Maruti Suzuki S-Cross തലമുറമാറ്റത്തിനൊരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മാരുതി സുസുക്കി അതിന്റെ പുതിയ ബലേനോ ഹാച്ച്ബാക്കും ജിംനി എസ്‌യുവിയും ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള തിരക്കിലാണെന്ന് വേണം പറയാന്‍. ഇതിനൊപ്പം തന്നെ നിരവധി മറ്റ് മോഡലുകളുടെ പുതിയ പതിപ്പുകളും ഇന്ത്യന്‍ വിപണിക്കായി ഒരുക്കുകയാണ് കമ്പനി.

Maruti Suzuki S-Cross തലമുറമാറ്റത്തിനൊരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്‍ഡോ-ജാപ്പനീസ് കാര്‍ നിര്‍മാതാക്കള്‍ പുതിയ എസ്-ക്രോസ് ഇന്ത്യയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. കാരണം, സുസുക്കി ഇതിനകം തന്നെ അന്താരാഷ്ട്ര വിപണികള്‍ക്കായി ഏറ്റവും പുതിയ എസ്-ക്രോസ് മോഡല്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

Maruti Suzuki S-Cross തലമുറമാറ്റത്തിനൊരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മാത്രമല്ല ഇന്ത്യന്‍ വാഹന വിപണി ഏറ്റവും മത്സരാധിഷ്ഠിത സെഗ്മെന്റുകളിലൊന്നില്‍ മത്സരിക്കുന്നതിനായി പുതിയ എസ്-ക്രോസ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത് മാരുതി സുസുക്കിക്ക് വാണിജ്യപരമായി വളരെ ഗുണം ചെയ്യുകയും ചെയ്യും.

Maruti Suzuki S-Cross തലമുറമാറ്റത്തിനൊരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പുതിയ സുസുക്കി എസ്-ക്രോസിനെക്കുറിച്ച് പറയുമ്പോള്‍, പുതിയ മോഡലിന് ഇപ്പോള്‍ ഗ്ലോബല്‍ C പ്ലാറ്റ്ഫോമിന്റെ അപ്ഡേറ്റ് ചെയ്ത പതിപ്പാണ് അടിവരയിടുന്നത്, കൂടാതെ ഇത് ഇന്ത്യന്‍ വാഹന വിപണിയില്‍ വില്‍ക്കുന്ന ഔട്ട്ഗോയിംഗ് എസ്-ക്രോസിനേക്കാള്‍ വളരെയധികം എസ്‌യുവി-ഇഷ് ആയി കാണപ്പെടുകയും ചെയ്യുന്നു.

Maruti Suzuki S-Cross തലമുറമാറ്റത്തിനൊരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

റിപ്പോര്‍ട്ട് പറയുന്നതനുസരിച്ച്, 360-ഡിഗ്രി സറൗണ്ട്-വ്യൂ ക്യാമറ, ആപ്പിള്‍ കാര്‍പ്ലേയ്ക്കൊപ്പം 9.0 ഇച്ച് ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ് എന്നിങ്ങനെയുള്ള ചില നൂതന ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പുതിയ സുസുക്കി എസ്-ക്രോസ് അതിന്റെ സെഗ്മെന്റിലെ ഏറ്റവും ഫീച്ചര്‍ നിറഞ്ഞ വാഹനങ്ങളില്‍ ഒന്നാണ്. ആന്‍ഡ്രോയിഡ് ഓട്ടോ, ഹീറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങി പല ഫീച്ചറുകളും വാഹനത്തില്‍ ഇടംപിടിക്കുന്നുണ്ട്.

Maruti Suzuki S-Cross തലമുറമാറ്റത്തിനൊരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പുതിയ സുസുക്കി എസ്-ക്രോസില്‍ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങളും (ADAS) കമ്പനി ഉള്‍പ്പെടുത്തുന്നുണ്ട്. അതില്‍ ഡ്രൈവര്‍ സഹായവും സജീവ സുരക്ഷാ സംവിധാനങ്ങളായ അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, റിയര്‍ ക്രോസ്-ട്രാഫിക് അലേര്‍ട്ട്, എമര്‍ജന്‍സി ഓട്ടോണമസ് ബ്രേക്കിംഗ് എന്നിവയും ഉള്‍പ്പെടുന്നു.

Maruti Suzuki S-Cross തലമുറമാറ്റത്തിനൊരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മൊത്തത്തില്‍ പരിഷ്‌കരിച്ച സുസുക്കി എസ്-ക്രോസ്, ഔട്ട്ഗോയിംഗ് ഇന്ത്യന്‍ പതിപ്പിനേക്കാള്‍ അല്‍പ്പം കൂടുതല്‍ പ്രാധാന്യമുള്ളതും കൂടുതല്‍ മികച്ചതെന്നും വേണം പറയാന്‍. വാഹനം കൂടുതല്‍ സമകാലികമായി കാണപ്പെടുന്നതിന് വലിയ ഗ്ലോസ്-ബ്ലാക്ക് ഫ്രണ്ട് ഗ്രില്ലും എല്‍ഇഡി ഹെഡ്‌ലൈറ്റുകളും ഉള്‍ക്കൊള്ളുന്നതാണ് അതിന്റെ മുന്‍ഭാഗം.

Maruti Suzuki S-Cross തലമുറമാറ്റത്തിനൊരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വശങ്ങളിലേക്ക് നീങ്ങുമ്പോള്‍, സുസുക്കി എസ്-ക്രോസിന്റെ പുതിയ മുന്‍ഭാഗം സില്‍ഹൗറ്റിനെ മുന്‍ മോഡലിനെ അപേക്ഷിച്ച് അല്‍പ്പം ബോക്സിയര്‍ ആക്കുന്നു. അതുപോലെ തന്നെ പരുക്കനും കടുപ്പമേറിയതുമായ രൂപത്തിനായി ചങ്കി ക്ലാഡിംഗ് മുന്നിലെയും പിന്നിലെയും ബമ്പറുകളുമായി വൃത്തിയായി ലയിക്കുന്നു.

Maruti Suzuki S-Cross തലമുറമാറ്റത്തിനൊരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പുതിയ സുസുക്കി എസ്-ക്രോസിന്റെ പിന്‍ഭാഗം ഒരു ജോടി വലിയ ക്ലിയര്‍ ലെന്‍സ് റാപ്-എറൗണ്ട് ടെയില്‍ലാമ്പുകള്‍, ഒരു സംയോജിത റൂഫ് സ്പോയിലര്‍, റീപ്രൊഫൈല്‍ ചെയ്ത റിയര്‍ ബമ്പര്‍ എന്നിവയും അവതരിപ്പിക്കുന്നുണ്ട്.

Maruti Suzuki S-Cross തലമുറമാറ്റത്തിനൊരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എന്നിരുന്നാലും, മിക്ക അപ്ഡേറ്റുകളും വലുപ്പത്തില്‍ വലുതായിരിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി, പുതിയ സുസുക്കി യഥാര്‍ത്ഥത്തില്‍ മുന്‍ മോഡലിനേക്കാള്‍ 10 mm ചെറുതാണ്. അതേസമയം, നീളം, വീതി, വീല്‍ബേസ് എന്നിങ്ങനെയുള്ള ബാക്കിയുള്ള ബാഹ്യ അളവുകള്‍ യഥാക്രമം 4,300 mm, 1,785 mm, 2,600 mm എന്നിവയില്‍ മുന്‍ മോഡലിന് സമാനമാണ്.

Maruti Suzuki S-Cross തലമുറമാറ്റത്തിനൊരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അന്താരാഷ്ട്ര വിപണിയില്‍, പുതിയ സുസുക്കി എസ്-ക്രോസിന് കരുത്തേകുന്നത് ഒരു പുതിയ 1.4-ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ്. മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും ഈ മോഡലിനൊപ്പം കമ്പനി വാഗ്ദാനം ചെയ്യുന്നു.

Maruti Suzuki S-Cross തലമുറമാറ്റത്തിനൊരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഈ എഞ്ചിന്‍ 125.2 bhp കരുത്തും 235 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഇത് ഇന്ത്യയിലെ ഔട്ട്ഗോയിംഗ് മോഡലിനേക്കാള്‍ ഏകദേശം 21.7 bhp കരുക്കും, 97 Nm torque ഉം അധികം ഉത്പാദിപ്പിക്കുന്നു.

Maruti Suzuki S-Cross തലമുറമാറ്റത്തിനൊരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എന്നിരുന്നാലും, ഈ എഞ്ചിന്‍ ഇന്ത്യയില്‍ എത്തിയേക്കില്ല. 103.3 bhp കരുത്തും 138 Nm പീക്ക് ടോര്‍ക്കും ഉപയോഗിച്ച് പരീക്ഷിച്ച 1.5-ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന്‍ ഉപയോഗിച്ചാകും മാരുതി സുസുക്കി മോഡലിനെ വിപണിയില്‍ എത്തിക്കുക.

Maruti Suzuki S-Cross തലമുറമാറ്റത്തിനൊരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അതിനുപുറമെ, സുസുക്കിയുടെ പ്രശസ്തമായ ഓള്‍-ഗ്രിപ്പ് ഓള്‍-വീല്‍-ഡ്രൈവ് സിസ്റ്റത്തോടൊപ്പം സുസുക്കി എസ്-ക്രോസ് അന്താരാഷ്ട്ര വിപണികളില്‍ ലഭ്യമാണ്. എന്നിരുന്നാലും, കൂടുതല്‍ ഇന്ധനക്ഷമതയുള്ള ഫ്രണ്ട്-വീല്‍-ഡ്രൈവ് സിസ്റ്റത്തിന് അനുകൂലമായി ഇന്ത്യന്‍ പതിപ്പ് ഈ സംവിധാനം ഒഴിവാക്കിയേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Maruti Suzuki S-Cross തലമുറമാറ്റത്തിനൊരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മൊത്തത്തില്‍, പുതിയ സുസുക്കി എസ്-ക്രോസ് ഇപ്പോള്‍ ഇന്ത്യയിലെ ഔട്ട്ഗോയിംഗ് മോഡലിനേക്കാള്‍ വളരെ ഉയര്‍ന്നതും എസ്‌യുവി-ഇഷും ആയി കാണപ്പെടുന്നു, കൂടാതെ നിരവധി സവിശേഷതകളാല്‍ നിറഞ്ഞിരിക്കുന്നു. എന്നിരുന്നാലും, മാരുതി സുസുക്കി പഞ്ചിയര്‍ 1.4-ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പവര്‍ട്രെയിന്‍ ഒരു ഓപ്ഷനായി നല്‍കിയാല്‍ അത് വളരെ മികച്ചതായിരിക്കുമെന്ന് വേണം പറയാന്‍.

Maruti Suzuki S-Cross തലമുറമാറ്റത്തിനൊരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

നിലവില്‍ വാഹനത്തിന്റെ പ്രാരംഭ പതിപ്പിന് 8.39 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. അതേസമയം ടോപ്പ് എന്‍ഡ് വകഭേദത്തിനായി 12.39 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില നല്‍കുകയും വേണം. പുതിയ സുസുക്കി എസ്-ക്രോസ് അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS), ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റം, കൂടുതല്‍ കരുത്തുറ്റ എഞ്ചിന്‍ എന്നിവയുമായാണ് വരുന്നതെങ്കിലും, ഉല്‍പ്പാദനച്ചെലവ് കുറയ്ക്കുന്നതിനും വിലകള്‍ മത്സരാധിഷ്ഠിതമായി നിലനിര്‍ത്തുന്നതിനും ഇന്ത്യന്‍ പതിപ്പിന് ഇവ ലഭിച്ചേക്കില്ല.

Article Published On: Saturday, February 5, 2022, 13:14 [IST]
English summary
Maruti suzuki planning to introduce new s cross in india find here all details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X