പയ്യെ പയ്യെ പെട്രോൾ കാറുകളോട് ബൈ പറയാനൊരുങ്ങി Maruti; ഇനി ലക്ഷ്യം ഹൈബ്രിഡും ഇവിയും

അടുത്ത 10 വർഷത്തിനുള്ളിൽ പ്യുവർ പെട്രോൾ കാറുകൾ - പെട്രോളിൽ മാത്രം ഓടുന്ന കാറുകൾ - ഘട്ടംഘട്ടമായി നിർത്തലാക്കാൻ മാരുതി സുസുക്കി പദ്ധതിയിടുന്നു.

പയ്യെ പയ്യെ പെട്രോൾ കാറുകളോട് ബൈ പറയാനൊരുങ്ങി Maruti; ഇനി ലക്ഷ്യം ഹൈബ്രിഡും ഇവിയും

ഇക്കണോമിക്‌ടൈംസുമായി അടുത്തിടെ നടത്തിയ വാർത്താ സംഭാഷണത്തിൽ ബ്രാൻഡിന്റെ ചീഫ് ടെക്‌നിക്കൽ ഓഫീസർ (CTO) സിവി രാമനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പയ്യെ പയ്യെ പെട്രോൾ കാറുകളോട് ബൈ പറയാനൊരുങ്ങി Maruti; ഇനി ലക്ഷ്യം ഹൈബ്രിഡും ഇവിയും

അടുത്ത ദശകത്തിൽ, തങ്ങൾ എല്ലാ വാഹനങ്ങളും കൺവേർട്ട് ചെയ്യുമെന്നും, പ്യുവർ പെട്രോൾ വാഹനങ്ങൾ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അവ ഒന്നുകിൽ വൈദ്യുതീകരിക്കപ്പെടും, അല്ലെങ്കിൽ CNG / ബയോ ഫ്യുവൽ ഉപയോഗിച്ച് ഡ്രൈവ് ചെയ്യപ്പെടും.

പയ്യെ പയ്യെ പെട്രോൾ കാറുകളോട് ബൈ പറയാനൊരുങ്ങി Maruti; ഇനി ലക്ഷ്യം ഹൈബ്രിഡും ഇവിയും

COP26 (എമിഷൻ കുറയ്ക്കുന്നതിനുള്ള ടാർഗറ്റ്) കൈവരിക്കുന്നതിന് പ്രൊഡക്ട് സ്ട്രാറ്റജിക്കൊപ്പം എനർജി മിക്സും മാറേണ്ടതുണ്ട്. EV പ്ലസ് ICE (ഇന്റേണൽ കംബഷൻ എഞ്ചിൻ) മോഡ് പരിസ്ഥിതി സൗഹൃദമായ രീതിയിൽ ഡ്രൈവ് ചെയ്യുന്നതിനുള്ള മികച്ച പരിഹാരമാണ്.

പയ്യെ പയ്യെ പെട്രോൾ കാറുകളോട് ബൈ പറയാനൊരുങ്ങി Maruti; ഇനി ലക്ഷ്യം ഹൈബ്രിഡും ഇവിയും

കൂടുതൽ മോഡലുകളിൽ ഹൈബ്രിഡ് സാങ്കേതികവിദ്യ അവതരിപ്പിക്കുന്നത് തങ്ങൾ തീർച്ചയായും പരിശ്രമിക്കും. എഥനോൾ ഈ നേട്ടം കൈവരിക്കാൻ മികച്ചതാണ്, കാരണം 20 ശതമാനം മിശ്രിതം (പെട്രോളിനൊപ്പം) സമാനമായ അളവിൽ ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കാൻ സഹായിക്കുന്നു.

പയ്യെ പയ്യെ പെട്രോൾ കാറുകളോട് ബൈ പറയാനൊരുങ്ങി Maruti; ഇനി ലക്ഷ്യം ഹൈബ്രിഡും ഇവിയും

അതോടൊപ്പം തങ്ങൾ ഫ്ലെക്സ് ഫ്യുവലുകളിലും പ്രവർത്തിക്കുന്നു. ബയോ സിഎൻജി കാർബൺ-നെഗറ്റീവ് സോഴ്സാണ്. 2030 -ഓടെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 30 ശതമാനം എത്തുമെന്നാണ് ഗവൺമെന്റ് പ്രൊജക്‌ഷൻ. എന്നാൽ അപ്പോഴും 70 ശതമാനം നോൺ ഇലക്ട്രിക്കായി തുടരും.

പയ്യെ പയ്യെ പെട്രോൾ കാറുകളോട് ബൈ പറയാനൊരുങ്ങി Maruti; ഇനി ലക്ഷ്യം ഹൈബ്രിഡും ഇവിയും

വൈവിധ്യമാർന്ന വാഹനങ്ങളെയും ഉപഭോക്താക്കളെയും തൃപ്തിപ്പെടുത്തുന്നതിന് ഒന്നിലധികം ടെക്നിക്കൽ ഓപ്ഷനുകൾ ആവശ്യമാണ്. ഇവികൾക്കായി, ബേസ് ചാർജിംഗ് വീട്ടിലോ ഓഫീസിലോ സെറ്റ് ചെയ്യണം, റേഞ്ചിനെ കുറിച്ചുള്ള ഉത്കണ്ഠ പരിഹരിക്കാൻ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമാണ്. അതിനാൽ, വീട്ടിലും ഓഫീസിലും മറ്റ് പൊതുസ്ഥലങ്ങളിലും അടിസ്ഥാന സൗകര്യ ലഭ്യത സമഗ്രമായി നോക്കേണ്ടതുണ്ട് എന്ന് സിവി രാമൻ അഭിപ്രായപ്പെട്ടു.

പയ്യെ പയ്യെ പെട്രോൾ കാറുകളോട് ബൈ പറയാനൊരുങ്ങി Maruti; ഇനി ലക്ഷ്യം ഹൈബ്രിഡും ഇവിയും

മാരുതി സുസുക്കി പ്യുവർ പെട്രോൾ കാറുകൾ നിർത്തലാക്കുന്നതോടെ, ഇന്തോ-ജാപ്പനീസ് നിർമ്മാതാക്കൾ ബയോ ഫ്യുവൽ, പ്യുവർ ഇലക്ട്രിക് പവർ, പെട്രോൾ-ഇലക്ട്രിക് ഹൈബ്രിഡുകൾ, കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സിഎൻജി) തുടങ്ങിയ പ്രൊപ്പൽഷന്റെ മറ്റ് രൂപങ്ങളിലേക്ക് മാറും. വാസ്തവത്തിൽ, ഈ പരിവർത്തനം ബ്രാൻഡ് ഇതിനകം ആരംഭിച്ചു കഴിഞ്ഞും.

പയ്യെ പയ്യെ പെട്രോൾ കാറുകളോട് ബൈ പറയാനൊരുങ്ങി Maruti; ഇനി ലക്ഷ്യം ഹൈബ്രിഡും ഇവിയും

ഭാരത് സ്റ്റേജ് VI (ബിഎസ് VI) എമിഷൻ മാനദണ്ഡങ്ങൾ നിലവിൽ വന്നതിന് ശേഷം മാരുതി സുസുക്കി ഇപ്പോൾ കാർ നിരയിൽ നിന്ന് ഡീസൽ എഞ്ചിനുകൾ പൂർണ്ണമായും ഒഴിവാക്കിയിരിക്കുകയാണ്.

പയ്യെ പയ്യെ പെട്രോൾ കാറുകളോട് ബൈ പറയാനൊരുങ്ങി Maruti; ഇനി ലക്ഷ്യം ഹൈബ്രിഡും ഇവിയും

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കൾ - ഇപ്പോൾ ഉയർന്ന മൈലേജ് നൽകുന്നതിനും കുറഞ്ഞ ടെയിൽ പൈപ്പ് എമിഷൻ നേടുന്നതിനുമായി പെട്രോൾ-ഇലക്‌ട്രിക് സ്ട്രോംഗ് ഹൈബ്രിഡ് മോഡലുകളിൽ കാര്യമായ പ്രവർത്തനങ്ങൾ നടത്തുകയാണ്.

പയ്യെ പയ്യെ പെട്രോൾ കാറുകളോട് ബൈ പറയാനൊരുങ്ങി Maruti; ഇനി ലക്ഷ്യം ഹൈബ്രിഡും ഇവിയും

വിപണി സ്ട്രോംഗ് ഹൈബ്രിഡുകളിലേക്ക് വലിയ രീതിയിൽ നീങ്ങുകയാണെങ്കിൽ, ഡീസൽ എഞ്ചിനുകൾക്ക് പകരം മാരുതി സുസുക്കി ഒരു മികച്ച ബദൽ കണ്ടെത്തുമായിരുന്നു.

പയ്യെ പയ്യെ പെട്രോൾ കാറുകളോട് ബൈ പറയാനൊരുങ്ങി Maruti; ഇനി ലക്ഷ്യം ഹൈബ്രിഡും ഇവിയും

അടുത്തിടെ അനാച്ഛാദനം ചെയ്ത ടൊയോട്ട ഹൈറൈഡറുമായി അതിന്റെ പ്ലാറ്റ്ഫോം പങ്കിടുന്ന ഒരു എസ്‌യുവിയായ മാരുതി സുസുക്കിയുടെ ആദ്യത്തെ സ്ട്രോംഗ് ഹൈബ്രിഡ് കാർ, ഈ വർഷം അവസാനം ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും.

പയ്യെ പയ്യെ പെട്രോൾ കാറുകളോട് ബൈ പറയാനൊരുങ്ങി Maruti; ഇനി ലക്ഷ്യം ഹൈബ്രിഡും ഇവിയും

2022 ജൂലൈ 20 -നാണ് വാഹനത്തിന്റെ ഔദ്യോഗിക അനാച്ഛാദനം. മാരുതി സുസുക്കി ഇന്ത്യയിൽ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന സ്ട്രോംഗ് ഹൈബ്രിഡ് കാറുകളുടെ കൂട്ടത്തിൽ ആദ്യത്തേതാണ് പുതിയ എസ്‌യുവി. രണ്ട് വർഷത്തിനുള്ളിൽ, വാഹന നിർമ്മാതാക്കൾ തങ്ങളുടെ മുഴുവൻ കാർ ഫ്ലീറ്റിനെയും സ്ട്രോംഗ് ഹൈബ്രിഡുകളിലേക്ക് മാറ്റാൻ പദ്ധതിയിടുന്നു.

പയ്യെ പയ്യെ പെട്രോൾ കാറുകളോട് ബൈ പറയാനൊരുങ്ങി Maruti; ഇനി ലക്ഷ്യം ഹൈബ്രിഡും ഇവിയും

വാഹന നിർമ്മാതാക്കളുടെ ആദ്യത്തെ പൂർണ്ണ ഇലക്ട്രിക് കാർ വിൽപ്പനയ്ക്കെത്താൻ ഏതാനും വർഷങ്ങൾ കൂടെ സമയമെടുക്കും. മാരുതി സുസുക്കിയുടെ ആദ്യത്തെ ഫുൾ ഇലക്ട്രിക് കാർ ഇന്ത്യയിൽ അവതരിപ്പിക്കുന്നത് 2025 -ന് മുമ്പ് ഉണ്ടായിരിക്കില്ല.

പയ്യെ പയ്യെ പെട്രോൾ കാറുകളോട് ബൈ പറയാനൊരുങ്ങി Maruti; ഇനി ലക്ഷ്യം ഹൈബ്രിഡും ഇവിയും

മാരുതി തങ്ങളുടെ ആദ്യത്തെ ഫുൾ ഇലക്‌ട്രിക് ഓഫറായ കാർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലാത്തതിനാൽ ഈ സെഗ്മെന്റിൽ കൂടുതൽ വിശദാംശങ്ങൾക്കായി ർങ്ങളും കാത്തിരിക്കുകയാണ്.

പയ്യെ പയ്യെ പെട്രോൾ കാറുകളോട് ബൈ പറയാനൊരുങ്ങി Maruti; ഇനി ലക്ഷ്യം ഹൈബ്രിഡും ഇവിയും

മുൻകാലങ്ങളിൽ, മാരുതി സുസുക്കി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഗൺആർ ഹാച്ച്ബാക്കിന്റെ ഓൾ-ഇലക്ട്രിക് പതിപ്പ് പരീക്ഷിച്ചിരുന്നു. എന്നാൽ ഇതിന്റെ അവതരണത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളോ റിപ്പോർട്ടുകളോ ഇതുവരെ ലഭ്യമല്ല.

Most Read Articles

Malayalam
English summary
Maruti suzuki planning to stop pure petrol cars gradually
Story first published: Tuesday, July 5, 2022, 18:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X