വിപണിയിലെത്തിയിട്ട് ഒരുമാസം മാത്രം; Alto K10-ന് ഡിസ്‌കൗണ്ടുമായി Maruti Suzuki
ഇന്ത്യന്‍ വിപണിയില്‍ ലഭിക്കുന്നതില്‍ വെച്ച് താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന ഒരു കാറാണ് മാരുതി സുസുക്കിയുടെ അള്‍ട്ടോ 800. ഈ മോഡല്‍ ഉടന്‍ മാരുതി നിര്‍ത്തലാക്കും. ഇതോടെ മാരുതിയുടെ ഐതിഹാസികമായ എഫ്8ഡി എഞ്ചിനും വിസ്മൃതിയില്‍ മറയും. നാലുപതിറ്റാണ്ടിന് ശേഷമാണ് മാരുതി ഈ എഞ്ചിന്റെ സേവനം അവസാനിപ്പിക്കുന്നത്.

അടുത്തിടെ വിപണിയില്‍ എത്തിച്ച ആള്‍ട്ടോ K10 ആണ് വിപണിയില്‍ ആള്‍ട്ടോ 800ന്റെ പിന്തുടര്‍ച്ചാവകാശിയായി നിലകൊള്ളുന്നത്. ആള്‍ട്ടോ 800 നിര്‍ത്തിയാല്‍ ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ കാര്‍ എന്ന പദവി ആള്‍ട്ടോ K10 ന് ലഭിക്കും. എന്നാല്‍ ലോഞ്ച് ചെയ്ത് ഒരു മാസത്തിനുള്ളില്‍ മോഡലിന് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ് മാരുതി.

കഴിഞ്ഞ മാസം പുറത്തിറക്കിയ പുതിയ മാരുതി ആള്‍ട്ടോ K10 ആളുകള്‍ ഇഷ്ടപ്പെടുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ചെറുകാറുകളുടെ ഡിമാന്‍ഡ് കുറഞ്ഞുകൊണ്ടിരിക്കുന്ന സമയത്താണ് ഇതിന്റെ ലോഞ്ച്. മാരുതി തങ്ങള്‍ പുതുതായി പുറത്തിറക്കിയ ആള്‍ട്ടോ K10-ന് ഉത്സവകാല ഓഫര്‍ പ്രഖ്യാപിക്കുന്നതിന് ഇതും ഒരു കാരണമായേക്കും.

ഡിസ്‌കൗണ്ട് ഇങ്ങനെ
25000 രൂപ വരെയുള്ള ആനുകൂല്യങ്ങളുടെ രൂപത്തിലാണ് ആള്‍ട്ടോ K10 ഡിസ്‌കൗണ്ട് ഓഫര്‍. മറ്റ് കാറുകളെ അപേക്ഷിച്ച് മാരുതി സുസുക്കി നല്‍കുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്. ആള്‍ട്ടോ 800-ന് 29,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നു.

അതേസമയം വാഗണ്‍ആറിന് 40,000 രൂപ വരെ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ടിരുന്ന വാഹനമായിരുന്നു വാഗണ്‍ആര്‍. എന്നാല്‍ ഇപ്പോള്‍ വാഗണ്‍ആറിനെ പിന്തള്ളി ബലേനോ ആ സ്ഥാനം ഏറ്റെടുത്തു. സമീപകാലത്ത് പുറത്തിറങ്ങിയ 1.0L എ സെഗ്മെന്റ് ഹാച്ച്ബാക്ക് ആയ സെലെരിയോയ്ക്കാണ് ഏറ്റവും ഉയര്‍ന്ന കിഴിവുകള്‍ നല്‍കുന്നത്. സെലേറിയോയ്ക്ക് 59,000 രൂപ വരെ കിഴിവ് ലഭിക്കുന്നു. ഈ മോഡലിനൊപ്പം എസ്-പ്രസ്സോയ്ക്കൊപ്പം 59,000 രൂപ കിഴിവ് മാരുതി നല്‍കുന്നുണ്ട്.

മാരുതി തങ്ങളുടെ കാറുകള്‍ക്ക് കിഴിവ് നല്‍കുന്നത് പുതിയ കാര്യമല്ല. എന്നാല്‍ മാരുതി സുസുക്കി ആള്‍ട്ടോ K10 പോലെ പുതുതായി പുറത്തിറക്കിയ ഉല്‍പ്പന്നത്തിന് കിഴിവ് വാഗ്ദാനം ചെയ്യുന്നു എന്നത് ആശ്ചര്യകരമാണ്. കോവിഡ് മഹാമാരിയെല്ലാം കഴിഞ്ഞ് വാഹന വിപണി സാവധാനം ജീവന്‍ വെക്കുമ്പോള്‍ വിലക്കിഴിവുകളും ഓഫറുകളും ഇനിയും കാണാന്‍ സാധിക്കുമോ എന്നാണ് വാഹന പ്രേമികള്‍ ഉറ്റുനോക്കുന്നത്.

ഇതോടൊപ്പം തന്നെ കൂട്ടിവായിക്കേണ്ട ഒന്നാണ് ജനപ്രിയ കാറുകളുടെ കാത്തിരിപ്പ് കാലയളവ് കുറയുന്നു എന്നത്. അടുത്ത കാലത്ത് മഹീന്ദ്രയുടെ ഏറ്റവും പുതിയ ഹിറ്റ്‌മോഡലായ XUV700 കാത്തിരിപ്പ് കാലയളവ് ഏതാനും മാസം കുറച്ചിരുന്നു. സെമി കണ്ടക്ടര്‍ നിര്‍മ്മാണം എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ്. ഇതിനായി എല്ലാവരും കൈകോര്‍ത്തു. ഇത് വിപണിയുടെ ആവശ്യങ്ങള്‍ ഉടന്‍ നിറവേറ്റുന്ന തരത്തിലേക്ക് മാറുമെന്നാണ് പ്രതീക്ഷ. ആവശ്യകതക്കനുസരിച്ച് നിര്‍മാണം കൂടി നടന്നു കഴിഞ്ഞാല്‍ ഇപ്പോള്‍ ഉള്ള ഈ വിലയില്‍ വാഹനം പുറത്തിറക്കുമോ എന്നതാണ് ചോദ്യം.

മാരുതി ആള്‍ട്ടോ K10
66 bhp കരുത്തും 89 Nm torque ഉം വികസിപ്പിക്കാന്‍ ശേഷിയുള്ള 1.0L K10 എഞ്ചിനാണ് ആള്‍ട്ടോ K10 ന് കരുത്തേകുന്നത്. 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5-സ്പീഡ് AMT ട്രാന്‍സ്മിഷന്‍ തിരഞ്ഞെടുക്കാം. ആള്‍ട്ടോ K10 മാനുവല്‍ വേരിയന്റുകള്‍ ഒരു ലിറ്റര്‍ പെട്രോളിന് 24 കിലോമീറ്ററിലധികം മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. ഓട്ടോമാറ്റിക് വേരിയന്റുകള്‍ ലിറ്ററിന് 24.90 കിലോമീറ്ററും മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നു.

3.99 ലക്ഷം രൂപ (എക്‌സ്‌ഷോറൂം) പ്രാരംഭ വിലയിലാണ് ഈ മോഡല്‍ പുറത്തിറക്കുന്നത്.
LXi വേരിയന്റിന് ഒരു ലക്ഷത്തോളം രൂപ കൂടുതല്‍ മുടക്കേണ്ടിയും വരും. ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുള്ള ആള്‍ട്ടോയുടെ VXi പതിപ്പിന്റെ വില 5.49 ലക്ഷം രൂപയാണ്.

ആള്‍ട്ടോ K10 ല്‍ സ്മാര്‍ട്ട്പ്ലേ സ്റ്റുഡിയോ സിസ്റ്റം നല്‍കുന്ന ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ ആണുള്ളത്. ഈ മോഡലിന് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുടെ പിന്തുണയും ഒപ്പം സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകളും റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകളും മാരുതി സുസുക്കി ഒരുക്കിയിട്ടുണ്ട്. സുരക്ഷക്കായി രണ്ട് എയര്‍ബാഗുകളും ഇബിഡിയുള്ള എബിഎസും ലഭിക്കും.


Click it and Unblock the Notifications








