Just In
- 1 hr ago
വെറും 75 രൂപയ്ക്ക് ബുക്ക് ചെയ്യാം, Kratos ഇലക്ട്രിക് ബൈക്കിന്റെ ബുക്കിംഗ് തുക വെട്ടികുറിച്ച് Tork
- 1 hr ago
2022 Q3 എസ്യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ച് Audi; വേരിയന്റും, ഫീച്ചറുകളും വെളിപ്പെടുത്തി
- 2 hrs ago
ഹീറോയുടെ പിന്തുണയോടെ പുതിയ Nightster ക്രൂയിസർ ബൈക്ക് അവതരിപ്പിച്ച് Harley-Davidson
- 3 hrs ago
2023 Kodiaq-നായുള്ള ബുക്കിംഗ് ആരംഭിക്കാനൊരുങ്ങി Skoda; വില വര്‍ധിപ്പിച്ചു
Don't Miss
- News
എന്നോട് ക്ഷമിക്കണം, ഏഴുന്നൂറിന് പകരമായി രണ്ടായിരം അയക്കുന്നു; അമ്പരപ്പിച്ച് കള്ളന്റെ കത്ത്!!
- Movies
ഇത്രയും ജനക്കൂട്ടത്തെ മുമ്പ് കണ്ടിട്ടില്ല, ജീവനോടെ വീട്ടിലേക്ക് പോവാൻ കഴിയുമോയെന്ന് വരെ ചിന്തിച്ചു; ടൊവിനോ
- Lifestyle
തലയില്‍ കഷണ്ടി പാടുകളുണ്ടോ? അവിടെയും മുടി കിളിര്‍പ്പിക്കും ഈ വീട്ടുവൈദ്യങ്ങള്‍
- Sports
2022ല്‍ ഇന്ത്യക്കായി ഒരു ടി20 പോലും കളിക്കാനായില്ല, കാരണം പലത്!, മൂന്ന് സൂപ്പര്‍ താരങ്ങളിതാ
- Finance
വലിയ സമ്പത്തിലേക്കുള്ള ആദ്യ ചുവട് വയ്പ്പ്, എസ്ഐപി എന്ന ചിട്ടയായ നിക്ഷേപം; അറിയേണ്ടതെല്ലാം
- Technology
ഐഫോണുകളെ വെല്ലുന്ന സാംസങിന്റെ കിടിലൻ പ്രീമിയം സ്മാർട്ട്ഫോണുകൾ
- Travel
യുദ്ധം തകര്‍ത്ത യുക്രെയ്നെ നേരിട്ടു കാണാം.. വാര് ടൂറിസവുമായി ട്രാവല്‍ ഏജന്‍സി
ന്യൂ ജെൻ Brezza Hybrid എസ്‌യുവിയുടെ വേരിയന്റുകളും എഞ്ചിൻ സ്പെക്കും പുറത്ത്
നിലവിൽ സബ് ഫോർ മീറ്റർ എസ്‌യുവി വിഭാഗത്തിൽ മുന്നിൽ നിൽക്കുന്നത് ടാറ്റ നെക്‌സണാണെങ്കിലും, പുതിയ മാരുതി ബ്രെസയുടെ അവതരണത്തോടെ കാര്യങ്ങൾ മാറുമെന്ന് പ്രതീക്ഷിക്കുന്നു. 2022 ബ്രെസ ജൂൺ 30 -ന് അരങ്ങേറ്റം കുറിക്കും.

പുതിയ ബ്രെസയുടെ വരവ് ഏതൊക്കെ എസ്‌യുവികളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നു എന്നത് രസകരമായിരിക്കും. സെഗ്‌മെന്റ് ബെസ്റ്റ് സെല്ലറുകൾക്ക് പുറമേ, മഹീന്ദ്ര XUV300, നിസാൻ മാഗ്‌നൈറ്റ്, റെനോ കൈഗർ എന്നിവയേയും ഇത് ബാധിച്ചേക്കാം.

ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി, 2022 മാരുതി ബ്രെസ ഹൈബ്രിഡ് എസ്‌യുവി വേരിയന്റുകളെക്കുറിച്ചും പവർട്രെയിൻ ഓപ്ഷനുകളെക്കുറിച്ചും ഉള്ള വിശദാംശങ്ങൾ മനേസറിലെ ICAT നൽകിയ ടൈപ്പ് അപ്രൂവൽ സർട്ടിഫിക്കറ്റ് വഴി ഇപ്പോൾ വെളിപ്പെട്ടിരിക്കുകയാണ്. പ്രതീക്ഷിച്ചതുപോലെ, ഫെയ്‌സ്‌ലിഫ്റ്റഡ് എർട്ടിഗയിലും XL6 -ലും ഡ്യൂട്ടി ചെയ്യുന്ന K15C മോട്ടോർ പുതിയ ബ്രെസ ഉപയോഗിക്കും.

പുതിയ ബ്രെസയിൽ ഏഴ് മാനുവൽ വേരിയന്റുകളും മൂന്ന് ഓട്ടോമാറ്റിക് വേരിയന്റുകളും ഉൾപ്പടെ ഓഫറിൽ ആകെ 10 വേരിയന്റുകളാണ് ഉണ്ടാവുക. LXi, LXi (O), VXi, VXi (O), ZXi, ZXi (O), ZXi+ എന്നിവയാണ് മാനുവൽ വേരിയന്റ് ഓപ്ഷനുകൾ. VXi, ZXi, ZXi+ വേരിയന്റുകളിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷൻ ലഭ്യമാ

നിലവിൽ എർട്ടിഗയിൽ ഡ്യൂട്ടി ചെയ്യുന്ന 1.5 ലിറ്റർ സ്മാർട്ട് ഹൈബ്രിഡ് മോട്ടോർ 2022 ബ്രെസ ഉപയോഗിക്കും. 103 PS പവർ ഔട്ട്പുട്ട് എർട്ടിഗയുടേതിന് തുല്യമാണ്. എർട്ടിഗയിൽ 136.8 Nm ആണ് എഞ്ചിന്റെ torque ഔട്ട്പുട്ട്. ഇലക്ട്രിക് മോട്ടോർ 3.0 PS അധികമായി സൃഷ്ടിക്കുന്നു.

ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റി എന്നിവ ഉൾപ്പെടുന്നു. 2022 ബ്രെസ സിഎൻജി നിർമ്മാതാക്കൾ പിന്നീട് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അളവനുസരിച്ച്, പുതിയ ബ്രെസ അതിന്റെ മുൻഗാമിയുടേതിന് സമാനമാണ്. 3995 mm നീളവും 1790 mm വീതിയും 2500 mm വീൽബേസുമുണ്ട്. ഔട്ട്‌ഗോയിംഗ് മോഡലിന്റെ 1640 mm ആയി താരതമ്യപ്പെടുത്തുമ്പോൾ ഉയരം 1685 mm ആണ്. മാനുവൽ വേരിയന്റുകൾക്ക് 1640 കിലോഗ്രാമും ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് 1680 കിലോഗ്രാമുമാണ് വാഹനത്തിന്റെ മൊത്ത ഭാരം.

ഉപഭോക്തൃ പെർസെപ്ഷനുകളിൽ പരമാവധി സ്വാധീനം ചെലുത്തുന്നതിനായി, മാരുതി 2022 ബ്രെസ ഹൈബ്രിഡ് എസ്‌യുവിയെ പ്രീമിയം ഫീച്ചറുകളുടെ ഒരു ശ്രേണിയിൽ സജ്ജീകരിച്ചിരിക്കുന്നു.

സൺറൂഫാണ്, പുതിയ ബ്രെസയിലൂടെ മാരുതി പൂർത്തീകരിച്ച ഏറ്റവും ദൈർഘ്യമേറിയ ഡിമാൻഡുകളിലൊന്ന്. സൺറൂഫ് ലഭിക്കുന്ന ആദ്യത്തെ മാരുതി കാറായിരിക്കും ഇത്. വ്യത്യസ്‌ത കാലാവസ്ഥയിൽ മെച്ചപ്പെട്ട ഉപയോഗക്ഷമതയ്‌ക്കായി ടിൽറ്റ് ഫംഗ്‌ഷനുമായാണ് സൺറൂഫ് വരുന്നത്.

മറ്റൊരു പ്രധാന അപ്‌ഡേറ്റ് 9.0 ഇഞ്ച് സ്‌മാർട്ട്‌പ്ലേ പ്രോ+ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ്. സോനെറ്റിന്റെ ബോസ്, നെക്‌സണിന്റെ ജെബിഎൽ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ ന്യൂ ബ്രെസയിൽ ആർക്കാമിസ് സൗണ്ട് സിസ്റ്റം വരുന്നു. സുസുക്കി കണക്ട് പ്ലാറ്റ്‌ഫോം വഴി കണക്റ്റഡ് കാർ ഫീച്ചറുകളുടെ ഒരു ശ്രേണി ഉപഭോക്താക്കൾക്ക് ഇതിൽ ആക്‌സസ് ചെയ്യാൻ കഴിയും.

കൂടുതൽ സൗകര്യത്തിനായി, 2022 ബ്രെസയിൽ ഹെഡ്-അപ്പ് ഡിസ്‌പ്ലേ സജ്ജീകരിച്ചിരിക്കുന്നു. ഈ വർഷം ആദ്യം ഫെബ്രുവരിയിൽ ലോഞ്ച് ചെയ്ത പുതിയ ബലേനോയിലാണ് ഈ ഫീച്ചർ ആദ്യമായി അവതരിപ്പിച്ചത്. പുതിയ ബ്രെസയുടെ മറ്റ് പ്രധാന അപ്‌ഡേറ്റുകളിൽ പ്രീമിയം ഇന്റീരിയറുകൾ, ടിൽറ്റ് & ടെലിസ്‌കോപിക് സ്റ്റിയറിംഗ്, റിയർ എസി വെന്റുകൾ എന്നിവ ഉൾപ്പെടുന്നു.

സുരക്ഷയുടെ കാര്യത്തിൽ, 2022 മാരുതി ബ്രെസയിൽ ആറ് എയർബാഗുകൾ സജ്ജീകരിച്ചിരിക്കുന്നു. എല്ലാ പാസഞ്ചർ കാറുകൾക്കും ആറ് എയർബാഗുകൾ സ്റ്റാൻഡേർഡ് ആക്കാനുള്ള സർക്കാരിന്റെ പദ്ധതിക്ക് അനുസൃതമാണിത്. 360 ഡിഗ്രി വ്യൂ ക്യാമറയും എസ്‌യുവിക്ക് ലഭിക്കുന്നു.
പാർക്ക് ചെയ്യുമ്പോഴോ ഇടുങ്ങിയ ഇടങ്ങളിലൂടെ വാഹനം ഒതുക്കുകയോ ചെയ്യുമ്പോൾ ഇത് ഉപയോഗപ്രദമാകും. എല്ലാ 2022 ബ്രെസ വേരിയന്റുകളുടെയും ഔദ്യോഗിക വില ലോഞ്ചിൽ പ്രഖ്യാപിക്കും. ഇതിന് 7.5 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെയായിരിക്കും എക്സ്-ഷോറൂം വില എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.