ന്യൂ-ജെൻ Ertiga -യുടെ ബുക്കിംഗ് ആരംഭിച്ച് Maruti; ലോഞ്ച് ഏപ്രിൽ 15 -ന്
മാരുതി സുസുക്കിക്ക് 2022 -ൽ പുതിയ ലോഞ്ചുകളുടെ ഒരു പരമ്പര തന്നെയുണ്ട്. ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ ഇതിനകം തന്നെ പുതിയ ബലേനോ, ഡിസയർ സിഎൻജി, അപ്‌ഡേറ്റ് ചെയ്ത വാഗൺആർ എന്നിവ പുറത്തിറക്കിയിട്ടുണ്ട്.

ഈ മാസം, ബ്രാൻഡ് 2022 എർട്ടിഗ, XL6 ഫെയ്‌സ്‌ലിഫ്റ്റുകൾ അവതരിപ്പിക്കും. അതോടൊപ്പം വരാനിരിക്കുന്ന പുതിയ എർട്ടിഗയുടെ ആദ്യ ഒഫീഷ്യൽ ടീസറും മാരുതി പുറത്തിറക്കി.

നെക്സ്റ്റ്-ജെൻ എർട്ടിഗ എന്നാണ് മാരുതി ഇതിനെ വിളിക്കുന്നത്. നെക്സ്റ്റ് ജെൻ K സീരീസ് 1.5 ലിറ്റർ ഡ്യുവൽ ജെറ്റ്, പ്രോഗ്രസീവ് സ്മാർട്ട് ഹൈബ്രിഡ് ടെക്നോളജിയുള്ള ഡ്യുവൽ VVT എഞ്ചിനാണ് പുതുക്കിയ മോഡലിനെ പവർ ചെയ്യുന്നത്. കൂടാതെ 2022 എർട്ടിഗയുടെ ബുക്കിംഗും ഇപ്പോൾ 11,000 രൂപയ്ക്ക് മാരുതി സുസുക്കി തുറന്നിരിക്കുകയാണ്.

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് പുറത്തിറക്കുന്നതിന് മുന്നോടിയായി പുതിയ എർട്ടിഗ എംപിവിയുടെ പരീക്ഷണം സജീവമായി നടത്തിവരികയാണ്. പുതിയ ബലേനോയിൽ കാണുന്ന രൂപകല്പനയ്ക്ക് സമാനമായ ഒരു പുതിയ ഫ്രണ്ട് ഗ്രില്ലിനൊപ്പം ചില ചെറിയ എക്സ്റ്റേണൽ അപ്‌ഡേറ്റുകൾ വാഹനത്തിൽ കാണും. എന്നിരുന്നാലും, സമാനമായ ശൈലിയിലുള്ള ഹെഡ്‌ലൈറ്റുകൾ, ടെയിൽലാമ്പുകൾ, ഫ്രണ്ട്, റിയർ ബമ്പറുകൾ എന്നിവ എംപിവിയിൽ തുടരും.

ഏകദേശം 750,000 സന്തുഷ്ടരായ ഉപഭോക്താക്കളുമായി, എർട്ടിഗ ഇന്ത്യയുടെ എംപിവി വിപണിയിൽ ഒരു മാറ്റം വരുത്തിയിരിക്കുകയാണ് എന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ സീനിയർ എക്‌സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിംഗ് & സെയിൽസ്) ശ്രീ. ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

സ്‌റ്റൈൽ, സ്‌പേസ്, ടെക്‌നോളജി, സുരക്ഷ, സൗകര്യം, ഒരുമിച്ച് യാത്ര ചെയ്യാനുള്ള സൗകര്യം എന്നിവ പുനർനിർവചിക്കുന്ന നെക്‌സ്റ്റ് ജെൻ എർട്ടിഗ അവതരിപ്പിക്കുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നെക്സ്റ്റ് ജെൻ എർട്ടിഗയിൽ ചിന്തനീയമായ ന്യൂ ഏജ് ഫീച്ചറുകൾ, നവീകരിച്ച പവർട്രെയിൻ, അഡ്വാൻസ്ഡ് ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിവയുണ്ടാകും. നെക്സ്റ്റ് ജെൻ എർട്ടിഗ ഉപഭോക്താക്കളെ കൂടുതൽ സന്തോഷിപ്പിക്കുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ട്, കൂടുതൽ ഇന്ധനക്ഷമതയുള്ളതും ശക്തവും സാങ്കേതികമായി പുരോഗമിച്ചതുമായ വാഹനം അവരുടെ പ്രിയപ്പെട്ടവരുമൊത്തുള്ള ദീർഘയാത്രകൾക്ക് സ്റ്റൈലിഷ് കൂട്ടാളിയുമാണ് എന്നും ശശാങ്ക് ശ്രീവാസ്തവ വ്യക്തമാക്കി.

എർട്ടിഗ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയറുകൾ അപ്‌ഹോൾസ്റ്ററിയിൽ ചില മാറ്റങ്ങൾ വരുത്തിയേക്കാം. നിലവിലെ മോഡലിൽ കാണുന്നത് പോലെ, രണ്ടാം നിര സീറ്റുകൾ 60:40 സ്പ്ലിറ്റിലായിരിക്കും, കൂടാതെ മൂന്നാം നിരയിലേക്ക് എളുപ്പത്തിൽ ആക്‌സസ് ചെയ്യുന്നതിനായി വൺ-ടച്ച് റീക്ലൈനും ടംബിൾ ഫംഗ്ഷനും ഇവയ്ക്ക് ലഭിക്കും. മൂന്നാം നിര സീറ്റുകൾക്കും റിക്ലൈൻ ഫംഗ്‌ഷൻ ലഭിക്കും.

സുസുക്കി കണക്ട്, 17.78 cm (7.0 ഇഞ്ച്) സ്മാർട്ട്പ്ലേ പ്രോ ടച്ച് സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നീ ഫീച്ചറുകളോടെയാണ് ഇന്റീരിയറുകൾ തുടരുന്നത്. ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ലെതർ റാപ്പ്ഡ് സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ പാർക്കിംഗ് സെൻസർ എന്നിവയും ഇതിലുണ്ട്.

മൂന്ന് വരികളിലും 12 V ചാർജിംഗ് പോർട്ടുകൾ, ക്രമീകരിക്കാവുന്നതും മടക്കാവുന്നതുമായ വിംഗ് മിററുകൾ, പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് ഫീച്ചർ എന്നിവയും ഇതിൽ വരും.

സുരക്ഷാ ഉപകരണങ്ങളിൽ പിൻ പാർക്കിംഗ് സെൻസറുകളും ക്യാമറയും, സെൻട്രൽ ലോക്കിംഗ്, ഡ്യുവൽ എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ABS, EBD, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവയ്‌ക്കൊപ്പം ഹിൽ ഹോൾഡ് ഫംഗ്‌ഷനും ഉൾപ്പെടും. എർട്ടിഗ ഫെയ്‌സ്‌ലിഫ്റ്റിൽ ഇവ ശ്രേണിയിലുടനീളം വാഗ്ദാനം ചെയ്യും.

ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട എംപിവികളിലൊന്നായ എർട്ടിഗയുടെ അനിഷേധ്യമായ വാഴ്ച്ചയുടെ തെളിവാണ് വിപണിയിലെ തുടർച്ചയായ വിജയം എന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ചീഫ് ടെക്‌നിക്കൽ ഓഫീസർ (എൻജിനീയറിങ്) ശ്രീ. സി.വി. രാമൻ പറഞ്ഞു.

പ്രിയപ്പെട്ടവരുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് ആസ്വാദ്യകരമായ ഡ്രൈവിംഗ് അനുഭവം നൽകുന്നതിനായി നെക്സ്റ്റ്-ജെൻ എർട്ടിഗ മനോഹരമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. നെക്സ്റ്റ്-ജെൻ എർട്ടിഗ ഉപഭോക്തൃ പ്രതീക്ഷകളെ മറികടക്കുമെന്നും കൂടുതൽ ഇന്ത്യൻ കുടുംബങ്ങളുടെ ഇഷ്ടപ്പെട്ട തിരഞ്ഞെടുപ്പായി തുടരുമെന്നും തങ്ങൾക്ക് ഉറപ്പുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Click it and Unblock the Notifications