പരിഷ്കരണങ്ങളോടെ WagonR Tour H3 അവതരിപ്പിച്ച് Maruti; വില 5.39 ലക്ഷം രൂപ

മാരുതി സുസുക്കി 2022 വാഗൺആർ ടൂർ H3 ഇന്ത്യയിൽ അവതരിപ്പിച്ചു. പുതിയ മോഡൽ പെട്രോൾ, CNG എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. മാരുതി വാഗൺആർ ടൂർ H3 പെട്രോളിന് 5.39 ലക്ഷം രൂപയും CNG പതിപ്പിന് 6.34 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില.

പരിഷ്കരണങ്ങളോടെ WagonR Tour H3 അവതരിപ്പിച്ച് Maruti; വില 5.39 ലക്ഷം രൂപ

ടൂർ H3 മോഡൽ എന്താണെന്ന് അറിയാത്തവർക്ക്, ഇത് ഫ്ലീറ്റ് മാർക്കറ്റിന് വേണ്ടിയുള്ള വാഗൺആർ ഹാച്ച്ബാക്കിന്റെ ഒരു ആവർത്തനമാണിത്. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കൾ സിൽക്കി സിൽവർ, സുപ്പീരിയർ വൈറ്റ് എന്നീ രണ്ട് കളർ ഓപ്ഷനുകളുമായിട്ടാണ് ഈ പുതിയ വാഗൺആർ മോഡൽ വാഗ്ദാനം ചെയ്യുന്നത്. ഇനി, ഈ പുത്തൻ മോഡൽ മറ്റെന്താണ് വാഗ്ദാനം ചെയ്യുന്നതെന്ന് നോക്കാം.

പരിഷ്കരണങ്ങളോടെ WagonR Tour H3 അവതരിപ്പിച്ച് Maruti; വില 5.39 ലക്ഷം രൂപ

ഇന്ത്യയിലെ ഈ പുതിയ മാരുതി സുസുക്കി ഹാച്ച്‌ബാക്ക് ബോഡി കളർ ബമ്പറുകൾ, ബ്ലാക്ക്ഡ് ഔട്ട് ORVM -കൾ, വീൽ സെന്റർ ക്യാപ് മുതലായവ ഉൾക്കൊള്ളുന്നു. അകത്തളത്തിൽ, ഡ്യുവൽ ടോൺ ഇന്റീരിയറുകൾ, ഫ്രണ്ട് ക്യാബിൻ ലാമ്പുകൾ, ഡ്രൈവർ സൈഡ് സൺ വൈസർ എന്നിവയോടെ കമ്പനി രാജ്യത്തെ ഏറ്റവും പുതിയ ഓഫർ സജ്ജീകരിച്ചിരിക്കുന്നു.

പരിഷ്കരണങ്ങളോടെ WagonR Tour H3 അവതരിപ്പിച്ച് Maruti; വില 5.39 ലക്ഷം രൂപ

ടിക്കറ്റ് ഹോൾഡറും രണ്ട് വരികൾക്കും ഹെഡ്‌റെസ്റ്റുകളും ഇതിൽ വരുന്നു. സൈഡ് ഓട്ടോ ഡൗൺ ഫംഗ്‌ഷനോടുകൂടിയ ഫ്രണ്ട് പവർ വിൻഡോകൾ, മാനുവൽ എസി, റിക്‌ലൈനിംഗ്, ഫ്രണ്ട് സ്ലൈഡിംഗ് സീറ്റുകൾ, റിയർ പാർസൽ ട്രേ തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയമായ പ്രൊവിഷനുകൾ.

പരിഷ്കരണങ്ങളോടെ WagonR Tour H3 അവതരിപ്പിച്ച് Maruti; വില 5.39 ലക്ഷം രൂപ

സുരക്ഷയ്ക്കായി, 2022 മാരുതി സുസുക്കി വാഗൺആർ ടൂർ H3 -ക്ക് സെൻട്രൽ ഡോർ ലോക്കിംഗ്, ഡ്യുവൽ എയർബാഗുകൾ, ABS (ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) വിത്ത് EBD (ഇലക്ട്രിക്കൽ ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ), സ്പീഡ് ലിമിറ്റിംഗ് ഫംഗ്ഷൻ, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ ലഭിക്കുന്നു.

പരിഷ്കരണങ്ങളോടെ WagonR Tour H3 അവതരിപ്പിച്ച് Maruti; വില 5.39 ലക്ഷം രൂപ

5,500 rpm -ൽ 64 bhp പരമാവധി പവറും 3,500 rpm -ൽ 89 Nm torque ഉം സൃഷ്ടിക്കുന്ന 1.0 -ലിറ്റർ K10 C പെട്രോൾ എഞ്ചിനാണ് മാരുതി സുസുക്കി വാഗൺആർ ടൂർ H3 -ക്ക് നൽകുന്നത്.

പരിഷ്കരണങ്ങളോടെ WagonR Tour H3 അവതരിപ്പിച്ച് Maruti; വില 5.39 ലക്ഷം രൂപ

CNG പതിപ്പിനും ഇതേ എഞ്ചിൻ ലഭിക്കുന്നു, എന്നാൽ ഈ സെറ്റപ്പിൽ 5,300 rpm -ൽ 56 bhp മാക്സ് പവറും 3,400 rpm -ൽ 82 Nm പീക്ക് torque ഉം വാഗ്ദാനം ചെയ്യുന്നു. ട്രാൻസ്മിഷനായി, ഈ മോഡലിന് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് മാത്രമാണ് ലഭിക്കുന്നത്.

പരിഷ്കരണങ്ങളോടെ WagonR Tour H3 അവതരിപ്പിച്ച് Maruti; വില 5.39 ലക്ഷം രൂപ

മാരുതി സുസുക്കി വാഗൺആർ ടൂർ H3 പെട്രോൾ മോഡൽ ലിറ്ററിന് 25.4 കിലോമീറ്റർ ഇന്ധനക്ഷമത നൽകുമെന്ന് അവകാശപ്പെടുന്നു, അതേസമയം CNG മോഡലിന് ARAI സാക്ഷ്യപ്പെടുത്തിയ മൈലേജ് എന്നത് കിലോഗ്രാമിന് 34.73 കിലോമീറ്ററാണ്.

പരിഷ്കരണങ്ങളോടെ WagonR Tour H3 അവതരിപ്പിച്ച് Maruti; വില 5.39 ലക്ഷം രൂപ

അടുത്തിടെയാണ് മാരുതി തങ്ങളുടെ ജനപ്രിയ ടോൾ ബോയ് ഹാച്ചിന് ഒരു അപ്പ്ഡേറ്റ് നൽകിയത്. പരിഷ്കരിച്ച വാഗൺആറിന്റെ ഏറ്റവും വലിയ പുതുമ എന്നത് സെലേറിയോയിൽ നിന്നും പുതിയ ബലേനോയിൽ നിന്നും കടംകൊണ്ട ഒരു ജോടി പുതിയ എഞ്ചിനുകളാണ്.

പരിഷ്കരണങ്ങളോടെ WagonR Tour H3 അവതരിപ്പിച്ച് Maruti; വില 5.39 ലക്ഷം രൂപ

മുൻതലമുറ വാഗൺആറിൽ 68 bhp പവർ നൽകിയിരുന്ന 1.0 ലിറ്റർ K10 B എഞ്ചിന് പകരം പുതിയ 67 bhp പവർ ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ K10 C ഡ്യുവൽജെറ്റ് എഞ്ചിനാണ് ന്യൂ ജെൻ സെലേറിയോയിൽ നിന്നും ടോൾ ബോയ് ഹാച്ചിലേക്ക് മാരുതി സിസുക്കി നൽകിയത്.

പരിഷ്കരണങ്ങളോടെ WagonR Tour H3 അവതരിപ്പിച്ച് Maruti; വില 5.39 ലക്ഷം രൂപ

അതുപോലെ ഉയർന്ന 83 bhp കരുത്തുള്ള 1.2 ലിറ്റർ K12M എഞ്ചിന് പകരമായി 90 bhp പവർ നൽകുന്ന 1.2 ലിറ്റർ K12N എഞ്ചിനാണ് വരുന്നത്. പുതിയ ബലേനോ, സ്വിഫ്റ്റ്, ഡിസയർ എന്നിവയ്ക്ക് കരുത്തേകുന്ന യൂണിറ്റാണ് പുതിയ 2022 മോഡൽ വാഗൺആറിലും ഇപ്പോൾ നിർമ്മാതാക്കൾ ഉപയോഗിച്ചിരിക്കുന്നത്.

പരിഷ്കരണങ്ങളോടെ WagonR Tour H3 അവതരിപ്പിച്ച് Maruti; വില 5.39 ലക്ഷം രൂപ

ഇരു എഞ്ചിനുകളും അഞ്ച് സ്പീഡ് മാനുവൽ AMT ഗിയർബോക്‌സുകൾ വാഗ്ദാനം ചെയ്യുന്നതും തുടരുന്നു. അപ്പ്ഡേറ്റ് ചെയ്ത 2022 മാരുതി സുസുക്കി വാഗൺആറിന്റെ എക്സ്ഷോറൂം വില നിലവിൽ ബേസ് മോഡലിന് 5.40 ലക്ഷം മുതൽ ടോപ്പ് എൻഡിന് 7.10 ലക്ഷം രൂപ വരെയാണ്.ഇന്ത്യയിൽ നടപ്പിലാക്കാൻ ഒരുങ്ങുന്ന CAFE 2 മാനദണ്ഡങ്ങൾക്ക് അനുസൃതമായിട്ടാണ് പരിഷ്കരിച്ച പുത്തൻ മോഡൽ മാരുതി സുസുക്കി അവതരിപ്പിച്ചിരിക്കുന്നത്.

ഇതിന് പുറമേ ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ തങ്ങളുടെ മോഡൽ നിരയിൽ ഉടനീളം കാര്യമായ അപ്പ്ഡേറ്റുകൾ നൽകാനുള്ള ഒരുക്കത്തിലാണ്.

Article Published On: Friday, April 1, 2022, 14:25 [IST]
English summary
Maruti suzuki launched all new wagonr tour h3 in india with new updates
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X