അകവും പുറവും അപ്പ്ഡേറ്റ് ചെയ്ത് ന്യൂ-ജെൻ Ertiga എംപിവി അവതരിപ്പിച്ച് Maruti; വില 8.35 ലക്ഷം രൂപ
മാരുതി സുസുക്കി 2022 എർട്ടിഗ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 8.35 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് വാഹനം വിൽപ്പനയ്ക്ക് എത്തുന്നത്, ഇത് ടോപ്പ് സ്പെക്ക് വേരിയന്റിന് 12.79 ലക്ഷം രൂപ വരെ ഉയരുന്നു.

എൻജിൻ, എക്സ്റ്റീരിയർ, ഇന്റീരിയർ എന്നിവയിൽ പല മാറ്റങ്ങളും നിർമ്മാതാക്കൾ വരുത്തിയിട്ടുണ്ട്. LXi, VXi, ZXi, ZXi+ എന്നീ നാല് വേരിയന്റുകളിൽ എംപിവി വാഗ്ദാനം ചെയ്യുന്നു. വാണിജ്യ ആവശ്യങ്ങൾക്കായി, ടൂർ M വേരിയന്റും കമ്പനി ലഭ്യമാക്കുന്നു.
| 5MT | 6AT | S-CNG (5MT) | |
| Variant | Price | Price | Price |
| Lxi | ₹8,35,000 | ||
| Vxi | ₹9,49,000 | ₹10,99,000 | ₹10,44,000 |
| Zxi | ₹10,59,000 | ₹12,09,000 | ₹11,54,000 |
| Zxi+ | ₹11,29,000 | ₹12,79,000 | |
| Tour M | ₹9,46,000 | ₹10,41,000 |

10 വർഷം മുമ്പ് എർട്ടിഗയുടെ ലോഞ്ച് ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായത്തിലെ ഒരു സുപ്രധാന നിമിഷമായിരുന്നു, കാരണം ഇത് 4.7 ശതമാനം CAGR-ൽ വളരുന്ന ഒരു പുതിയ സെഗ്‌മെന്റ് സൃഷ്ടിച്ചു എന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശ്രീ ഹിസാഷി ടകൂച്ചി പറഞ്ഞു. ഒരു പതിറ്റാണ്ട് നീണ്ട പാരമ്പര്യമുള്ള രാജ്യത്തെ ആദ്യത്തെ കോംപാക്ട് എംപിവിയായ എർട്ടിഗയ്ക്ക് ഇന്ത്യൻ വാഹന വ്യവസായത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്.

നൂതന സാങ്കേതിക സവിശേഷതകളുള്ള നെക്സ്റ്റ്-ജെൻ എർട്ടിഗ ഒരു പുതിയ എഞ്ചിനും പുതിയ ട്രാൻസ്മിഷനുമായും വരും. ഉപഭോക്താക്കൾക്ക് ഇന്ധനക്ഷമതയുള്ളതായിരിക്കുമ്പോൾ തന്നെ സൗകര്യവും സാങ്കേതികവിദ്യയും സുരക്ഷാ ഫീച്ചറുകളും നൽകുന്ന ബ്രാൻഡിന്റെ കാഴ്ചപ്പാടിൽ അത് വിശ്വസ്തമായി നിലകൊള്ളുന്നതിനാൽ, നെക്സ്റ്റ്-ജെൻ എർട്ടിഗ തീർച്ചയായും ഇന്ത്യയുടെ ഗോ-ടു എംപിവിയായി തുടരും. അടുത്ത തലമുറ എർട്ടിഗയെ തങ്ങളുടെ ഉപഭോക്താക്കൾ വ്യാപകമായി സ്വീകരിക്കുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ ഗ്രില്ലും പുതിയ ഫൈവ് സ്പോക്ക് ഡ്യുവൽ-ടോൺ അലോയി വീലുകളും ഉപയോഗിച്ച് പുറംഭാഗം അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ടെയിൽഗേറ്റിലെ ക്രോം ഗാർണിഷും മാറ്റിയിട്ടുണ്ട്. ഡിഗ്നിറ്റി ബ്രൗൺ, സ്‌പ്ലെൻഡിഡ് സിൽവർ എന്നിങ്ങനെ രണ്ട് പുതിയ ബോഡി കളറുകളും പുതുതലമുറയ്ക്കൊപ്പം ബ്രാൻഡ് അവതരിപ്പിച്ചു.

ക്രൂയിസ് കൺട്രോൾ, ആന്റി പിഞ്ച് ഉള്ള ഡ്രൈവർ സൈഡ് ഓട്ടോ-വിൻഡോ അപ്പ്, ഫോളോ മീ ഹോം ഹെഡ്‌ലാമ്പുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ORVM -കൾക്കുള്ള ഓട്ടോ ക്ലോസ് ഫംഗ്‌ഷൻ എന്നിവയാണ് എർട്ടിഗയിൽ ചേർത്തിട്ടുള്ള ചില പുതിയ സവിശേഷതകൾ. S CNG മോഡലുകൾക്കായി സ്പീഡോമീറ്ററും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.

സ്റ്റാൻഡേർഡ് ആയി, ഉപഭോക്താക്കൾക്ക് EBD, ബ്രേക്ക് അസിസ്റ്റ്, റിയർ പാർക്കിംഗ് സെൻസറുകൾ, ഡ്യുവൽ എയർബാഗുകൾ, ഹൈ സ്പീഡ് അലേർട്ട്, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവയ്‌ക്കൊപ്പം ABS സംവിധാനവും ലഭിക്കും.

ഉയർന്ന വേരിയന്റുകളിൽ, നാല് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് അസിസ്റ്റ് എന്നീ ഫീച്ചറുകൾ ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഡാഷ്‌ബോർഡ് ഡിസൈൻ നിലവിലെ എർട്ടിഗയിലേതിന് സമാനമായി തന്നെ തുടരും. അതായത് സ്റ്റിയറിംഗ് വീൽ, വുഡൻ ഇൻസേർട്ട്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, എസി വെന്റുകൾ എന്നിവ അതേപടി നിലനിൽക്കും.

എന്നിരുന്നാലും, നിർമ്മാതാക്കൾ എർട്ടിഗയുടെ ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ബലേനോയിൽ നാം കണ്ടിട്ടുള്ള പുതിയ യൂസർ ഇന്റർഫേസിൽ പ്രവർത്തിക്കുന്ന പുതിയ 7.0 ഇഞ്ച് സ്മാർട്ട്പ്ലേ പ്രോ സിസ്റ്റമാണിത്. "ഹായ് സുസുക്കി" എന്ന് പറഞ്ഞ് പ്രവർത്തനക്ഷമമാക്കാവുന്ന വോയ്‌സ് കമാൻഡുകൾക്കൊപ്പം ഇത് വരുന്നു.

അലക്‌സാ റിമോട്ട് കേപ്പബിളിറ്റി, ട്രിപ്പ് ഡ്രൈവിംഗ് ബിഹേവിയർ, സ്മാർട്ട് വാച്ച് കണക്റ്റിവിറ്റി, റിമോട്ട് ഓപ്പറേഷൻ, വെഹിക്കിൾ സ്റ്റാസ്, അലേർട്ടുകൾ, വെഹിക്കിൾ ട്രാക്കിംഗ് തുടങ്ങിയ കണക്റ്റഡ് കാർ ഫീച്ചറുകൾ പ്രാപ്തമാക്കുന്ന സുസുക്കി കണക്റ്റിനൊപ്പം എർട്ടിഗയും എത്തും.

എർട്ടിഗ ഇപ്പോൾ പുതിയ 1.5 ലിറ്റർ ഡ്യുവൽ ജെറ്റ് പെട്രോൾ എഞ്ചിനുമായി വരുന്നു, ഫ്യുവൽ ഇക്കോണമി വർധിപ്പിക്കുന്നതിന് സ്മാർട്ട് ഹൈബ്രിഡ് സംവിധാനമുണ്ട്. ഒരു സിലിണ്ടറിന് ഒരു ഇൻജക്‌ടറിന് പകരം ഒരു സിലിണ്ടറിന് രണ്ട് ഇൻജക്ടറുകൾ ഇത് ഉപയോഗിക്കും.

ഇത് ഇന്ധനം നിറയ്ക്കുന്നതിൽ മാരുതി സുസുക്കിക്ക് കൂടുതൽ നിയന്ത്രണം നൽകുന്നു. എഞ്ചിൻ പരമാവധി 100 PS പവറും 136 Nm torque ഉം ഉത്പാദിപ്പിക്കുന്നു. CNG -ൽ പ്രവർത്തിക്കുമ്പോൾ പവർ ഔട്ട്പുട്ട് 87 PS -ലേക്കും torque 121 Nm -ലേക്കും കുറയുന്നു. സ്റ്റാൻഡേർഡ് എന്ന നിലയിൽ, നിങ്ങൾക്ക് ഇപ്പോഴും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് എംപിവിക്ക് ലഭിക്കും.

ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഇപ്പോൾ ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനായിരിക്കും. ഇതുവരെ, നാല് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് വാഹനം വാഗ്ദാനം ചെയ്തിരുന്നത്, ഇത് എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ വാഹനത്തിന്റെ പഴക്കം കാണിക്കാൻ തുടങ്ങിയിരുന്നു.

ഇത്തവണ സ്റ്റിയറിംഗ് വീലിന് പിന്നിൽ ഘടിപ്പിച്ച പാഡിൽ ഷിഫ്റ്ററുകളും മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നു. ഇന്ധനക്ഷമതയുടെ കാര്യത്തിൽ പുതിയ ഗിയർബോക്‌സ് മികച്ചതായിരിക്കും, കൂടാതെ ഗിയർ ഷിഫ്റ്റുകൾ സുഗമവും അവ വേഗത്തിൽ മാറുകയും ചെയ്യും.

മൈലേജിനെ കുറിച്ച് പറയുകയാണെങ്കിൽ, പെട്രോൾ മാനുവലിന് ലിറ്ററിന് 20.51 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്നത്, പെട്രോൾ AT ലിറ്ററിന് 20.30 കിലോമീറ്റർ നൽകുന്നു, അതേസമയം CNG മാനുവലിന് കിലോഗ്രാമിന് 26.11 കിലോമീറ്ററാണ് ഇന്ധനക്ഷമത.

VXi, ZXi, Tour M എന്നിവയിൽ CNG പവർട്രെയിൻ വാഗ്ദാനം ചെയ്യപ്പെടും. ഇതിനുമുമ്പ്, CNG പവർട്രെയിൻ VXi ട്രിമ്മിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു, എന്നാൽ ഇന്ധന വില വർധിക്കുന്നതിനാൽ, CNG വാഹനങ്ങളുടെ ഡിമാൻഡ് വർധിച്ചു.


Click it and Unblock the Notifications