കാത്തിരിപ്പ് അവസാനിപ്പിച്ച് കണ്ണഞ്ചിപ്പിക്കും വിലയിൽ New-Gen Brezza പുറത്തിറക്കി Maruti

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി 7.99 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയ്ക്ക് പുതുതലമുറ ബ്രെസ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.

കാത്തിരിപ്പ് അവസാനിപ്പിച്ച് കണ്ണഞ്ചിപ്പിക്കും വിലയിൽ New-Gen Brezza പുറത്തിറക്കി Maruti

11,000 രൂപ ടോക്കൺ തുകയ്ക്ക് മാരുതി സുസുക്കി പുതിയ സബ് ഫോർ മീറ്റർ കോംപാക്ട് എസ്‌യുവിയുടെ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയിരുന്നു. എട്ട് ദിവസത്തിനുള്ളിൽ 45,000 -ലധികം ബുക്കിംഗുകളാണ് മാരുതി സുസുക്കിക്ക് ലഭിച്ചത്.

കാത്തിരിപ്പ് അവസാനിപ്പിച്ച് കണ്ണഞ്ചിപ്പിക്കും വിലയിൽ New-Gen Brezza പുറത്തിറക്കി Maruti

ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നായി തുടരുന്ന വിറ്റാര ബ്രെസയ്ക്ക് പകരമാണ് പുതിയ മോഡൽ. 2022 മാരുതി സുസുക്കി ബ്രെസ ഒരു നവീകരിച്ച പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ മോഡലാണ്, കൂടാതെ പുതിയ പെട്രോൾ എഞ്ചിൻ, ട്രാൻസ്മിഷൻ, സവിശേഷതകൾ എന്നിവയും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

കാത്തിരിപ്പ് അവസാനിപ്പിച്ച് കണ്ണഞ്ചിപ്പിക്കും വിലയിൽ New-Gen Brezza പുറത്തിറക്കി Maruti

2022 മാരുതി സുസുക്കി ബ്രെസയുടെ വിശദമായ വില:

2022 Maruti Suzuki Brezza Price
Variant Manual Automatic
LXi ₹7,99,000 -
VXi ₹9,46,500 ₹10,96,500
ZXi ₹10,86,500 ₹12,36,500
ZXi Dual Tone ₹11,02,500 ₹12,52,500
ZXi+ ₹12,30,000 ₹13,80,000
ZXi+ Dual Tone ₹14,46,000 ₹13,96,000

ഇത് ഒരു സമ്പൂർണ്ണ മോഡൽ മാറ്റമായതിനാൽ, പുതിയ 2022 ബ്രെസ തികച്ചും പുതിയതായി തോന്നുന്നു. ഫ്രണ്ട്-എൻഡിന് പുതിയ ഡിസൈൻ ശൈലി ലഭിക്കുന്നു, അത് മുമ്പത്തേതിനേക്കാൾ വളരെ മിനുസമാർന്നതായി തോന്നുന്നു.

കാത്തിരിപ്പ് അവസാനിപ്പിച്ച് കണ്ണഞ്ചിപ്പിക്കും വിലയിൽ New-Gen Brezza പുറത്തിറക്കി Maruti

പുതിയ ഓൾ-എൽഇഡി സ്ലീക്ക് ഹെഡ്‌ലാമ്പ് യൂണിറ്റുകളാണ് ഗ്രില്ലിന് ഇരു വശത്തും ഒരുക്കിയിരിക്കുന്നത്. കാറിന് സവിശേഷമായ ഐഡന്റിറ്റി നൽകുന്ന പുത്തൻ ഡ്യുവൽ എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളും പുതിയ ബ്രെസയ്ക്ക് ലഭിക്കുന്നു.

കാത്തിരിപ്പ് അവസാനിപ്പിച്ച് കണ്ണഞ്ചിപ്പിക്കും വിലയിൽ New-Gen Brezza പുറത്തിറക്കി Maruti

ബമ്പർ ഡിസൈനും പുതിയതാണ്, ഹെവി ക്ലാഡിംഗിനൊപ്പം കൂടുതൽ കരുത്തുറ്റ രൂപകൽപനയും ഇതിന് ലഭിക്കുന്നു. പുതിയ സിൽവർ ഫോക്സ് സ്കിഡ് പ്ലേറ്റും പുതിയ ഫോഗ്ലാമ്പുകളും മാരുതി സുസുക്കി ചേർത്തിട്ടുണ്ട്.

കാത്തിരിപ്പ് അവസാനിപ്പിച്ച് കണ്ണഞ്ചിപ്പിക്കും വിലയിൽ New-Gen Brezza പുറത്തിറക്കി Maruti

സൈഡിൽ നിന്ന് നോക്കിയാൽ ബ്രെസ വളരെ പുതുമയുള്ളതായി തോന്നുന്നു. പുതിയ ഡ്യുവൽ ടോൺ അലോയി വീലുകളും റൂഫ് റെയിലുകളും മാരുതി സുസുക്കി ചേർത്തിട്ടുണ്ട്.

കാത്തിരിപ്പ് അവസാനിപ്പിച്ച് കണ്ണഞ്ചിപ്പിക്കും വിലയിൽ New-Gen Brezza പുറത്തിറക്കി Maruti

പുതിയ 2022 മാരുതി സുസുക്കി ബ്രെസയുടെ പിൻഭാഗവും മുമ്പത്തേക്കാൾ ഷാർപ്പായി തോന്നുന്നു. ടെയിൽ‌ലാമ്പുകൾ പുതിയതും ആകർഷകമായ രൂപകൽപ്പനയുമായാണ് വരുന്നത്. കൂടാതെ, പുതിയ എസ്‌യുവിയുടെ ടെയിൽ‌ഗേറ്റിലുടനീളം ബ്രെസ ലെറ്ററിംഗും ലഭിക്കുന്നു. റിയർ ബമ്പർ ഡിസൈൻ ഫ്രണ്ട് ബമ്പറിനേക്കാൾ വളരെ ശക്തമാണ്.

കാത്തിരിപ്പ് അവസാനിപ്പിച്ച് കണ്ണഞ്ചിപ്പിക്കും വിലയിൽ New-Gen Brezza പുറത്തിറക്കി Maruti

പുതിയ മാരുതി സുസുക്കി ബ്രെസയ്ക്ക് ഒരു പുതിയ ക്യാബിനും ഓൾ ന്യൂ സവിശേഷതകളും ലഭിക്കുന്നു. ഡാഷ്‌ബോർഡ് ലേയൗട്ട് പുതിയതും ലേയേർഡ് ഡിസൈൻ ലഭിക്കുന്നതുമാണ്. പുതിയ 9.0 ഇഞ്ച് ഇൻഫോടെയിൻമെന്റ് സ്‌ക്രീനും മാരുതി സുസുക്കി ചേർത്തിട്ടുണ്ട്, പുതിയ സ്‌ക്രീനിന് തൊട്ടുതാഴെയാണ് എയർ കണ്ടീഷൻ വെന്റുകൾ.

കാത്തിരിപ്പ് അവസാനിപ്പിച്ച് കണ്ണഞ്ചിപ്പിക്കും വിലയിൽ New-Gen Brezza പുറത്തിറക്കി Maruti

സ്റ്റിയറിംഗ് വീൽ ഫ്ലാറ്റ്-ബോട്ടം ആണ് കൂടാതെ വിവിധ കൺട്രോളുകളും ലഭിക്കുന്നു. വളരെക്കാലമായി വാഹനത്തിൽ ലഭിക്കാതിരുന്നതായ പിൻ എയർ കണ്ടീഷൻ വെന്റുകളും മാരുതി സുസുക്കി ചേർത്തിട്ടുണ്ട്.

കാത്തിരിപ്പ് അവസാനിപ്പിച്ച് കണ്ണഞ്ചിപ്പിക്കും വിലയിൽ New-Gen Brezza പുറത്തിറക്കി Maruti

ഫീച്ചർ ലിസ്റ്റ് മുമ്പത്തേതിനേക്കാൾ വളരെ നീണ്ടതാണ്. പുതിയ ബ്രെസയുടെ ഏറ്റവും ഹൈലൈറ്റ് ചെയ്ത ഫീച്ചറുകളിൽ ഒന്നാണ് ഇലക്ട്രിക് സൺറൂഫ്. 2022 ബ്രെസ, ബ്രാൻഡിൽ നിന്ന് സൺറൂഫ് ലഭിക്കുന്ന ആദ്യത്തെ കാറാണ്.

കാത്തിരിപ്പ് അവസാനിപ്പിച്ച് കണ്ണഞ്ചിപ്പിക്കും വിലയിൽ New-Gen Brezza പുറത്തിറക്കി Maruti

കൂടാതെ, 5.5 ഇഞ്ച് ഹെഡ്-അപ്പ് ഡിസ്‌പ്ലേ (HUD), വയർലെസ് ഫോൺ ചാർജിംഗ്, പുതിയ 360-ഡിഗ്രി ക്യാമറ വ്യൂ സിസ്റ്റം എന്നിവയും മാരുതി സുസുക്കി ചേർത്തിട്ടുണ്ട്.

കാത്തിരിപ്പ് അവസാനിപ്പിച്ച് കണ്ണഞ്ചിപ്പിക്കും വിലയിൽ New-Gen Brezza പുറത്തിറക്കി Maruti

ഇൻഫോടെയിൻമെന്റ് സ്‌ക്രീനിൽ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി ഓപ്ഷനുകളും ലഭിക്കുന്നു. കാറിലെ ഒന്നിലധികം ഫംഗ്‌ഷനുകൾ ഒരു സ്‌മാർട്ട്‌ഫോണിൽ നിന്ന് നിയന്ത്രിക്കാൻ അനുവദിക്കുന്ന റിമോട്ട് സ്‌മാർട്ട്‌പ്ലേ സിസ്റ്റങ്ങൾ ഉൾപ്പെടെയുള്ള കണക്‌റ്റിവിറ്റി സവിശേഷതകളും ഉണ്ട്.

കാത്തിരിപ്പ് അവസാനിപ്പിച്ച് കണ്ണഞ്ചിപ്പിക്കും വിലയിൽ New-Gen Brezza പുറത്തിറക്കി Maruti

ഹ്യുഡിന് കീഴിലും പുതിയ 2022 മാരുതി സുസുക്കി ബ്രെസയ്ക്ക് വലിയ മാറ്റമുണ്ട്. 1.5 ലിറ്റർ K -സീരീസ് ഡ്യുവൽജെറ്റ് എഞ്ചിനാണ് വാഹനത്തിന് ലഭിക്കുന്നത്. പുതിയ XL6 -ന് കരുത്ത് പകരുന്നതും ഇതേ എഞ്ചിനാണ്. ന്യൂ ജെൻ ബ്രെസ പരമാവധി 103 PS പവറും 135 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു.

കാത്തിരിപ്പ് അവസാനിപ്പിച്ച് കണ്ണഞ്ചിപ്പിക്കും വിലയിൽ New-Gen Brezza പുറത്തിറക്കി Maruti

മൈൽഡ്-ഹൈബ്രിഡ് സംവിധാനവും മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നു. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനും പാഡിൽ ഷിഫ്റ്ററുകളുള്ള ഒരു പുതിയ ആറ് സ്പീഡ് torque കൺവെർട്ടറും ഓഫറിലുണ്ട്, ഇതും XL6 -ന് സമാനമാണ്.

More from DriveSpark

Article Published On: Thursday, June 30, 2022, 14:00 [IST]
English summary
Maruti suzuki launched new gen brezza suv in india at rs 7 99 lakhs features and details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X