തും 4,400 rpm-ല്‍ 138 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 1.5 ലിറ്റര്‍ K15B നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് സിയാസിന് കരുത്ത് നല്‍കുന്നത്.

നിരത്തുകളില്‍ കളറാകാന്‍ Ciza; പുതിയ കളര്‍ ഓപ്ഷനുകള്‍ നല്‍കി Maruti Suzuki

ഈ യൂണിറ്റ് 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് അല്ലെങ്കില്‍ 4-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. നിലവില്‍ വാഹനത്തിന് 8.87 ലക്ഷം മുതല്‍ 11.86 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

നിരത്തുകളില്‍ കളറാകാന്‍ Ciza; പുതിയ കളര്‍ ഓപ്ഷനുകള്‍ നല്‍കി Maruti Suzuki

സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നീ നാല് വകഭേദങ്ങളില്‍ മാരുതി സിയാസ് വാഗ്ദാനം ചെയ്യുന്നു. വിപണിയില്‍ ഹോണ്ട സിറ്റി, ഹ്യുണ്ടായി വെര്‍ണ, സ്‌കോഡ റാപ്പിഡ്, ഫോക്‌സ്‌വാഗണ്‍ വെന്റോ തുടങ്ങിയ ഇടത്തരം സെഡാനുകള്‍ക്കെതിരെയാണ് സിയാസ് മത്സരിക്കുന്നത്.

നിരത്തുകളില്‍ കളറാകാന്‍ Ciza; പുതിയ കളര്‍ ഓപ്ഷനുകള്‍ നല്‍കി Maruti Suzuki

ഇഗ്നിസ്, എസ്-ക്രോസ്, ബലെനോ എന്നിവയ്‌ക്കൊപ്പം നെക്‌സ പ്രീമിയം ഡീലര്‍ഷിപ്പുകള്‍ വഴിയാണ് സിയാസിന്റെയും വില്‍പ്പന നടക്കുന്നത്. വിപണിയില്‍ എത്തി നാളിതുവരെ വാഹനത്തിന്റെ മൂന്ന് ലക്ഷത്തിലധികം യൂണിറ്റുകള്‍ നിരത്തിലെത്തിച്ചതായും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

നിരത്തുകളില്‍ കളറാകാന്‍ Ciza; പുതിയ കളര്‍ ഓപ്ഷനുകള്‍ നല്‍കി Maruti Suzuki

അതേസമയം ടൊയോട്ട സ്വന്തം ബ്രാന്‍ഡിന് കീഴില്‍ സിയസിന്റെ റീബാഡ്ജ് ചെയ്ത ആവര്‍ത്തനം അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബെല്‍റ്റയായി കയറ്റുമതി വിപണികളിലും ഇത് അവതരിപ്പിച്ചിരുന്നു.

നിരത്തുകളില്‍ കളറാകാന്‍ Ciza; പുതിയ കളര്‍ ഓപ്ഷനുകള്‍ നല്‍കി Maruti Suzuki

കമ്പനി ലോഗോകള്‍ കൂടാതെ, രണ്ട് ഇടത്തരം സെഡാനുകളും പരസ്പരം സമാനമായിരിക്കാനാണ് സാധ്യതകള്‍. ടൊയോട്ട അതിന്റെ ഡോണര്‍ മോഡലില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ വ്യത്യസ്ത കളര്‍ ഓപ്ഷനുകളുള്ള സെഡാന്റെ സ്വന്തം ആവര്‍ത്തനം വാഗ്ദാനം ചെയ്‌തേക്കാം. വ്യത്യസ്ത ഇന്റീരിയര്‍ തീമുകളില്‍ നിന്നും ഇതിന് പ്രയോജനം നേടാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിരത്തുകളില്‍ കളറാകാന്‍ Ciza; പുതിയ കളര്‍ ഓപ്ഷനുകള്‍ നല്‍കി Maruti Suzuki

ഇന്ത്യയിലെ ടൊയോട്ട ആരാധകര്‍ രാജ്യത്ത് മാരുതി സുസുക്കി സിയാസിന്റെ റീബാഡ്ജ് ചെയ്ത പതിപ്പിനായി ആകാംക്ഷയോടെ കാത്തിരിക്കുമ്പോള്‍, ടൊയോട്ട ഇതിനകം തന്നെ മിഡില്‍ ഈസ്റ്റേണ്‍ വിപണിയില്‍ ഈ സെഡാന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

More from DriveSpark

Article Published On: Wednesday, February 9, 2022, 15:15 [IST]
English summary
Maruti suzuki introduced new colour options for ciaz find here more details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X