മൊത്തത്തിൽ ഒരു രൂപമാറ്റം; അവതരണത്തിന് മുമ്പ് പുതുതലമുറ Maruti Brezza -യുടെ ബേസ് മോഡൽ ക്യാമറയിൽ
ഇന്ത്യൻ വാഹന വിപണി വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു ലോഞ്ചാണ് പുതുതലമുറ മാരുതി ബ്രെസയുടേത്. ഔദ്യോഗിക ലോഞ്ച് ജൂൺ 30 -ന് നടക്കുന്നതിന് മുമ്പ് തന്നെ ഏറെ പ്രതീക്ഷകൾ ഇതിനോടകം പുതിയ രണ്ടാം തലമുറ ബ്രെസ സൃഷ്ടിച്ചിട്ടുണ്ട്.

ഡ്യുവൽ-ടോൺ റെഡ്, ബ്ലാക്ക് പെയിന്റ് സ്കീമോടുകൂടിയ ബ്രെസയുടെ ടോപ്പ്-സ്പെക്ക് വേരിയന്റിന്റെ നിരവധി സ്പൈ ഷോട്ടുകളും ക്ലിപ്പുകളും നാം കണ്ടിട്ടുണ്ട്, ഇത് ഉയർന്ന വേരിയന്റിന് വഴിയൊരുക്കുന്ന സവിശേഷതകളെ കുറിച്ച് വളരെയധികം വിവരങ്ങൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ വെബിൽ പുറത്തുവന്നിരിക്കുന്ന ഒരു വീഡിയോ അടിസ്ഥാന/ ബേസ്-സ്പെക്ക് വേരിയന്റിന്റെ കുറച്ചുള്ള വിശദാംശങ്ങൾ നൽകുന്നു.

പുതിയ മാരുതി സുസുക്കി ബ്രെസ (മാരുതി സുസുക്കി പുതിയ മോഡലിൽ വിറ്റാര സഫിക്‌സ് ഉപേക്ഷിച്ചു), ഇപ്പോഴുള്ളതിന് സമാനമായി അതിന്റെ ലൈനപ്പിൽ LXi, VXi, ZXi, ZXi+ എന്നിങ്ങനെ നാല് വേരിയന്റുകൾ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്.

Harsh Vlogs എന്ന യൂട്യൂബ് ചാനലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്, മാരുതി സുസുക്കിയുടെ നിർമ്മാണ കേന്ദ്രത്തിൽ നിന്ന് ബ്രെസയുടെ പ്രൊഡക്ഷൻ യൂണിറ്റുകളുടെ കുറച്ച് ദൃശ്യങ്ങളാണ് ഇതിൽ പങ്കുവെക്കുന്നത്. ഇതിൽ നമുക്ക് പുതിയ ബ്രെസയുടെ LXi വേരിയന്റിന്റെ രണ്ട് യൂണിറ്റുകൾ കാണാം. ഇതോടെ, പുതിയ ബ്രെസ വൈറ്റ്, സിൽവർ പെയിന്റ് സ്കീമുകളിൽ ലഭ്യമാകുമെന്ന് നമുക്ക് ഇപ്പോൾ പറയാൻ കഴിയും.

ദൃശ്യങ്ങളിൽ നിന്ന്, പുതിയ മാരുതി സുസുക്കി ബ്രെസ LXi വേരിയന്റിന് മുമ്പ് ടോപ്പ്-സ്പെക്ക് വേരിയന്റിൽ കണ്ട ഡ്യുവൽ-ടോൺ അലോയി വീലുകൾ നഷ്‌ടമാകുമെന്ന് നമുക്ക് കാണാൻ കഴിയും. പകരം, വിറ്റാര ബ്രെസയുടെ നിലവിലെ LXi പതിപ്പിലുള്ളത് പോലെ ബ്ലാക്ക് നിറത്തിൽ വരുന്ന 15 ഇഞ്ച് സ്റ്റീൽ യൂണിറ്റുകളായിരിക്കാൻ സാധ്യതയുണ്ട്.
ബ്രെസയുടെ പുതിയ LXi വേരിയന്റിന് ബോഡി കളർ ഔട്ട്‌സൈറ്റ് റിയർ വ്യൂ മിററുകളും ഡോർ ഹാൻഡിലുകളും ഉണ്ടായിരിക്കും, കൂടാതെ ബ്ലാക്ക് ഔട്ട് B പില്ലറുകളും ഉണ്ടായിരിക്കും. മെലിഞ്ഞതായി കാണപ്പെടുന്ന ഫ്രണ്ട് ഗ്രില്ലിന് ക്രോം ആക്‌സന്റുകളും പിന്നിൽ ഇന്റഗ്രേറ്റഡ് ബ്രേക്ക് ലൈറ്റുള്ള ബോഡി കളർഡ് റൂഫ് സ്‌പോയിലറും ലഭിക്കുന്നു.

ഇതിനോടകം നാം കണ്ട പുതിയ മാരുതി സുസുക്കി ബ്രെസയുടെ ടോപ്പ് സ്പെക്ക് വേരിയന്റിന്റെ ദൃശ്യങ്ങൾ, പുതിയ എസ്‌യുവി മുമ്പത്തേതിനേക്കാൾ മികച്ചതായി സജ്ജീകരിച്ചിരിക്കുന്നുവെന്ന സൂചന നൽകുന്നു.

പൂർണ്ണമായി ലോഡുചെയ്‌ത വേരിയന്റുകളിൽ, പുതിയ ബ്രെസയ്ക്ക് ഇലക്ട്രിക് സൺറൂഫ്, വലിയ ഫ്ലോട്ടിംഗ് 9.0 ഇഞ്ച് സ്മാർട്ട്പ്ലേ പ്രോ+ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളിനുള്ള അപ്പ്ഡേറ്റ് ചെയ്ത സ്വിച്ചുകൾ, പുതിയ സ്റ്റിയറിംഗ് വീലും ഇൻസ്ട്രുമെന്റ് കൺസോളും, ലെതർ അപ്ഹോൾസ്റ്ററി, ഹെഡ്-അപ്പ് ഡിസ്‌പ്ലേ തുടങ്ങിയ ഫീച്ചറുകൾ ലഭിക്കും.

2022 മോഡൽ മാരുതി സുസുക്കി ബ്രെസ 2022 -ൽ എർട്ടിഗയുടെയും XL6-ന്റെയും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളിൽ അവതരിപ്പിച്ച പുതിയ 1.5 ലിറ്റർ ഫോർ സിലിണ്ടർ K15C ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനുമായി വരും. രണ്ട് എംപിവികളിൽ എന്നപോലെ, ഈ എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ ആറ് സ്പീഡ് torque കൺവെർട്ടർ എന്നീ ട്രാൻസ്മിഷൻ ചോയിസുകൾ വാഗ്ദാനം ചെയ്യും. ഓട്ടോമാറ്റിക് യൂണിറ്റിന് പാഡിൽ ഷിഫ്റ്ററുകളുടെ സൗകര്യവും ലഭിക്കുന്നു.

ബ്രെസയിലും, ഈ എഞ്ചിൻ പരമാവധി 103 PS പവറും 136.8 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കും, മാരുതി സുസുക്കിയുടെ 'സ്മാർട്ട് ഹൈബ്രിഡ്' സിസ്റ്റത്തിന്റെ സഹായവും ഇതിന് ലഭിക്കും.

വരാനിരിക്കുന്ന പുതുതലമുറ മാരുതി ബ്രെസയെക്കുറിച്ചുള്ള ഡ്രൈവ്സ്പാർക്കിന്റെ അഭിപ്രായം:
ഇന്ത്യൻ വിപണിയിൽ എത്തിയ നാൾ മുതൽ ഇന്നുവരേയും മാരുതിയുടെ ജനപ്രിയ മോഡലുകളിൽ ഒന്നായിരുന്നു ബ്രെസ കോംപാക്ട് എസ്‌യുവി. എന്നാൽ പീന്നാലെ എത്തിയ പല പുതിയ എതിരാളികളേയും അപേക്ഷിച്ച് വാഹനം ഒരല്പം ഒട്ട്ഡേറ്റഡായി മാറി തുടങ്ങിയിരുന്നു. എന്നാൽ ഈ 2022 അപ്പ്ഡേറ്റ് ബ്രെസയ്ക്ക് ഒരു പുതുജീവൻ നൽകും. വിപണിയിലെ മറ്റ് എതിരാളികളോട് കുടുതൽ ശക്തമായ മത്സരം കാഴ്ച്ചവെക്കാനാവും.


Click it and Unblock the Notifications








